Wednesday, October 13, 2021

ആപ്പിൾ മിൽക്ക്‌ ഷേക്ക്‌

ആപ്പിൾ മിൽക്ക് ഷേക്ക് പുതിയ രുചിയിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. 

                   ചേരുവകൾ 

• ആപ്പിൾ -- 1 എണ്ണം

• ബദാം -- 10 എണ്ണം_
_(കുതർത്തി തൊലി കളഞ്ഞത് )

• ഈന്തപഴം -- 5 എണ്ണം

• തണുത്ത പാൽ -- 1 കപ്പ്

• ഐസ് ക്യൂബ്സ്  - ആവശ്യത്തിന്‌

• പഞ്ചസാര - ആവശ്യത്തിന്‌

           തയ്യാറാക്കുന്ന വിധം

ഒരു മിക്സി ജാറിലേക്കു തൊലി ചെത്തി കഷ്ണങ്ങൾ ആക്കിയ ആപ്പിൾ ,ബദാം ,ഈന്തപഴം ,പഞ്ചസാര കുറച്ചു പാൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

ശേഷം ബാക്കി പാൽ , ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക.

അപ്പോൾ നമ്മുടെ ടേസ്റ്റി ആപ്പിൾ മിൽക്ക് ഷേക്ക് തയ്യാർ. 

 https://noufalhabeeb.blogspot.com/?m=1

Friday, October 8, 2021

എഗ്ഗ് മോളി

   എഗ്ഗ് മോളി

ഇന്ന് നമുക്ക്‌  എഗ്ഗ്‌ മോളി ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം.
ചപ്പാത്തി, അപ്പം എന്നിവയ്‌ക്കൊപ്പം കഴിക്കാന്‍ അനുയോജ്യമായ മുട്ടക്കറികളില്‍ ഏറ്റവും മികച്ചതാണ് എഗ്ഗ് മോളി. കുരുമുളക് പൊടിയും മസാലക്കൂട്ടുകളും ചേര്‍ത്തുണ്ടാക്കുന്ന എഗ്ഗ് മോളി ഭക്ഷണപ്രിയരുടെ മനസ്സില്‍ ഇടംപിടിക്കും.

                     ചേരുവകള്‍          https://noufalhabeeb.blogspot.com/?m=1

മുട്ട- 5 എണ്ണം

സവാള- ഒന്ന്

തക്കാളി- ഒന്ന്

പച്ചമുളക്- 4 എണ്ണം

വെളുത്തുള്ളി- 4

കുരുമുളക് പൊടി- ഒന്നരടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍

മല്ലിപ്പൊടി- അരടീസ്പൂണ്‍

കറിവേപ്പില- കുറച്ച്

വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍

തേങ്ങാപ്പാല്‍ (ഒന്നാംപാല്‍)- ഒരുകപ്പ്

രണ്ടാംപാല്‍- ഒന്നരക്കപ്പ്

ഉപ്പ്- പാകത്തിന്

              തയ്യാറാക്കുന്ന വിധം

1. ഇഡ്ഡലി പാത്രത്തില്‍ വച്ച് കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് മുട്ട വേവിക്കുക.

2. ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞുവച്ചിരിക്കുന്ന വെളുത്തുളളി വഴറ്റുക. കുറച്ച് സമയത്തിന് ശേഷം സവാള, പച്ചമുളക് എന്നിവ കൂടി ചേര്‍ത്തിളക്കുക.

3. ഉള്ളി നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ മഞ്ഞള്‍പ്പൊടി, ഉപ്പ്, രണ്ടാംപാല്‍ എന്നിവ ചേര്‍ത്ത് 4-5 മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക.

4. ഇതിലേക്ക് കഷണങ്ങളാക്കിയ തക്കാളിയും കുരുമുളക് പൊടിയും ചേര്‍ക്കുക.

5. ഇനി ഒന്നാംപാലും മുട്ടയും ചേര്‍ക്കണം. നന്നായി ഇളക്കി ചേര്‍ക്കുക. കറി തിളയ്ക്കുമ്പോള്‍ തീ അണയ്ക്കുക.

6. എഗ്ഗ് മോളി തയ്യാര്‍  https://noufalhabeeb.blogspot.com/?m=1

Thursday, October 7, 2021

പൈനാപ്പിൾ പുഡിംഗ്‌

പൈനാപ്പിൾ പുഡിംഗ്‌ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

            ചേരുവകൾ  

പൈനാപ്പിൾ --2 കപ്പ്‌

പഞ്ചസാര -1കപ്പ്

പാൽ -2 കപ്പ്

മിൽക്ക് മെയ്ഡ് -1കപ്പ്

ചൈനാഗ്രാസ്സ് - 20 ഗ്രാം

          ഉണ്ടാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വെച്ച്‌  അതിലേക്ക് ചെറുതായി നുറുക്കിയ പൈനാപ്പിൾ ഇട്ട് വഴറ്റിയെടുക്കുക.

ഇതിലേക്ക് പകുതി (അരക്കപ്പ്‌ ) പഞ്ചസാര ചേർത്ത്‌  നന്നായി അലിഞ്ഞു യോജിക്കുന്നത് വരെ  മിക്സ്‌ ചെയ്തെടുക്കുക.

പൈനാപ്പിൾ  വെള്ളം ഒട്ടുമില്ലാതെ  ഡ്രൈ  ആവുന്നത് വരെ ഇളക്കി, തീ ഓഫ്‌  ചെയ്യാം, (വേണമെങ്കിൽ നെയ്യ്  ചേർക്കാം, ഞാൻ ഇവിടെ ചേർത്തിട്ടില്ല )

ഒരു പാത്രം അടുപ്പിൽ വെച്ച്‌ , 2 കപ്പ് വെള്ളമൊഴിച്ചു, അതിലേക്ക് ചൈനാഗ്രാസ്സ് ഇട്ട്, melt ആക്കിയെടുക്കുക

പാൽ തിളച്ചു വരുമ്പോൾ അതിലേക്ക് ബാക്കിയുള്ള അരക്കപ്പ്‌  പഞ്ചസാരയും, മിൽക്ക് മെയിഡും ചേർത്ത്‌ നന്നായിളക്കി മിക്സ്‌  ചെയ്യുക.

ഇതിലേക്ക് ചൈനാഗ്രാസ്സ്  മിക്സ് ചേർക്കുക.

ഒരു പുഡ്ഡിംഗ് ബൗളിലേക്കൊഴിച്ച്‌ സെറ്റ്‌ ആവാൻ വെക്കുക.

പകുതി സെറ്റ്‌ ആവുമ്പോൾ  മുകളിൽ പൈനാപ്പിൾ മിക്സ്‌ ഇട്ട് കൊടുക്കുക,വീണ്ടും നന്നായി സെറ്റ്‌ ആവാൻ വേണ്ടി വെക്കുക.

അതിന്റെ മുകളിൽ ഇഷ്ട മുള്ള രീതിയിൽ അലങ്കരിക്കാം.  ഞാൻ ഇവിടെ  grated ബദാം  ആണ് ഇട്ടു കൊടുത്തത്..

നല്ല ടേസ്റ്റി ആയ പൈനാപ്പിൾ പുഡിംഗ്‌ റെഡി.    https://noufalhabeeb.blogspot.com/?m=1

