ഊണിന് ശേഷം അല്പം മധുരമായാലോ, നമുക്കിന്ന് ബനാന പുഡിംഗ് ഉണ്ടാക്കി നോക്കാം പഴം കഴിക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് പഴം നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണ് ഇത്.
ചേരുവകൾപഴം - 4 എണ്ണം
മൈദ - 1 കപ്പ്
പാല് - 3 കപ്പ്
പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍
മുട്ടമഞ്ഞ - 2 എണ്ണം
ക്രീം - 2 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ -1 ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ് - ആവശ്യത്തിന്
വേഫര്‍ - ആവശ്യത്തിന്
ചെറി - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ മൈദയെടുത്ത് ഇതിലേക്ക് ഉപ്പും പഞ്ചസാരയും ചേര്‍ത്തിളക്കുക.
ഇതിലേക്ക് പാല് ഒഴിക്കാം. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ത്ത് കുഴമ്പാക്കുക.
അടുപ്പു കത്തിച്ച് ഈ മിശ്രിതം അടുപ്പത്ത് വക്കുക. ഇത് നിര്‍ത്താതെ ഇളക്കിക്കൊണ്ടിരിക്കണം.
തീ തീരെ കുറച്ചു വക്കുകയാണ് വേണ്ടത്. മിശ്രിതം ഒരുവിധം കട്ടിയായിക്കഴിഞ്ഞാല്‍ ഗ്യാസ് ഓഫാക്കുക.
മറ്റൊരു പാത്രത്തില്‍ മുട്ടമഞ്ഞ, ബട്ടര്‍, ക്രീം എന്നിവ ചേര്‍ത്ത് ഒരുമിച്ചിളക്കുക. നല്ല മൃദുവാകുന്നതു വരെ ഇളക്കണം.
ഇത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതത്തില്‍ ചേര്‍ത്ത് അല്പനേരം ചൂടാക്കുക. ഇളക്കാന്‍ മറക്കരുത്.
ഇതിലേക്ക് വാനില എസന്‍സ് ചേര്‍ത്തിളക്കി വാങ്ങി വക്കുക.
പഴം നല്ലപോലെ ഉടക്കണം. വേണമെങ്കില്‍ മിക്സിയില്‍ അടിക്കാം.
ഒരു പാത്രത്തില്‍ അടിച്ച പഴത്തില്‍ നിന്ന് അല്പം ഒഴിക്കുക. ഇതിന് മുകളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ചേര്‍ക്കണം. വീണ്ടും പഴവും ഇതിന് മുകളില്‍ മാവ് മിശ്രിതവും ചേര്‍ക്കണം. ഒഴിച്ചു കഴിഞ്ഞാല്‍ ഇത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കണം.
തണുത്താല്‍ പുറത്തെടുത്ത് ചെറി, വേഫര്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം.
മേമ്പൊടി
ഏത്തപ്പഴമോ ചെറിയ പഴമോ റോബസ്റ്റയോ ഇതിന് ഉപയോഗിക്കാം. മധുരം വേണ്ടതിനനുസരിച്ച് കൂട്ടുകയോ കുറക്കുകയോ ആവാം.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment