രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാകണം എന്ന് ആഗ്രഹിക്കാത്തവർ ആരാണുള്ളത്?. ഒരു ദിവസത്തേക്കു വേണ്ട ഊർജ്ജം നിങ്ങൾക്ക് ലഭിക്കുന്നത് അതിൽ നിന്നാണ്. അതിന് സ്പെഷ്യലായി എന്ത് തയ്യാറാക്കും എന്ന് ആലോചിച്ച് സമയം കളയേണ്ട, പുട്ട് തന്നെ ട്രൈ ചെയ്തോളൂ. അതിന് അരിപ്പൊടി, റവ, ഗോതമ്പ് ഇതൊന്നും ആവശ്യമില്ല. മതിവരുവോളം കഴിക്കാൻ രുചികരവും അത്രതന്നെ ഹെൽത്തിയുമായ പുട്ട് തയ്യാറാക്കാൻ ഓട്സ് ഉപയോഗിച്ചു നോക്കൂ.
ചേരുവകൾഓട്സ്- 2 കപ്പ്
വെള്ളം- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്
തേങ്ങ ചിരകിയത്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് എണ്ണയോ വെള്ളമോ ചേർക്കാതെ ഓട്സ് വറുക്കാം.
അത് ചൂടാറിയതിനു ശേഷം നന്നായി പൊടിച്ചെടുക്കാം.
ആവശ്യത്തിന് വെള്ളമെടുത്ത് ഉപ്പ് ചേർക്കാം.
പൊടിച്ച ഓട്സിലേക്ക് ആ വെള്ളം അൽപം വീതം ചേർത്തു നനച്ചെടുക്കാം.
പുട്ടുകുടത്തിൽ വെള്ളമെടുത്ത് അടുപ്പിൽ വച്ച് ചൂടാക്കാം.
ഓട്സ് പൊടിയിൽ നിന്നും ആവശ്യത്തിന് എടുത്ത് പുട്ടുകുറ്റി നിറക്കാം.
മുകളിലായി തേങ്ങ ചിരകിയതും ചേർക്കാം.
ഇത് ആവിയിൽ വേവിച്ച് കഴിച്ചു നോക്കൂ.
കടലക്കറിക്കൊപ്പവും കഴിക്കാവുന്നതാണ്.
https://t.me/+jP-zSuZYWDYzN2I0

No comments:
Post a Comment