പുതിന ചെറുനാരങ്ങാ ജ്യൂസ്ഉള്ളു കുളിർക്കും പുതിന ചെറുനാരങ്ങാ ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ചേരുവകൾ
(രണ്ട് വലിയ ഗ്ലാസ്സിന് )
പുതിന ഇല - 30 -35 എണ്ണം
ചെറുനാരങ്ങ - 2 എണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം
സോഡ - 500 മില്ലി
തണുത്ത വെള്ളം - 1/ 2 കപ്പ്
പഞ്ചസാര - ആവശ്യത്തിന്
ഐസ് ക്യൂബ്സ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മിക്സി ജാറിലേക്കു പുതിന ഇല ,നാരങ്ങാനീര് ,ഇഞ്ചി ,പഞ്ചസാര ,ഐസ് ക്യൂബ്സ് ,അര കപ്പ് തണുത്ത വെള്ളം എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
ശേഷം ഇത് അരിച്ചെടുക്കാം.
ഇനി ഒരു സെർവിങ് ഗ്ലാസ്സിൽ ആദ്യം കുറച്ചു ഐസ് ക്യൂബ്സ് ഇട്ടു കൊടുക്കുക.
ശേഷം പുതിന ജ്യൂസ് ഒഴിക്കുക
ഇനി ആവശ്യത്തിന് തണുത്ത സോഡാ കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്യുക.
നമ്മുടെ അടിപൊളി ജ്യൂസ് തയ്യാർ.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment