പ്രവാസികളെ തുടരെ ബുദ്ധിമുട്ടിക്കുന്ന മൂട്ടയെ സിംപിളായി എങ്ങിനെ തുരത്താം
പലരുടെയു പേടി സ്വപ്‌നമാണ് മൂട്ടകടി .കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം ഉറക്കം പോകുമെന്നതും മൂട്ടകടി യുടെ പ്രശ്നം ആണ് . വൃത്തിരഹിതമായ സാഹചര്യമാണ് മൂട്ടയുണ്ടാകുന്നതിന് ഒരു പ്രധാന കാരണം. മൂട്ടയുടെ കടികൊള്ളുമ്പോള്‍ മാത്രമെ മൂട്ട കട്ടിലില്‍ കയറിയെന്നു മനസിലാകു.മറ്റൊരു വെല്ലുവിളിയാണ്. നോക്കിയാല്‍ മൂട്ടയെ കാണില്ല എന്നത്.മൂട്ട കട്ടിലില്‍ കയറിയോ എന്ന് എങ്ങനെ അറിയാം എന്ന് നോക്കാം?
അകാരണമായ ചൊറിച്ചില്‍ ഉറക്കമുണര്‍ന്നാല്‍ ശരീരത്തില്‍ ഉണ്ടാകുക
ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തില്‍ ചുവന്ന തടിച്ച പാടുകള്‍ ഉണ്ടെങ്കില്‍.
ചോരയുടെ പാടുകള്‍ ബെഡ് ഷീറ്റില്‍
മുഷിഞ്ഞ നാറ്റവും ദുര്‍ഗന്ധവും ബെഡ്ഡിനും തലയിണക്കും ഉണ്ടാകുക.
കറുത്തപാടിന്റെയും കാഷ്ഠത്തിന്റെയും സാന്നിധ്യം ബെഡിലും തലയിണയിലും ഉണ്ടാകുക
ലക്ഷണം ഇത്രയും ഉണ്ട് എങ്കില്‍ ഉറപ്പിച്ചോളു നിങ്ങളുടെ കട്ടിലില്‍ മൂട്ടയുണ്ട്.
പല രാസവസ്തുക്കളും വിപണിയില്‍ മൂട്ടയെ കൊല്ലാന്‍ ലഭ്യമാണ്. പക്ഷേ ഇവയുടെ ഉപയോഗം നിങ്ങളുടെ ആയുസിനും മൂട്ടയുടെ ആയുസിനൊപ്പം വെല്ലുവിളി സൃഷ്ടിക്കുന്നു എന്നതാണ് മറ്റൊരു വശം .നമുക്ക് മൂട്ടയെ പ്രകൃതിദത്തമായ മാര്‍ഗത്തിലൂടെ എങ്ങനെ തുരത്താം എന്ന് നോക്കാം.
1.യൂക്കാലി
മൂട്ടകള്‍ക്ക് ഭീഷണിയാണ് യൂക്കാലിയുടെ കടുത്ത ഗന്ധം .ഒന്നോ രണ്ടോ തുള്ളി യൂക്കാലി തലയിണയിലും, കിടക്കയിലും തളിച്ചാല്‍ മതിയാകും . അലക്കി കഴിഞ്ഞ് ഒന്നോ രണ്ടോ തുള്ളി യൂക്കാലി ഒഴിച്ച് ആ വെള്ളത്തില്‍ മുക്കി കിടക്കവിരിയും തലയിണ കവറും പിഴിഞ്ഞ് വെയിലിട്ട് ഉണക്കി ഉപയോഗിക്കുക
2. പുതിന
കടുത്ത ഗന്ധം ഉള്ള പുതിന മൂട്ടയെ കട്ടിലില്‍ നിന്നും പരിസരത്ത് നിന്നും ഇല്ലാതാക്കും. പുതിന ഇല കട്ടില്‍ വിതറുകയോ,ശരീര ചര്‍മ്മത്തില്‍ തേയ്ച്ചു പിടിപ്പിക്കുകയോ. പുതിന സ്‌പ്രേ കട്ടിലില്‍ തളിയ്ക്കുകയോ ചെയ്‌താല്‍ മൂട്ട പമ്പ കടക്കും.
3.വയമ്പ്
കടയില്‍ നിന്നും വയമ്പ് വാങ്ങി പൊടിച്ച് അത് കൊണ്ട് തൈലമുണ്ടാക്കി മൂട്ടയുണ്ടെന്ന് സംശയം തോന്നുന്ന ഇടങ്ങളില്‍ തളിക്കുന്നത് ഗുണം ചെയ്യും.
4. കര്‍പ്പൂരം
കര്‍പ്പൂരം കട്ടിലിന്റെ അടിയില്‍ പുകച്ച് വയ്ക്കുക.കര്‍പ്പൂര പുക ബെഡിലും, തലയിണയിലും കൊള്ളിയ്ക്കാം. ഒരു പരിധിവരെ ഇതും മൂട്ടയെ നശിപ്പിക്കും.
5. ലാവെണ്ടര്‍ ഓയില്‍
കിടപ്പുമുറിയിലും, ബെഡിലും ലാവെണ്ടര്‍ ഓയില്‍ സ്‌പ്രേചെയ്യുന്നതും മൂട്ടയെ കൊല്ലും. ഇത് ശരീരത്തില്‍ പുരട്ടുന്നതും നല്ലതാണ് .
6. ബേക്കിങ്ങ് സോഡ
അപ്പക്കാരം അഥവാ ബേക്കിങ്ങ് സോഡ അല്‍പ്പമെടുത്ത് മൂട്ടയുണ്ടെന്ന് സംശയം തോന്നുന്ന ഭാഗങ്ങളില്‍ ഇടുന്നത് മൂട്ടയെ നശിപ്പിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മൂട്ടയ്ക്ക് വളരാന്‍ അവസരം വൃത്തിഹീനമായ സാഹചര്യമാണ്. മൂട്ട ഉണ്ടെന്നു ഉറപ്പായാല്‍ കട്ടിലില്‍ ചൂടുവെള്ളവും വേപ്പെണ്ണയും ഉപയോഗിച്ച് കട്ടില്‍ കഴുകി വെയിലത്തിട്ട് ഉണങ്ങാന്‍ അനുവദിക്കുക.
ബെഡ് ഷീറ്റ്, തലയിണ കവര്‍, പുതപ്പ് എന്നിവ മൂട്ടയുണ്ടെന്ന് കണ്ടെത്തിയാല്‍ നന്നായി അലക്കിയശേഷം ചൂടുവെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിവെച്ച ശേഷം. നല്ല വെയിലത്ത ഇട്ട് ഉണക്കിയെടുക്കുക.നിര്‍ബന്ധമായും ആഴ്ച്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യേണ്ടത് വളരെ അത്യാവശ്യം ആണ്.
മൂട്ടയെ നനവുള്ള പ്രതലം സഹായിക്കും അതിനാല്‍ വെയിലത്ത് ബെഡ് ഇടയ്ക്കിടെഇടേണ്ടതുണ്ട്.മൂട്ട ഒളിച്ചിരിയ്ക്കുക കട്ടിലിന്റെ വിടവുകളിലാകും . അത് കണ്ടെത്തി തടയേണ്ടത് അത്യാവശ്യം ആണ് .യൂക്കാലിയൊ വേപ്പില കഷായമോ തളിച്ചു ഈ ഭാഗം നിര്‍ബന്ധമായും പരിശോധിച്ച് അവിടെ മൂട്ടയില്ല എന്ന് ഉറപ്പു വരുത്തുക.