Saturday, March 8, 2025

ഈന്തപ്പഴം ഷേക്ക്

റമദാൻ വ്രതത്തിൽ ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഈന്തപ്പഴം ഷേക്ക്

റമദാന്‍ എന്നാല്‍ ഒമ്പതാമത്തെ മാസം ആണ്‌. ഇസ്ലാമിക്‌ കലണ്ടറിലെ ഈ ഒമ്പതാം മാസമാണ്‌ ഏറ്റവും പുണ്യമായ മാസം എന്നാണ്‌ സങ്കല്‌പം. ഈ മാസം മുസ്ലിം ജനത നന്മകൾ ചെയ്യുകയും ആഹാരം വെടിഞ്ഞു കഠിനമായ നോമ്പ് നോൽക്കുകയും ചെയ്യുമ്പോൾ ദൈവത്തിൽ നിന്നുള്ള പുണ്യം മാത്രമാണ് അവർ ആഗ്രഹിക്കുന്നത്.

കഠിനമായ നോമ്പ് നോൽക്കുമ്പോൾ പലർക്കും അമിതമായ ക്ഷീണം അനുഭവപ്പെട്ടേക്കാം. ഏറെ നേരം ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുമ്പോള്‍ ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഈന്തപ്പഴം കൊണ്ട് ഷേക്കുണ്ടാക്കി കുടിയ്ക്കുന്നത് നല്ലതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. ഈന്തപ്പഴം മില്‍ക് ഷേക്ക് അഥവാ ഡേറ്റ്‌സ് മില്‍ക് ഷേക്ക് എങ്ങനെ തയ്യാറാക്കാം.

ഈന്തപ്പഴം-കാല്‍ കപ്പ്

പാല്‍-മുക്കാല്‍ ലിറ്റര്‍

പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍

ഏലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍

ബദാം,
പിസ്ത-അലങ്കരിയ്ക്കാന്‍

പൊടിച്ച ഐസ്-1 കപ്പ്

തയ്യാറാക്കുന്ന വിധം

ഈന്തപ്പഴത്തിന്റെ കുരുവും പുറംഭാഗത്ത് പൊളിഞ്ഞു നില്‍ക്കുന്ന തൊലിയും നീക്കം ചെയ്യുക. ഇവ പാലും പഞ്ചസാരയും ചേര്‍ത്ത് ബെന്ററിലോ ജ്യൂസറിലോ അടിയ്ക്കാം. ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കുക. ഇതില്‍ പൊടിച്ച ഐസ് ചേര്‍ത്ത് ബദാം, പിസ്ത എന്നിവ കൊണ്ട് അലങ്കരിച്ച് കുടിയ്ക്കാം. നാലു ഗ്ലാസ് ഈന്തപ്പഴം മില്‍ക ഷേക്ക് മുകളില്‍ പറഞ്ഞ രീതിയില്‍ തയ്യാറാക്കിയാല്‍ ലഭിക്കും.
https://t.me/+jP-zSuZYWDYzN2I0

Monday, March 3, 2025

തരിക്കഞ്ഞി

കേരളത്തിൽ റംസാൻ നോമ്പ് അവസാനിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഭക്ഷണവിഭവമാണ് തരിക്കഞ്ഞി. റവയാണ് ഇതിലെ പ്രധാന ചേരുവ. നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, സേമിയ, പാൽ, ചുവന്നുള്ളി, പഞ്ചസാര, ഉപ്പ് എന്നിവയാണ് മറ്റു ചേരുവകൾ. കഞ്ഞി എന്ന പേരുണ്ടെങ്കിലും കുഴമ്പുരൂപത്തിലുള്ള ഈ വിഭവം ഗ്ലാസിലാണ് വിളമ്പുന്നത്.

