Sunday, June 26, 2022

ചില്ലി മഷ്‌റൂം

ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ചില്ലി മഷ്‌റൂം. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം 

                      ആവശ്യമായവ   

1.കൂണ്‍ - 500 ഗ്രാം

2.സവാള - 2 എണ്ണം

3.ക്യാപ്‌സിക്കം - 1 എണ്ണം

4.പച്ചമുളക് - 6 എണ്ണം

5.ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 സ്പൂണ്‍

6.മുളകുപൊടി - 1 സ്പൂണ്‍

7.കോണ്‍ഫ്‌ളോര്‍ - 1 സ്പൂണ്‍

8.വിനെഗര്‍ - 1 സ്പൂണ്‍

9.സോയാസോസ് - 3 സ്പൂണ്‍

10.ഉപ്പ്, എണ്ണ, മല്ലിയില - ആവശ്യത്തിന്

                          തയ്യാറാക്കുന്ന രീതി

സെലറി കൂണ്‍ നല്ലപോലെ കഴുകി വൃത്തിയാക്കുക. ഇത് നീളത്തില്‍ രണ്ടു മൂന്നു കഷ്ണങ്ങളായി മുറിയ്ക്കണം. സവാള നല്ലപോലെ അരയ്ക്കുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി മിശ്രിതം ചേര്‍ക്കുക. അല്‍പം കഴിയുമ്പോള്‍ ഇതിലേക്ക് കഷ്ണങ്ങളാക്കിയ ക്യാപ്‌സിക്കം, ഉപ്പ്, മുളകുപൊടി എന്നിവ ചേര്‍ക്കണം. ക്യാപ്‌സിക്കം നല്ല മൃദുവാകുന്നതു വരെ ഇളക്കുക. ക്യാപ്‌സിക്കം പാകമായാല്‍ ഇതിലേക്ക് വിനെഗര്‍ ചേര്‍ക്കണം. പിന്നീട് സോയാ സോസും ചേര്‍ക്കുക. കോണ്‍ഫ്‌ളോര്‍ അല്‍പം വെള്ളത്തില്‍ കലക്കി പാത്രത്തിലേക്ക് ഒഴിയ്ക്കുക. അല്‍പനേരം നല്ലപോലെ ഇളക്കിയ ശേഷം കൂണ്‍ കഷ്ണങ്ങള്‍ ചേര്‍ക്കണം. കൂണ്‍ വേവുന്നതു വരെ ഇളക്കിക്കൊടുക്കുക. ഗ്രേവി നല്ലപോലെ കുറുകിക്കഴിഞ്ഞ് ഉപയോഗിക്കാം. മല്ലിയില, സെലറി എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം.   https://noufalhabeeb.blogspot.com/?m=1

Tuesday, June 21, 2022

പാനി പൂരി

                  പാനി പൂരി കഴിച്ചിട്ടുണ്ടോ 

ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ പേരുകേട്ട ഒരു വിഭവമാണ് ഗോല്‍ഗപ്പ  അഥവാ പാനിപൂരി. മിക്കവാറും ഇത് കടകളില്‍ നിന്ന് തന്നെയാണ് നമുക്ക് ലഭ്യമാകാറുള്ളൂ. എന്നാല്‍ ഒന്ന് വിചാരിച്ചാല്‍ ഇത് വീട്ടിലും തയ്യാറാക്കാവുന്നതേയുള്ളൂ.  

സൂചി ഗോതമ്പ്, അഥവാ ഗോതമ്പിന്റെ നുറുക്ക് തരിയാണ് ഇതില്‍ പ്രധാന ചേരുവയായി വരുന്നത്.

                      ചേരുവകള്‍

സൂചി ഗോതമ്പ് (ഗോതമ്പ് നുറുക്ക്)- ഒരു കപ്പ്

ഓയില്‍ - ഒരു ടേബിള്‍ സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

ഇളംചൂടുവെള്ളം - ആവശ്യത്തിന്

ഫ്രൈ ചെയ്‌തെടുക്കാനുള്ള ഓയില്‍

                തയ്യാറാക്കുന്ന വിധം

വളരെ എളുപ്പത്തില്‍ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. എന്നാല്‍ ആദ്യശ്രമങ്ങളില്‍ ഒരുപക്ഷേ മാവിന്റെ കട്ടിയും മറ്റും കൃത്യമായി വരാതെയായാല്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ മാവിന്റെ കട്ടി പ്രത്യേകം ശ്രദ്ധിക്കുക.

