Wednesday, March 6, 2019

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന ഓരോ വിശ്വാസിയും ശ്രദ്ടിക്കേണ്ടത്

നമ്മുടെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‍പ് തന്നെ അപകടത്തിലാക്കിക്കൊണ്ട് വഴിവിട്ട ലൈംഗികതയും സദാചാരഭ്രംശവും അരങ്ങ് തകര്‍ക്കുകയാണ്. നിത്യേനയെന്നോണം പീഡനവാര്‍ത്തകളും ലൈംഗികാതിക്രമ വര്‍ത്തമാനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് വാര്‍ത്താമാധ്യമങ്ങള്‍. ജാതി-മത-പ്രായ ഭേദമന്യേ ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഈ ആസുരകാലത്തെ ഏറ്റവും വലിയ പേടി എന്താണെന്ന് ഒരു മാതാവിനോട് ചോദിച്ചാല്‍ സ്‌കൂളില്‍ പോയ പെണ്‍കുട്ടി അതേപോലെ തിരിച്ചുവരുമോയെന്നതാണെന്ന് അവര്‍ പറയും. വിവരസാങ്കേതിക വിദ്യയുടെയും ടെലികമ്യൂണിക്കേഷന്‍ മേഖലയുടെയും പുരോഗതി നമ്മുടെ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയപ്പോള്‍ തന്നെ ലൈംഗികാതിക്രമങ്ങളുടെ വര്‍ധനവിനും അത് വഴിയൊരുക്കിയെന്നത് തിക്ത യാഥാര്‍ഥ്യമാണ്. സ്‌കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടികളുടെ അടുത്ത് വരെ ഏറ്റവും പുതിയ മോഡല്‍ മൊബൈലുണ്ട്. അശ്ലീല ചിത്രങ്ങളും വീഡിയോ ക്ലിപ്പുകളും കൈമാറുകയാണ് അതിന്റെ പ്രധാന ഉപയോഗം. ആരെയും എപ്പോഴും ഒപ്പിയെടുക്കാന്‍ പറ്റുന്ന രൂപത്തില്‍ വീഡിയോ കാമറകളുമുണ്ടവയില്‍. സഹപാഠികളെയും അധ്യാപികമാരെ വരെയും പകര്‍ത്തി ഇന്റര്‍നെറ്റിലിടുകയെന്നതാണ് പുതുതലമുറയുടെ പ്രധാന ഹോബി. പഴയ വേലിക്കെട്ടുകള്‍ പൊളിച്ചെറിഞ്ഞ്, സദാചാര സങ്കല്‍പങ്ങളെ കൊഞ്ഞനം കുത്തി നവലോകം കുതികുതിക്കുകയാണ്. ഇവിടെയാണ് സ്വവര്‍ഗ പ്രേമികളായ തന്റെ ജനതയോട് ലൂത്ത് നബി(അ) ചോദിച്ച ചോദ്യം പ്രസക്തമാകുന്നത്. ധര്‍മച്യുതിയുടെ ഈ നടുക്കയത്തില്‍നിന്നുകൊണ്ട് സമൂഹത്തിന്റെ നന്മയില്‍ തല്‍പരരായവര്‍ ഉറക്കെ ചോദിക്കേണ്ട ചോദ്യം: അലൈസ മിന്‍കും റജുലുന്‍ റഷീദ് (നിങ്ങളുടെ കൂട്ടത്തില്‍ തന്റേടമുള്ള ഒരു മനുഷ്യനുമില്ലേ?) എന്ന്. വിശ്വാസികളുടെ സമൂഹം ഈ ചോദ്യം ഏറ്റെടുക്കുകയും സ്വയം തന്റേടികളായി മാറുകയും ചെയ്യേണ്ടതുണ്ട്. സദാചാരഭ്രംശത്തിന്റെ കൂലംകുത്തിയൊഴുക്കിനെ പ്രതിരോധിക്കാന്‍ വിശ്വാസിയെ സജ്ജമാക്കാനുപയുക്തമായ ഏതാനും പാഠങ്ങളാണ് ചുവടെ. നാമോരുരുത്തരും ഹൃദയത്തോട് സദാ ചേര്‍ത്ത് വെക്കേണ്ട പാഠങ്ങള്‍:
*** *** *** ***
സത്യവിശ്വാസികളും വിശ്വാസിനികളും അന്യ സ്ത്രീ-പുരുഷന്മാരെ കാണുമ്പോള്‍ ദൃഷ്ടി താഴ്ത്തണമെന്ന് പരിശുദ്ധ ഖുര്‍ആന്‍. നിങ്ങള്‍ ആവര്‍ത്തിച്ച് നോക്കരുതെന്നും തുറിച്ചു നോക്കരുതെന്നും തിരുദൂതര്‍. അറിയുക, നോട്ടമാണ് എല്ലാറ്റിന്റെയും താക്കോല്‍. കണ്ണുകള്‍ക്കും വ്യഭിചാരമുണ്ടെന്നും അത് നോട്ടമാണെന്നും മറ്റൊരു പ്രവാചക വചനം. വഴിവക്കിലിരിക്കുമ്പോള്‍ ദൃഷ്ടി താഴ്ത്തുകയെന്നത് വഴിയുടെ അവകാശമാണെന്ന തിരുവചനവും ഓര്‍ക്കുക.
*** *** *** ***
നിങ്ങളുടെ രണ്ടവയവങ്ങള്‍ സൂക്ഷിക്കുകയാണെങ്കില്‍ സ്വര്‍ഗം ഞാന്‍ ഗ്യാരണ്ടി തരാമെന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. അത് നാവും ഗുഹ്യാവയവവുമാണെന്നറിയുക. നരകപ്രവേശത്തിന് ജനങ്ങളെ കൂടുതല്‍ അര്‍ഹരാക്കുന്നത് ഈ രണ്ടവയവങ്ങളാണെന്ന് മറ്റൊരു പ്രവാചക വചനം.
*** *** *** ***
നൈമിഷിക വികാരങ്ങള്‍ക്കടിപ്പെട്ട് വിവാഹേതര ബന്ധങ്ങളുടെ പിന്നാലെ പായുമ്പോള്‍ ആലോചിക്കുക; വിജയം വരിച്ച സത്യവിശ്വാസികളുടെ ഗുണങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ അല്ലാഹു എടുത്തുപറഞ്ഞ ഒരു പ്രധാന ഗുണം തങ്ങളുടെ ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കുന്നവരാണ് അവരെന്നാണ്. വ്യഭിചാരം മ്ലേഛവും വൃത്തികെട്ട മാര്‍ഗവുമാണെന്ന് ഖുര്‍ആന്‍. പരമകാരുണികന്റെ അടിമകള്‍ അതിനെ സമീപിക്കുകയില്ല.
*** *** *** ***
ഇന്റര്‍നെറ്റും മൊബൈലുമൊക്കെ ഉപയോഗിക്കുമ്പോള്‍ അനുവദനീയതയുടെ പരിധി ലംഘിക്കാന്‍ തോന്നാറുണ്ടോ? എങ്കില്‍ നിങ്ങള്‍ അനുവദനീയമായതിന്റെയും നിഷിദ്ധമാക്കപ്പെട്ടതിന്റെയും ഇടയിലുള്ളവയെ സൂക്ഷിക്കണമെന്ന പ്രവാചക വചനം ഓര്‍ക്കുക. പ്രത്യക്ഷത്തില്‍ നിഷിദ്ധമല്ലെന്നാലും അത് നിഷിദ്ധതയിലേക്ക് നിങ്ങളെ എളുപ്പം കൊണ്ടെത്തിക്കും.
*** *** *** ***
സ്വകാര്യതയുടെ സുന്ദരനിമിഷങ്ങളില്‍ തെറ്റിലേക്ക് എത്തിനോക്കാറുണ്ടോ നിങ്ങള്‍? എങ്കില്‍ കണ്ണിന്റെ കട്ടുനോട്ടവും ഹൃദയങ്ങളിലൊളിപ്പിച്ചതും അല്ലാഹു അറിയുമെന്ന ഖുര്‍ആന്‍ വചനം ഓര്‍ക്കുക. എന്നല്ല, അദൃശ്യമായി അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്കാണ് പാപമോചനവും സ്വര്‍ഗവുമെന്ന് ഖുര്‍ആന്‍ ആവര്‍ത്തിക്കുന്നു. ജനങ്ങളുടെ മുന്നില്‍ മാന്യനും രഹസ്യമായി തെറ്റുചെയ്യുന്നവനുമാണെങ്കില്‍ അവന്റെ മറ്റെല്ലാ സല്‍പ്രവൃത്തികളും നാളെ പരലോകത്ത് അല്ലാഹു ധൂളിയായി പറത്തിക്കളയുമെന്നറിയുക. ഇരട്ട മുഖം അല്ലാഹു ഏറെ വെറുക്കുന്നു.
*** *** *** ***
ദുര്‍ബല നിമിഷങ്ങളില്‍ പ്രലോഭനങ്ങള്‍ക്കടിപ്പെടാന്‍ സാധ്യതയുള്ളവരാണോ നിങ്ങള്‍? എന്നാലറിയുക, മറ്റൊരു തണലും ലഭ്യമല്ലാത്ത നാളില്‍ അല്ലാഹുവിന്റെ സിംഹാസനത്തിന്റെ തണല്‍ ലഭിക്കുന്നവരുടെ കൂട്ടത്തില്‍ സുന്ദരിയും കുലീനയുമായ സ്ത്രീയുടെ പ്രലോഭനങ്ങളെ പുറംകാലുകൊണ്ട് തട്ടിയെറിയുന്നവനുണ്ട്. ഗുഹയിലകപ്പെട്ട മൂന്ന് പേരുടെ കഥ പറയുന്നിടത്ത് അല്ലാഹുവിനെ സൂക്ഷിച്ച് തെറ്റില്‍ നിന്നകന്നതിന്റെ പേരില്‍ ആപത്ത് നീങ്ങിപ്പോയത് വിവരിക്കുന്നുണ്ട് പ്രവാചകന്‍(സ).
*** *** *** ***
അശ്ലീല ചിത്രങ്ങളും വീഡിയോയുമൊക്കെ തെറ്റല്ലെന്ന തോന്നല്‍ വെച്ചുപുലര്‍ത്തുന്നുണ്ടോ നിങ്ങള്‍? എങ്കില്‍, 'വ്യഭിചരിക്കരുത്' എന്ന് പറഞ്ഞതിനേക്കാള്‍ 'വ്യഭിചാരത്തോട് അടുക്കരുത്' എന്നതാണ് ഖുര്‍ആന്റെ നിര്‍ദേശമെന്നറിയണം. ഈ ചിത്രങ്ങളും വീഡിയോയും മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്ന സ്വഭാവമുണ്ടെങ്കില്‍ ഓര്‍ക്കുക, പിന്നീട് അത് കാണുന്ന എല്ലാവരുടെയും തെറ്റിന്റെ ഒരംശം നിങ്ങള്‍ക്കും വന്ന് ചേരും, ലോകാവസാനം വരെ!
*** *** *** ***
ഓഫീസിലും ജോലിസ്ഥലത്തുമൊക്കെ മാന്യമല്ലാത്ത ഇടപഴകലുകള്‍ക്ക് സാധ്യതയുണ്ടോ നിങ്ങള്‍ക്ക്? അങ്ങനെയെങ്കില്‍ ഒരു അന്യപുരുഷനും സ്ത്രീയും തനിച്ചാവുന്നിടത്ത് മൂന്നാമനായി പിശാചുണ്ടെന്ന പ്രവാചക വചനം സദാ ഓര്‍മയിരിക്കട്ടെ. ഇന്റര്‍നെറ്റിലെ ചാറ്റ്‌റൂമുകളും സൗഹൃദ സൈറ്റുകളും സോഷ്യല്‍ മീഡിയയുമൊക്കെ ഈ പരിധിയില്‍ വരുമെന്നറിയുക!
*** *** *** ***
വിവാഹം കഴിക്കാന്‍ ശേഷിയില്ലാത്തവരുടെ കൂട്ടത്തിലാണ് താങ്കളെങ്കില്‍ അത്തരക്കാരോട് നോമ്പനുഷ്ഠിക്കാനാണ് തിരുദൂതരുടെ കല്‍പനയെന്നറിയുക. നോമ്പ് വികാരങ്ങള്‍ക്ക് തടയിടും. മറുവശത്ത്, അമിത ഭക്ഷണം അനിയന്ത്രിത ലൈംഗികാസക്തിയുളവാക്കും.
*** *** *** ***
താന്‍ സഹായിക്കുമെന്ന് അല്ലാഹു ബാധ്യത ഏറ്റെടുത്ത മൂന്ന് പേരുടെ കൂട്ടത്തില്‍ പാതിവ്രത്യം ആഗ്രഹിച്ച് വിവാഹം കഴിക്കാനുദ്ദേശിക്കുന്നവനുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തിലെ പോരാളിയും വീട്ടാനുദ്ദേശിച്ച് കടം വാങ്ങിയവനുമാണ് മറ്റു രണ്ടു പേര്‍.
*** *** *** ***
സ്വര്‍ഗത്തില്‍ ആദ്യം പ്രവേശിക്കുന്ന മൂന്ന് പേരെ തനിക്ക് പ്രദര്‍ശിപ്പിക്കപ്പെട്ടതില്‍ ലൈംഗിക സദാചാരം പാലിക്കുന്നവനുണ്ടെന്ന് നബി തിരുമേനി(സ) അരുള്‍ ചെയ്യുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവനും നന്നായി ഇബാദത്തെടുക്കുകയും യജമാനനോട് ഗുണകാംക്ഷ വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന അടിമയുമാണ് മറ്റ് രണ്ടുപേര്‍.
*** *** *** ***
നിങ്ങളുടെ ഭാര്യാ-സന്താനങ്ങള്‍ ധാര്‍മികമായ ജീവിതം നയിക്കണമെന്നാഗ്രഹിക്കുന്നവരാണോ നിങ്ങള്‍? നിങ്ങള്‍ പാതിവ്രത്യം സൂക്ഷിക്കുക, എങ്കില്‍ നിങ്ങളുടെ സ്ത്രീകള്‍ ചാരിത്രവതികളാകുമെന്ന പ്രവാചക വചനം ഓര്‍ക്കുക. സദ്‌വൃത്തനായ മനുഷ്യന്റെ രണ്ട് മക്കള്‍ക്ക് വേണ്ടി അവരുടെ നിധി അല്ലാഹു സൂക്ഷിച്ച് വെച്ച കഥ അല്‍ കഹ്ഫ് അധ്യായത്തില്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ടല്ലോ.
*** *** *** ***
ഭാര്യയെ നാട്ടില്‍ വിട്ട് പ്രവാസ ജീവിതം നയിക്കുന്നയാളാണോ താങ്കള്‍? എന്നാല്‍ ഒരു സ്ത്രീക്ക് ഭര്‍ത്താവിനെ ആറുമാസത്തില്‍ കൂടുതല്‍ പിരിഞ്ഞിരിക്കാന്‍ സാധ്യമല്ലെന്ന മകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പട്ടാളക്കാര്‍ക്ക് ആറുമാസം കൂടുമ്പോള്‍ അവധി അനുവദിച്ചിരുന്നു രണ്ടാം ഖലീഫ ഉമര്‍(റ) എന്നറിയുക.
*** *** *** ***
ഭര്‍ത്താവിന്റെ ന്യായമായ ലൈംഗികാവകാശങ്ങളെ നിഷേധിക്കാറുണ്ടോ നിങ്ങള്‍? അത്തരം സ്ത്രീകളെ മലക്കുകള്‍ രാത്രി മുഴുവന്‍ ശപിക്കുമെന്ന് നബി തിരുമേനി(സ). റമദാനിലല്ലാതെ ഭര്‍ത്താവിന്റെ അനുമതി ഇല്ലാതെ സുന്നത്ത് നോമ്പ് പോലും എടുക്കരുതെന്ന് മറ്റൊരു പ്രവാചക വചനം.
*** *** *** ***
അയല്‍പക്ക ബന്ധങ്ങള്‍ക്ക് എത്രമേല്‍ പരിശുദ്ധിയാണ് പ്രവാചകന്‍ നല്‍കിയെന്നറിയുമോ? ഈ പ്രവാചക വചനം ശ്രദ്ധിക്കുക: ''അയല്‍ക്കാരന്റെ ഭാര്യയെ വ്യഭിചരിക്കുന്നത് വന്‍പാപങ്ങളില്‍ പെട്ടതാണ്.''
*** *** *** ***
അല്ലാഹുവിനെ വിസ്മരിക്കുകയും ദേഹേഛകളെ പിന്‍പറ്റുകയും ക്ഷണികമായ സുഖങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നവര്‍ക്ക് വളരെ ഇടുങ്ങിയ ജീവിതമാണ് വിധിച്ചിട്ടുള്ളത്. എന്നാല്‍, പുരുഷനാകട്ടെ സ്ത്രീയാകട്ടെ വിശ്വാസിയായിക്കൊണ്ട് സല്‍കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ഉത്തമ ജീവിതം നല്‍കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു.

