പൈനാപ്പിൾ പുഡിംഗ് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
പൈനാപ്പിൾ --2 കപ്പ്
പഞ്ചസാര -1കപ്പ്
പാൽ -2 കപ്പ്
മിൽക്ക് മെയ്ഡ് -1കപ്പ്
ചൈനാഗ്രാസ്സ് - 20 ഗ്രാം
ഉണ്ടാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് ചെറുതായി നുറുക്കിയ പൈനാപ്പിൾ ഇട്ട് വഴറ്റിയെടുക്കുക.
ഇതിലേക്ക് പകുതി (അരക്കപ്പ് ) പഞ്ചസാര ചേർത്ത് നന്നായി അലിഞ്ഞു യോജിക്കുന്നത് വരെ മിക്സ് ചെയ്തെടുക്കുക.
പൈനാപ്പിൾ വെള്ളം ഒട്ടുമില്ലാതെ ഡ്രൈ ആവുന്നത് വരെ ഇളക്കി, തീ ഓഫ് ചെയ്യാം, (വേണമെങ്കിൽ നെയ്യ് ചേർക്കാം, ഞാൻ ഇവിടെ ചേർത്തിട്ടില്ല )
ഒരു പാത്രം അടുപ്പിൽ വെച്ച് , 2 കപ്പ് വെള്ളമൊഴിച്ചു, അതിലേക്ക് ചൈനാഗ്രാസ്സ് ഇട്ട്, melt ആക്കിയെടുക്കുക
പാൽ തിളച്ചു വരുമ്പോൾ അതിലേക്ക് ബാക്കിയുള്ള അരക്കപ്പ് പഞ്ചസാരയും, മിൽക്ക് മെയിഡും ചേർത്ത് നന്നായിളക്കി മിക്സ് ചെയ്യുക.
ഇതിലേക്ക് ചൈനാഗ്രാസ്സ് മിക്സ് ചേർക്കുക.
ഒരു പുഡ്ഡിംഗ് ബൗളിലേക്കൊഴിച്ച് സെറ്റ് ആവാൻ വെക്കുക.
പകുതി സെറ്റ് ആവുമ്പോൾ മുകളിൽ പൈനാപ്പിൾ മിക്സ് ഇട്ട് കൊടുക്കുക,വീണ്ടും നന്നായി സെറ്റ് ആവാൻ വേണ്ടി വെക്കുക.
അതിന്റെ മുകളിൽ ഇഷ്ട മുള്ള രീതിയിൽ അലങ്കരിക്കാം. ഞാൻ ഇവിടെ grated ബദാം ആണ് ഇട്ടു കൊടുത്തത്..
നല്ല ടേസ്റ്റി ആയ പൈനാപ്പിൾ പുഡിംഗ് റെഡി. https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment