Friday, March 15, 2024

ചിക്കൻ സമൂസ


റമദാനിലെ മറ്റൊരു സ്പെഷ്യൽ പലഹാരം ആണ് സമൂസ...

നമുക്കിന്ന് ചിക്കൻ സമൂസ  സ്വന്തമായി തയ്യാറാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.

ഫില്ലിംഗ്‌ തയ്യാറാക്കാൻ ആവശ്യമുള്ള  സാധനങ്ങൾ

ചിക്കൻ ഉപ്പും മഞ്ഞളും ഇട്ട്  വേവിച്ചത് - 200 gm

പൊട്ടറ്റൊ - 1(പുഴുങ്ങി പൊടിച്ചത്)

സവാള - 1(നൈസായി അരിഞ്ഞത്)

ഇഞ്ചി -1 കഷ്ണം  (പൊടിയായി അരിഞ്ഞത്)

പച്ചമുളക് - 2 എണ്ണം(എരിവിനനുസരിച്ച് കൂട്ടുകയോ കുറക്കുകയോ ആകാം)

മഞ്ഞൾപൊടി - 1/4 ടീസ്പൂൺ

മുളകുപൊടി - 1/2 ടീസ്പൂൺ

കുരുമുളകുപൊടി - 1/4 ടീസ്പൂൺ

ഗരംമസാലപൊടി - 1/2 ടീസ്പൂൺ

പെരും ജീരകം - 1 നുള്ള്

ഉപ്പ് - ആവശ്യത്തിന്

മല്ലിയില - കുറച്ച്

കുക്കിംഗ് ഓയിൽ - ആവശ്യത്തിന്

ഫില്ലിംഗ് തയ്യാർ ആക്കുന്ന വിധം

ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ പെരുംജീരകം മൂപ്പിക്കുക. ഇതിലേയ്ക്ക് സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ഇട്ട് വഴറ്റുക. പൊടികൾ എല്ലാം ചേർക്കുക.

ഇതിലേക്ക് വേവിച്ച ചിക്കൻ പിച്ചിക്കീറിയിടുക,

പുഴുങ്ങി പൊടിച്ചു വച്ചിരിക്കുന്ന പൊട്ടറ്റോയും മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിയ്ക്കുക,

സ്റ്റൗ ഓഫ് ചെയ്യുക. ഇപ്പോൾ ഫില്ലിംഗ് റെഡി ആയിക്കഴിഞ്ഞു.

ഇനി സമൂസ ഷീറ്റ് തയ്യാറാക്കാം(മടി ഉള്ളവര്‍ റെഡിമെയ്ഡ് സമൂസ ഷീറ്റ് വാങ്ങിയാല്‍ മതി)

മൈദ - 2 കപ്പ്(ആട്ടയും  ഉപയോഗിയ്ക്കാം കെട്ടൊ ടേസ്റ്റിൽ കുറച്ച് വ്യത്യാസം വരും എന്നേയുള്ളൂ)

ഉപ്പ് -  ആവശ്യത്തിന്

കുക്കിംഗ് ഓയിൽ - 1 ടേബിൾസ്പൂൺ

ഐസ് വാട്ടർ - കുഴക്കാൻ ആവശ്യത്തിന്(ഐസ് വാട്ടർ കൊണ്ട് കുഴച്ചാൽ സമൂസക്ക് നല്ല ക്രിസ്പിനെസ്സ് കിട്ടും)

ഇതെല്ലാം കൂടെ ചപ്പാത്തിയ്ക്ക് കുഴക്കുന്നതുപോലെ കുറച്ച് ടൈറ്റ് ആയി കുഴക്കുക.  ഇത് 1/2 മണിക്കൂർ റെസ്റ്റ് ചെയ്യാൻ  വയ്ക്കുക.

അതിനുശേഷം ഉരുളകളാക്കി  ഓരോ ഉരുളയും കനം കുറച്ച് പരത്തുക. ഇത് ഒരു ചൂടായ തവയിലിട്ട് തിരിച്ചും മറിച്ചും ഒന്നു ചൂടാക്കി വക്കുക_. _(ശ്രദ്ധിക്കുക ചൂടാക്കാനേ പാടുള്ളൂ വെന്തു പോകരുത്)
അതിനുശേഷം ഓരോന്നും 4 ഭാഗം ആയി മുറിച്ചു വക്കുക.

ഇനി സമൂസ ഒട്ടിക്കാൻ വേണ്ടി 4 ടേബിൾസ്പൂൺ മൈദയും ഒരു നുള്ള്  ഉപ്പും ചേർത്ത് കട്ടിയുള്ള ബാറ്റർ തയ്യാറാക്കി വയ്ക്കുക.

സമൂസ തയ്യാർ ആക്കുന്ന വിധം

മുറിച്ചു വച്ചിരിക്കുന്ന സമൂസ ഷീറ്റിൽ ഒന്നെടുത്ത് പകുതിക്ക് കുനീൽ(ചോർപ്പ്) പോലെ മടക്കുക. പകുതിക്ക് ശേഷം അരികിൽ മൈദ പശ തേച്ചു കൊടുക്കുക. ഇനി ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഫില്ലിംഗ് വക്കുക. ഇനി തുറന്ന വശമെല്ലാം ഒട്ടിക്കുക. ഓരോന്നും ഇതുപോലെ ചെയ്യുക._

ശേഷം തിളച്ച എണ്ണയിൽ മീഡിയം ഫ്ളെയ്മിൽ ഫ്രൈ  ചെയ്തെടുക്കുക.
സമൂസ റെഡി.
https://t.me/+jP-zSuZYWDYzN2I0