സൂചി ഗോതമ്പ് ഒരു പാത്രത്തിലേക്ക് പകര്‍ന്ന് ഇതിലേക്ക് ഓയിലും വെള്ളവും അല്‍പാല്‍പമായി ചേര്‍ത്ത് കുഴച്ചെടുക്കുക.

ഇതിലേക്ക് ഉപ്പും ചേര്‍ക്കേണ്ടതാണ്. ഒരുപാട് ലൂസാവുകയോ ഒരുപാട് ടൈറ്റാവുകയോ ചെയ്യാതെ, പരത്തിയെടുക്കാനുള്ള പരുവത്തിലേക്കാണ് മാവ് ആകേണ്ടത്.

മാവ് നന്നായി കുഴച്ചെടുത്ത ശേഷം ഇത് 15 മുതല്‍ 20 മിനുറ്റ് വരെ കവര്‍ ചെയ്ത് മാറ്റിവയ്ക്കണം. ഈ സമയം കഴിഞ്ഞാല്‍ മാവെടുത്ത് അത് ചെറിയ ഉരുളകളായി മാറ്റാം.

ഏതാണ്ട് രണ്ടര ഇഞ്ച് വട്ടത്തില്‍ ഈ ഉരുളകള്‍ ചെറിയ കട്ടിയോടെ തന്നെ പരത്തിയെടുക്കണം.

ഇനി ഗോല്‍ഗപ്പ ഫ്രൈ ചെയ്‌തെടുക്കാം. ഇതിനായി ചുവട് കട്ടിയുള്ള പാനില്‍ എണ്ണ ചൂടാക്കിയ ശേഷം പരത്തിവച്ച മാവ് ഓരോന്നായി പൊരിച്ചെടുക്കാം. രണ്ട് ഭാഗവും പൊങ്ങി, മൊരിഞ്ഞുവരുമ്പോള്‍ ഇത് വാങ്ങിവയ്ക്കാം.

ഉരുളക്കിഴങ്ങ് മസാലയും ഉള്ളിയും പുതിന ചട്ണിയുമെല്ലാം ചേര്‍ത്ത് ഇത് കഴിക്കാവുന്നതാണ്. ഇഷ്ടാനുസരണം മറ്റ് ചട്ണികളും ചേര്‍ക്കാം.   https://noufalhabeeb.blogspot.com/?m=1

Monday, June 13, 2022

ചേന കുരുമുളക് ഫ്രൈ

ഇന്ന് ഞാൻ വന്നെക്കുന്നെ നല്ല രുചികരമായ ഒരു വിഭവവും കൊണ്ടാണെ… ചേന വിരോധികൾക്കു പോലും ഈ വിഭവം ഇഷ്ടപ്പെടും തീർച്ച.അപ്പൊ തുടങ്ങാം.     ചേന കുരുമുളക് ഫ്രൈ

                             ചേരുവകൾ 

ചേന - 400gm

ചെറിയുള്ളി -20 ( സവാള -1 വലുത്)

വെള്ളുതുള്ളി -5 അല്ലി

കുരുമുളക് -2 ടീസ്പൂൺ( കുരുമുളക് ഇല്ലെങ്കിൽ മാത്രം കുരുമുളക് പൊടി എടുക്കാം,എരിവിനനുസരിച്ച് അളവു ക്രമീകരിക്കാം)

തേങ്ങാകൊത്ത് -1/4 കപ്പ്

കറിവേപ്പില -1 തണ്ട്

മഞൾപൊടി -1/4 ടീ സ്പൂൺ

ഗരം മസാല -1/4 ടീസ്പൂൺ

വറ്റൽമുളക് -2

ഉപ്പ് ,എണ്ണ,കടുക് പാകത്തിനു

Step 1

ചേന കനം കുറഞ്ഞ കഷണങ്ങളായി അരിഞ്ഞ് ലേശം ഉപ്പ്,മഞൾപൊടി ഇവ ചേർത് ഉടഞ്ഞു പോകാതെ വേവിച്ച് എടുക്കുക.

