Wednesday, March 6, 2019

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന ഓരോ വിശ്വാസിയും ശ്രദ്ടിക്കേണ്ടത്

നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ് തന്നെ അപകടത്തിലാക്കിക്കൊണ്ട് വഴിവിട്ട ലൈംഗികതയും സദാചാരഭ്രംശവും അരങ്ങ് തകര്‍ക്കുകയാണ്. നിത്യേനയെന്നോണം പീഡനവാര്‍ത്തകളും ലൈംഗികാതിക്രമ വര്‍ത്തമാനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് വാര്‍ത്താമാധ്യമങ്ങള്‍. ജാതി-മത-പ്രായ ഭേദമന്യേ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഈ ആസുരകാലത്തെ ഏറ്റവും വലിയ പേടി എന്താണെന്ന് ഒരു മാതാവിനോട് ചോദിച്ചാല്‍ സ്‌കൂളില്‍ പോയ പെണ്‍കുട്ടി അതേപോലെ തിരിച്ചുവരുമോയെന്നതാണെന്ന് അവര്‍ പറയും. വിവരസാങ്കേതിക വിദ്യയുടെയും ടെലികമ്യൂണിക്കേഷന്‍ മേഖലയുടെയും പുരോഗതി നമ്മുടെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയപ്പോള്‍ തന്നെ ലൈംഗികാതിക്രമങ്ങളുടെ വര്‍ധനവിനും അത് വഴിയൊരുക്കിയെന്നത് തിക്ത യാഥാര്‍ഥ്യമാണ്. സ്‌കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടികളുടെ അടുത്ത് വരെ ഏറ്റവും പുതിയ മോഡല്‍ മൊബൈലുണ്ട്. അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും കൈമാറുകയാണ് അതിന്റെ പ്രധാന ഉപയോഗം. ആരെയും എപ്പോഴും ഒപ്പിയെടുക്കാന്‍ പറ്റുന്ന രൂപത്തില്‍ വീഡിയോ കാമറകളുമുണ്ടവയില്‍. സഹപാഠികളെയും അധ്യാപികമാരെ വരെയും പകര്‍ത്തി ഇന്റര്‍നെറ്റിലിടുകയെന്നതാണ് പുതുതലമുറയുടെ പ്രധാന ഹോബി. പഴയ വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ്, സദാചാര സങ്കല്‍പങ്ങളെ കൊഞ്ഞനം കുത്തി നവലോകം കുതികുതിക്കുകയാണ്. ഇവിടെയാണ് സ്വവര്‍ഗ പ്രേമികളായ തന്റെ ജനതയോട് ലൂത്ത് നബി(അ) ചോദിച്ച ചോദ്യം പ്രസക്തമാകുന്നത്. ധര്‍മച്യുതിയുടെ ഈ നടുക്കയത്തില്‍നിന്നുകൊണ്ട് സമൂഹത്തിന്റെ നന്മയില്‍ തല്‍പരരായവര്‍ ഉറക്കെ ചോദിക്കേണ്ട ചോദ്യം: അലൈസ മിന്‍കും റജുലുന്‍ റഷീദ് (നിങ്ങളുടെ കൂട്ടത്തില്‍ തന്റേടമുള്ള ഒരു മനുഷ്യനുമില്ലേ?) എന്ന്. വിശ്വാസികളുടെ സമൂഹം ഈ ചോദ്യം ഏറ്റെടുക്കുകയും സ്വയം തന്റേടികളായി മാറുകയും ചെയ്യേണ്ടതുണ്ട്. സദാചാരഭ്രംശത്തിന്റെ കൂലംകുത്തിയൊഴുക്കിനെ പ്രതിരോധിക്കാന്‍ വിശ്വാസിയെ സജ്ജമാക്കാനുപയുക്തമായ ഏതാനും പാഠങ്ങളാണ് ചുവടെ. നാമോരുരുത്തരും ഹൃദയത്തോട് സദാ ചേര്‍ത്ത് വെക്കേണ്ട പാഠങ്ങള്‍:
*** *** *** ***
സത്യവിശ്വാസികളും വിശ്വാസിനികളും അന്യ സ്ത്രീ-പുരുഷന്മാരെ കാണുമ്പോള്‍ ദൃഷ്ടി താഴ്ത്തണമെന്ന് പരിശുദ്ധ ഖുര്‍ആന്‍. നിങ്ങള്‍ ആവര്‍ത്തിച്ച് നോക്കരുതെന്നും തുറിച്ചു നോക്കരുതെന്നും തിരുദൂതര്‍. അറിയുക, നോട്ടമാണ് എല്ലാറ്റിന്റെയും താക്കോല്‍. കണ്ണുകള്‍ക്കും വ്യഭിചാരമുണ്ടെന്നും അത് നോട്ടമാണെന്നും മറ്റൊരു പ്രവാചക വചനം. വഴിവക്കിലിരിക്കുമ്പോള്‍ ദൃഷ്ടി താഴ്ത്തുകയെന്നത് വഴിയുടെ അവകാശമാണെന്ന തിരുവചനവും ഓര്‍ക്കുക.
*** *** *** ***
നിങ്ങളുടെ രണ്ടവയവങ്ങള്‍ സൂക്ഷിക്കുകയാണെങ്കില്‍ സ്വര്‍ഗം ഞാന്‍ ഗ്യാരണ്ടി തരാമെന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. അത് നാവും ഗുഹ്യാവയവവുമാണെന്നറിയുക. നരകപ്രവേശത്തിന് ജനങ്ങളെ കൂടുതല്‍ അര്‍ഹരാക്കുന്നത് ഈ രണ്ടവയവങ്ങളാണെന്ന് മറ്റൊരു പ്രവാചക വചനം.
*** *** *** ***
നൈമിഷിക വികാരങ്ങള്‍ക്കടിപ്പെട്ട് വിവാഹേതര ബന്ധങ്ങളുടെ പിന്നാലെ പായുമ്പോള്‍ ആലോചിക്കുക; വിജയം വരിച്ച സത്യവിശ്വാസികളുടെ ഗുണങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ അല്ലാഹു എടുത്തുപറഞ്ഞ ഒരു പ്രധാന ഗുണം തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുന്നവരാണ് അവരെന്നാണ്. വ്യഭിചാരം മ്ലേഛവും വൃത്തികെട്ട മാര്‍ഗവുമാണെന്ന് ഖുര്‍ആന്‍. പരമകാരുണികന്റെ അടിമകള്‍ അതിനെ സമീപിക്കുകയില്ല.
*** *** *** ***
ഇന്റര്‍നെറ്റും മൊബൈലുമൊക്കെ ഉപയോഗിക്കുമ്പോള്‍ അനുവദനീയതയുടെ പരിധി ലംഘിക്കാന്‍ തോന്നാറുണ്ടോ? എങ്കില്‍ നിങ്ങള്‍ അനുവദനീയമായതിന്റെയും നിഷിദ്ധമാക്കപ്പെട്ടതിന്റെയും ഇടയിലുള്ളവയെ സൂക്ഷിക്കണമെന്ന പ്രവാചക വചനം ഓര്‍ക്കുക. പ്രത്യക്ഷത്തില്‍ നിഷിദ്ധമല്ലെന്നാലും അത് നിഷിദ്ധതയിലേക്ക് നിങ്ങളെ എളുപ്പം കൊണ്ടെത്തിക്കും.
*** *** *** ***
സ്വകാര്യതയുടെ സുന്ദരനിമിഷങ്ങളില്‍ തെറ്റിലേക്ക് എത്തിനോക്കാറുണ്ടോ നിങ്ങള്‍? എങ്കില്‍ കണ്ണിന്റെ കട്ടുനോട്ടവും ഹൃദയങ്ങളിലൊളിപ്പിച്ചതും അല്ലാഹു അറിയുമെന്ന ഖുര്‍ആന്‍ വചനം ഓര്‍ക്കുക. എന്നല്ല, അദൃശ്യമായി അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്കാണ് പാപമോചനവും സ്വര്‍ഗവുമെന്ന് ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നു. ജനങ്ങളുടെ മുന്നില്‍ മാന്യനും രഹസ്യമായി തെറ്റുചെയ്യുന്നവനുമാണെങ്കില്‍ അവന്റെ മറ്റെല്ലാ സല്‍പ്രവൃത്തികളും നാളെ പരലോകത്ത് അല്ലാഹു ധൂളിയായി പറത്തിക്കളയുമെന്നറിയുക. ഇരട്ട മുഖം അല്ലാഹു ഏറെ വെറുക്കുന്നു.
*** *** *** ***
ദുര്‍ബല നിമിഷങ്ങളില്‍ പ്രലോഭനങ്ങള്‍ക്കടിപ്പെടാന്‍ സാധ്യതയുള്ളവരാണോ നിങ്ങള്‍? എന്നാലറിയുക, മറ്റൊരു തണലും ലഭ്യമല്ലാത്ത നാളില്‍ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ തണല്‍ ലഭിക്കുന്നവരുടെ കൂട്ടത്തില്‍ സുന്ദരിയും കുലീനയുമായ സ്ത്രീയുടെ പ്രലോഭനങ്ങളെ പുറംകാലുകൊണ്ട് തട്ടിയെറിയുന്നവനുണ്ട്. ഗുഹയിലകപ്പെട്ട മൂന്ന് പേരുടെ കഥ പറയുന്നിടത്ത് അല്ലാഹുവിനെ സൂക്ഷിച്ച് തെറ്റില്‍ നിന്നകന്നതിന്റെ പേരില്‍ ആപത്ത് നീങ്ങിപ്പോയത് വിവരിക്കുന്നുണ്ട് പ്രവാചകന്‍(സ).
*** *** *** ***
അശ്ലീല ചിത്രങ്ങളും വീഡിയോയുമൊക്കെ തെറ്റല്ലെന്ന തോന്നല്‍ വെച്ചുപുലര്‍ത്തുന്നുണ്ടോ നിങ്ങള്‍? എങ്കില്‍, 'വ്യഭിചരിക്കരുത്' എന്ന് പറഞ്ഞതിനേക്കാള്‍ 'വ്യഭിചാരത്തോട് അടുക്കരുത്' എന്നതാണ് ഖുര്‍ആന്റെ നിര്‍ദേശമെന്നറിയണം. ഈ ചിത്രങ്ങളും വീഡിയോയും മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്ന സ്വഭാവമുണ്ടെങ്കില്‍ ഓര്‍ക്കുക, പിന്നീട് അത് കാണുന്ന എല്ലാവരുടെയും തെറ്റിന്റെ ഒരംശം നിങ്ങള്‍ക്കും വന്ന് ചേരും, ലോകാവസാനം വരെ!
*** *** *** ***
ഓഫീസിലും ജോലിസ്ഥലത്തുമൊക്കെ മാന്യമല്ലാത്ത ഇടപഴകലുകള്‍ക്ക് സാധ്യതയുണ്ടോ നിങ്ങള്‍ക്ക്? അങ്ങനെയെങ്കില്‍ ഒരു അന്യപുരുഷനും സ്ത്രീയും തനിച്ചാവുന്നിടത്ത് മൂന്നാമനായി പിശാചുണ്ടെന്ന പ്രവാചക വചനം സദാ ഓര്‍മയിരിക്കട്ടെ. ഇന്റര്‍നെറ്റിലെ ചാറ്റ്‌റൂമുകളും സൗഹൃദ സൈറ്റുകളും സോഷ്യല്‍ മീഡിയയുമൊക്കെ ഈ പരിധിയില്‍ വരുമെന്നറിയുക!
