Wednesday, August 31, 2022

പനീര്‍ ചപ്പാത്തി റോള്‍സ്

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം പനീര്‍ ചപ്പാത്തി റോള്‍സ്

കുട്ടികള്‍ക്ക് പൊതുവേ ഇഷ്ടമല്ലാത്ത ഒന്നാണ് ചപ്പാത്തി. പല കുട്ടികളും അത് കഴിക്കാറുമില്ല. എന്നാല്‍, കുട്ടികള്‍ ചപ്പാത്തി കഴിക്കാന്‍ ഒരു എളുപ്പ വഴിയുണ്ട്. ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തികൊണ്ടുള്ള പനീര്‍ ചപ്പാത്തി റോള്‍സ് കൊടുത്തു നോക്കൂ. കുട്ടികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് പനീര്‍ ചപ്പാത്തി റോള്‍സ്. കുറഞ്ഞ സമയംകൊണ്ട് രുചികരമായ രീതിയില്‍ തയാറാക്കാവുന്ന ഒന്നാണ് പനീര്‍ ചപ്പാത്തി റോള്‍സ്. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

               ചേരുവകള്‍ 

ചപ്പാത്തി മാവ് : 4 എണ്ണത്തിനുള്ളത്

നെയ് : ചപ്പാത്തി ഉണ്ടാക്കാന്‍ ആവശ്യത്തിന്

പനീര്‍ : 1 കപ്പ്

ക്യാരറ്റ് : (ചെറുതായി അരിഞ്ഞത് ), 1 / 4 കപ്പ്

സവാള : 1 ഇടത്തരം, പൊടിയായി അരിഞ്ഞത്

തക്കാളി : 2 എണ്ണം പൊടിയായി അരിഞ്ഞത്

ഗരം മസാല : 1 / 2 -3 / 4 ടീസ്പൂണ്‍

മഞ്ഞള്‍ പൊടി : 1 / 4 ടീസ്പൂണ്‍

ഉപ്പ് : ആവശ്യത്തിന്

വെള്ളം : 2 ടേബിള്‍സ്പൂണ്‍

വെളിച്ചെണ്ണ / സണ്‍ഫ്ലവര്‍ ഓയില്‍ : 1 ടേബിള്‍സ്പൂണ്‍

                 തയ്യാറാക്കുന്ന വിധ

ചപ്പാത്തി മാവുപയോഗിച്ചു കട്ടി കുറച്ചു പരത്തി ചപ്പാത്തി ചുടുക. ശേഷം ചുവടു കട്ടിയുള്ള ഒരു പാന്‍ ചൂടാക്കുക, അതിലേക്കു എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായ ശേഷം, അരിഞ്ഞു വെച്ചിരിക്കുന്ന സവോള ഇട്ടു നന്നായി വഴറ്റുക, നല്ല ഗോള്‍ഡന്‍ ബ്രൗണ്‍ ആകുന്നത് വരെ ചെറിയ തീയില്‍ മൂപ്പിക്കുക. ശേഷം, അതിലേക്ക് തക്കാളി ചേര്‍ത്ത് നന്നായി വഴറ്റുക, തക്കാളിയും വഴണ്ട് കഴിയുമ്പോള്‍ ക്യാരറ്റ് പൊടിയായി അരിഞ്ഞതും 2 ടേബിള്‍സ്പൂണ്‍ വെള്ളവും, ആവശ്യത്തിന് ഉപ്പും, മഞ്ഞള്‍ പൊടി ചേര്‍ത്ത് വേവിക്കുക.

ഇതിലേക്ക് ഗരം മസാല കൂടെ ചേര്‍ക്കുക. ക്യാരറ്റ് നന്നായി വെന്തുവരുമ്പോള്‍ അതിലേക്ക് ചെറുതായി അരിഞ്ഞ പനീര്‍ കഷണങ്ങൾ കൂടെ ചേര്‍ക്കുക, 2 -3 മിനിറ്റ് ശേഷം പനീര്‍ നന്നായി വേവും, മുഴുവന്‍ വെള്ളവും വറ്റാന്‍ അനുവദിക്കുക. മിശ്രിതം റെഡി ആയിക്കഴിഞ്ഞാല്‍ ചുട്ടു വെച്ചിരിക്കുന്ന ചപ്പാത്തിയുടെ നടുവിലേക്ക് 1 -2 ടീസ്പൂണ്‍ വെച്ച് മടക്കുക.        https://noufalhabeeb.blogspot.com/?m=1

Wednesday, August 24, 2022

മൈസൂർ പാക്ക്‌

ഒരു തെക്കേ ഇന്ത്യൻ മധുര പലഹാരമാണ് മൈസൂർ പാക്ക്. ദീപാവലി തുടങ്ങിയ വിശേ‍ഷാവസരങ്ങളിൽ വിളമ്പാറുള്ള ഈ വിഭവം ഏതാനും ദിവസങ്ങൾ കേടുകൂടാതിരിക്കും. കർണാടകയാണ് ഈ പലഹാരത്തിന്റെ ജന്മദേശം.    മൈസൂർ പാക്ക്

ഉണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ

അരിച്ച കടലമാവ് - ഒരു കപ്പ്

പഞ്ചസാര : ഒന്നേകാൽ കപ്പ്

നെയ് : മൂന്നു കപ്പ്

വെള്ളം :  ഒന്നര കപ്പ്

        തയാറാക്കേണ്ട വിധം

പഞ്ചസാര ഒരു പാത്രത്തിൽ , തീയിൽ വച്ച് ചൂടാക്കി വെള്ളം ഒഴിച്ച് പാവാക്കുക. അതിലേയ്ക്ക് നെയ്യും കടലപ്പൊടിയും ചേർന്ന മിശ്രിതം പാകത്തിൽ ഒഴിക്കുക. പാത്രത്തിനടിയിൽ പറ്റിപ്പിടിക്കാതെയും , കരിഞ്ഞ് പോകാതെയും പ്രത്യേകം ശ്രദ്ധിക്കണം. നന്നായി ഇളക്കിയ ശേഷം ഒരു പരന്ന പാത്രത്തിൽ ഒഴിക്കുക. അധികം തണുക്കുന്നതിനു മുമ്പായി ആവശ്യം അനുസരിച്ച് ചെറിയ   https://noufalhabeeb.blogspot.com/?m=1

Wednesday, August 3, 2022

കണ്ണുകളുടെ ആരോ​ഗ്യം


 Food For Eye Health : കണ്ണുകളുടെ ആരോ​ഗ്യം കാക്കാൻ കഴിക്കേണ്ട  ഭക്ഷണങ്ങൾ

കണ്ണുകളുടെ ആരോ​ഗ്യത്തിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ല്യൂട്ടിൻ, സിയാക്സാന്തിൻ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, സിങ്ക്, വിറ്റാമിൻ സി(vitamin c), വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡ് (omega 3 fatty acid) എന്നിവ കണ്ണുകളഉടെ ആരോ​ഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകങ്ങളാണ്. കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് കഴിക്കേണ്ട പ്രധാനപ്പെട്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം.

ബദാം സാധാരണയായി കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ബദാമിൽ വൈറ്റമിൻ ഇ അടങ്ങിയിട്ടുണ്ട്. ഈ വൈറ്റമിൻ ശരീരകലകളെ നശിപ്പിക്കുന്ന അനിയന്ത്രിതമായ പദാർത്ഥങ്ങൾക്കെതിരെ പ്രതിരോധം നൽകുന്നു. വിറ്റാമിൻ ഇ പതിവായി കഴിക്കുന്നത് തിമിരവും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനും തടയാൻ സഹായിക്കും. 

ക്യാരറ്റ് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പൊതുവെ അറിയപ്പെടുന്നു. വിറ്റാമിൻ എയ്‌ക്ക് പുറമേ ബീറ്റാ കരോട്ടിൻ അവയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ പ്രധാന നേത്ര പ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു. 

കണ്ണിനെ സംരക്ഷിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട(egg). മുട്ടയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ, സിങ്ക് തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. മുട്ടയിലെ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും.

പച്ച ഇലക്കറികളിൽ ല്യൂട്ടിൻ, സീയാക്സന്തി എന്നിവ അടങ്ങിയിട്ടുണ്ട്.  ഈ ആന്റിഓക്‌സിഡന്റുകളഎ കൂടാതെ വിറ്റാമിൻ ഇൻ എ, സി, കെ, ഫോളേറ്റ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ ധാതുക്കളും പച്ച ഇലക്കറികളായ  ചീര, ബ്രോക്കോളി, കടല എന്നിവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കാഴ്ച്ച ശക്തി കൂട്ടാൻ ഈ പോഷകങ്ങൾ സഹായിക്കുന്നു.

ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരിപ്പഴം എന്നിവ കണ്ണുകൾക്ക് ഗുണം ചെയ്യുന്ന വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളാണ്. കൂടാതെ, ഈ സിട്രസ് പഴങ്ങളിൽ അധിക വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ഉൾപ്പെടുന്നു. 

എണ്ണമയമുള്ള മത്സ്യങ്ങളായ ട്യൂണ, സാൽമൺ, അയല, മത്തി എന്നിവയിൽ ലീൻ പ്രോട്ടീനുകളും ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകൾക്ക് മികച്ചതാണ്

കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് ഒഴിച്ച കൂടാനാവാത്ത ഭക്ഷണങ്ങളാണ് പാലും തൈരും. ഇവയിൽ വൈറ്റമിൻ എ യും മിനറൽ സിങ്കും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ കോർണിയയുടെ ആരോഗ്യം സംരക്ഷിക്കും