അലീസ കഴിച്ചിട്ടുണ്ടോ...? കൂടുതലായും കണ്ണൂർ, കാസർഗോഡ് ജില്ലയിലെ കല്യാണ വീടുകളിൽ കാണപ്പെടുന്ന ഒരു വിഭവമാണ് അലീസ. ഗോതമ്പും കോഴി അല്ലെങ്കിൽ മട്ടൻ ചേർത്താണ് അലീസ ഉണ്ടാക്കുന്നത്. പഞ്ചസാര ചേർത്താണ് അലീസ വിളമ്പുന്നത്... ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം..
ചേരുവകൾതൊലി കളഞ്ഞ വെള്ള ഗോതമ്പ് – 400 ഗ്രാം
ചിക്കന്‍/മട്ടന്‍ – കാല്‍ കിലോ
സവാള – ഒന്ന്
പഞ്ചസാര – ആവശ്യത്തിന്
പട്ട – ഒരു വലിയ കഷ്ണം
ഏലക്ക – മൂന്നെണ്ണം
ഗ്രാമ്പൂ – രണ്ടെണ്ണം
നെയ്യ് – 100 ഗ്രാം
കട്ടി തേങ്ങാപ്പാല്‍ – ഒരു കപ്പ്
ഉപ്പ് – ആവശ്യത്തിന്
കശുവണ്ടി വറുത്തത് – രണ്ടു ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
മൂന്ന് മണിക്കൂര്‍ കുതിര്‍ത്ത ഗോതമ്പും ചിക്കനും സവാള മുറിച്ചതും,പട്ട, ഗ്രാമ്പൂ, ഏലക്ക, ഉപ്പ് എന്നിവയും ഒരു കുക്കറില്‍ ഇട്ട് നന്നായി വേവിക്കുക.
വെന്ത് കഴിഞ്ഞാല്‍ മരത്തവികൊണ്ട് നന്നായി ഗോതമ്പ് ഉടക്കുക.(ചിക്കനും ഗോതമ്പും നന്നായി ഉടഞ്ഞ് കുഴമ്പ് പരുവത്തിലാക്കണം.)
ഇനി തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളപ്പിക്കുക.
നെയ്യില്‍ വഴറ്റിയ ചുവന്നുള്ളിയും കശുവണ്ടിയും ഇതിനു മുകളില്‍ ഒഴിച്ച് ഉപയോഗിക്കുക.
കഴിക്കുന്ന സമയത്ത് പഞ്ചസാര ചേര്‍ക്കാം. പഞ്ചസാര ചേര്‍ക്കാതെയും കഴിക്കാം..
https://t.me/+jP-zSuZYWDYzN2I0