വടിവൊത്ത ശരീരം

തടി കൂടിപ്പോയതിന്‍റെ പേരില്‍ ശരീരം ഒന്നു ‘വടി’ പോലെയാക്കാന്‍ പട്ടിണി കിടക്കുന്നവരും വ്യായാമത്തില്‍ ഏര്‍പ്പെടുന്നവരും കുറവല്ല. വടിവൊത്ത ശരീരം പെണ്‍‌മണികള്‍ക്ക് സൌന്ദര്യപ്രദം മാത്രമല്ല ആരോഗ്യദായകം കൂടിയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അനാകര്‍ഷകമായ വീര്‍ത്തിരിക്കുന്ന ശരീര പ്രകൃതമുള്ളവരെക്കാള്‍ വടിവൊത്ത ശരീരമുള്ള (വലിയ തുടകളും നിതംബവുമുള്ള) സ്ത്രീകള്‍ക്ക് ഏറെക്കാലം ആയുസ്സുണ്ടാകുമെന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

പഠനത്തിന് വിധേയരായവര്‍ക്ക് എട്ട് ആഴ്ചയോളം അടിപോളി ഭക്ഷണമായിരുന്നു നല്ലത്. ഐസ്ക്രീം, ചോക്‍ലേറ്റ്, മധുര പാനീയങ്ങള്‍ തുടങ്ങി കൊഴുപ്പുള്ള ഭക്ഷണം കൊതി തിരും വരെ നല്കി. ഈ കാലയളവിന് മുമ്പും അതിന് ശേഷവും അവരുടെ ശരീരത്തിലുള്ള കൊഴുപ്പിന്‍റെ അളവ് ഗവേഷകര്‍ അളന്ന് തിട്ടപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് കണ്ടെത്താനായത് ഓരോരുത്തരുടേയും ശരീരത്തിന്‍റെ മുകള്‍ ഭാഗത്ത് ശരാശരി 2.5 കിലോയും കീഴ്ഭാഗത്ത് 1.5 കിലോയും കൊഴുപ്പ് കൂടിയെന്നാണ്. എന്നാല്‍ ഇതേസമയം തന്നെ ആമാശയം, ഹൃദയം എന്നിവയുടെ ചുറ്റുമുള്ള കൊഴുപ്പ് കോശങ്ങളുടെ വലുപ്പം കൂടുന്നതായും പഠനത്തില്‍ കണ്ടെത്തി. ഈ കോശങ്ങള്‍ കൂടുതല്‍ കൊഴുപ്പ് സംശ്ലേഷണ പ്രോട്ടീന്‍ ഉല്‍‌പ്പാദിപ്പിക്കുന്നതിനാലാണിത്. എന്നാല്‍, കാലിന്‍റെ തുടകളിലെ കൊഴുപ്പ് കോശങ്ങള്‍ എണ്ണത്തില്‍ കൂടിയെന്നല്ലാതെ അവ വലുതാവുന്നതായി കണ്ടില്ല.

ശരീരത്തിന്‍റെ മുകള്‍ഭാഗത്തും കീഴ്ഭാഗത്തും കൊഴുപ്പ് അടിയുന്നത് വ്യത്യസ്തമാണെന്നാണ് കണ്ടെത്തല്‍. അതായത് ശരീരത്തിന്‍റെ മുകള്‍ ഭാഗത്ത് കൊഴുപ്പ് കോശങ്ങളുടെ വലിപ്പം വര്‍ദ്ധിക്കുമ്പോള്‍ കീഴ്ഭാഗത്ത് ഇവയുടെ എണ്ണം കൂടുകയാണ് ചെയ്യുന്നത്. അരക്കെട്ടിന് താഴെയുള്ള ഭാഗത്ത് കൂടുതല്‍ എണ്ണം കൊഴുപ്പ് കോശങ്ങള്‍ ഉല്പാപ്പിദിക്കാനുള്ള കഴിവ് ശരീരത്തിന്‍റെ മുകള്‍ ഭാഗത്തിന് സംരക്ഷണം നല്‍കുമെന്നും ഗൌരവകരമായ പോഷണ സംബന്ധിയായ രോഗങ്ങള്‍ തടയുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

ശരീരത്തിന്‍റെ മേല്‍‌ഭാഗത്തിനും കീഴ്ഭാഗത്തിനും ഇടയില്‍ കൊഴുപ്പ് കോശങ്ങളുടെ എണ്ണം വ്യത്യാസപ്പെടില്ലെന്ന വിശ്വാസം ശരിയല്ലെന്ന് തെളിഞ്ഞതായി പഠന സംഘത്തിന്‍റെ മേധാവിയായ, റോക്കെസ്റ്ററിലെ മയോ ക്ലിനിക്കിലെ മൈക്കില്‍ ജെന്‍‌സണ്‍ പറഞ്ഞു.

വടിവൊത്ത ശരീരം ഇല്ലെന്നുള്ള ദുഖമുണ്ടോ? ആഹാരത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും ശരീരം കൂടുതല്‍ ആകര്‍ഷകമാക്കാം. ഉപ്പ്, പഞ്ചസാര തുടങ്ങിയവ കുറയ്ക്കുക. പഞ്ചസാര കഴിക്കുന്നത് മൂലം ഉണ്ടാകുന്ന ഊര്‍ജ്ജം വ്യായാമം ചെയ്ത് പുറത്ത് കളഞ്ഞില്ലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പായി അടിഞ്ഞ് കൂടും. കൂടുതല്‍ ഉപ്പ് ശരീരത്തിലുണ്ടെങ്കില്‍ ജലാംശം അധികം പുറത്ത് പോകാതെ ശരീരത്തില്‍ തങ്ങി നില്‍ക്കും. പതിവായി ചായ കുടിക്കുന്ന ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്.

മാനസിക സംഘര്‍ഷം ശരീരവണ്ണം കൂടുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതിന് കാരണമാകാവുന്ന ഹോര്‍മോണുകള്‍ ഉല്‍‌പാദിപ്പിക്കപ്പെടാന്‍ മനസംഘര്‍ഷം ഇടയാക്കുമെന്നതിനാലാണിത്. അരക്കെട്ടില്‍ വലിയ അളവില്‍ കൊഴുപ്പടിഞ്ഞ് കൂടിയവര്‍ക്ക് കൂടുതല്‍ മനസംഘര്‍ഷം ഉണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

പാനിക് അറ്റാക്ക്

പ്രായം ഇരുപത്തിരണ്ടുള്ള അവിവാഹിതയായ ശ്രീലത ഒരു സ്വകാര്യ കമ്പനിയില്‍ സ്റ്റെനോഗ്രാഫര്‍ ആയിരുന്നു. ശ്രീലത ഒരുദിവസം രാവിലെ ജോലിക്ക് പോകാനായി തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ശക്തമായ നെഞ്ചിടിപ്പും ശ്വാസംമുട്ടലും അനുഭവപ്പെട്ടു. ഇപ്പോള്‍ മരിച്ചുപോകും എന്ന പരിഭ്രാന്തിമൂലം ശ്രീലത ഉടന്‍ ബസ്സില്‍നിന്ന് ഇറങ്ങി ഓട്ടോ വിളിച്ച് സമീപത്തുള്ള ആസ്​പത്രിയിലെത്തി. ഉടന്‍ തന്നെനിരവധി പരിശോധനകള്‍ക്ക് വിധേയമാകുകയും അതിലൊന്നും പ്രശ്‌നമില്ലെന്നു കാണിക്കുകയും ചെയ്തു.

പ്രത്യേകിച്ച് ചികിത്സയൊന്നും ഇല്ലാതെ തന്നെ അല്പസമയത്തിനുള്ളില്‍ ശ്രീലതയുടെ പരിഭ്രമം മാറുകയും ആശ്വാസത്തോടെ ജോലിക്കുപോകുകയും ചെയ്തു. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥ ഒരു മാസത്തിനുള്ളില്‍ മൂന്നുനാല് പ്രാവശ്യം അനുഭവപ്പെടുകയും തന്മൂലം പുറത്ത് ഇറങ്ങാനുള്ള പേടിമൂലം ശ്രീലതയ്ക്ക് ജോലി രാജിവെക്കേണ്ടതായും വന്നു. നിരാശ ബാധിച്ച ശ്രീലത അവസാനമായി ഒരു സൈക്യാട്രിസ്റ്റിനെ സമീപിക്കുകയും രോഗം 'ഹാര്‍ട്ട് അറ്റാക്ക്' അല്ല 'പാനിക് അറ്റാക്ക്' ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതോടുകൂടി തന്നെ പകുതി ആശ്വാസം കിട്ടിയ ശ്രീലത മറ്റു ചികിത്സകള്‍കൂടി കഴിഞ്ഞപ്പോള്‍ പാനിക് അറ്റാക്കില്‍നിന്ന് പൂര്‍ണമായും മുക്തി നേടുകയും ചെയ്തു.

എന്താണ് പാനിക് അറ്റാക്ക്?
ഒരു വ്യക്തിക്ക് ചുറ്റുപാടുകളില്‍ നിന്നുള്ള സമ്മര്‍ദങ്ങളോ ശാരീരിക പ്രശ്‌നങ്ങളോ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രമവുമാണ് 'പാനിക് അറ്റാക്ക്'. ഈ അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനില്‍ക്കൂ. ഈ അവസ്ഥയുടെ മൂര്‍ധന്യത്തില്‍ രോഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓര്‍മ നഷ്ടപ്പെടുക, ഉടന്‍ മരിക്കുമെന്ന തോന്നല്‍, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നല്‍, ശരീരം വിയര്‍ക്കല്‍, കൈകാല്‍ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടല്‍, നെഞ്ച് മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം.

