Friday, February 26, 2021

ചിക്കൻ ബാസ്കറ്റ്‌


_ചിക്കൻ ബാസ്‌ക്കറ്റ് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു അടിപൊളി സ്നാക്ക് ആണ്‌._ _കുട്ടികൾക്കും മുതിർന്നവർക്കും  ഇഷ്ടപ്പെടും. .വീട്ടിൽ അതിഥികൾ വരുമ്പോൾ ഒരു വെറൈറ്റിക്കായി പരീക്ഷിക്കാവുന്നതാണ്‌.._

_ഇത്‌ എങ്ങനെ തയ്യാർ ആക്കാം എന്ന് നോക്കാം._

_*ചേരുവകൾ*_

( _ബാസ്‌ക്കറ്റ് ഉണ്ടാക്കാൻ_ )

_മൈദ  - 1 / 2 കപ്പ്‌_

_കോൺഫ്ലോർ - 1 / 2 കപ്പ്‌_

_എണ്ണ 1 ടീസ്പൂൺ_

_ഉപ്പ്‌ - ആവശ്യത്തിന്‌_

_എണ്ണ  -  വറുക്കാൻ ആവശ്യത്തിന്_

_വെള്ളം - കുഴക്കാൻ ആവശ്യത്തിന്_

________________________________

_( ഫില്ലിംഗ് ഉണ്ടാക്കാൻ )_

_ചിക്കൻ   100 ഗ്രാം_

_ചുവന്ന ക്യാപ്സികം  -  1 / 4 ഭാഗം_

_പച്ച ക്യാപ്സികം    -  1 / 4 ഭാഗം_

_സവാള     -  1 / 2  എണ്ണം_

_മയോന്നൈസ്   -  3 ടേബിൾ സ്പൂൺ_

_ടൊമാറ്റോ സോസ് - ആവശ്യത്തിന്‌_

_കുരുമുളകുപൊടി  - 1 ടീസ്പൂൺ_

_ഉപ്പ്‌ - ആവശ്യത്തിന്‌_

_മല്ലിയില  - 1 ടേബിൾ സ്പൂൺ_

_*ഉണ്ടാക്കുന്ന വിധം*_

🍚 _ബാസ്‌ക്കറ്റ്_ 🍚


_മൈദ, കോൺഫ്ലോർ, ഉപ്പു, എണ്ണ, വെള്ളം ഇവ എല്ലാം കൂടി നന്നായി ചേർത്ത് കുഴെച്ചെടുക്കുക._

_ഇതിൽ നിന്ന് കുറച്ചു എടുത്തു ചെറിയ ഉരുളകളാക്കി പരത്തി എടുക്കുക._

_ഇത് റ്റാർട്ട് മോൾഡിൽ അല്ലെങ്കിൽ സ്റ്റീൽ ഗ്ലാസിൽ നന്നായി ഒട്ടിച്ചു വെക്കുക._

_എണ്ണ ചൂടാകുമ്പോൾ ഇത് എണ്ണയിലേക്ക് ഇടുക. മാവ് മോൾഡിൽ നിന്ന് വിട്ടു വരുമ്പോൾ അത് മാറ്റുക._

_ഗോൾഡൻ കളർ ആകുന്ന വരെ വറുത്തു ബാസ്‌ക്കറ്റ് വറുത്തെടുക്കുക._

_ബാസ്കറ്റ്‌ റെഡി._


_🐦 ചിക്കൻ 🐦_

_അൽപ്പം എണ്ണയിൽ ചിക്കൻ ചെറുതായി അരിഞ്ഞത് വറുത്തു എടുക്കുക._

_ഇതിലേക്ക് ചെറുതായി അരിഞ്ഞു വെച്ചിരിക്കുന്ന ക്യാപ്സികം, സവാള, കുരുമുളകുപൊടി, ഉപ്പു, മല്ലിയില എന്നിവ ചേർത്തു 2 മിനിറ്റ് വഴറ്റി എടുക്കുക._

_ഇതിലേക്ക് മയോണൈസ് ചേർത്ത് നന്നായി ഇളക്കുക._

_ബാസ്ക്കെറ്റിൽ അൽപ്പം ടൊമാറ്റോ സോസ് ഒഴിച്ച് അതിലേക്കു ഫില്ലിങ്ങും ഇട്ടുകൊടുക്കുക._

_ചെറുതായി നീളത്തിൽ അരിഞ്ഞുവെച്ചിരിക്കുന്ന ക്യാപ്സികം കൊണ്ട് അലങ്കരിക്കാം._

No comments:

Post a Comment