*** *** *** ***
വിവാഹം കഴിക്കാന്‍ ശേഷിയില്ലാത്തവരുടെ കൂട്ടത്തിലാണ് താങ്കളെങ്കില്‍ അത്തരക്കാരോട് നോമ്പനുഷ്ഠിക്കാനാണ് തിരുദൂതരുടെ കല്‍പനയെന്നറിയുക. നോമ്പ് വികാരങ്ങള്‍ക്ക് തടയിടും. മറുവശത്ത്, അമിത ഭക്ഷണം അനിയന്ത്രിത ലൈംഗികാസക്തിയുളവാക്കും.
*** *** *** ***
താന്‍ സഹായിക്കുമെന്ന് അല്ലാഹു ബാധ്യത ഏറ്റെടുത്ത മൂന്ന് പേരുടെ കൂട്ടത്തില്‍ പാതിവ്രത്യം ആഗ്രഹിച്ച് വിവാഹം കഴിക്കാനുദ്ദേശിക്കുന്നവനുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തിലെ പോരാളിയും വീട്ടാനുദ്ദേശിച്ച് കടം വാങ്ങിയവനുമാണ് മറ്റു രണ്ടു പേര്‍.
*** *** *** ***
സ്വര്‍ഗത്തില്‍ ആദ്യം പ്രവേശിക്കുന്ന മൂന്ന് പേരെ തനിക്ക് പ്രദര്‍ശിപ്പിക്കപ്പെട്ടതില്‍ ലൈംഗിക സദാചാരം പാലിക്കുന്നവനുണ്ടെന്ന് നബി തിരുമേനി(സ) അരുള്‍ ചെയ്യുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവനും നന്നായി ഇബാദത്തെടുക്കുകയും യജമാനനോട് ഗുണകാംക്ഷ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന അടിമയുമാണ് മറ്റ് രണ്ടുപേര്‍.
*** *** *** ***
നിങ്ങളുടെ ഭാര്യാ-സന്താനങ്ങള്‍ ധാര്‍മികമായ ജീവിതം നയിക്കണമെന്നാഗ്രഹിക്കുന്നവരാണോ നിങ്ങള്‍? നിങ്ങള്‍ പാതിവ്രത്യം സൂക്ഷിക്കുക, എങ്കില്‍ നിങ്ങളുടെ സ്ത്രീകള്‍ ചാരിത്രവതികളാകുമെന്ന പ്രവാചക വചനം ഓര്‍ക്കുക. സദ്‌വൃത്തനായ മനുഷ്യന്റെ രണ്ട് മക്കള്‍ക്ക് വേണ്ടി അവരുടെ നിധി അല്ലാഹു സൂക്ഷിച്ച് വെച്ച കഥ അല്‍ കഹ്ഫ് അധ്യായത്തില്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ടല്ലോ.
*** *** *** ***
ഭാര്യയെ നാട്ടില്‍ വിട്ട് പ്രവാസ ജീവിതം നയിക്കുന്നയാളാണോ താങ്കള്‍? എന്നാല്‍ ഒരു സ്ത്രീക്ക് ഭര്‍ത്താവിനെ ആറുമാസത്തില്‍ കൂടുതല്‍ പിരിഞ്ഞിരിക്കാന്‍ സാധ്യമല്ലെന്ന മകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പട്ടാളക്കാര്‍ക്ക് ആറുമാസം കൂടുമ്പോള്‍ അവധി അനുവദിച്ചിരുന്നു രണ്ടാം ഖലീഫ ഉമര്‍(റ) എന്നറിയുക.
*** *** *** ***
ഭര്‍ത്താവിന്റെ ന്യായമായ ലൈംഗികാവകാശങ്ങളെ നിഷേധിക്കാറുണ്ടോ നിങ്ങള്‍? അത്തരം സ്ത്രീകളെ മലക്കുകള്‍ രാത്രി മുഴുവന്‍ ശപിക്കുമെന്ന് നബി തിരുമേനി(സ). റമദാനിലല്ലാതെ ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെ സുന്നത്ത് നോമ്പ് പോലും എടുക്കരുതെന്ന് മറ്റൊരു പ്രവാചക വചനം.
*** *** *** ***
അയല്‍പക്ക ബന്ധങ്ങള്‍ക്ക് എത്രമേല്‍ പരിശുദ്ധിയാണ് പ്രവാചകന്‍ നല്‍കിയെന്നറിയുമോ? ഈ പ്രവാചക വചനം ശ്രദ്ധിക്കുക: ''അയല്‍ക്കാരന്റെ ഭാര്യയെ വ്യഭിചരിക്കുന്നത് വന്‍പാപങ്ങളില്‍ പെട്ടതാണ്.''
*** *** *** ***
അല്ലാഹുവിനെ വിസ്മരിക്കുകയും ദേഹേഛകളെ പിന്‍പറ്റുകയും ക്ഷണികമായ സുഖങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നവര്‍ക്ക് വളരെ ഇടുങ്ങിയ ജീവിതമാണ് വിധിച്ചിട്ടുള്ളത്. എന്നാല്‍, പുരുഷനാകട്ടെ സ്ത്രീയാകട്ടെ വിശ്വാസിയായിക്കൊണ്ട് സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ഉത്തമ ജീവിതം നല്‍കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു.

വടിവൊത്ത ശരീരം

തടി കൂടിപ്പോയതിന്‍റെ പേരില്‍ ശരീരം ഒന്നു ‘വടി’ പോലെയാക്കാന്‍ പട്ടിണി കിടക്കുന്നവരും വ്യായാമത്തില്‍ ഏര്‍പ്പെടുന്നവരും കുറവല്ല. വടിവൊത്ത ശരീരം പെണ്‍‌മണികള്‍ക്ക് സൌന്ദര്യപ്രദം മാത്രമല്ല ആരോഗ്യദായകം കൂടിയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അനാകര്‍ഷകമായ വീര്‍ത്തിരിക്കുന്ന ശരീര പ്രകൃതമുള്ളവരെക്കാള്‍ വടിവൊത്ത ശരീരമുള്ള (വലിയ തുടകളും നിതംബവുമുള്ള) സ്ത്രീകള്‍ക്ക് ഏറെക്കാലം ആയുസ്സുണ്ടാകുമെന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

പഠനത്തിന് വിധേയരായവര്‍ക്ക് എട്ട് ആഴ്ചയോളം അടിപോളി ഭക്ഷണമായിരുന്നു നല്ലത്. ഐസ്ക്രീം, ചോക്‍ലേറ്റ്, മധുര പാനീയങ്ങള്‍ തുടങ്ങി കൊഴുപ്പുള്ള ഭക്ഷണം കൊതി തിരും വരെ നല്കി. ഈ കാലയളവിന് മുമ്പും അതിന് ശേഷവും അവരുടെ ശരീരത്തിലുള്ള കൊഴുപ്പിന്‍റെ അളവ് ഗവേഷകര്‍ അളന്ന് തിട്ടപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് കണ്ടെത്താനായത് ഓരോരുത്തരുടേയും ശരീരത്തിന്‍റെ മുകള്‍ ഭാഗത്ത് ശരാശരി 2.5 കിലോയും കീഴ്ഭാഗത്ത് 1.5 കിലോയും കൊഴുപ്പ് കൂടിയെന്നാണ്. എന്നാല്‍ ഇതേസമയം തന്നെ ആമാശയം, ഹൃദയം എന്നിവയുടെ ചുറ്റുമുള്ള കൊഴുപ്പ് കോശങ്ങളുടെ വലുപ്പം കൂടുന്നതായും പഠനത്തില്‍ കണ്ടെത്തി. ഈ കോശങ്ങള്‍ കൂടുതല്‍ കൊഴുപ്പ് സംശ്ലേഷണ പ്രോട്ടീന്‍ ഉല്‍‌പ്പാദിപ്പിക്കുന്നതിനാലാണിത്. എന്നാല്‍, കാലിന്‍റെ തുടകളിലെ കൊഴുപ്പ് കോശങ്ങള്‍ എണ്ണത്തില്‍ കൂടിയെന്നല്ലാതെ അവ വലുതാവുന്നതായി കണ്ടില്ല.

ശരീരത്തിന്‍റെ മുകള്‍ഭാഗത്തും കീഴ്ഭാഗത്തും കൊഴുപ്പ് അടിയുന്നത് വ്യത്യസ്തമാണെന്നാണ് കണ്ടെത്തല്‍. അതായത് ശരീരത്തിന്‍റെ മുകള്‍ ഭാഗത്ത് കൊഴുപ്പ് കോശങ്ങളുടെ വലിപ്പം വര്‍ദ്ധിക്കുമ്പോള്‍ കീഴ്ഭാഗത്ത് ഇവയുടെ എണ്ണം കൂടുകയാണ് ചെയ്യുന്നത്. അരക്കെട്ടിന് താഴെയുള്ള ഭാഗത്ത് കൂടുതല്‍ എണ്ണം കൊഴുപ്പ് കോശങ്ങള്‍ ഉല്പാപ്പിദിക്കാനുള്ള കഴിവ് ശരീരത്തിന്‍റെ മുകള്‍ ഭാഗത്തിന് സംരക്ഷണം നല്‍കുമെന്നും ഗൌരവകരമായ പോഷണ സംബന്ധിയായ രോഗങ്ങള്‍ തടയുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

ശരീരത്തിന്‍റെ മേല്‍‌ഭാഗത്തിനും കീഴ്ഭാഗത്തിനും ഇടയില്‍ കൊഴുപ്പ് കോശങ്ങളുടെ എണ്ണം വ്യത്യാസപ്പെടില്ലെന്ന വിശ്വാസം ശരിയല്ലെന്ന് തെളിഞ്ഞതായി പഠന സംഘത്തിന്‍റെ മേധാവിയായ, റോക്കെസ്റ്ററിലെ മയോ ക്ലിനിക്കിലെ മൈക്കില്‍ ജെന്‍‌സണ്‍ പറഞ്ഞു.

വടിവൊത്ത ശരീരം ഇല്ലെന്നുള്ള ദുഖമുണ്ടോ? ആഹാരത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും ശരീരം കൂടുതല്‍ ആകര്‍ഷകമാക്കാം. ഉപ്പ്, പഞ്ചസാര തുടങ്ങിയവ കുറയ്ക്കുക. പഞ്ചസാര കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ഊര്‍ജ്ജം വ്യായാമം ചെയ്ത് പുറത്ത് കളഞ്ഞില്ലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പായി അടിഞ്ഞ് കൂടും. കൂടുതല്‍ ഉപ്പ് ശരീരത്തിലുണ്ടെങ്കില്‍ ജലാംശം അധികം പുറത്ത് പോകാതെ ശരീരത്തില്‍ തങ്ങി നില്‍ക്കും. പതിവായി ചായ കുടിക്കുന്ന ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്.

മാനസിക സംഘര്‍ഷം ശരീരവണ്ണം കൂടുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതിന് കാരണമാകാവുന്ന ഹോര്‍മോണുകള്‍ ഉല്‍‌പാദിപ്പിക്കപ്പെടാന്‍ മനസംഘര്‍ഷം ഇടയാക്കുമെന്നതിനാലാണിത്. അരക്കെട്ടില്‍ വലിയ അളവില്‍ കൊഴുപ്പടിഞ്ഞ് കൂടിയവര്‍ക്ക് കൂടുതല്‍ മനസംഘര്‍ഷം ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

പാനിക് അറ്റാക്ക്

പ്രായം ഇരുപത്തിരണ്ടുള്ള അവിവാഹിതയായ ശ്രീലത ഒരു സ്വകാര്യ കമ്പനിയില്‍ സ്റ്റെനോഗ്രാഫര്‍ ആയിരുന്നു. ശ്രീലത ഒരുദിവസം രാവിലെ ജോലിക്ക് പോകാനായി തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ശക്തമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. ഇപ്പോള്‍ മരിച്ചുപോകും എന്ന പരിഭ്രാന്തിമൂലം ശ്രീലത ഉടന്‍ ബസ്സില്‍നിന്ന് ഇറങ്ങി ഓട്ടോ വിളിച്ച് സമീപത്തുള്ള ആസ്​പത്രിയിലെത്തി. ഉടന്‍ തന്നെനിരവധി പരിശോധനകള്‍ക്ക് വിധേയമാകുകയും അതിലൊന്നും പ്രശ്‌നമില്ലെന്നു കാണിക്കുകയും ചെയ്തു.

പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ലാതെ തന്നെ അല്പസമയത്തിനുള്ളില്‍ ശ്രീലതയുടെ പരിഭ്രമം മാറുകയും ആശ്വാസത്തോടെ ജോലിക്കുപോകുകയും ചെയ്തു. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥ ഒരു മാസത്തിനുള്ളില്‍ മൂന്നുനാല് പ്രാവശ്യം അനുഭവപ്പെടുകയും തന്മൂലം പുറത്ത് ഇറങ്ങാനുള്ള പേടിമൂലം ശ്രീലതയ്ക്ക് ജോലി രാജിവെക്കേണ്ടതായും വന്നു. നിരാശ ബാധിച്ച ശ്രീലത അവസാനമായി ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുകയും രോഗം 'ഹാര്‍ട്ട് അറ്റാക്ക്' അല്ല 'പാനിക് അറ്റാക്ക്' ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടുകൂടി തന്നെ പകുതി ആശ്വാസം കിട്ടിയ ശ്രീലത മറ്റു ചികിത്സകള്‍കൂടി കഴിഞ്ഞപ്പോള്‍ പാനിക് അറ്റാക്കില്‍നിന്ന് പൂര്‍ണമായും മുക്തി നേടുകയും ചെയ്തു.