റംസാന്‍ മാസത്തില്‍ നോമ്പുതുറയ്‌ക്ക്‌ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു വിഭവമാണ്‌ തരിക്കഞ്ഞി. ഈന്തപ്പഴം കഴിച്ച്‌ നോമ്പ്‌ തുറന്നുകഴിഞ്ഞാല്‍പ്പിന്നെ ഓരോ ഗ്ലാസ്‌ തരിക്കഞ്ഞിയാണ്‌ കുടിയ്‌ക്കുക. അതുകഴിഞ്ഞാണ്‌ മറ്റു വിഭവങ്ങളിലേയ്‌ക്ക്‌ കടക്കുന്നത്‌. റവയാണ്‌ തരിക്കഞ്ഞിയിലെ പ്രധാന ചേരുവ. തരിക്കഞ്ഞി ഉണ്ടാക്കുന്ന വിധം ഇതാ

ആവശ്യമുള്ള വസ്‌തുക്കള്‍

_1 റവ അരക്കപ്പ്‌

_2 പശുവിന്‍ പാല്‍ - 1കപ്പ്‌

_3 തേങ്ങാപ്പാല്‍- 1 കപ്പ്‌

_4 പഞ്ചസാര - പാകത്തിന്‌

_5 ഏലയ്‌ക്ക - മൂന്നെണ്ണം പൊടിച്ചത്‌

_6 അണ്ടിപ്പരിപ്പ്‌ - 100 ഗ്രാം

_7 ഉണക്ക മുന്തിരി - പത്തോ പതിനഞ്ചോ എണ്ണം

_8 ചുവന്നുള്ളി അരിഞ്ഞത്‌- 1ടീസ്‌പൂണ്‍

_9 നെയ്യ്‌ -2 ടീസ്‌പൂണ്‍

തയ്യാറാക്കുന്ന വിധം

ഒന്നുമുതല്‍ അഞ്ചുവരെയുള്ള ചേരുവകള്‍ ചേര്‍ത്ത്‌ തിളപ്പിക്കുക. തിളക്കുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കണം. തിളച്ചുകഴിഞ്ഞാല്‍ അടുപ്പില്‍നിന്നും മാറ്റുക. ശേഷം നെയ്യ്‌ ചൂടാക്കി അതിലേയ്‌ക്ക്‌ ചെറിയ ഉള്ളിയും അണ്ടിപ്പരിപ്പും, മുതിരിയും ചേര്‍ത്ത്‌ വറുത്ത്‌ തിളപ്പിച്ചുവച്ച കഞ്ഞിയിലേയ്‌ക്ക്‌ ഒഴിയ്‌ക്കുക. ഇളം ചൂടോടെ ഉപയോഗിക്കുക

   മേമ്പൊടി

ഉണക്ക മുന്തിരി നെയ്യില്‍ മൂപ്പിച്ച്‌ ഇടുന്നതിന്‌ പകരം ആദ്യത്തെ അഞ്ചു ചേരുവകള്‍ തിളപ്പിക്കുന്നതിനൊപ്പം ഞെരടിച്ചേര്‍ത്ത്‌ തിളപ്പിച്ചാല്‍ രുചിയേറും.
https://t.me/+jP-zSuZYWDYzN2I0

Sunday, March 2, 2025

ഇറച്ചിയും പത്തിരിയും

ഇറച്ചിയും പത്തിരിയും

                (റമദാൻ സ്പെഷ്യൽ)

ഇന്ന് റമദാൻ സ്പെഷ്യൽ 'ഇന്നത്തെ പാചകത്തിൽ' പത്തിരിയും ഇറച്ചിയും ഉണ്ടാക്കുന്ന വിധം ആണ്‌ പരിചയപ്പെടുത്തുന്നത്‌. ...  ഇറച്ചി ,ബീഫും ചിക്കനും വേറെ വേറെ റെസിപ്പി കൊടുത്തിട്ടുണ്ട്‌.

