വളരെ ആരോഗ്യകരമായ ഒരു വിഭവം ആണ് ഓട്ട്‌സ്. ഓട്ട്‌സ് ഉപയോഗിച്ച് ഒരു ബ്രേക്ഫാസ്റ്റിനുള്ള അപ്പം തയ്യാറാക്കിയാലൊ..?
ചേരുവകൾ
1. ഓട്ട്‌സ് - ഒരു കപ്പ്
2. മുട്ട - 2 എണ്ണം
അല്ലെങ്കിൽ മുട്ടക്ക് പകരം ഒരു കപ്പ് കടല മാവ്
3. ക്യാരറ്റ് - 1/2 കപ്പ്
ബീൻസ് - 1/2 കപ്പ്
സവാള. - 1/2 കപ്പ്
തക്കാളി - 1/2 കപ്പ്
പച്ചമുളക് - 2 എണ്ണം
മല്ലിയില. - 2 സ്പൂൺ (ചെറുതായിട്ട് അരിഞ്ഞത് )
4. ഉപ്പ് - 1/2 സ്പൂൺ
മുളകുപൊടി - 1/4 സ്പൂൺ
മഞ്ഞൾപ്പൊടി - 1/4 സ്പൂൺ
5. എണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഓട്ട്‌സ് ഒരു കപ്പ് വെള്ളത്തിൽ 10 മിനിറ്റ് കലക്കുക.
ഇതിലേക്ക് 2 മുട്ട ചേർക്കുക. മുട്ട കഴിക്കാത്തവർ കടലമാവ് 1കപ്പ് ചേർക്കുക.
മൂന്നാമത്തെ ചേരുവകൾ മുഴുവൻ ചെറുതായിട്ട് അരിഞ്ഞതും നാലാമത്തെ ചേരുവകളും കൂടി ചേർക്കുക.
പാകത്തിന് വെള്ളം ചേർത്ത് ഇളക്കുക.
പാനിൽ 1സ്പൂൺ എണ്ണ പുരട്ടി തയ്യാറാക്കിയ ബാറ്റർ
ഒഴിച്ച് ,മൂടി വച്ച് ചുട്ടെടുക്കുക..
ബ്രേക്ക് ഫാസ്റ്റിനുള്ള ഓട്ട്സ് അപ്പം റെഡി.
https://t.me/+jP-zSuZYWDYzN2I0