എന്താണ് പാനിക് അറ്റാക്ക്?
ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് 'പാനിക് അറ്റാക്ക്'. ഈ അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനില്‍ക്കൂ. ഈ അവസ്ഥയുടെ മൂര്‍ധന്യത്തില്‍ രോഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ നഷ്ടപ്പെടുക, ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈകാല്‍ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം.

അഗോറഫോബിയ
ഒറ്റപ്പെട്ട സ്ഥലങ്ങളിലോ തിക്കിലും തിരക്കിലോ അകപ്പെട്ടുപോയാല്‍ പാനിക് അറ്റാക് ഉണ്ടാകുമോ, തങ്ങള്‍ക്ക് അവിടെനിന്നു രക്ഷപ്പെടാന്‍ സാധിക്കുമോ, ചികിത്സ ലഭിക്കുമോ എന്ന നിരന്തരമായ ഭയംകാരണം വ്യക്തികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് അഗോറഫോബിയ.

ലക്ഷണങ്ങള്‍
ഇനി പറയുന്ന ലക്ഷണങ്ങളില്‍ ചുരുങ്ങിയത് നാല് എണ്ണമെങ്കിലുമുള്ളവര്‍ക്ക് പാനിക് ഡിസോര്‍ഡറാണെന്ന് ഉറപ്പിക്കാം. കാരണംകൂടാതെയുള്ള ശക്തമായ ഹൃദയമിടിപ്പ്, വിയര്‍പ്പ്, വിറയല്‍, ശ്വാസം കിട്ടുന്നില്ലെന്ന തോന്നല്‍, നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ, വയറ്റില്‍ കാളിച്ച, മനംപിരട്ടല്‍, തലചുറ്റുന്നതുപോലെയുള്ള തോന്നല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടമാകല്‍, നിയന്ത്രണം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിക്കുകയാണെന്ന തോന്നല്‍, ഉടന്‍ മരിച്ചുപോകുമോയെന്ന പേടി, കൈകാലുകളിലും മറ്റു ശരീരഭാഗങ്ങളിലും മരവിപ്പും ചൂടും വ്യാപിക്കലും.

എങ്ങനെ കണ്ടുപിടിക്കാം?
മുകളില്‍പറഞ്ഞ ലക്ഷണങ്ങള്‍ പല ശാരീരിക രോഗങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുള്ളതു കൊണ്ട് അത്തരം അസുഖങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്താന്‍ വിശദമായ ശാരീരിക പരിശോധനയാണ് പ്രാഥമിക നടപടി.

ചികിത്സ:
മനോരോഗ വിദഗ്ധരുടെ ചികിത്സാ രീതി താഴെപ്പറയും വിധത്തിലായിരിക്കും. അസ്വസ്ഥമായ ചിന്തകളെക്കുറിച്ചും പാനിക് അറ്റാക്കിനോടൊപ്പം അനുഭവപ്പെടുന്ന ശാരീരിക ലക്ഷണങ്ങളെക്കുറിച്ചും വിശദമായി ആരായുക, പാനിക് അറ്റാക്ക് അനുഭവപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗിയുടെ പെരുമാറ്റരീതികളെക്കുറിച്ചുള്ള അന്വേഷണം, മറ്റു മാനസിക രോഗങ്ങളുണ്ടോയെന്ന് പരിശോധിച്ചറിയല്‍.

ഔഷധ ചികിത്സ: ഏറ്റവും പ്രധാനപ്പെട്ടവയാണ് ആന്‍റി ഡിപ്രസന്‍സ് മരുന്നുകള്‍. പാനിക് ഡിസോര്‍ഡറിന്റെ കൂടെ വിഷാദ രോഗമുള്ളവര്‍ക്കും അഗോറ ഫോബിയയുള്ളവര്‍ക്കും ഇവ ഫലപ്രദമാണ്. ഫ്‌ളൂവോക്‌സെറ്റിന്‍, ഫ്‌ളൂവോക്‌സിന്‍, സെര്‍ട്രാലിന്‍, പരോക്‌സെറ്റിന്‍, എസിറ്റലോപ്രാം, വെന്‍ലാഫാക്‌സിന്‍ തുടങ്ങിയവ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമായ മരുന്നുകളാണ്.