_ആദ്യം നമുക്ക്‌ പത്തിരിയെ കുറിച്ച്‌ ചെറിയൊരു വിശദീകരണവും  പത്തിരി ഉണ്ടാക്കുന്ന വിധവും ഒന്ന് നോക്കാം

         പത്തിരി

_അരിപ്പൊടി ഉപയോഗിച്ചുണ്ടാക്കുന്ന ഒരു പലഹാരമാണ് പത്തിരി. കേരളത്തിലെ മലബാർമേഖലയിലെ മുസ്ലീം സമുദായക്കാർ ഉണ്ടാക്കുന്ന പത്തിരി പ്രശസ്തമാണ്. "പത്തിരിയും കോഴി ഇറച്ചിയും" സൽക്കാരങ്ങളിലും നോമ്പ് തുറകളിലും മറ്റും വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു വിഭവമാണ്. കാസർഗോഡ്‌ ഭാഗങ്ങളിൽ ഇത് പത്തൽ എന്ന പേരിലാണ് അറിയപ്പെടുന്നത്‌.

_മലബാർ പ്രദേശത്തെ ചില സ്ഥലങ്ങളിൽ പത്തിരിയെ അരി പത്തിൽ എന്നും പത്തിൽ എന്നും വിളിക്കപ്പെടുന്നു. പേസ്ട്രി എന്നു അർഥം വരുന്ന അറബി വാക്കായ ഫതീരയിൽനിന്നുമാണ് പത്തിരി എന്ന വാക്കിൻറെ ഉത്ഭവം. മാത്രമല്ല മലബാറിൽ ഉണ്ടായിരുന്ന അറബികളിൽനിന്നാണ് പത്തിരി ഉത്ഭവിച്ചത് എന്നും വിശ്വസിക്കപ്പെടുന്നു.

_കേരളത്തിലെ മുസ്ലിംങ്ങളുടെ ഇടയിൽ പത്തിരി വളരെ പ്രസിദ്ധമാണ്.  പ്രധാനമായും അത്താഴത്തിനു ഉണ്ടാക്കുന്ന പത്തിരിയുടെ കൂടെ ഇറച്ചിയോ മീനോ കഴിക്കും. കേരളം മുഴുവൻ  ഏതാണ്ട്‌ മുസ്ലിങ്ങളുടെ നോമ്പ് മാസമായ റമദാനിൽ ഇഫ്താർ സമയത്ത് പത്തിരി ഉണ്ടാകും._

പേരിനു പിന്നിൽ

പേർഷ്യൻ ഭാഷയിൽ ഫത്തീർ എന്നാൽ പരന്ന പലഹാരം എന്നർത്ഥം. പേർഷ്യയിൽ നിന്നാണ് ഫത്തീരി അഥവ പത്തിരി കേരളത്തിലെത്തുന്നത്. അറബിയിലും ഫത്തീറാഹ് എന്നാണ് എങ്കിലും ഇന്ന് ഫത്തീറ എന്നു വിളിക്കുന്ന പലഹാരം അറബിനാടുകളിൽ ഉണ്ടാക്കുന്നത് അരിപ്പൊടിയുപയോഗിച്ചല്ല.

ഉണ്ടാക്കുന്ന വിധം

തരിയില്ലാതെ പൊടിച്ചെടുത്ത അരിപ്പൊടി ഉപ്പിട്ട തിളച്ച വെള്ളവും വെണ്ണയും ചേർത്ത് കൈകൊണ്ട് നന്നായി കുഴച്ച് ചെറിയ ഉരുളകളുണ്ടാക്കുന്നു. ഈ ഉരുളകൾ ചെറിയരീതിയിൽ അമർത്തുന്നു. അതിനുശേഷം ചപ്പാത്തിപോലെ കനം കുറച്ച് പരത്തിയെടുക്കുന്നു. പരത്തുമ്പോൾ; ഒട്ടിപ്പിടിക്കാതിരിക്കുന്നതിനായി അരിപ്പൊടി തൂകാറുണ്ട്. പരത്തിയെടുത്തവ ദോശക്കല്ലിൽ വെച്ച് തിരിച്ചു മറിച്ചും ചുട്ടെടുക്കുന്നു. ഇങ്ങനെ ചുട്ടെടുക്കുന്ന പത്തിരികൾ നിരത്തി വെച്ച് ചൂട് പോയ ശേഷം പാത്രങ്ങളിൽ അടുക്കി വച്ച് ഉപയോഗിക്കുന്നു.

