ഓറഞ്ച് തൊലിക്ക് ചമ്മന്തിയിൽ എന്ത് കാര്യം എന്നാവും ചിന്തിക്കുക?. കയ്പ് ഉള്ളതിനാലാണ് ഓറഞ്ച് തൊലി നമ്മൾ ഉപേക്ഷിക്കുന്നത്. അതും അല്ലെങ്കിൽ ചർമ്മ സംരക്ഷണത്തിനായി പലരും ഈ തൊലി ഉണക്കി പൊടിച്ച് സൂക്ഷിക്കാറുണ്ട്. എന്നാൽ ഇനി അതിനു മാത്രമല്ല രാവിലെ ദോശക്കൊപ്പം കഴിക്കാൻ ചമ്മന്തി തയ്യാറാക്കാനും ഓറഞ്ചിൻ്റെ തൊലി ഉപയോഗിക്കാം. ആവശ്യത്തിന് വെള്ളം ചൂടാക്കി അൽപ്പ സമയം ഓറഞ്ച് തൊലി അതിൽ കുതിർത്തു വച്ചാൽ കയ്പ് അനുഭവപ്പെടില്ല. ദോശക്കു മാത്രമല്ല ചോറിനൊപ്പവും ഈ ചമ്മന്തി കഴിക്കാം.
ചേരുവകൾ
ഓറഞ്ച് - 1 എണ്ണം
നിലക്കടല - രണ്ട് ടേബിൾസ്പൂൺ
തേങ്ങ ചിരകിയത് - രണ്ട് ടേബിൾസ്പൂൺ
വറ്റൽമുളക് - 4 എണ്ണം
മല്ലിയില്ല - അൽപ്പം,
ഉപ്പ്,- ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
കടുക് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഓറഞ്ചിൻ്റെ തൊലി മാത്രം എടുത്ത് നല്ല ചൂടു വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
രണ്ട് ടേബിൾസ്പൂൺ നിലക്കടല വറുത്തത്, രണ്ട് ടേബിൾസ്പൂൺ തേങ്ങ ചിരകിയത്, നാല് വറ്റൽമുളക്, അൽപ്പം മല്ലിയില, ആവശ്യത്തിന് ഉപ്പും ചേർക്കുക.
കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് അരച്ചെടുക്കുക.
ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കുക.
അതിലേക്ക് അൽപ്പം കടുക് ചേർത്തു പൊട്ടിക്കുക.
രണ്ട് വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്ത് വറുക്കുക.
അരച്ചെടുത്ത ചമ്മന്തിയിലേക്ക് ഇത് ചേർത്തിളക്കുക.
https://t.me/+jP-zSuZYWDYzN2I0