ഇത്തരത്തിലുള്ള എല്ലാ മരുന്നുകളും ശരീരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങാന്‍ മൂന്നോ നാലോ ആഴ്ചകള്‍ എടുക്കുമെന്നതിനാല്‍ ആരംഭത്തില്‍ താത്കാലികാശ്വാസത്തിന് ബന്‍സോഡയാസിപൈന്‍സ് ഗ്രൂപ്പില്‍പ്പെട്ട മരുന്നുകള്‍ കൊടുക്കാറുണ്ട്. ക്ലോണാസിപാം, ലോറാസിപാം, ഡയസിപാം, ആല്‍പ്രസോളാം തുടങ്ങിയ മരുന്നുകള്‍ ഇതിലുള്‍പ്പെടുന്നു. രോഗത്തിന് കാര്യമായ ശമനം ലഭിച്ചാല്‍ ബന്‍സോഡയാസിപൈന്‍സിന്റെ അളവ് കുറച്ചുകൊണ്ടുവന്ന് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി
മരുന്നിലൂടെയല്ലാതെ മനഃശാസ്ത്രപരമായ സമീപനത്തിലൂടെയുംനിരന്തരമായ പെരുമാറ്റ പരിശീലനത്തിലൂടെയും രോഗികളെ അവരുടെ പ്രശ്‌നകാരണങ്ങളുമായി പൊരുത്തപ്പെടുകയും അവയെ എങ്ങനെ നിയന്ത്രിക്കാമെന്ന് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണിത്. പാനിക് അറ്റാക്ക് സ്വയം നിയന്ത്രിക്കാനുള്ള ശ്വസനവ്യായാമങ്ങളും മറ്റു വ്യായാമങ്ങളും വിശ്രമരീതികളും കൂടി ഇതിലുള്‍പ്പെടുന്നു

Monday, March 4, 2019

നിങ്ങള്‍ക്ക് സ്വന്തം ആയി എങ്ങനെ ആണ്ട്രോയിട് മൊബൈല്‍ ഫാക്ടറി റീ സെറ്റ് ചെയ്യാം 


 നമ്മള്‍ എല്ലാവരും android മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ആണെങ്കില്‍ തന്നെ നമ്മളില്‍ എത്ര പേര്‍ക്ക് സ്വന്തം ആയി നമ്മുടെ കൈ വശം ഉള്ള android മൊബൈല്‍ ഫാക്ടറി റീ സെറ്റ് അല്ലെങ്കില്‍ ഫോര്‍മാറ്റ് ചെയ്യാന്‍ അറിയും എന്ന് ചോദിച്ചാല്‍ നമ്മളില്‍ പലര്‍ക്കും അറിയില്ല എന്ന് തന്നെ ആവും ഉത്തരം . ഇങ്ങനെ അറിയാത്ത കൂട്ടുകാര്‍ സാധാരണ ആയി ഇങ്ങനെ വരുന്ന സാഹചര്യങ്ങളില്‍ ചെയ്യുന്നത് ഒന്നുകില്‍ അറിയാവുന്ന ഏതെങ്കിലും സുഹൃത്തിന്റെ സഹായം തേടും അല്ലെങ്കില്‍ അതിനും മടി ഉള്ളവര്‍ എതെങ്കിലും മൊബൈല്‍ ഷോപ്പില്‍ കൊടുത്തു കാര്യം സാധിക്കും ല്ലേ ? എന്നാല്‍ വളരെ സിമ്പിള്‍ ആയ ഈ ഒരു കാര്യം നമുക്ക് അറിയില്ല എന്നത് android മൊബൈല്‍ ഉപയോഗിക്കുന്ന ആളുകള്‍ പറയാതിരിക്കാന്‍ ആണ് ഈ പോസ്റ്റ് .. നിങ്ങള്‍ക്ക് രണ്ട് രീതിയില്‍ എളുപ്പത്തില്‍ നിങ്ങളുടെ മൊബൈല്‍ റീ സെറ്റ് ചെയ്യുവാന്‍ സാധിക്കും അവ ഏതൊക്കെ എന്ന് നോക്കാം . ആദ്യ രീതി . നിങ്ങള്‍ നിങ്ങളുടെ മൊബൈലിന്റെ സെടിങ്ങ്സ് എന്നാ ഭാഗം ഓപ്പണ്‍ ചെയ്യുക , ശേഷം അതില്‍ backup and reset എന്ന ഭാഗം എടുക്കുക , അപ്പോള്‍ നിങ്ങളോട് തുടരാന്‍ ഉള്ള പെര്‍മിഷന്‍ ആവിശ്യപ്പെടും ഒപ്പം തുടരുമ്പോള്‍ എല്ലാം നഷ്ടം ആവും എന്നാ ഒരു മുന്നറിയിപ്പും , നിങ്ങള്‍ക്ക് മൊബൈലില്‍ ഉള്ള ഫയലുകള്‍ ആവശ്യം ആണെങ്കില്‍ മെമ്മറി കാര്‍ഡില്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയില്‍ ബാക്കപ്പ് ചെയ്യുന്നത് നന്നാവും , ശേഷം വരുന്ന ഭാഗത്ത് ഓക്കേ കൊടുത്താല്‍ ഫോര്‍മാറ്റിംഗ് ആരംബിക്കുന്നതാണ് . അല്‍പ സമയം നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുക .

അപ്പന്റിസൈറ്റിസ് ഇത്ര അപകടകാരിയോ?


അപ്പന്റിസൈറ്റിസിൽ ബാക്ടീരിയ, വൈറസ് മൂലമോ അഥവാ കട്ടിയായ മലം അടിഞ്ഞുകൂടുന്നതു മൂലമോ അണുബാധ ഉണ്ടാകുന്നതിനെയാണ് അപ്പന്റിസൈറ്റിസ് എന്നു പറയുന്നത്. ...
അപ്പന്റിക്സ് ശരീരത്തിന്റെ ഏതു ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്? 


വളരെ ചെറുതും ട്യൂബ് ആകൃതിയിലുമായി കാണുന്ന ഒരു അവയവമാണ്. ഉദരത്തിന്റെ വലതുഭാഗത്തിന് താഴെയായി വന്‍കുടലു ചെറുകുടലും ചേരുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്നു....

അപ്പന്റിക്സ് രോഗലക്ഷണങ്ങൾ എന്തെല്ലാം? 

സാധാരണയായി പൊക്കിൾ ഭാഗത്തുനിന്നു ചെറിയ തോതിൽ വേദന ആരംഭിച്ച് വയറിന്റെ വലതുഭാഗത്തേക്ക് വ്യാപിച്ച്.ശക്തമാകും. ചില സമയത്ത് വളരെ പെട്ടെന്നുതന്നെ േവദന അനുഭവപ്പെടുകയും തുടർന്ന് ശക്തമാവുകയും ചെയ്യുന്നു. ഇത്തരം വേദന സാധാരണ കാണുന്ന വയറുവേദനയേക്കാൾ കാഠിന്യം കൂടുതൽ ഉള്ളതാണ്.വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, പനി എന്നിവയും അനുഭവപ്പെടുന്നു.  

രോഗനിർണയം എങ്ങനെ?...

സാധാരണയായി ശാരീരിക പരിശോധന, രക്തപരിശോധന, സ്കാനിങ് എന്നിവ വഴികണ്ടുപിടിക്കാവുന്നതാണ്. രക്ത പരിശോധനയിൽ ശ്വേതരക്താണുക്കളുടെ അളവ് വളരെ കൂടുതൽ ആയിരിക്കും.ശരീര പരിശോധനയിൽ വയറിന്റെ വലതുഭാഗത്ത് തൊടുമ്പോൾ ശക്തമായ വേദന അനുഭവപ്പെടും.  

അപ്പന്റിസൈറ്റിസ് പകരുമോ?...
അപ്പന്റിസൈറ്റിസ് പകരുന്ന അസുഖമല്ല...
അപ്പന്റിസൈറ്റിസ് ആർക്കൊക്കെ വരാം?...

ആർക്കുവേണമെങ്കിലും വരാവുന്ന ഒരു അസുഖമാണിത്. എന്നിരുന്നാലും 10 മുതൽ 30 വരെ വയസ്സിനിടയിൽ ഉള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്...

എപ്പോഴാണ് ശസ്ത്രക്രിയ വേണ്ടിവരുന്നത്? അപ്പന്റിസൈറ്റിസ് രോഗനിർണയം നടത്തിക്കഴിഞ്ഞാലുടൻ ശസ്ത്രക്രിയ നടത്താം. അപ്പന്റിക്സ് എന്ന അവയവം ശരീരത്തിന് ദോഷം വരാത്ത വിധത്താൽ മുറിച്ചു മാറ്റുകയാണ് ചെയ്യുന്നത്. ..

എന്തിനാണ് ശസ്ത്രക്രിയ നടത്തുന്നത്?...

അപ്പന്റിക്സെക്ടമി എന്നാൽ അണുബാധയുള്ളതും വീർത്തതുമായ അപ്പന്റിക്സിനെ നീക്കം ചെയ്യലാണ്.ബാക്ടീരിയ വളരുന്നതുമൂലം അപ്പന്റിക്സ് വീർക്കുകയും അപ്പന്റിക്സ് ദ്വാരത്തിൽ തടസ്സം അനുഭവപ്പെടുകയും ചെയ്യുന്നു. തന്മൂലം അതിൽ അണുബാധ ഉണ്ടാവുകയും പഴുപ്പ് വന്നു നിറയുകയും ചെയ്യുന്നു. തുടർന്ന് ശക്തമായ വയറുവേദന അനുഭവപ്പെടുന്നു. അണുബാധ ഉണ്ടായ അപ്പന്റിക്സ് നീക്കാത്തപക്ഷം അത് പൊട്ടുകയും പഴുപ്പ് വയറിനുള്ളിലും രക്തത്തിലേക്കും പടരുകയും തൽഫലമായി വളരെ ഗൗരവമായ ശാരീരിക പ്രശ്നങ്ങൾ വരെയോ സംഭവിക്കാം...