Saturday, July 19, 2025

ഉലുവ വിരകിയത്

ഈ കർക്കിടക മാസത്തില്‍ നമുക്കിന്ന് സ്പെഷ്യല്‍ ഉലുവ വിരകിയത് വീട്ടില്‍ തയ്യാറാക്കിയാലോ?

ചേരുവകള്‍

ഉലുവ - 300 ഗ്രാം

ആശാളി- 50 ഗ്രാം

ശർക്കര- 1 കിലോ

തോങ്ങാപ്പാല്‍ - രണ്ട് വിളഞ്ഞ തേങ്ങായുടേത്

നെയ്യ് - 8 മുതല്‍ 10 ടേബിള്‍സ്പൂണ്‍

ഉപ്പ് - 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഉലുവയും ആശാളിയും നന്നായി കഴുകി വാരി വെള്ളം ഒഴിച്ച്‌ 8 മണിക്കൂർ കുതിര്‍ക്കാന്‍ വെക്കുക.

ശേഷം അതേ വെള്ളത്തില്‍ തന്നെ നന്നായി വേവിച്ചെടുക്കുക.

ഇനി ശർക്കര ഒരു കപ്പ് വെള്ളം ഒഴിച്ച്‌ ഉരുക്കി എടുക്കുക.

ശേഷം തേങ്ങ നല്ല കട്ടിയില്‍ പാല് പിഴിഞ്ഞ് എടുക്കുക.

ഇനി വേവിച്ച ഉലുവ കൂട്ട് കുറച്ച്‌ തേങ്ങാപ്പാല്‍ ചേർത്ത് മിക്സിയില്‍ ഒന്ന് അരച്ച്‌ എടുക്കുക.

ഇനി ചുവടുകട്ടിയുള്ള ഉരുളിയോ പാത്രമോ ചൂടാക്കി അതിലേക്ക് അടിച്ചെടുത്ത ഉലുവ കൂട്ട് ഒഴിച്ച്‌ നന്നായി ചൂടായി വെള്ളം വറ്റി വരുമ്പോള്‍ ശർക്കര പാനി ഒഴിച്ച്‌ നന്നായി ഇളക്കി വിളയിച്ച്‌ എടുക്കുക.

ഇതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച്‌ ഹലുവ പരുവമാകുമ്പോള്‍ നെയ്യ് കുറേശ്ശെ ഒഴിച്ച്‌ വരട്ടി എടുക്കുക.

നെയ്യ് പുറത്തേക്ക് വരുന്ന പരുവത്തില്‍ തീ ഓഫ് ചെയ്യാം. ഇതോടെ സംഭവം റെഡി.`
https://t.me/+jP-zSuZYWDYzN2I0

Thursday, July 17, 2025

കർക്കടകക്കഞ്ഞി

ഇന്ന് കർക്കിടകം ആയി.. ഇനി ഔഷധ സേവയുടെ കാലം. നമുക്ക് ഇന്ന് ഹെൽത്തി ആയിട്ടുള്ള ഒരു ഉലുവ കഞ്ഞി ഉണ്ടാക്കിയാലോ?

ആരോഗ്യസം‌രക്ഷണത്തിനുവേണ്ടി കർക്കടകമാസത്തിൽ സേവിക്കുന്ന ഒരു ആയുർവേദ ഔഷധക്കൂട്ടാണ്‌ കർക്കടകക്കഞ്ഞി._ _ആയുർവേദ ചികിത്സയുടെ പ്രധാന വിഭാഗമാണ്‌.

