ഇന്ന് നമുക്ക് റവയും മുട്ടയും ഉപയോഗിച്ച് ഒരു നാലുമണി പലഹാരം തയ്യാറാക്കാം. വൈകുന്നേരം ചായക്കൊപ്പം ഒരു ചൂടു കടി കൂടി ഇല്ലെങ്കിൽ പിന്നെ എന്ത് കാര്യം.എന്നാൽ കടി ഉണ്ടാക്കാൻ ചേരുവകൾ ഇല്ലെന്ന വിഷമവും വേണ്ട.അൽപ്പം റവയും മുട്ടയും ഉപയോഗിച്ച് വീട്ടിലെ കൂട്ടുകൾ കൊണ്ട് തന്നെ തയ്യാറാക്കാൻ പറ്റുന്ന പലഹാരം നമുക്ക് ഉണ്ടാക്കി നോക്കാം.നെയ്യപ്പത്തിന്റെ ഒരു രൂപം ഉള്ളത് കൊണ്ട് ഇതിനെ നമുക്ക് മുട്ട നെയ്യപ്പം എന്ന് വിളിക്കാം
ചേരുവകൾ
മുട്ട - 2 എണ്ണം
പഞ്ചസാര - അര കപ്പ്
ഉപ്പ് - ആവശ്യത്തിന്
ഏലക്കാപ്പൊടി - കാൽ സ്പൂൺ
വറുത്ത റവ - കാൽ കപ്പ്
മൈദ - മുക്കാൽ കപ്പ്
ബേക്കിങ് സോഡ - ഒരു നുള്ള്
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രണ്ട് മുട്ട ഒരു ബൗളിലെക്ക് പൊട്ടിച്ചൊഴിക്കുക.
അതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക.
പഞ്ചസാരയും മുട്ടയും നന്നായിട്ട് മിക്സ് ആകുന്നത് വരെ ഇളക്കിക്കൊടുക്കുക.
ആ മിക്സിയിലേക്ക് കുറച്ച് ഉപ്പും കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ചേർത്ത് ഒന്നു കൂടി ഇളക്കിക്കൊടുക്കുക.
ഇനി ഇതിലെക്ക് കാൽ കപ്പ് വറുത്ത റവ മിക്സ് ചെയ്ത് കൊടുക്കുക.
തുടർന്ന് മുക്കാൽ കപ്പ് മൈദ എടുത്ത് കാൽ കപ്പ് വീതം മാവ് കട്ടി ആകുന്നത് വരെ ചേർത്ത് കൊടുക്കുക.
ഇങ്ങനെ തയ്യാറാക്കിയ മാവിലെക്ക് ഒരു നുള്ള് ബേക്കിങ് സോഡ ഇട്ട് കൊടുക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഹൈ ഫ്ളെയ്മിൽ ചൂടാക്കുക.
ഫ്ളെയിം കുറച്ച് ചൂടായ എണ്ണയിലെക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മാവ് തവി ഉപയോഗിച്ച് ഒഴിക്കുക.
ഒരു വശം ചൂടായതിനു ശേഷം തവി ഉപയോഗിച്ച് മറിച്ചിടുക.
റവ കൊണ്ടുള്ള കടി റെഡി.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment