Monday, December 30, 2024

മാമ്പഴം സാലഡ്


എപ്പോൾ വേണമെങ്കിലും ആസ്വദിച്ചു കഴിക്കാവുന്ന ആരോഗ്യപ്രദമായ ഒന്നാണ്  സാലഡ്. അത് വ്യത്യസ്ത തരത്തിൽ ഉണ്ടാക്കാം. ഈ മാമ്പഴക്കാലത്ത് അൽപ്പം മധുരമുള്ള സാലഡ് തയ്യാറാക്കി നോക്കൂ. മാമ്പഴവും അധികം പുളിയില്ലാത്ത തൈരും ഉണ്ടെങ്കിൽ ഈ സാലഡ് തയ്യാർ. വളരെ ചുരുങ്ങിയ നേരം കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന മാമ്പഴ സാലഡിൻ്റെ റെസിപ്പി എങ്ങനെ എന്ന് നോക്കാം..

ചേരുവകൾ

മാമ്പഴം -ഒരെണ്ണം

തൈര് - ഒന്നരകപ്പ്

ഉപ്പ് - അൽപ്പം

ഏലക്കാപ്പൊടി  - കാൽ ടീസ്പൂൺ

കുരുമുളക്പൊടി - അൽപ്പം

മുളകുപൊടി - ഒരു ടീസ്പൂൺ

പഞ്ചസാര - ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

നന്നായി കഴുകി തൊലി കളഞ്ഞ ഒരു മാമ്പഴം ചെറിയ കഷ്ണങ്ങളായി മുറിച്ചുവെക്കുക.

ഒരു ബൗളിലേക്ക് ഒന്നരകപ്പ് അധികം പുളിയില്ലാത്ത തൈരെടുത്ത് ഉടക്കുക.

മുറിച്ചു വെച്ചിരിക്കുന്ന മാമ്പഴ കഷ്ണങ്ങൾ തൈരിലേക്കു ചേർക്കുക.

കാൽ ടീസ്പൂൺ ഏലക്കാപ്പൊടി, മുളകുപൊടി, അൽപ്പം കുരുമുളക്പൊടി, ഒരു ടീസ്പൂൺ പഞ്ചസാരയോ തേനോ എന്നിവയും അൽപ്പം ഉപ്പും ചേർത്ത് ഇളക്കുക.
മാമ്പഴ സാലഡ് തയ്യാർ.
https://t.me/+jP-zSuZYWDYzN2I0

Saturday, December 21, 2024

ഓറഞ്ച് കേക്ക്

ഈ ക്രിസ്തുമസ്‌ കാലത്ത്‌ നമുക്ക്‌  വ്യത്യസ്തമായ ഒരു കേക്ക്‌ ഉണ്ടാക്കി നോക്കാം. രുചികരമായ ഓറഞ്ച്‌ കേക്ക്‌

ചേരുവകൾ

ഓറഞ്ച് നീര് : 3/4 കപ്പ്‌

ഓറഞ്ച് തൊലി  : 2 സ്പൂണ്‍

മൈദ :  1 1/2 കപ്പ്‌

ബേക്കിംഗ്‌ പൌഡർ : 1 1/2 സ്പൂണ്‍

ബേക്കിംഗ്‌  സോഡാ  : 1 സ്പൂണ്‍

പുളിയില്ലാത്ത തൈര്  : 1/2 കപ്പ്‌

പഞ്ചസാര  : 3/4 കപ്പ്‌

ഓയിൽ  : 1/2 കപ്പ്‌

ഉണ്ടാക്കേണ്ട വിധം

ഓവൻ 180° യിൽ 10 മിനിറ്റ് പ്രിഹീറ്റ് ചെയ്യുക.

മൈദാ, ബേക്കിംഗ്‌  പൌഡർ , ബേക്കിംഗ്‌ സോഡാ ഇവ നന്നായി അരിച്ച് മിക്സ്‌ ചെയ്ത് വെക്കുക.

ഓറഞ്ച് തൊലി ഗ്രേറ്റ് ചെയ്ത് വെക്കുക. ഒരു മിക്സിങ്ങ് ബൗളിൽ തൈര് ഒഴിക്കുക.

അതിലേക്കു പഞ്ചസാര ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഓയിൽ ചേർത്ത് യോജിപ്പിക്കുക.

നന്നായി യോജിപ്പിച്ച ശേഷം ഓറഞ്ച് നീരും തൊലിയും ചേർത്ത് ഇളക്കുക.

അതിലേക്കു മൈദാ മിക്സ്‌ ചേർത്ത് കട്ടയില്ലാതെ യോജിപ്പിക്കുക.

ബട്ടർ തടവിയ കേക്ക് ടിന്നിലേക്ക് ബാറ്റെർ ഒഴിച്ച് 180° യിൽ 40-45 മിനിറ്റ് ബേക്ക്‌ ചെയ്തെടുക്കുക
https://t.me/+jP-zSuZYWDYzN2I0

Friday, December 20, 2024

മിക്ച്ചര്‍

മിക്ച്ചര്‍ വീട്ടില്‍ ഉണ്ടാക്കാം!

ചേരുവകൾ
കടലമാവ് - 3 കപ്പ്
മഞ്ഞള്‍പൊടി - 1/4 ടീസ്പൂണ്‍
കായം പൊടി - 1/2 ടീസ്പൂണ്‍
മുളക്പൊടി എരിവിനനുസരിച്ച്‌ 1/2 മുതല്‍ 1 ടീസ്പൂണ്‍ വരെ
കറിവേപ്പില
നിലകടല - 1/2 കപ്പ്
പൊട്ടുകടല - 1/2 കപ്പ്
വറ്റല്‍ മുളക് - 3 എണ്ണം
ഉപ്പ്
വെളിച്ചെണ്ണ
വെള്ളം

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ കടലമാവ്,കായംപൊടി,മുളകുപൊടി,മഞ്ഞള്‍പൊടി,ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. അതിന് ശേഷം അല്പം വെള്ളം ചേര്‍ത്ത് കുഴക്കുക ഇടിയപ്പത്തിന്റെ പരുവത്തില്‍ ലൂസ്സാക്കിയാണ് കുഴക്കേണ്ടത്.ഒരു ചീനചട്ടിയില്‍ വെളിച്ചെണ്ണ എടുത്ത് ചൂടാക്കുക, ശേഷം മാവ് ചെറിയ തുളയുള്ള ഇടിയപ്പത്തിന്റെ അച്ചിലിടുക വെളിച്ചെണ്ണ തിളയ്ക്കുമ്ബോള്‍ മാവ് വട്ടത്തില്‍ എണ്ണയിലേക്ക് ഇടുക. രണ്ട് വശവും ഗോള്‍ഡന്‍ നിറമാവുമ്ബോള്‍ വറുത്ത് കോരുകമിക്സ്ച്ചറിലെ ചെറിയ ബോള് ഉണ്ടാക്കാനായി മാവില്‍ കുറച്ച്‌ കൂടി വെള്ളം ചേര്‍ത്ത് ലൂസ് ആക്കുക. അതിന് ശേഷം തുളയുള്ള തവിയിലൂടെ മാവ് എണ്ണയിലേക്ക് ഒഴിക്കുക. ഗോള്‍ഡന്‍ നിറമാവുമ്ബോള്‍ വറുത്ത് കോരുക. ശേഷം ചെറുതീയില്‍ കറിവേപ്പില, കടല, പൊട്ടുകടല, വറ്റല്‍ മുഴക് എന്നിവയും വറത്തു കോരി മാറ്റി വെക്കുക.ആദ്യം തയ്യാറാക്കി വെച്ചിരിക്കുന്ന വറുത്ത് എടുത്ത മാറ്റിവെച്ച മാവ് കൈ കൊണ്ട് പൊട്ടിച്ചെടുക്കുക. അധികം പൊടിയാവരുത്. അതിന് ശേഷം വറുത്ത് മാറ്റി വെച്ച്‌ ബോളുകളും കടല,കറിവേപ്പില,പൊട്ടുകടല എന്നിവ മിക്സ്ചെയ്യുക. ഉപ്പും എരിവും നോക്കിയ ശേഷം ആവശ്യാനുസരണം മുളക്പൊടി,ഉപ്പ് എന്നിവ ചൂടാക്കി മിക്സചറില്‍ ഇടാം.
https://t.me/+jP-zSuZYWDYzN2I0

Monday, December 16, 2024

ബനാന കേക്ക്‌


ഇന്ന് നമുക്ക്‌  ക്രിസ്തുമസ് സ്പെഷ്യൽ ആയി ചെറുപഴം കൊണ്ട് ഒരു കിടുകാച്ചി  കേക്ക് ഉണ്ടാക്കാം.

ചേരുവകൾ

ചെറുപഴം -   8 എണ്ണം

പഞ്ചസാര   -  കാൽ കപ്പ്

മൈദ       -       ഒന്നര കപ്പ്

ഓയിൽ    -    അര കപ്പ്

മുട്ട          -       2 എണ്ണം

വാനില എസൻസ്   - കാൽ ടീസ്പൂൺ

ബേക്കിംഗ് സോഡ. -  അര ടീസ്പൂൺ

ബേക്കിംഗ് പൗഡർ. -    ഒരു ടീസ്പൂൺ

ഉപ്പ്   - ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

പഴം നന്നായി ഉടച്ച് എടുക്കുക.

ഒരു മിക്സിയിൽ മുട്ടയും പഞ്ചസാരയും ഓയിലും ചേർത്ത് നന്നായി അടിച്ചു എടുക്കുക.

മൈദ ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ചേർത്ത് അരിച്ചെടുത്ത് പഴം ഉടച്ച് തും മുട്ട അടിച്ചെടുത്ത മിക്സിലേക്ക് ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക.

ശേഷം ഒരു നോൺസ്റ്റിക്കിന്റെ പാൻ ചൂടാക്കി കുറച്ചു ഓയിൽ ഒഴിച്ച് ചൂടാക്കുക.

ഇതിലേക്ക് കേക്ക് ബാറ്റർ ഒഴിച്ച് ഒരു 40 മിനിറ്റ് ലോ ഫ്ലൈമിൽ വച്ച് ബേക്ക് ചെയ്തെടുക്കുക.
സൂപ്പർ ബനാന കേക്ക് തയ്യാർ.
https://t.me/+jP-zSuZYWDYzN2I0

Sunday, December 15, 2024

ബനാന പുഡിംഗ്

ഊണിന് ശേഷം അല്‍പം മധുരമായാലോ, നമുക്കിന്ന് ബനാന പുഡിംഗ്‌ ഉണ്ടാക്കി നോക്കാം പഴം കഴിക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് പഴം നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്.

ചേരുവകൾ

പഴം - 4 എണ്ണം

മൈദ - 1 കപ്പ്

പാല്‍ - 3 കപ്പ്

പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍

മുട്ടമഞ്ഞ - 2 എണ്ണം

ക്രീം - 2 ടേബിള്‍ സ്പൂണ്‍

ബട്ടര്‍ -1 ടേബിള്‍ സ്പൂണ്‍

വാനില എസന്‍സ് - ആവശ്യത്തിന്‌

വേഫര്‍ - ആവശ്യത്തിന്‌

ചെറി - ആവശ്യത്തിന്‌

ഉപ്പ് - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ മൈദയെടുത്ത് ഇതിലേക്ക് ഉപ്പും പഞ്ചസാരയും ചേര്‍ത്തിളക്കുക.

ഇതിലേക്ക് പാല്‍ ഒഴിക്കാം. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ത്ത് കുഴമ്പാക്കുക.

അടുപ്പു കത്തിച്ച് ഈ മിശ്രിതം അടുപ്പത്ത്‌ വക്കുക. ഇത് നിര്‍ത്താതെ ഇളക്കിക്കൊണ്ടിരിക്കണം.

തീ തീരെ കുറച്ചു വക്കുകയാണ് വേണ്ടത്. മിശ്രിതം ഒരുവിധം കട്ടിയായിക്കഴിഞ്ഞാല്‍ ഗ്യാസ് ഓഫാക്കുക.

മറ്റൊരു പാത്രത്തില്‍ മുട്ടമഞ്ഞ, ബട്ടര്‍, ക്രീം എന്നിവ ചേര്‍ത്ത് ഒരുമിച്ചിളക്കുക. നല്ല മൃദുവാകുന്നതു വരെ ഇളക്കണം.

ഇത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതത്തില്‍ ചേര്‍ത്ത് അല്‍പനേരം ചൂടാക്കുക. ഇളക്കാന്‍ മറക്കരുത്.

ഇതിലേക്ക് വാനില എസന്‍സ് ചേര്‍ത്തിളക്കി വാങ്ങി വക്കുക.

പഴം നല്ലപോലെ ഉടക്കണം. വേണമെങ്കില്‍ മിക്‌സിയില്‍ അടിക്കാം.

ഒരു പാത്രത്തില്‍ അടിച്ച പഴത്തില്‍ നിന്ന് അല്‍പം ഒഴിക്കുക. ഇതിന് മുകളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ചേര്‍ക്കണം. വീണ്ടും പഴവും ഇതിന് മുകളില്‍ മാവ് മിശ്രിതവും ചേര്‍ക്കണം. ഒഴിച്ചു കഴിഞ്ഞാല്‍ ഇത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കണം.

തണുത്താല്‍ പുറത്തെടുത്ത് ചെറി, വേഫര്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം.

മേമ്പൊടി

ഏത്തപ്പഴമോ ചെറിയ പഴമോ റോബസ്റ്റയോ ഇതിന് ഉപയോഗിക്കാം. മധുരം വേണ്ടതിനനുസരിച്ച് കൂട്ടുകയോ കുറക്കുകയോ ആവാം.
https://t.me/+jP-zSuZYWDYzN2I0

Thursday, December 5, 2024

പുതിന ചെറുനാരങ്ങാ ജ്യൂസ്

 

പുതിന ചെറുനാരങ്ങാ ജ്യൂസ്

ഉള്ളു കുളിർക്കും പുതിന ചെറുനാരങ്ങാ ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

(രണ്ട് വലിയ ഗ്ലാസ്സിന് )

പുതിന ഇല  - 30 -35 എണ്ണം

ചെറുനാരങ്ങ - 2 എണ്ണം

ഇഞ്ചി - ഒരു ചെറിയ കഷ്ണം

സോഡ - 500 മില്ലി

തണുത്ത വെള്ളം - 1/ 2 കപ്പ്

പഞ്ചസാര - ആവശ്യത്തിന്

ഐസ് ക്യൂബ്സ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു മിക്സി ജാറിലേക്കു പുതിന ഇല ,നാരങ്ങാനീര് ,ഇഞ്ചി ,പഞ്ചസാര ,ഐസ് ക്യൂബ്സ് ,അര കപ്പ്  തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.

ശേഷം ഇത് അരിച്ചെടുക്കാം.

ഇനി ഒരു സെർവിങ് ഗ്ലാസ്സിൽ ആദ്യം കുറച്ചു ഐസ് ക്യൂബ്സ് ഇട്ടു കൊടുക്കുക.

ശേഷം പുതിന ജ്യൂസ് ഒഴിക്കുക

ഇനി ആവശ്യത്തിന് തണുത്ത സോഡാ കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്യുക.

നമ്മുടെ അടിപൊളി ജ്യൂസ് തയ്യാർ.
https://t.me/+jP-zSuZYWDYzN2I0