Monday, March 3, 2025

തരിക്കഞ്ഞി

കേരളത്തിൽ റംസാൻ നോമ്പ് അവസാനിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഭക്ഷണവിഭവമാണ് തരിക്കഞ്ഞി. റവയാണ് ഇതിലെ പ്രധാന ചേരുവ. നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, സേമിയ, പാൽ, ചുവന്നുള്ളി, പഞ്ചസാര, ഉപ്പ് എന്നിവയാണ് മറ്റു ചേരുവകൾ. കഞ്ഞി എന്ന പേരുണ്ടെങ്കിലും കുഴമ്പുരൂപത്തിലുള്ള ഈ വിഭവം ഗ്ലാസിലാണ് വിളമ്പുന്നത്.

റംസാന്‍ മാസത്തില്‍ നോമ്പുതുറയ്‌ക്ക്‌ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒരു വിഭവമാണ്‌ തരിക്കഞ്ഞി. ഈന്തപ്പഴം കഴിച്ച്‌ നോമ്പ്‌ തുറന്നുകഴിഞ്ഞാല്‍പ്പിന്നെ ഓരോ ഗ്ലാസ്‌ തരിക്കഞ്ഞിയാണ്‌ കുടിയ്‌ക്കുക. അതുകഴിഞ്ഞാണ്‌ മറ്റു വിഭവങ്ങളിലേയ്‌ക്ക്‌ കടക്കുന്നത്‌. റവയാണ്‌ തരിക്കഞ്ഞിയിലെ പ്രധാന ചേരുവ. തരിക്കഞ്ഞി ഉണ്ടാക്കുന്ന വിധം ഇതാ

ആവശ്യമുള്ള വസ്‌തുക്കള്‍

_1 റവ അരക്കപ്പ്‌

_2 പശുവിന്‍ പാല്‍ - 1കപ്പ്‌

_3 തേങ്ങാപ്പാല്‍- 1 കപ്പ്‌

_4 പഞ്ചസാര - പാകത്തിന്‌

_5 ഏലയ്‌ക്ക - മൂന്നെണ്ണം പൊടിച്ചത്‌

_6 അണ്ടിപ്പരിപ്പ്‌ - 100 ഗ്രാം

_7 ഉണക്ക മുന്തിരി - പത്തോ പതിനഞ്ചോ എണ്ണം

_8 ചുവന്നുള്ളി അരിഞ്ഞത്‌- 1ടീസ്‌പൂണ്‍

_9 നെയ്യ്‌ -2 ടീസ്‌പൂണ്‍

തയ്യാറാക്കുന്ന വിധം

ഒന്നുമുതല്‍ അഞ്ചുവരെയുള്ള ചേരുവകള്‍ ചേര്‍ത്ത്‌ തിളപ്പിക്കുക. തിളക്കുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കണം. തിളച്ചുകഴിഞ്ഞാല്‍ അടുപ്പില്‍നിന്നും മാറ്റുക. ശേഷം നെയ്യ്‌ ചൂടാക്കി അതിലേയ്‌ക്ക്‌ ചെറിയ ഉള്ളിയും അണ്ടിപ്പരിപ്പും, മുതിരിയും ചേര്‍ത്ത്‌ വറുത്ത്‌ തിളപ്പിച്ചുവച്ച കഞ്ഞിയിലേയ്‌ക്ക്‌ ഒഴിയ്‌ക്കുക. ഇളം ചൂടോടെ ഉപയോഗിക്കുക

   മേമ്പൊടി

ഉണക്ക മുന്തിരി നെയ്യില്‍ മൂപ്പിച്ച്‌ ഇടുന്നതിന്‌ പകരം ആദ്യത്തെ അഞ്ചു ചേരുവകള്‍ തിളപ്പിക്കുന്നതിനൊപ്പം ഞെരടിച്ചേര്‍ത്ത്‌ തിളപ്പിച്ചാല്‍ രുചിയേറും.
https://t.me/+jP-zSuZYWDYzN2I0

No comments:

Post a Comment