Saturday, March 8, 2025

ഈന്തപ്പഴം ഷേക്ക്

റമദാൻ വ്രതത്തിൽ ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഈന്തപ്പഴം ഷേക്ക്

റമദാന്‍ എന്നാല്‍ ഒമ്പതാമത്തെ മാസം ആണ്‌. ഇസ്ലാമിക്‌ കലണ്ടറിലെ ഈ ഒമ്പതാം മാസമാണ്‌ ഏറ്റവും പുണ്യമായ മാസം എന്നാണ്‌ സങ്കല്‌പം. ഈ മാസം മുസ്ലിം ജനത നന്മകൾ ചെയ്യുകയും ആഹാരം വെടിഞ്ഞു കഠിനമായ നോമ്പ് നോൽക്കുകയും ചെയ്യുമ്പോൾ ദൈവത്തിൽ നിന്നുള്ള പുണ്യം മാത്രമാണ് അവർ ആഗ്രഹിക്കുന്നത്.

കഠിനമായ നോമ്പ് നോൽക്കുമ്പോൾ പലർക്കും അമിതമായ ക്ഷീണം അനുഭവപ്പെട്ടേക്കാം. ഏറെ നേരം ഭക്ഷണം കഴിയ്ക്കാതിരിയ്ക്കുമ്പോള്‍ ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഈന്തപ്പഴം കൊണ്ട് ഷേക്കുണ്ടാക്കി കുടിയ്ക്കുന്നത് നല്ലതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. ഈന്തപ്പഴം മില്‍ക് ഷേക്ക് അഥവാ ഡേറ്റ്‌സ് മില്‍ക് ഷേക്ക് എങ്ങനെ തയ്യാറാക്കാം.

ഈന്തപ്പഴം-കാല്‍ കപ്പ്

പാല്‍-മുക്കാല്‍ ലിറ്റര്‍

പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍

ഏലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍

ബദാം,
പിസ്ത-അലങ്കരിയ്ക്കാന്‍

പൊടിച്ച ഐസ്-1 കപ്പ്

തയ്യാറാക്കുന്ന വിധം

ഈന്തപ്പഴത്തിന്റെ കുരുവും പുറംഭാഗത്ത് പൊളിഞ്ഞു നില്‍ക്കുന്ന തൊലിയും നീക്കം ചെയ്യുക. ഇവ പാലും പഞ്ചസാരയും ചേര്‍ത്ത് ബെന്ററിലോ ജ്യൂസറിലോ അടിയ്ക്കാം. ഏലയ്ക്കാപ്പൊടി ചേര്‍ത്തിളക്കുക. ഇതില്‍ പൊടിച്ച ഐസ് ചേര്‍ത്ത് ബദാം, പിസ്ത എന്നിവ കൊണ്ട് അലങ്കരിച്ച് കുടിയ്ക്കാം. നാലു ഗ്ലാസ് ഈന്തപ്പഴം മില്‍ക ഷേക്ക് മുകളില്‍ പറഞ്ഞ രീതിയില്‍ തയ്യാറാക്കിയാല്‍ ലഭിക്കും.
https://t.me/+jP-zSuZYWDYzN2I0

No comments:

Post a Comment