പത്തിരി ഉണ്ടാക്കുന്ന രീതി

പത്തിരി ചേരുവകള്‍

_നന്നായി വറുത്ത്‌ അരിപ്പൊടി- നാലര കപ്പ്‌

_ഉപ്പ്‌ - പാകത്തിന്‌

_വെള്ളം - നാലുകപ്പ്‌

_നെയ്യ്‌- 1 ടീസ്‌പൂണ്‍

ഉണ്ടാക്കുന്നവിധം

_വെള്ളവും നെയ്യും ഉപ്പും ചേര്‍ത്ത്‌ തിളപ്പിക്കുക.തിളച്ച്‌ കഴിയുമ്പോള്‍ തീ കുറച്ച്‌ 4 കപ്പ്‌ അരിപ്പൊടി ചേര്‍ത്ത്‌ സ്‌പ്പൂണ്‍ കൊണ്ട്‌ തുടര്‍ച്ചയായി ഇളക്കുക.തീ അണച്ച ശേഷം 2-3 മിനിറ്റ്‌ മൂടി വയ്‌ക്കുക.

_ചെറു ചൂടുള്ള മാവ്‌ കൈ കൊണ്ട്‌ നന്നായി കുഴച്ച്‌ മയം വരുത്തുക.മാവ്‌ ചെറു വലുപ്പത്തില്‍ ഉരുളകളാക്കിയതിനു ശേഷം പലകയില്‍ അരിപ്പൊടി തൂവി ചപ്പാത്തി പരത്തുന്നതു പോലെ പരത്തുക.പാന്‍ ചൂടാക്കി പത്തിരി ഇട്ട്‌ അലപനേരം കഴിഞ്ഞ്‌ മറിച്ചിടാം.പൊങ്ങി വരുമ്പോള്‍ പത്തിരി എടുക്കുക.എണ്ണ ഉപയോഗിക്കരുത്‌.

ഇനി നമുക്ക്‌ കോഴിക്കറിയും ബീഫും ഉണ്ടാക്കുന്ന വിധം നോക്കാം.
ആദ്യം കോഴിക്കറി

         കോഴിക്കറി

ആവശ്യമുള്ള സാധനങ്ങള്‍

_ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കിയത്- 300 ഗ്രാം

_ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത്- 250 ഗ്രാം

_ഇഞ്ചി- വലിയ കഷ്ണം

_വെളുത്തുള്ളി- 5 അല്ലി

_പച്ചമുളക്- 2 എണ്ണം

_കറിവേപ്പില-ആവശ്യത്തിന്

_മുളക് പൊടി- ഒന്നര ടേബിള്‍ സ്പൂണ്‍

_മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍

_മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

_ഗരം മസാല- ഒരു ടാസ്പൂണ്‍

_ഉപ്പ്- ആവശ്യത്തിന്

_തേങ്ങ വറുത്തത്- അരക്കപ്പ്

   തയ്യാറാക്കുന്ന വിധം

ചിക്കനില്‍ പുരട്ടാനുള്ള മസാലകള്‍ ഒരു ചെറിയ കഷ്ണം ഇഞ്ചി, മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചത്, ഉപ്പ് ആവശ്യത്തിന്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, അല്‍പം ഗരം മസാല ഇവയെല്ലാം കൂടി ചിക്കനില്‍ നല്ലതു പോലെ ചേര്‍ത്ത് പുരട്ടി മാറ്റി വെയ്ക്കുക.

_ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ കടുക്, ഉണക്കമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് കീറിയത് എന്നിവ ചേര്‍ത്ത് വഴറ്റാം. ഇതിലേക്ക് ഉള്ളി അരിഞ്ഞത് ചേര്‍ക്കാം. ശേഷം കുഴമ്പ് രൂപത്തിലാകുമ്പോള്‍ മസാല ചേര്‍ക്കാം._
_ശേഷം വേറൊരു പാത്രത്തില്‍ ചിക്കന്‍ തയ്യാറാക്കാം. മസാല പുരട്ടിയ ചിക്കന്‍ അല്‍പം എണ്ണ ഒഴിച്ച് വേവിച്ചെടുക്കാം.

