(പുതിയാപ്പിള ചായ )
കണ്ണൂരിലെ പഴയ തലമുറ പാല്‍ച്ചായക്ക് പകരമായി കുടിച്ചിരുന്നതായിരുന്നു മുട്ടച്ചായ. കല്യാണം കഴിഞ്ഞ ഉടൻ പുതിയാപ്പിളമാർക്ക് 40 ദിവസം ഈ ചായയാണ് തയാറാക്കി കൊടുക്കാറ്.പുതിയാപ്പിള ചായ അല്ലെങ്കില്‍ മുട്ടച്ചായ തയാറാക്കുന്നവിധം താഴെ വിവരിക്കുന്നു.`
ചേരുവകൾ
വെള്ളം- 1 കപ്പ്
ചായപ്പൊടി- 2 ടീസ്പൂണ്‍
പഞ്ചസാര- ആവശ്യത്തിന്
ഏലക്ക- 2 എണ്ണം
മുട്ട- 1 എണ്ണം
തയാറാക്കുന്ന വിധം
ഒരു കപ്പ് വെള്ളം നന്നായി തിളപ്പിക്കുക.
അതിലേക്ക് രണ്ട് ഏലക്ക ചേർക്കുക.
തിളച്ച ശേഷം രണ്ട് ടീസ്പൂണ്‍ ചായപ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് വാങ്ങി അരിച്ച് മാറ്റിവെക്കുക.
ഇനി ഇതിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് ആറ്റി പതപ്പിച്ചെടുക്കുക.
ചൂടോടെ തന്നെ കുടിക്കേണ്ടതാണിത്.
https://t.me/+jP-zSuZYWDYzN2I0
