Sunday, February 28, 2021

അരീരപ്പം

ഇന്ന് നമുക്ക്‌ പുതിയ ഒരു വിഭവം പരിചയപ്പെടാം..അരീരപ്പം,  ഉണ്ടാക്കാൻ വളരെ സിമ്പിൾ ആയിട്ടുള്ള ഒരു പലഹാരമാണ്‌ ഇത്‌...

                ആവശ്യമുള്ള ചേരുവകൾ

1) പച്ചരി വെള്ളത്തിലിട്ട് കുതിർത്തത് - 1/2 കിലോ

2) ഉണക്ക തേങ്ങ. - 2എണ്ണം

3) ചുവന്നുള്ളി. - 12എണ്ണം

4) നല്ല ജീരകം. -2ടീസ്പൂൺ

5) ശർക്കര പാനി - 1/2കിലോ

6) ഉപ്പ് - ഒരു നുള്ള്

7) വെളിച്ചെണ്ണ. - ഫ്രൈ ചെയ്യാൻ

               തയ്യാറാക്കുന്ന വിധം

പച്ചരി കുതിർത്തു തരിയോടു കൂടി അരച്ചെടുക്കുക. ഉണക്കതേങ്ങയും ചുവന്നുള്ളിയും ജീരകവും മിക്സിയിലിട്ട് നന്നായി ഒതുക്കിയെടുത്ത് അരച്ച പച്ചരിയിലേക്ക് ചേർത്ത് മിക്സാക്കുക. അതിലേക്ക് ശർക്കര പാനിയും ചേർത്ത് നന്നായി കുഴക്കുക. ചെറിയ ബോൾസെടുത്ത് കൈയിൽ വെച്ച് പരത്തി നടുവിൽ ചെറിയ കുഴിയാക്കി ചൂടായ വെളിച്ചെണ്ണയിട്ട് ബ്രൗൺ നിറത്തിൽ വറുത്തെടുക്കാം.

Saturday, February 27, 2021

കോളിഫ്ലവർ എഗ്ഗ്‌ ഫ്രൈഡ്‌ റൈസ്‌

വണ്ണം കുറക്കാൻ ശ്രമിക്കുന്നവർക്കും ഇനി രുചി കുറക്കാതെ തന്നെ  അതിന്‌ സഹായിക്കുന്ന ഒരു റെസിപ്പി ആണിത്‌ ..റൈസിന്‌ പകരം കോളിഫ്ലവർ ഉപയോഗിച്ച്‌ ആണ്‌ ഈ വിഭവം തയ്യാറാക്കുന്നത്‌ .

*ചേരുവകൾ*


_കോളിഫ്ളവർ : 200 ഗ്രാം_

_വെളുത്തുള്ളി : 3 അല്ലി_

_സ്പ്രിംഗ്‌ ഓണിയൻ : 5 ടീസ്പൂൺ_

_സെലറി : 2 ടീസ്പൂൺ_

_കാപ്സിക്കം : 2 ടീസ്പൂൺ_

_ഒലിവ് ഓയിൽ : 3-4 ടീസ്പൂൺ_

_മുട്ട : 2 എണ്ണം_

_കുരുമുളക് : 1 ടീസ്പൂൺ_

_ഉപ്പ് : 1/2 ടീസ്പൂൺ_

*തയ്യാറാക്കുന്ന വിധം*

_നന്നായി അരിഞ്ഞ കോളിഫ്‌ളവർ 2 മുട്ടയും ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് ഇളക്കി യോജിപ്പിക്കുക._

_ഒരു പാനിൽ എണ്ണ ചൂടാക്കി ചതച്ച വെളുത്തുള്ളി ചേർത്ത് ഇതിലേക്ക് കോളിഫ്ലവറും എഗ്ഗും ചേർന്ന  നേരത്തെ തയ്യാറാക്കിയ കൂട്ട്‌ മിശ്രിതം ചേർത്ത് കോളിഫ്ളവർ വേവുന്ന വരെ വഴറ്റുക (4-5 മിനിറ്റ്)_

_ഇനി 1 ടീസ്പൂൺ എണ്ണയും ചതച്ച വെളുത്തുള്ളിയും ചേർത്ത് വഴറ്റുക._

_സ്പ്രിംഗ്‌ ഓണിയൻ, സെലറി, കാപ്സിക്കം എന്നിവ ചേർത്ത് നന്നായി ഇളക്കുക._

_നിങ്ങളുടെ ടേസ്റ്റ്‌ അനുസരിച്ച് ഉപ്പും കുരുമുളകും ക്രമീകരിക്കുക._

_രുചിയുള്ള കോളിഫ്ലവർ എഗ്ഗ്‌ ഫ്രൈഡ്‌ റൈസ്‌ തയ്യാറാണ് ...._
_DIET ചെയ്യുന്നവർക്ക് മാത്രമല്ല  എല്ലാർക്കും ഇത്‌ ട്രൈ ചെയ്ത്‌ നോക്കാവുന്നതാണ്‌.