Friday, October 1, 2021

ചിക്കൻ കിഴി

           ആവശ്യമുള്ള സാധനങ്ങള്‍  

ചിക്കൻ -500gm

സവാള -3

തക്കാളി -2

വറ്റൽ മുളക് -2

കുരുമുളക് ചതച്ചത്- 2 റ്റീസ്പൂൺ

കാശ്മീരി മുളക്പൊടി -1.5 റ്റീസ്പൂൺ

പച്ചമുളക് -2

ഇഞ്ചി - വെള്ളുതുള്ളി അരിഞത്-1 റ്റീസ്പൂൺ

മഞൾപൊടി -1/4 റ്റീസ്പൂൺ

മല്ലിപൊടി -1/2 റ്റീസ്പൂൺ

ഗരം മസാല -1/4 റ്റീസ്പൂൺ

കറിവേപ്പില -1 തണ്ട്

ഉപ്പ്,എണ്ണ , കടുക്- പാകത്തിനു

വാഴയില -2

         തയ്യാറാക്കുന്ന വിധം:

ചിക്കൻ ചെറിയ കഷണങ്ങളാക്കി കുറച്ച് ഉപ്പ്, 2 നുള്ള് മഞൾപൊടി, 1/2 റ്റീസ്പൂൺ മുളക്പൊടി ഇവ പുരട്ടി ചിക്കൻ 20 മിനുറ്റ് മാറ്റി വക്കുക.

സവാള,തക്കാളി, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് വക്കുക.

പാനിൽ പാകത്തിനു എണ്ണ ചൂടാക്കി കടുക്, കറിവേപ്പില,വറ്റൽ മുളക് ഇവ ചേർത്ത് മൂപ്പിച്ച് സവാള ,പച്ചമുളക് ഇവ ചേർത്ത് വഴറ്റുക.

സവാള ചെറുതായി നിറം മാറി വരുമ്പോൾ ,ഇഞ്ചി വെള്ളുതുള്ളി അരിഞത് ചേർത് ,വഴറ്റുക.സവാള നല്ല ഗോൾഡൻ നിറം ആയി കഴിയുമ്പോൾ തക്കാളി ചേർത്ത് വഴറ്റുക.

തക്കാളി നന്നായി ഉടഞ്ഞ് വരുമ്പോൾ പാകത്തിനു ഉപ്പ്, മഞൾപൊടി,മുളക്പൊടി,മല്ലിപൊടി,കുരുമുളക് ചതച്ചത്,ഗരം മസാല ഇവ ചേർത് നന്നായി പച്ചമണം മാറി ,നിറവും നന്നായി മാറി വരുന്ന വരെ വഴറ്റുക.

നന്നായി വഴന്റ് എണ്ണ തെളിയുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.

2 വാഴയില ,കുറച്ച് വലുതും ,കീറാത്തതും എടുക്കുക. കഴുകി വൃത്തിയാക്കി തീയി പിടിച്ച് ചെറുതായി വാട്ടി എടുക്കുക.

ഇനി ആ ഇലകളിൽ ഒരോന്നിലായി ആദ്യം ഉണ്ടാക്കിയ കുറച്ച് മസാല നിരത്തുക,അതിന്റെ മേലെ പകുതി ചിക്കൻ പീസ് നിരത്തുക,അതിന്റെ മേലെ കുറച്ച് മസാല കൂടെ നിരത്തുക.ഇനി ആ ഇല ഒരു കിഴി പോലെ ആക്കി വാഴനാരു ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് തന്നെ കിഴി കെട്ടുക.ഇല്ലെങ്കിൽ നൂൽ ഉപയോഗിച്ച് കെട്ടാം.മറ്റെ ഇലയും ഇതു പൊലെ ചെയ്ത് എടുക്കുക.

ഇനി 2 രീതിയിൽ ചെയ്യാം.ഒന്നില്ലെങ്കിൽ അപ്പചെമ്പിൽ വച്ച് 30-35 മിനുറ്റ് വേവിച്ച് എടുക്കാം.അല്ലെങ്കിൽ പാനിൽ അടച്ച് വച്ച് തിരിച്ചും മറിച്ചും ഇട്ട് 30-35 മിനുറ്റ് വേവിച്ച് എടുക്കുക.

നല്ല അടിപൊളി ,രുചികരമായ വാഴയിലയിൽ തയ്യാറാക്കിയ ചിക്കൻ കിഴി തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.   https://noufalhabeeb.blogspot.com/?m=1