Sunday, July 31, 2022

റവ റാഗി അപ്പം

ഇന്ന് നമുക്ക്‌ റവയും കൂടെ റാഗി പൊടിയും ഉപയോഗിച്ച്‌ അപ്പം ഉണ്ടാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.

റവ റാഗി അപ്പം  കാണാൻ ഒരു ലൂക്കില്ലെങ്കിലും ആള് പുലിയാണ്.

            ചേരുവകൾ  

റവ - ഒന്നര കപ്പ്

റാഗി പൊടി  - കാൽ കപ്പ് (പുല്ലു പൊടി )

യീസ്റ്റ്  - 1 ടീസ്പൂൺ

പഞ്ചസാര - ആവശ്യത്തിന്

ഉപ്പു - ആവശ്യത്തിന്

ചെറു ചൂട് വെള്ളം - രണ്ടു കപ്പ്

                    തയ്യാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറില്ലേക്ക് റവ ,റാഗി പൊടി,യീസ്റ്റ് ,പഞ്ചസാര ,ഉപ്പ്‌,ചെറുചൂട് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക .

അരച്ചെടുത്ത മാവ് ഒരു ബൗളിലേക്കു ഒഴിച്ച്  ഒരു 15 -20 മിനിറ്റ് റസ്ററ് ചെയ്യാൻ വക്കുക.

അതിനു ശേഷം എടുത്തു ഉപ്പും മധുരവും നോക്കാം . ഇനി ഒരു പാൻ ചൂടാക്കിയ ശേഷം ഒരു കൈയിൽ മാവു ഒഴിച്ച് കൊടുക്കുക.

മാവു അധികം പരത്തേണ്ട. ഈ സമയത്തു ഫ്ളയിം കൂട്ടി വക്കണം. മാവു നല്ല ചൂടാവുമ്പോൾ ഹോൾസ് വന്നു തുടങ്ങിയാൽ ഫ്ളയിം കുറച്ച ശേഷം അപ്പം ഒന്ന് മൂടി വച്ച് വേവിച്ചെടുക്കുക .അപ്പോൾ നമ്മുടെ ഈസി അപ്പം തയ്യാർ.  https://noufalhabeeb.blogspot.com/?m=1