അഗോറഫോബിയ
ഒറ്റപ്പെട്ട സ്ഥലങ്ങളിലോ തിക്കിലും തിരക്കിലോ അകപ്പെട്ടുപോയാല്‍ പാനിക് അറ്റാക് ഉണ്ടാകുമോ, തങ്ങള്‍ക്ക് അവിടെനിന്നു രക്ഷപ്പെടാന്‍ സാധിക്കുമോ, ചികിത്സ ലഭിക്കുമോ എന്ന നിരന്തരമായ ഭയംകാരണം വ്യക്തികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് അഗോറഫോബിയ.

ലക്ഷണങ്ങള്‍
ഇനി പറയുന്ന ലക്ഷണങ്ങളില്‍ ചുരുങ്ങിയത് നാല് എണ്ണമെങ്കിലുമുള്ളവര്‍ക്ക് പാനിക് ഡിസോര്‍ഡറാണെന്ന് ഉറപ്പിക്കാം. കാരണംകൂടാതെയുള്ള ശക്തമായ ഹൃദയമിടിപ്പ്, വിയര്‍പ്പ്, വിറയല്‍, ശ്വാസം കിട്ടുന്നില്ലെന്ന തോന്നല്‍, നെഞ്ചുവേദനയോ നെഞ്ചിലെ അസ്വസ്ഥതയോ, വയറ്റില്‍ കാളിച്ച, മനംപിരട്ടല്‍, തലചുറ്റുന്നതുപോലെയുള്ള തോന്നല്‍, ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധം നഷ്ടമാകല്‍, നിയന്ത്രണം നഷ്ടപ്പെട്ട് ഭ്രാന്ത് പിടിക്കുകയാണെന്ന തോന്നല്‍, ഉടന്‍ മരിച്ചുപോകുമോയെന്ന പേടി, കൈകാലുകളിലും മറ്റു ശരീരഭാഗങ്ങളിലും മരവിപ്പും ചൂടും വ്യാപിക്കലും.

എങ്ങനെ കണ്ടുപിടിക്കാം?
മുകളില്‍പറഞ്ഞ ലക്ഷണങ്ങള്‍ പല ശാരീരിക രോഗങ്ങളിലും ഉണ്ടാകാന്‍ സാധ്യതയുള്ളതു കൊണ്ട് അത്തരം അസുഖങ്ങള്‍ ഇല്ല എന്ന് ഉറപ്പുവരുത്താന്‍ വിശദമായ ശാരീരിക പരിശോധനയാണ് പ്രാഥമിക നടപടി.

ചികിത്സ:
മനോരോഗ വിദഗ്ധരുടെ ചികിത്സാ രീതി താഴെപ്പറയും വിധത്തിലായിരിക്കും. അസ്വസ്ഥമായ ചിന്തകളെക്കുറിച്ചും പാനിക് അറ്റാക്കിനോടൊപ്പം അനുഭവപ്പെടുന്ന ശാരീരിക ലക്ഷണങ്ങളെക്കുറിച്ചും വിശദമായി ആരായുക, പാനിക് അറ്റാക്ക് അനുഭവപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗിയുടെ പെരുമാറ്റരീതികളെക്കുറിച്ചുള്ള അന്വേഷണം, മറ്റു മാനസിക രോഗങ്ങളുണ്ടോയെന്ന് പരിശോധിച്ചറിയല്‍.

ഔഷധ ചികിത്സ: ഏറ്റവും പ്രധാനപ്പെട്ടവയാണ് ആന്‍റി ഡിപ്രസന്‍സ് മരുന്നുകള്‍. പാനിക് ഡിസോര്‍ഡറിന്റെ കൂടെ വിഷാദ രോഗമുള്ളവര്‍ക്കും അഗോറ ഫോബിയയുള്ളവര്‍ക്കും ഇവ ഫലപ്രദമാണ്. ഫ്‌ളൂവോക്‌സെറ്റിന്‍, ഫ്‌ളൂവോക്‌സിന്‍, സെര്‍ട്രാലിന്‍, പരോക്‌സെറ്റിന്‍, എസിറ്റലോപ്രാം, വെന്‍ലാഫാക്‌സിന്‍ തുടങ്ങിയവ പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞതും കൂടുതല്‍ ഫലപ്രദവുമായ മരുന്നുകളാണ്.

ഇത്തരത്തിലുള്ള എല്ലാ മരുന്നുകളും ശരീരത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങാന്‍ മൂന്നോ നാലോ ആഴ്ചകള്‍ എടുക്കുമെന്നതിനാല്‍ ആരംഭത്തില്‍ താത്കാലികാശ്വാസത്തിന് ബന്‍സോഡയാസിപൈന്‍സ് ഗ്രൂപ്പില്‍പ്പെട്ട മരുന്നുകള്‍ കൊടുക്കാറുണ്ട്. ക്ലോണാസിപാം, ലോറാസിപാം, ഡയസിപാം, ആല്‍പ്രസോളാം തുടങ്ങിയ മരുന്നുകള്‍ ഇതിലുള്‍പ്പെടുന്നു. രോഗത്തിന് കാര്യമായ ശമനം ലഭിച്ചാല്‍ ബന്‍സോഡയാസിപൈന്‍സിന്റെ അളവ് കുറച്ചുകൊണ്ടുവന്ന് നിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

കോഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി
മരുന്നിലൂടെയല്ലാതെ മനഃശാസ്ത്രപരമായ സമീപനത്തിലൂടെയുംനിരന്തരമായ പെരുമാറ്റ പരിശീലനത്തിലൂടെയും രോഗികളെ അവരുടെ പ്രശ്‌നകാരണങ്ങളുമായി പൊരുത്തപ്പെടുകയും അവയെ എങ്ങനെ നിയന്ത്രിക്കാമെന്ന് പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യുന്ന രീതിയാണിത്. പാനിക് അറ്റാക്ക് സ്വയം നിയന്ത്രിക്കാനുള്ള ശ്വസനവ്യായാമങ്ങളും മറ്റു വ്യായാമങ്ങളും വിശ്രമരീതികളും കൂടി ഇതിലുള്‍പ്പെടുന്നു

Monday, March 4, 2019

നിങ്ങള്‍ക്ക് സ്വന്തം ആയി എങ്ങനെ ആണ്ട്രോയിട് മൊബൈല്‍ ഫാക്ടറി റീ സെറ്റ് ചെയ്യാം 


 നമ്മള്‍ എല്ലാവരും android മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ആണെങ്കില്‍ തന്നെ നമ്മളില്‍ എത്ര പേര്‍ക്ക് സ്വന്തം ആയി നമ്മുടെ കൈ വശം ഉള്ള android മൊബൈല്‍ ഫാക്ടറി റീ സെറ്റ് അല്ലെങ്കില്‍ ഫോര്‍മാറ്റ് ചെയ്യാന്‍ അറിയും എന്ന് ചോദിച്ചാല്‍ നമ്മളില്‍ പലര്‍ക്കും അറിയില്ല എന്ന് തന്നെ ആവും ഉത്തരം . ഇങ്ങനെ അറിയാത്ത കൂട്ടുകാര്‍ സാധാരണ ആയി ഇങ്ങനെ വരുന്ന സാഹചര്യങ്ങളില്‍ ചെയ്യുന്നത് ഒന്നുകില്‍ അറിയാവുന്ന ഏതെങ്കിലും സുഹൃത്തിന്റെ സഹായം തേടും അല്ലെങ്കില്‍ അതിനും മടി ഉള്ളവര്‍ എതെങ്കിലും മൊബൈല്‍ ഷോപ്പില്‍ കൊടുത്തു കാര്യം സാധിക്കും ല്ലേ ? എന്നാല്‍ വളരെ സിമ്പിള്‍ ആയ ഈ ഒരു കാര്യം നമുക്ക് അറിയില്ല എന്നത് android മൊബൈല്‍ ഉപയോഗിക്കുന്ന ആളുകള്‍ പറയാതിരിക്കാന്‍ ആണ് ഈ പോസ്റ്റ് .. നിങ്ങള്‍ക്ക് രണ്ട് രീതിയില്‍ എളുപ്പത്തില്‍ നിങ്ങളുടെ മൊബൈല്‍ റീ സെറ്റ് ചെയ്യുവാന്‍ സാധിക്കും അവ ഏതൊക്കെ എന്ന് നോക്കാം . ആദ്യ രീതി . നിങ്ങള്‍ നിങ്ങളുടെ മൊബൈലിന്റെ സെടിങ്ങ്സ് എന്നാ ഭാഗം ഓപ്പണ്‍ ചെയ്യുക , ശേഷം അതില്‍ backup and reset എന്ന ഭാഗം എടുക്കുക , അപ്പോള്‍ നിങ്ങളോട് തുടരാന്‍ ഉള്ള പെര്‍മിഷന്‍ ആവിശ്യപ്പെടും ഒപ്പം തുടരുമ്പോള്‍ എല്ലാം നഷ്ടം ആവും എന്നാ ഒരു മുന്നറിയിപ്പും , നിങ്ങള്‍ക്ക് മൊബൈലില്‍ ഉള്ള ഫയലുകള്‍ ആവശ്യം ആണെങ്കില്‍ മെമ്മറി കാര്‍ഡില്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും രീതിയില്‍ ബാക്കപ്പ് ചെയ്യുന്നത് നന്നാവും , ശേഷം വരുന്ന ഭാഗത്ത് ഓക്കേ കൊടുത്താല്‍ ഫോര്‍മാറ്റിംഗ് ആരംബിക്കുന്നതാണ് . അല്‍പ സമയം നിങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുക .

അപ്പന്റിസൈറ്റിസ് ഇത്ര അപകടകാരിയോ?


അപ്പന്റിസൈറ്റിസിൽ ബാക്ടീരിയ, വൈറസ് മൂലമോ അഥവാ കട്ടിയായ മലം അടിഞ്ഞുകൂടുന്നതു മൂലമോ അണുബാധ ഉണ്ടാകുന്നതിനെയാണ് അപ്പന്റിസൈറ്റിസ് എന്നു പറയുന്നത്. ...
അപ്പന്റിക്സ് ശരീരത്തിന്റെ ഏതു ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്? 


വളരെ ചെറുതും ട്യൂബ് ആകൃതിയിലുമായി കാണുന്ന ഒരു അവയവമാണ്. ഉദരത്തിന്റെ വലതുഭാഗത്തിന് താഴെയായി വന്‍കുടലു ചെറുകുടലും ചേരുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്നു....

അപ്പന്റിക്സ് രോഗലക്ഷണങ്ങൾ എന്തെല്ലാം? 

സാധാരണയായി പൊക്കിൾ ഭാഗത്തുനിന്നു ചെറിയ തോതിൽ വേദന ആരംഭിച്ച് വയറിന്റെ വലതുഭാഗത്തേക്ക് വ്യാപിച്ച്.ശക്തമാകും. ചില സമയത്ത് വളരെ പെട്ടെന്നുതന്നെ േവദന അനുഭവപ്പെടുകയും തുടർന്ന് ശക്തമാവുകയും ചെയ്യുന്നു. ഇത്തരം വേദന സാധാരണ കാണുന്ന വയറുവേദനയേക്കാൾ കാഠിന്യം കൂടുതൽ ഉള്ളതാണ്.വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, പനി എന്നിവയും അനുഭവപ്പെടുന്നു.  

രോഗനിർണയം എങ്ങനെ?...

സാധാരണയായി ശാരീരിക പരിശോധന, രക്തപരിശോധന, സ്കാനിങ് എന്നിവ വഴികണ്ടുപിടിക്കാവുന്നതാണ്. രക്ത പരിശോധനയിൽ ശ്വേതരക്താണുക്കളുടെ അളവ് വളരെ കൂടുതൽ ആയിരിക്കും.ശരീര പരിശോധനയിൽ വയറിന്റെ വലതുഭാഗത്ത് തൊടുമ്പോൾ ശക്തമായ വേദന അനുഭവപ്പെടും.  

അപ്പന്റിസൈറ്റിസ് പകരുമോ?...
അപ്പന്റിസൈറ്റിസ് പകരുന്ന അസുഖമല്ല...
അപ്പന്റിസൈറ്റിസ് ആർക്കൊക്കെ വരാം?...

ആർക്കുവേണമെങ്കിലും വരാവുന്ന ഒരു അസുഖമാണിത്. എന്നിരുന്നാലും 10 മുതൽ 30 വരെ വയസ്സിനിടയിൽ ഉള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്...

എപ്പോഴാണ് ശസ്ത്രക്രിയ വേണ്ടിവരുന്നത്? അപ്പന്റിസൈറ്റിസ് രോഗനിർണയം നടത്തിക്കഴിഞ്ഞാലുടൻ ശസ്ത്രക്രിയ നടത്താം. അപ്പന്റിക്സ് എന്ന അവയവം ശരീരത്തിന് ദോഷം വരാത്ത വിധത്താൽ മുറിച്ചു മാറ്റുകയാണ് ചെയ്യുന്നത്. ..

എന്തിനാണ് ശസ്ത്രക്രിയ നടത്തുന്നത്?...

അപ്പന്റിക്സെക്ടമി എന്നാൽ അണുബാധയുള്ളതും വീർത്തതുമായ അപ്പന്റിക്സിനെ നീക്കം ചെയ്യലാണ്.ബാക്ടീരിയ വളരുന്നതുമൂലം അപ്പന്റിക്സ് വീർക്കുകയും അപ്പന്റിക്സ് ദ്വാരത്തിൽ തടസ്സം അനുഭവപ്പെടുകയും ചെയ്യുന്നു. തന്മൂലം അതിൽ അണുബാധ ഉണ്ടാവുകയും പഴുപ്പ് വന്നു നിറയുകയും ചെയ്യുന്നു. തുടർന്ന് ശക്തമായ വയറുവേദന അനുഭവപ്പെടുന്നു. അണുബാധ ഉണ്ടായ അപ്പന്റിക്സ് നീക്കാത്തപക്ഷം അത് പൊട്ടുകയും പഴുപ്പ് വയറിനുള്ളിലും രക്തത്തിലേക്കും പടരുകയും തൽഫലമായി വളരെ ഗൗരവമായ ശാരീരിക പ്രശ്നങ്ങൾ വരെയോ സംഭവിക്കാം...


Monday, December 4, 2017

പ്രവാസികളെ തുടരെ ബുദ്ധിമുട്ടിക്കുന്ന മൂട്ടയെ സിംപിളായി എങ്ങിനെ തുരത്താം

പലരുടെയു പേടി സ്വപ്‌നമാണ് മൂട്ടകടി .കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊപ്പം ഉറക്കം പോകുമെന്നതും മൂട്ടകടി യുടെ പ്രശ്നം ആണ് . വൃത്തിരഹിതമായ സാഹചര്യമാണ് മൂട്ടയുണ്ടാകുന്നതിന് ഒരു പ്രധാന കാരണം. മൂട്ടയുടെ കടികൊള്ളുമ്പോള്‍ മാത്രമെ മൂട്ട കട്ടിലില്‍ കയറിയെന്നു മനസിലാകു.മറ്റൊരു വെല്ലുവിളിയാണ്. നോക്കിയാല്‍ മൂട്ടയെ കാണില്ല എന്നത്.
മൂട്ട കട്ടിലില്‍ കയറിയോ എന്ന് എങ്ങനെ അറിയാം എന്ന് നോക്കാം?
അകാരണമായ ചൊറിച്ചില്‍ ഉറക്കമുണര്‍ന്നാല്‍ ശരീരത്തില്‍ ഉണ്ടാകുക
ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തില്‍ ചുവന്ന തടിച്ച പാടുകള്‍ ഉണ്ടെങ്കില്‍.
ചോരയുടെ പാടുകള്‍ ബെഡ് ഷീറ്റില്‍
മുഷിഞ്ഞ നാറ്റവും ദുര്‍ഗന്ധവും ബെഡ്ഡിനും തലയിണക്കും ഉണ്ടാകുക.
കറുത്തപാടിന്റെയും കാഷ്ഠത്തിന്റെയും സാന്നിധ്യം ബെഡിലും തലയിണയിലും ഉണ്ടാകുക
ലക്ഷണം ഇത്രയും ഉണ്ട് എങ്കില്‍ ഉറപ്പിച്ചോളു നിങ്ങളുടെ കട്ടിലില്‍ മൂട്ടയുണ്ട്.
പല രാസവസ്തുക്കളും വിപണിയില്‍ മൂട്ടയെ കൊല്ലാന്‍ ലഭ്യമാണ്. പക്ഷേ ഇവയുടെ ഉപയോഗം നിങ്ങളുടെ ആയുസിനും മൂട്ടയുടെ ആയുസിനൊപ്പം വെല്ലുവിളി സൃഷ്ടിക്കുന്നു എന്നതാണ് മറ്റൊരു വശം .നമുക്ക് മൂട്ടയെ പ്രകൃതിദത്തമായ മാര്‍ഗത്തിലൂടെ എങ്ങനെ തുരത്താം എന്ന് നോക്കാം.
1.യൂക്കാലി
മൂട്ടകള്‍ക്ക് ഭീഷണിയാണ് യൂക്കാലിയുടെ കടുത്ത ഗന്ധം .ഒന്നോ രണ്ടോ തുള്ളി യൂക്കാലി തലയിണയിലും, കിടക്കയിലും തളിച്ചാല്‍ മതിയാകും . അലക്കി കഴിഞ്ഞ് ഒന്നോ രണ്ടോ തുള്ളി യൂക്കാലി ഒഴിച്ച് ആ വെള്ളത്തില്‍ മുക്കി കിടക്കവിരിയും തലയിണ കവറും പിഴിഞ്ഞ് വെയിലിട്ട് ഉണക്കി ഉപയോഗിക്കുക
2. പുതിന
കടുത്ത ഗന്ധം ഉള്ള പുതിന മൂട്ടയെ കട്ടിലില്‍ നിന്നും പരിസരത്ത് നിന്നും ഇല്ലാതാക്കും. പുതിന ഇല കട്ടില്‍ വിതറുകയോ,ശരീര ചര്‍മ്മത്തില്‍ തേയ്ച്ചു പിടിപ്പിക്കുകയോ. പുതിന സ്‌പ്രേ കട്ടിലില്‍ തളിയ്ക്കുകയോ ചെയ്‌താല്‍ മൂട്ട പമ്പ കടക്കും.
3.വയമ്പ്
കടയില്‍ നിന്നും വയമ്പ് വാങ്ങി പൊടിച്ച് അത് കൊണ്ട് തൈലമുണ്ടാക്കി മൂട്ടയുണ്ടെന്ന് സംശയം തോന്നുന്ന ഇടങ്ങളില്‍ തളിക്കുന്നത് ഗുണം ചെയ്യും.
4. കര്‍പ്പൂരം
കര്‍പ്പൂരം കട്ടിലിന്റെ അടിയില്‍ പുകച്ച് വയ്ക്കുക.കര്‍പ്പൂര പുക ബെഡിലും, തലയിണയിലും കൊള്ളിയ്ക്കാം. ഒരു പരിധിവരെ ഇതും മൂട്ടയെ നശിപ്പിക്കും.
5. ലാവെണ്ടര്‍ ഓയില്‍
കിടപ്പുമുറിയിലും, ബെഡിലും ലാവെണ്ടര്‍ ഓയില്‍ സ്‌പ്രേചെയ്യുന്നതും മൂട്ടയെ കൊല്ലും. ഇത് ശരീരത്തില്‍ പുരട്ടുന്നതും നല്ലതാണ് .
6. ബേക്കിങ്ങ് സോഡ
അപ്പക്കാരം അഥവാ ബേക്കിങ്ങ് സോഡ അല്‍പ്പമെടുത്ത് മൂട്ടയുണ്ടെന്ന് സംശയം തോന്നുന്ന ഭാഗങ്ങളില്‍ ഇടുന്നത് മൂട്ടയെ നശിപ്പിക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മൂട്ടയ്ക്ക് വളരാന്‍ അവസരം വൃത്തിഹീനമായ സാഹചര്യമാണ്. മൂട്ട ഉണ്ടെന്നു ഉറപ്പായാല്‍ കട്ടിലില്‍ ചൂടുവെള്ളവും വേപ്പെണ്ണയും ഉപയോഗിച്ച് കട്ടില്‍ കഴുകി വെയിലത്തിട്ട് ഉണങ്ങാന്‍ അനുവദിക്കുക.
ബെഡ് ഷീറ്റ്, തലയിണ കവര്‍, പുതപ്പ് എന്നിവ മൂട്ടയുണ്ടെന്ന് കണ്ടെത്തിയാല്‍ നന്നായി അലക്കിയശേഷം ചൂടുവെള്ളത്തില്‍ അരമണിക്കൂര്‍ മുക്കിവെച്ച ശേഷം. നല്ല വെയിലത്ത ഇട്ട് ഉണക്കിയെടുക്കുക.നിര്‍ബന്ധമായും ആഴ്ച്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യേണ്ടത് വളരെ അത്യാവശ്യം ആണ്.
മൂട്ടയെ നനവുള്ള പ്രതലം സഹായിക്കും അതിനാല്‍ വെയിലത്ത് ബെഡ് ഇടയ്ക്കിടെഇടേണ്ടതുണ്ട്.മൂട്ട ഒളിച്ചിരിയ്ക്കുക കട്ടിലിന്റെ വിടവുകളിലാകും . അത് കണ്ടെത്തി തടയേണ്ടത് അത്യാവശ്യം ആണ് .യൂക്കാലിയൊ വേപ്പില കഷായമോ തളിച്ചു ഈ ഭാഗം നിര്‍ബന്ധമായും പരിശോധിച്ച് അവിടെ മൂട്ടയില്ല എന്ന് ഉറപ്പു വരുത്തുക.

ഇഞ്ചി തിളപ്പിച്ച വെള്ളം കുടിച്ചാൽ ശരീരത്തിന് സംഭവിക്കുന്ന അത്ഭുത മാറ്റം തീർച്ചയായും കാണുക അറിവ് ഷെയർ ചെയ്യുക

ഇഞ്ചി ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്‌. പല അസുഖങ്ങള്‍ക്കുമുള്ള ഒരു സ്വാഭാവിക പ്രതിവിധി. സാധാരണ ചായയിലിട്ടോ മറ്റു ഭക്ഷണവസ്‌തുക്കളില്‍ ചേര്‍ത്തോ ആണ്‌ ഇഞ്ചി കഴിയ്‌ക്കാറ്‌. എന്നാല്‍ ഇഞ്ചി പച്ചയ്‌ക്ക്‌, അതായത്‌ പാകം ചെയ്യാതെ കഴിയ്‌ക്കുമ്പോള്‍ ഗുണമേറുമെന്നാണ്‌ പറയുന്നത്‌.
എല്ലാവർക്കും സുപരിചിതമാണ് ഇഞ്ചി.വീട്ടിൽ നിത്യവും നാം അറിയാതെ ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഇഞ്ചിക്ക് ഔഷധഗുണങ്ങൾ എറെയാണ്.വായു ദോഷത്തെ മാറ്റാനും, ദഹനത്തെ ഉണ്ടാക്കുവാനും ഉമിനീരിനെ ഉത്തേജിപ്പിക്കുവാനും കഴിവുള്ള ഒന്നാണ് ഇഞ്ചി.
ഇഞ്ചിനീര് ഒരു ടീസ്പൂൺ, ഒരു ടീസ്പൂൺ ചെറിയ ഉള്ളി നീര് എന്നിവ ചേർത്ത് കഴിച്ചാൽ ഓക്കാനവും ഛർദ്ധിയും മാറും.രക്തവാത രോഗികൾക്ക് ഇഞ്ചി വളരെ നല്ലതാണ്.അര ഔൺസ് ഇഞ്ചിനീരിൽ ഒരു ടീസ്പൂൺ ഉലുവ പൊടി ചേർത്ത് കാലത്ത് വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹരോഗത്തിന് നല്ലതാണ്.
രണ്ടു ടീസ്പൂൺ ഇഞ്ചിനീര്, ഒരു ടീസ്പൂൺ ആവണക്കെണ്ണയും ചേർത്ത് വെറും വയറ്റിൽ കഴിച്ചാൽ അരക്കെട്ട് വേദന മാറും.തലവേദനയ്ക്ക് നെറ്റിയിൽ ഇഞ്ചി അരച്ച് പുരട്ടുക വേദന ശമിക്കും.ഇഞ്ചി വായിലിട്ട് ചവച്ച് സംഭോഗം ചെയ്താൽ ശീഘ്രസ്ഖലനം സംഭവിക്കുകയില്ല.ഇഞ്ചിതൊലി കളഞ്ഞ് ചെറുനാരങ്ങാനീരും ഉപ്പും ചേർത്ത് അരച്ച് നിഴലിൽ ഉണക്കി പൊടിച്ച് തേനിൽ ചാലിച്ചു കഴിച്ചാൽ ഗ്യാസ്, പുളിച്ച് തേട്ടൽ, വയറുവേദന മുതലായവ ശമിക്കും.
64 തരം കറികൾക്കു പകരം വയ്ക്കാൻ ഇഞ്ചിക്കറി മതിയെന്നു പഴമക്കാരു പരയും.അതു സത്യം. ഇഞ്ചിയുടെ ആരോഗ്യസിദ്ധികളും പോഷക സിദ്ധികളും അമൂല്യം. ഇഞ്ചി ചതച്ചു ചേർത്താൽ ചായയ്ക്കു രുചിയേറും, ഗുണവും. ഇഞ്ചിയിലുളള ആന്റി ഓക്‌സിഡന്റുകൾ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. മാനസിക പിരിമുറുക്കവും ഉത്കണ്ഠയും കുറയ്ക്കുന്നതിനു സഹായകം. സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങൾക്ക് ആശ്വാസം പകരുന്നതിനു ഗുണപ്രദം. യാത്രയ്ക്കു പുറപ്പെടും മുമ്പ് ഇഞ്ചി ചേർത്ത ചായ കഴിച്ചാൽ യാത്രയ്ക്കിടയിൽ മനംപിരട്ടലും ഛർദിക്കുമുളള സാധ്യത കുറയ്ക്കാം. സുഗന്ധദ്രവ്യമായ ഇഞ്ചി നിരവധി രോഗങ്ങൾക്കു മരുന്നായി ഉപയോഗിക്കാമെന്ന് വിവിധ പഠനങ്ങൾ പറയുന്നു.
വിറ്റാമിൻ എ,സി,ഇ, ബി കോംപ്ലക്‌സ്, ധാതുക്കളായ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, ഇരുമ്പ്, കാൽസ്യം, ബീറ്റാ കരോട്ടിൻ തുടങ്ങിയ പോഷകങ്ങളും ഇഞ്ചിയിൽ ധാരാളം. ദഹനക്കേടും വയറുവേദനയുമൊക്കെ ഉണ്ടാകുമ്പോൾ ഇഞ്ചിയും ഉപ്പും ചേർത്തു ചതച്ചു കഴിച്ചാൽ മതിയെന്നു പഴമക്കാരുടെ ആരോഗ്യപുസ്തകം.
ആമാശയ സ്തംഭനം ഒഴിവാക്കാൻ ഇഞ്ചി ഫലപ്രദം. അമാശയവ്യവസ്ഥയിലെ പേശികൾ (ഴമേെൃീശിലേേെശിമഹ ാൗരെഹല)െ അയവുളളതാക്കാൻ സഹായകം. ഗ്യാസും വയറു വീർത്തു വരുന്നതും തടയുന്നു. ബാക്ടീകരിയ മൂലമുണ്ടാകുന്ന അതിസാരത്തിന്റെ ചികിത്സയ്ക്കും സഹായകം. ദഹനം സുഗമമാക്കുന്നതിനു ഭക്ഷണശേഷം ഇഞ്ചി കഴിച്ചാൽ മതി. ഭക്ഷ്യവിഷബാധ തടയുന്നതിനും ഇഞ്ചി ഫലപ്രദമെന്നു പഠനങ്ങൾ പറയുന്നു.
തൊണ്ടവേദന തടയുന്നതിന് ഇഞ്ചി ഇന്നും അടുക്കളയുടെ മെഡിസിൻ. സ്വാഭാവിക വേദനസംഹാരിയാണ് ഇഞ്ചി. തൊണ്ടയിലെ വേദനയും മറ്റ് അസ്വസ്ഥതകളും അകറ്റുന്നതിനു സഹായകം. ജലദോഷത്തെ തുടർന്നുണ്ടാകുന്ന ചുമ അകറ്റുന്നതിന് ഇഞ്ചി ഗുണപ്രദം. ശ്വാസകോശങ്ങളിൽ തങ്ങിനിൽക്കുന്ന കഫം ഇളകി പുറത്തുപോകുന്നതിന് ഇഞ്ചി സഹായകം. ഇഞ്ചി ചതച്ചു നീരെടുത്ത് അതിൽ തേൻ ചേർത്തു കഴിച്ചാൽ ചുമയുടെ ആക്രമണം തടയാം. ചതച്ച ഇഞ്ചിയിൽ തേൻ ചേർത്തു കഴിച്ചാലും നന്ന്. ചതച്ച ഇഞ്ചിയും ഉപ്പും ചേർത്തു തിളപ്പിച്ചതു ചെറു ചൂടോടെ കവിൾക്കൊണ്ടാൽ ചുമയും തൊണ്ടവേദനയും പമ്പകടക്കും. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിന് ഇഞ്ചി ഗുണപ്രദം.. അതിനാൽ പനി, ജലദോഷം വിറയൽ എന്നിവയുടെ ചികിത്സയ്ക്കു സഹായകം.
വൈറസ്, ഫംഗസ്, വിഷമാലിന്യങ്ങൾ എന്നിവയ്‌ക്കെതിരേ പ്രവർത്തിക്കാനുളള ശേഷി ഇഞ്ചിക്കുണ്ട്. മൈഗ്രേൻ വേദനയിൽ നിന്ന് ആശ്വാസമേകാൻ ഇഞ്ചി ഗുണപ്രദമെന്നു ഗവേഷണങ്ങൾ സൂചന നല്കുന്നു. മൈഗ്രേൻ തലവേദനയും അനുബന്ധ പ്രശ്‌നങ്ങളും കുറയ്ക്കുന്നതിന് ഇഞ്ചി ചേർത്ത ചായ ഗുണപ്രദം
നിരവധി ഔഷധ പ്രയോഗം ഇഞ്ചി കൊണ്ട്. ഉണ്ട്.നാട്ടുവൈദ്യൻമാരുടെ ഇത്തരം ചികിൽസാ രീതികൾ നിരവധി ഉണ്ട്.