പ്രാധാന്യം

കർക്കടകമാസം മനുഷ്യശരീരത്തിന്റെ ആരോഗ്യക്ഷമതയ്ക്കും പ്രതിരോധശേഷിക്കും കാര്യമായ കുറവുണ്ടാകുമെന്നാണ്‌ ആയുർവേദമതം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മൂലം നമ്മുടെ ദഹനശേഷി വളരെ കുറവായിരിക്കും. ആയുർവേദത്തിൽ മന്ദാഗ്നി, വിഷമാഗ്നി എന്നിങ്ങനെ വിവരിച്ചിട്ടുള്ള ഈ അവസ്ഥയിൽ മനുഷ്യശരീരം പല രോഗങ്ങൾക്കും കീഴടങ്ങാനുള്ള സാധ്യത കൂടുതലാണ്‌. പ്രായം കൂടുംതോറും ഈ വിഷമതകളുടെ ശല്യം സഹിക്കവയ്യാതാകും. ഈ അവസ്ഥയിൽനിന്ന് രക്ഷപ്പെടാനുള്ള പരിഹാരമാർഗ്ഗമായാണ്‌ ആയുർവേദാചാര്യന്മാർ കർക്കടകക്കഞ്ഞി നിർദ്ദേശിച്ചിട്ടുള്ളത്.

ഔഷധക്കൂട്ട്

പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഔഷധക്കൂട്ട് ആണ്‌ കർക്കടകക്കഞ്ഞിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന്.

ഈ മാസം മാത്രമല്ല കേട്ടോ ഇടക്കൊക്കെ നമ്മൾ ഈ കഞ്ഞികുടിക്കുന്നത് ഒരുപാട് നല്ലതാണ്.

അപ്പോൾ ഹെൽത്തി ആയ ഈ ഉലുവ കഞ്ഞി റെസിപ്പി പരിചയപ്പെടാം

ആവശ്യമായ ചേരുവകൾ

ഉലുവ - ഒന്നര ടേബിൾ സ്പൂൺ

പച്ചരി  (അല്ലെങ്കിൽ ഉണക്കലരിയോ ഞവര അരിയോ ആവാം ) - 1 കപ്പ്‌

ആശാളി - 1 ടേബിൾ സ്പൂൺ

തേങ്ങ - അര കപ്പ്‌

ജീരകം - ഒരു ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി - രണ്ട്‌ നുള്ള്‌

വെളുത്തുള്ളി - 4 അല്ലി

വെള്ളം - ആവശ്യത്തിന്‌

തേങ്ങ പാൽ - 1 കപ്പ്‌

പാചകം ചെയ്യുന്ന വിധം

1-1/2 ടേബിൾ സ്പൂൺ ഉലുവ വെള്ളത്തിൽ ഇട്ട്‌ കുതിർത്ത് എടുക്കുക.

പച്ചരി 1 കപ്പ്‌ (അതിനു പകരം ഉണക്കലരി,ഞവര അരി ഉപയോഗിക്കാം.)

1 ടേബിൾ സ്പൂൺ ആശാളി , 1/2 കപ്പ്‌ തേങ്ങാ,1 ടേബിൾ സ്പൂൺ ജീരകം, 2 നുള്ള് മഞ്ഞൾ പൊടി, 4 അല്ലി വെളുത്തുള്ളി എന്നിവ കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.

ഒരു കുക്കറിൽ പച്ചരി,കുതിർത്ത ഉലുവ,ആശാളി എന്നിവ ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.അരച്ചെടുത്ത അരപ്പ് ഇതിലേക്ക് ഇട്ട്‌ നന്നായി ഇളക്കിയെടുക്കുക.ശേഷം ആവശ്യത്തിന് വെള്ളം,ഉപ്പ്‌ ഇട്ട്‌ കൊടുത്തു കഞ്ഞി ചൂടാക്കിയെടുക്കുക.ഇതിലേക്ക് 1 കപ്പ്‌  തേങ്ങാ പാൽ ഒഴിച്ച് നന്നായി ചൂടാക്കുക .ഉലുവ കഞ്ഞി റെഡി

അതിരാവിലെ ഒഴിഞ്ഞ വയറ്റിലോ രാത്രി അത്താഴമായോ കർക്കടകക്കഞ്ഞി സേവിക്കാവുന്നതാണ്‌. സാധ്യമെങ്കിൽ രണ്ടുനേരവും കഴിക്കാം. ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും തുടർച്ചയായി കഴിക്കണം. ഏഴ് ദിവസങ്ങളുടെ ക്രമത്തിൽ 28 ദിവസം വരെ ഇതു തുടരാവുന്നതാണ്‌.

https://t.me/+jP-zSuZYWDYzN2I0