Step 2

ചെറിയുള്ളി(സവാള),വെള്ളുതുള്ളി,കുരുമുളക് ഇവ ചെറുതായി ചതച്ച് എടുക്കുക.( അരഞു പോകാതിരിക്കാൻ ശ്രദ്ധിക്കുക)

Step 3

പാനിൽ എണ്ണ ചൂടാക്കി ( ലേശം എണ്ണ കൂടുതൽ എടുക്കാം)കടുക്, വറ്റൽമുളക് , കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക.

Step 4

ശേഷം ചതച്ച് വച്ച കൂട്ട് ചേർത്ത് ഇളക്കി മൂപ്പിക്കുക.പച്ചമണം കുറച്ച് മാറി കഴിയുമ്പോൾ മഞൾപൊടി, തേങ്ങാ കൊത്ത് ഇവ കൂടെ ചേർത്ത് ഇളക്കി മൂപ്പിക്കുക.

Step 5

ശേഷം വേവിച്ച് വച്ച ചേന, പാകത്തിനു ഉപ്പ്, ഗരം മസാല ഇവ കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

Step 6

3-4 മിനുറ്റ് മൂടി വച്ച് ,ശേഷം മൂടി തുറന്ന് നന്നായി ഇളക്കി ,നല്ല ഡ്രൈ ആക്കി എടുക്കുക.നല്ല ഡ്രൈ ആകാൻ ലേശം സമയം എടുക്കും...

Step 7

നല്ല കിടിലൻ ടേസ്റ്റ് ഉള്ള ചേന കുരുമുളക് ഫ്രൈ റെഡി. എല്ലാരും ഉണ്ടാക്കി നോക്കീട്ട് എങ്ങനെ ഉണ്ടെന്ന് പറയണം ട്ടൊ.   https://noufalhabeeb.blogspot.com/?m=1

Wednesday, June 8, 2022

മുട്ടയപ്പം

ഇന്ന് നാം തയ്യാറാക്കുന്നത്‌ മുട്ടയപ്പം ആണ്‌ . എന്നാൽ ഇതിൽ പേരിൽ മാത്രമാണ്‌ മുട്ടയുള്ളു... വളരെ സിംപിൾ ആയി വെള്ളം അടക്കം അഞ്ച്‌  ചേരുവകൾ മാത്രം ഉപയോഗിച്ചാണ്‌ ഇത്‌ നാം ഉണ്ടാക്കുന്നത്‌..    മുട്ടയപ്പം

അപ്പൊ എങ്ങനെയാണ്‌ തയ്യാറാക്കുന്നത്‌ എന്ന് നോക്കാം അല്ലെ ?

                            ചേരുവകൾ  

പച്ചരി - 2 കപ്പ്

ചോറ്  - 4 ടേബിൾസ്പൂൺ

വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

ഉപ്പു - ആവശ്യത്തിന്

വെള്ളം - ആവശ്യത്തിന്

                     തയ്യാറാക്കുന്ന വിധം

പച്ചരി മൂന്ന് മണിക്കൂർ വെള്ളത്തിലിട്ടു കുതിർത്തി എടുക്കുക.

ഒരു മിക്സിയുടെ ജാറില്ലേക്ക് അരിയും ചോറും ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് അരച്ച് എടുക്കുക

ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ഒരു കയിൽ മാവു ഒഴിച്ച് കൊടുക്കുക . മാവു ചൂടായി കഴിയുമ്പോൾ നന്നായി പൊന്തി വരും.  (പെട്ടെന്ന് തിരിച്ചിടരുത് )  കുറച്ചു സമയം കഴിയുമ്പോൾ മറുവശം തിരിച്ചിടുക .അപ്പം റെഡി ആയാൽ എണ്ണയിൽ നിന്നും കോരിമാറ്റുക .

( കൂടുതൽ ക്രിസ്‍പി ആകണം എങ്കിൽ കുറച്ചു സമയം കൂടുതൽ എണ്ണയിൽ ഇട്ടാൽ മതി )

മുട്ടയപ്പം തയ്യാർ           https://noufalhabeeb.blogspot.com/?m=1

Wednesday, June 1, 2022

മുട്ടക്കറി

                        (മുട്ട ചേർക്കാത്തത്‌ )

ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത്‌ മുട്ട ചേർക്കാത്ത മുട്ടക്കറിയാണ്‌.  എന്നാൽ മുട്ടക്ക്‌ പകരം നാം മുട്ടയുടെ ആകൃതിയിൽ ഒരു വിഭവം ആണ്‌ ചേർക്കുന്നത്‌. അത്‌ എന്താണെന്ന് നമുക്ക്‌ താഴെ കാണാം.  എന്നാൽ അടിപൊളി ടേസ്റ്റി കറി തന്നെ ആണിത്‌.  വെജിറ്റേറിയൻസിനും നോൺ വെജിറ്റേറിയൻസിനും ഒരു പോലെ ഇഷ്ടപ്പെടും.

                     വേണ്ട ചേരുവകൾ 

ഉരുളക്കിഴങ്ങ്‌ - 2 എണ്ണം

തക്കാളി - 3 എണ്ണം

പനീർ - 100 ഗ്രാം

ചോറ്‌ - കാൽ കപ്പ്‌

മഞ്ഞൾ - അര ടീസ്പൂൺ

മൈദ - 2 ടീസ്പൂൺ

സവാള - പകുതി

ഇഞ്ചി , വെളുത്തുള്ളി പേസ്റ്റ്‌ - 1 ടേബിൾ സ്പൂൺ

പച്ചമുളക്‌ - 2 എണ്ണം

എണ്ണ - ആവശ്യത്തിന്‌

ഉപ്പ്‌ - ആവശ്യത്തിന്‌

കാശ്മീരി മുളക്‌ പൊടി - 1 ടേബിൾ സ്പൂൺ

ഗരം മസാല - അര ടീസ്പൂൺ

മല്ലി - 1 ടീസ്പൂൺ

മഞ്ഞൾ പൊടി - അര ടീസ്പൂൺ

വെളളം - ഒരു കപ്പ്‌

കുരുമുളക്‌ പൊടി - കാൽ ടീസ്പൂൺ

മല്ലിയില - ആവശ്യത്തിന്‌

                    തയ്യാറാക്കുന്ന വിധം

2 ഉരുള കിഴങ്ങ് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത്  വേവിച്ച് ഉടച്ചു വയ്ക്കുക .നന്നായി പൊടിച്ച ശേഷം ചെറിയ ഉരുളകളാക്കി വയ്ക്കുക.

100 ഗ്രാം പനീർ ചെറുതായി  പൊടിച്ച് കാൽക്കപ്പ് ചോറും  ഉപ്പും രണ്ട് ടേബിൾസ്പൂൺ മൈദയും ചേർത്ത് നന്നായി കുഴച്ചു ഉരുളകളാക്കി വയ്ക്കുക .

ഇത് നന്നായി പരത്തി അകത്ത് ഉരുളക്കിഴങ്ങും വെച്ച് മുട്ടയുടെ ഷേപ്പിൽ തയ്യാറാക്കി വയ്ക്കുക.

              ഇത് ഫ്രൈ ചെയ്തെടുക്കുക.

ഇതേ എണ്ണയിൽ പകുതി സവാള അരിഞ്ഞതും ചേർത്ത് വഴറ്റി ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾസ്പൂൺ ,രണ്ട് പച്ചമുളകും,  3 തക്കാളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക.

ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും യും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ ഗരംമസാല കാൽ ടീസ്പൂൺ കുരുമുളകുപൊടി എന്നിവ  ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.

ഒരു കപ്പ്‌ തിളപ്പിച്ച വെള്ളം ഒഴിക്കുക . നന്നായി കുറുകിയതിനുശേഷം  വെജിറ്റബിൾ മുട്ട ചേർത്ത് മല്ലിയിലയും ചേർത്ത് വിളമ്പാം.   https://noufalhabeeb.blogspot.com/?m=1