Friday, February 26, 2021

ചിക്കൻ ബാസ്കറ്റ്‌


_ചിക്കൻ ബാസ്‌ക്കറ്റ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി സ്നാക്ക് ആണ്‌._ _കുട്ടികൾക്കും മുതിർന്നവർക്കും  ഇഷ്ടപ്പെടും. .വീട്ടിൽ അതിഥികൾ വരുമ്പോൾ ഒരു വെറൈറ്റിക്കായി പരീക്ഷിക്കാവുന്നതാണ്‌.._

_ഇത്‌ എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം._

_*ചേരുവകൾ*_

( _ബാസ്‌ക്കറ്റ് ഉണ്ടാക്കാൻ_ )

_മൈദ  - 1 / 2 കപ്പ്‌_

_കോൺഫ്ലോർ - 1 / 2 കപ്പ്‌_

_എണ്ണ 1 ടീസ്പൂൺ_

_ഉപ്പ്‌ - ആവശ്യത്തിന്‌_

_എണ്ണ  -  വറുക്കാൻ ആവശ്യത്തിന്_

_വെള്ളം - കുഴക്കാൻ ആവശ്യത്തിന്_

________________________________

_( ഫില്ലിംഗ് ഉണ്ടാക്കാൻ )_

_ചിക്കൻ   100 ഗ്രാം_

_ചുവന്ന ക്യാപ്സികം  -  1 / 4 ഭാഗം_

_പച്ച ക്യാപ്സികം    -  1 / 4 ഭാഗം_

_സവാള     -  1 / 2  എണ്ണം_

_മയോന്നൈസ്   -  3 ടേബിൾ സ്പൂൺ_

_ടൊമാറ്റോ സോസ് - ആവശ്യത്തിന്‌_

_കുരുമുളകുപൊടി  - 1 ടീസ്പൂൺ_

_ഉപ്പ്‌ - ആവശ്യത്തിന്‌_

_മല്ലിയില  - 1 ടേബിൾ സ്പൂൺ_

_*ഉണ്ടാക്കുന്ന വിധം*_

🍚 _ബാസ്‌ക്കറ്റ്_ 🍚


_മൈദ, കോൺഫ്ലോർ, ഉപ്പു, എണ്ണ, വെള്ളം ഇവ എല്ലാം കൂടി നന്നായി ചേർത്ത് കുഴെച്ചെടുക്കുക._

_ഇതിൽ നിന്ന് കുറച്ചു എടുത്തു ചെറിയ ഉരുളകളാക്കി പരത്തി എടുക്കുക._

_ഇത് റ്റാർട്ട് മോൾഡിൽ അല്ലെങ്കിൽ സ്റ്റീൽ ഗ്ലാസിൽ നന്നായി ഒട്ടിച്ചു വെക്കുക._

_എണ്ണ ചൂടാകുമ്പോൾ ഇത് എണ്ണയിലേക്ക് ഇടുക. മാവ് മോൾഡിൽ നിന്ന് വിട്ടു വരുമ്പോൾ അത് മാറ്റുക._

_ഗോൾഡൻ കളർ ആകുന്ന വരെ വറുത്തു ബാസ്‌ക്കറ്റ് വറുത്തെടുക്കുക._

_ബാസ്കറ്റ്‌ റെഡി._


_🐦 ചിക്കൻ 🐦_

_അൽപ്പം എണ്ണയിൽ ചിക്കൻ ചെറുതായി അരിഞ്ഞത് വറുത്തു എടുക്കുക._

_ഇതിലേക്ക് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ക്യാപ്സികം, സവാള, കുരുമുളകുപൊടി, ഉപ്പു, മല്ലിയില എന്നിവ ചേർത്തു 2 മിനിറ്റ് വഴറ്റി എടുക്കുക._

_ഇതിലേക്ക് മയോണൈസ് ചേർത്ത് നന്നായി ഇളക്കുക._

_ബാസ്ക്കെറ്റിൽ അൽപ്പം ടൊമാറ്റോ സോസ് ഒഴിച്ച് അതിലേക്കു ഫില്ലിങ്ങും ഇട്ടുകൊടുക്കുക._

_ചെറുതായി നീളത്തിൽ അരിഞ്ഞുവെച്ചിരിക്കുന്ന ക്യാപ്സികം കൊണ്ട് അലങ്കരിക്കാം._