തടി നേര്‍ പകുതി ആയി കുറക്കാന്‍ വഴുതനങ്ങയും നാരങ്ങയും !!

വഴുതനങ്ങയും നാരങ്ങയും, തടി നേര്‍പകുതി!!
ഈ വഴുതനങ്ങ തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മരുന്നാണെന്നറിയാമോ, വഴുതനങ്ങയും ചെറുനാരങ്ങയും ചേര്‍
തടി കുറയ്ക്കാന്‍ പ്രകൃതിദത്ത രീതികള്‍ ഒരുപാടുണ്ട്. കൃത്രിമ മാര്‍ഗങ്ങള്‍ പരീക്ഷിച്ച് അപകടങ്ങള്‍ വരുത്തി വയ്ക്കുന്നതിനു പകരം ഇവ പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം നല്‍കും.
പൊതുവെ അടുക്കളയിലെ പച്ചക്കറിക്കൂട്ടങ്ങളില്‍ കാണുന്ന ഒന്നാണ് വഴുതനങ്ങ. ഇതുകൊണ്ടുള്ള വിഭവങ്ങളും പലത്.
ഈ വഴുതനങ്ങ തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മരുന്നാണെന്നറിയാമോ, വഴുതനങ്ങയും ചെറുനാരങ്ങയും ചേര്‍ന്ന്.കൂട്ട്.
ഇതെക്കുറിച്ചറിയൂ, തടി കുറയണമെങ്കില്‍ പരീക്ഷിച്ചുനോക്കൂ,
വഴുതനങ്ങ പല തരത്തിലും തടി കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ഇത് ഏതെല്ലാം വിധത്തിലാണെന്നു നോ്ക്കൂ, തടി കുറയുക മാത്രമല്ല, ഇവയിതിന്റെ ആരോഗ്യഗുണങ്ങള്‍ കൂടിയാണ്.
ഇവയില്‍ കൊഴുപ്പു തീരെക്കുറവാണ്. വെള്ളം ധാരാളവും. ഇവ രണ്ടും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളുമാണ്.
ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കുന്നു. ഈ വിധത്തിലും തടി കുറയ്ക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതു വഴിയും തടിയൊഴിവാക്കും.
ചെറുനാരങ്ങ പ്രകൃതിദത്തമായി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവയാണ് കാരണങ്ങള്‍.
തടി കുറയ്ക്കാന്‍ വഴുതനങ്ങ, ചെറുനാരങ്ങ എങ്ങനെയുപയോഗിയ്ക്കാമെന്നു നോക്കൂ,
ഇടത്തരം വലിപ്പത്തില്‍ വഴുതനങ്ങ, ഓര്‍ഗാനിക്കെങ്കില്‍ കൂടുതല്‍ നല്ലത്, അധികം പഴുക്കാത്ത ചെറുനാരങ്ങ, ഒരു ലിറ്റര്‍ വെള്ളം, ഗ്ലാസ് ജാര്‍.
വഴുതനങ്ങ നല്ലപോലെ കഴുകി തൊലിയോടു കൂടിയ ചെറിയ കഷ്ണങ്ങളാക്കുക. അര ഇഞ്ചു കട്ടിയുള്ള കഷ്ണങ്ങള്‍ മതി.
ഗ്ലാസ് ജാറില്‍ ഇതിട്ട് വെള്ളമൊഴിയ്ക്കുക. ഇതിലേയ്ക്കു നാരങ്ങ പിഴിഞ്ഞൊഴിച്ച് ഇളക്കുക. ഈ വെള്ളം ഫ്രിഡ്ജില്‍ വയ്ക്കാം. ഈ മിശ്രിതം നല്ലപോലെ ചേരുന്നതിനാണ് ഫ്രിഡ്ജില്‍ വയ്ക്കാന്‍ പറയുന്നത്.
പിറ്റേന്ന് ഈ വെള്ളം നാലു തവണയായി കുടിയ്ക്കാം. രാവിലെ പ്രാതലിനൊപ്പം, ഉച്ചഭക്ഷണത്തിനൊപ്പം, വൈകീട്ട്, ഡിന്നറിനൊപ്പം.
ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പായി ഇത് കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.
ഇത് കുറച്ചു ദിവസങ്ങള്‍ അടുപ്പിച്ചു ചെയ്യാം. ശരീരത്തിന്റെ എല്ലാ ഭാഗത്തേയും തടി നല്ലപോലെ കുറയും.
ഇത് നല്ലൊരു ഡൈയൂററ്റിക്കാണ്. മൂത്രവിസര്‍ജനം സുഗഗമാക്കും. വെള്ളം കെട്ടിക്കിടന്നുള്ള തടി, അതായത വാട്ടര് റിട്ടെന്‍ഷന്‍ വെയ്റ്റ് കുറയ്ക്കും. ഇത് കിഡ്‌നി ആരോഗ്യത്തിനും ഗുണകരമാണ്

Saturday, March 31, 2012

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഇനി സ്വയം അപ്‌ഡേറ്റ് ആകും

2012 ജനവരി മുതല്‍ വെബ്ബ് ബ്രൗസറായ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തനിയെ
അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്ന് മൈക്രോസോഫ്ട് പ്രസ്താവിച്ചു. വിന്‍ഡോസ്
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ
നടപടി.

ഓസ്‌ട്രേലിയ മുതല്‍ ബ്രസീല്‍ വരെയുള്ള രാജ്യങ്ങളിലെ വിന്‍ഡോസ് എക്‌സ്പി,
വിന്‍ഡോസ് വിസ്ത, വിന്‍ഡോസ് 7 ഉപയോക്താക്കള്‍ക്ക് ഇനി ഇന്റര്‍നെറ്റ്
എക്‌സ്‌പ്ലോറര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ അധികശ്രമം വേണ്ടിവരില്ലെന്ന് *കമ്പനിയുടെ
ബ്ലോഗ് പോസ്റ്റ്
* വിന്‍ഡോസിലെ ഓട്ടോമാറ്റിക് അപ്‌ഡേറ്റ്‌സ് ഓണാക്കിയിട്ടാലേ എക്‌സ്‌പ്ലോറര്‍
സ്വയം അപ്‌ഡേറ്റ് ആകൂ.

വെബ്ബ് ബ്രൗസറുകള്‍ പോലെ സമയത്ത് അപ്‌ഡേറ്റ് ചെയ്യാത്ത സോഫ്ട്‌വേറുകളെ
ലാക്കാക്കിയാണ് ദുഷ്ടപ്രോഗ്രാമുകളിലേറെയും പടച്ചുവിടുന്നത്. അതിനാല്‍
ഓട്ടോമാറ്റിക് അപ്‌ഡേറ്റുകള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കാന്‍ കമ്പനി
തീരുമാനിച്ചിരിക്കുകയാണെന്ന് മൈക്രോസോഫ്ട് ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

ഗൂഗിള്‍ ക്രോമിന്റെയും മോസില്ല ഫയര്‍ഫോക്‌സിന്റെയും കാര്യത്തിലെന്നപോലെ,
നിശബ്ദമായ അപ്‌ഡേറ്റിങ് ആയിരിക്കും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലും നടക്കുക.
അലോസരമുണ്ടാക്കുന്ന സന്ദേശങ്ങളോ വിന്‍ഡോകളോ പ്രത്യക്ഷപ്പെടില്ല. യൂസര്‍
ഉപയോഗിക്കുന്നത് ബ്രൗസറിന്റെ ഏറ്റവും പുതിയ വേര്‍ഷനാണെന്ന് ഉറപ്പാക്കുക വഴി,
ഇന്റര്‍നെറ്റ് സുരക്ഷ കൂടുതല്‍ ശക്തമാകും.

സമയത്ത് അപ്‌ഡേറ്റ് ചെയ്യപ്പെടാത്ത സോഫ്ട്‌വേറുകളെ മുന്നില്‍കണ്ടാണ്
ദുഷ്ടപ്രോഗ്രാമുകളില്‍ നല്ലൊരു ഭാഗവും സൃഷ്ടിക്കപ്പെടുന്നതെന്ന് പഠനങ്ങള്‍
പറയുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറക്കിയ* മൈക്രോസോഫ്ട് സെക്യൂരിറ്റി
ഇന്റലിജന്‍സ്
റിപ്പോര്‍ട്ടില്‍* വ്യക്തമാക്കുന്നുണ്ട്.

വെബ്ബ് വിശകലന കമ്പനിയായ സ്റ്റാറ്റ്കൗണ്ടറിന്റെ ഏറ്റവും പുതിയ പഠനം പറയുന്നത്
മൈക്രോസോഫ്ടിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, ആഗോള ബ്രൗസര്‍ വിപണിയില്‍
40.63 ശതമാനവുമായി മുന്നില്‍ നില്‍ക്കുന്നുവെന്നാണ്. 25.7 ശതമാനവുമായി
ക്രോമും 25.23 ശതമാനവുമായി ഫയര്‍ഫോക്‌സുമാണ് പിന്നിലുള്ളത്.

നിങ്ങളറിയാതെ നിങ്ങളുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നു

നമ്മളറിയാതെ നമ്മുടെ സ്മാര്‍ട്ട്‌ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ പിന്തുടരപ്പെടുകയും ചോര്‍ത്തപെടുകയും ചെയ്യുന്ന കാര്യം ചിന്തിച്ചു നോക്കൂ. ട്രവര്‍ ഇക്ഹാര്‍ട്ട് എന്ന അമേരിക്കന്‍ ആന്‍ഡ്രോയിഡ് ആപ്പ് ഡെവലപ്പര്‍ പുറത്തുവിട്ട വിവരം ശരിയാണെങ്കില്‍, സ്മാര്‍ട്ട്‌ഫോണ്‍ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിന് ഇരയായിരിക്കുകയാണ് ലക്ഷക്കണക്കിന് ആന്‍ഡ്രോയിഡ്, ഐഫോണ്‍, നോക്കിയ, ബ്ലാക്ക്ബറി ഉപയോക്താക്കള്‍.

കാരിയര്‍ ഐക്യു (Carrier IQ) എന്ന കമ്പനി നിര്‍മിച്ചിട്ടുള്ള ഒരു രഹസ്യ ആപ്ലിക്കേഷനാണത്രേ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്തക്കളുടെ ഓരോ നീക്കവും മനസിലാക്കി അത് രഹസ്യമായി കൈമാറുന്നത്. ടെക്‌സ്റ്റ് മെസേജുകള്‍, പാസ്‌വേഡുകള്‍, സെര്‍ച്ച് വിവരങ്ങള്‍ ഒക്കെ ഇത്തരത്തില്‍ ചോര്‍ത്തപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഫോണിലെ ആപ്ലിക്കേഷനുകള്‍ക്കും യൂസര്‍ക്കുമിടയിലാണ് കാരിയര്‍ ഐക്യുവിന്റെ സോഫ്ട്‌വേര്‍ പ്രവര്‍ത്തിക്കുന്നത്. ആപ്ലിക്കേഷനുകള്‍ എത്ര സുരക്ഷിതമാണെങ്കിലും, നിങ്ങള്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനും ട്രാക്ക് ചെയ്യാന്‍ ആ രഹസ്യ സോഫ്ട്‌വേറിനാകുമെന്നാണ് ഇക്ഹാര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നത്.

കാരിയര്‍ ഐക്യുവിന്റെ സോഫ്ട്‌വേര്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഒരു യൂട്യൂബ് വീഡിയോ ഇക്ഹാര്‍ട്ട് പോസ്റ്റു ചെയ്തതോടെയാണ് ഇത് വലിയ വിവാദമായത്. എന്നാല്‍, മൊബൈല്‍ ഫോണുകളില്‍ ചാരപ്രവര്‍ത്തനം നടത്തുന്നതായുള്ള ആരോപണം കാരിയര്‍ ഐക്യു നിഷേധിച്ചു. ഇക്ഹാര്‍ട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമ്പനി ആദ്യം ഭീഷണി മുഴക്കിയെങ്കിലും പിന്നീട് പിന്‍മാറി.

ഒരാള്‍ എവിടെയെല്ലാം സന്ദര്‍ശിക്കുന്നു, ഫോണില്‍ യൂസറിന്റെ വിലല്‍സ്പര്‍ശം ഏല്‍ക്കുന്നത് എവിടെയെല്ലാം,.... തുടങ്ങിയ സംഗതികളെല്ലാം കാരിയര്‍ ഐക്യുവിന്റെ ട്രാക്കിങിന് വിധേയമാകുന്നതെങ്ങനെയെന്ന് യുട്യൂബ് വീഡിയോ വ്യക്തമായി കാട്ടിത്തരുന്നു.

ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമാണ് കാരിയര്‍ ഐക്യുവിന്റെ രഹസ്യ ആപ്പ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു പ്രാരംഭ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലും (ഐഒഎസ്) ഈ ചാരസോഫ്ട്‌വേറുണ്ടെന്ന് പിന്നീട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഐഒഎസ് 3 മുതല്‍ എല്ലാ ഐഫോണ്‍ ഒഎസ് വേര്‍ഷനുകളിലും ഈ സോഫ്ട്‌വേര്‍ ഉണ്ടത്രേ. ഏറ്റവും ഒടുവിലത്തെ വേര്‍ഷനായ ഐഒഎസ് 5 ലും ഈ സോഫ്ട്‌വേര്‍ ഉണ്ട്. നോക്കിയ ഫോണുകളിലും ബ്ലാക്ക്ബറി ഫോണുകളിലും ഈ സോഫ്ട്‌വേറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു