Tuesday, June 21, 2022

പാനി പൂരി

                  പാനി പൂരി കഴിച്ചിട്ടുണ്ടോ 

ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ പേരുകേട്ട ഒരു വിഭവമാണ് ഗോല്‍ഗപ്പ  അഥവാ പാനിപൂരി. മിക്കവാറും ഇത് കടകളില്‍ നിന്ന് തന്നെയാണ് നമുക്ക് ലഭ്യമാകാറുള്ളൂ. എന്നാല്‍ ഒന്ന് വിചാരിച്ചാല്‍ ഇത് വീട്ടിലും തയ്യാറാക്കാവുന്നതേയുള്ളൂ.  

സൂചി ഗോതമ്പ്, അഥവാ ഗോതമ്പിന്റെ നുറുക്ക് തരിയാണ് ഇതില്‍ പ്രധാന ചേരുവയായി വരുന്നത്.

                      ചേരുവകള്‍

സൂചി ഗോതമ്പ് (ഗോതമ്പ് നുറുക്ക്)- ഒരു കപ്പ്

ഓയില്‍ - ഒരു ടേബിള്‍ സ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

ഇളംചൂടുവെള്ളം - ആവശ്യത്തിന്

ഫ്രൈ ചെയ്‌തെടുക്കാനുള്ള ഓയില്‍

                തയ്യാറാക്കുന്ന വിധം

വളരെ എളുപ്പത്തില്‍ തന്നെ ഇത് തയ്യാറാക്കാവുന്നതാണ്. എന്നാല്‍ ആദ്യശ്രമങ്ങളില്‍ ഒരുപക്ഷേ മാവിന്റെ കട്ടിയും മറ്റും കൃത്യമായി വരാതെയായാല്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ മാവിന്റെ കട്ടി പ്രത്യേകം ശ്രദ്ധിക്കുക.

സൂചി ഗോതമ്പ് ഒരു പാത്രത്തിലേക്ക് പകര്‍ന്ന് ഇതിലേക്ക് ഓയിലും വെള്ളവും അല്‍പാല്‍പമായി ചേര്‍ത്ത് കുഴച്ചെടുക്കുക.

ഇതിലേക്ക് ഉപ്പും ചേര്‍ക്കേണ്ടതാണ്. ഒരുപാട് ലൂസാവുകയോ ഒരുപാട് ടൈറ്റാവുകയോ ചെയ്യാതെ, പരത്തിയെടുക്കാനുള്ള പരുവത്തിലേക്കാണ് മാവ് ആകേണ്ടത്.

മാവ് നന്നായി കുഴച്ചെടുത്ത ശേഷം ഇത് 15 മുതല്‍ 20 മിനുറ്റ് വരെ കവര്‍ ചെയ്ത് മാറ്റിവയ്ക്കണം. ഈ സമയം കഴിഞ്ഞാല്‍ മാവെടുത്ത് അത് ചെറിയ ഉരുളകളായി മാറ്റാം.

ഏതാണ്ട് രണ്ടര ഇഞ്ച് വട്ടത്തില്‍ ഈ ഉരുളകള്‍ ചെറിയ കട്ടിയോടെ തന്നെ പരത്തിയെടുക്കണം.

ഇനി ഗോല്‍ഗപ്പ ഫ്രൈ ചെയ്‌തെടുക്കാം. ഇതിനായി ചുവട് കട്ടിയുള്ള പാനില്‍ എണ്ണ ചൂടാക്കിയ ശേഷം പരത്തിവച്ച മാവ് ഓരോന്നായി പൊരിച്ചെടുക്കാം. രണ്ട് ഭാഗവും പൊങ്ങി, മൊരിഞ്ഞുവരുമ്പോള്‍ ഇത് വാങ്ങിവയ്ക്കാം.

ഉരുളക്കിഴങ്ങ് മസാലയും ഉള്ളിയും പുതിന ചട്ണിയുമെല്ലാം ചേര്‍ത്ത് ഇത് കഴിക്കാവുന്നതാണ്. ഇഷ്ടാനുസരണം മറ്റ് ചട്ണികളും ചേര്‍ക്കാം.   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment