Sunday, July 7, 2024

പഴം കട്ട്ലറ്റ്

വടയും, സുഖിയനും, കട്ലറ്റുമൊക്കെ ചായക്കൊപ്പം കഴിക്കാൻ​ പ്രിയപ്പെട്ട പലഹാരങ്ങളാണ്. മഴയുള്ള സമയങ്ങളിൽ ഇത്തരം പലഹാരങ്ങൾ കഴിക്കാൻ കൊതി തോന്നാത്തവർ ചുരുക്കമേ കാണൂ. കടയിൽ നിന്നും വാങ്ങുന്നതിലും രുചിയിൽ ഇവ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കും. വ്യത്യസ്ത രുചികളിൽ ഇവ പരീക്ഷിച്ചു നോക്കുകയും ആവാം. അത്തരത്തിലൊരു പലഹാരമാണ് ഏത്തപ്പഴം കട്ലറ്റ്. നന്നായി പഴുത്ത നേന്ത്രപ്പഴവും അൽപ്പം അവലും ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഇത് തയ്യാറാക്കാം.

ചേരുവകൾ

നേന്ത്രപ്പഴം - 6-7 എണ്ണം

എണ്ണ  - വറുക്കാൻ ആവശ്യമായത്

കശുവണ്ടി - 200 ഗ്രാം

തേങ്ങ - ഒന്ന്

പഞ്ചസാര - കാൽ കപ്പ്

ഏലക്കപ്പൊടി - അൽപ്പം

അവൽ - കാൽ കിലോ

മുട്ട - 4 എണ്ണം

അരിപ്പൊടി - ഒരു കപ്പ്

ബ്രെഡ് പൊടിച്ചത്  - കുറച്ച്

തയ്യാറാക്കുന്ന വിധം

ഒരു പാൻ​ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കശുവണ്ടി ചേർത്ത് വറുക്കുക.

ഇതിലേക്ക് നന്നായി പഴുത്ത നേന്ത്രപ്പഴം ചെറിയകഷ്ണങ്ങളാക്കിയതും, തേങ്ങ ചിരകിയതും, കാൽ കപ്പ് പഞ്ചസാരയും, അരിപ്പൊടിയും അൽപ്പം ഏലക്കപ്പൊടിയും ചേർത്ത് വഴറ്റുക.

ശേഷം നനച്ചു വെച്ചിരിക്കുന്ന അവൽ കൂടി ചേർത്തിളക്കി മാറ്റി വെക്കുക.

തണുത്തതിനു ശേഷം കട്ലറ്റിൻ്റെ ആകൃതിയിൽ ഉരുട്ടിയെടുക്കുക.

അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി കട്ലറ്റ് ഓരോന്നായി മുട്ട പൊട്ടിച്ചൊഴിച്ചതിലും ബ്രെഡ് പൊടിച്ചതിലും മുക്കി വറുത്തെടുക്കാം.
https://t.me/+jP-zSuZYWDYzN2I0

No comments:

Post a Comment