_ചിക്കന്‍ വെന്തു കഴിയുമ്പോള്‍ അല്‍പം വെള്ളം ആവശ്യമുണ്ടെങ്കില്‍ ചേര്‍ക്കാം. ഇതിലേക്ക് തേങ്ങ വറുത്തരച്ചതും ചേര്‍ക്കാം.

ഇനി നമുക്ക്‌ ബീഫ്‌ കറി ഉണ്ടാക്കുന്ന വിധം നോക്കാം

         ബീഫ് കറി

_ബീഫ്-1 kg

_സവാള-2 വലുത്,ചെറുതായി അരിഞ്ഞത്

_ചെറിയ ഉള്ളി-1 പിടി

_ഇഞ്ചി,വെളുത്തുള്ളി ചതച്ചത്-2 table spoon

_പച്ചമുളക്-5 എണ്ണം

_കറിവേപ്പില-ആവശ്യത്തിന്

_ഉപ്പ്-ആവശ്യത്തിന്

_മഞ്ഞൾ പൊടി-1 1/2  ടീസ്പൂണ്‍

_മുളക്പൊടി-3 table spoon

_മല്ലി പൊടി-2 table spoon

_മീറ്റ് മസാല- 2 table spoon

_ഗരം മസാല-1 table spoon

_കുരുമുളക് പൊടി-1 table spoon

_കായം പൊടി-3 നുള്ള്

തയ്യാറാക്കുന്ന വിധം

_കഴുകി വൃത്തിയാക്കിയ ബീഫ്,എടുത്തു_ _വെച്ചിരിക്കുന്നതിൽ നിന്നു പകുതി സവാള,ഇഞ്ചി വെളുത്തുള്ളി paste എന്നിവ ഒരു cooker ലേക്ക് മാറ്റുക.അതിലേക്ക് മഞ്ഞൾ പൊടി 11/2ടീസ്പൂണ്, മുളക് പൊടി 2 table spoon, മല്ലി പൊടി 2 table spoon, മീറ്റ് മസാല 1 table spoon ,ഉപ്പ്,കറിവേപ്പില, പച്ചമുളക് 3 എണ്ണം,കായം എന്നിവ ഇട്ട് നന്നായ്  marinate ചെയ്‌ത് കുറഞ്ഞത് 20 minute വെക്കുക.ശേഷം cooker അടച്ചു  വെള്ളം ചേർക്കാതെ medium flame ഇൽ 5 whislte വരെ വേവിക്കുക.

ഇനി ഒരു പാൻ ചൂടാക്കി 2 ടേബിൾ സ്പൂണ് എണ്ണ ഒഴിച്ചു,കടുക് പൊട്ടിച്ചു ബാക്കി ഉള്ള_ _സവാള,ചെറിയ ഉള്ളി, ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക.
അതിലേക്ക് ബാക്കി ഉള്ള മുളക് പൊടിയും,മീറ്റ് മസാലയും എടുത്ത് വെച്ചിരിക്കുന്ന ഗരം മസാല യും ചേർത്ത് പച്ച മണം പോകുന്നത് വരെ നന്നായ് വഴറ്റുക.ശേഷം വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ഇട്ട് ചാറു കുറുകുന്നത് വരെ തിളപ്പിക്കുക.അവസാനം കുറച്ച് പച്ച വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേർത്ത വാങ്ങാം..വേണമെങ്കിൽ അവസാനം കുറച്ചു കുരുമുളക് പൊടി കൂടി ചേർക്കാവുന്നതാണ്.

അപ്പോ പത്തിരിയും ഇറച്ചിയും റെഡി ആയിട്ടുണ്ട്‌
https://t.me/+jP-zSuZYWDYzN2I0