Monday, November 24, 2025

നെയ്‌ വട

രുചി ഏറെയുള്ള മലബാർ നെയ് വട. നാലുമണിക്ക് ചായയുടെ കൂടെ കഴിക്കാൻ ഏറ്റവും നല്ലൊരു പലഹാരം ആണിത്.

ചേരുവകൾ

1.മൈദ -ഒരു കപ്പ്
പഞ്ചസാര -ഒരു ടേബിൾസ്പൂൺ_
ഉപ്പ് -കാൽ ടീസ്പൂൺ
നെയ്യ്-2 ടേബിൾസ്പൂൺ

2.പാൽ -അര കപ്പ്_
   _യീസ്റ്റ് - കാൽ ടീസ്പൂൺ

3.പഞ്ചസാര -  ഒരു കപ്പ്_
   വെള്ളം  - അര കപ്പ്
   നാരങ്ങാനീര് -  ഒരു മുറി നാരങ്ങയുടെ
  ഏലയ്ക്ക ചതച്ചത് -  അഞ്ചെണ്ണം

4.എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാല് ചെറുതായി ഒന്ന് ചൂടാക്കുക. ഇതിലേക്ക് യീസ്റ്റ് ചേർത്ത് 10 മിനിറ്റ് വെക്കണം.

ഒരു പാത്രത്തിൽ മൈദയും ,പഞ്ചസാരയും, ഉപ്പും, നെയ്യും കൂടി കൈകൊണ്ട് തിരുമ്മി യോജിപ്പിക്കുക. ഇതിലേക്ക് യീസ്റ്റ് ചേർത്ത പാൽ ഒഴിച്ച് നന്നായി കുഴച്ചെടുക്കണം. ഈ മാവ് പൊങ്ങാൻ ആയി ഒരു മണിക്കൂർ മാറ്റി വയ്ക്കുക.

ഈ സമയം കൊണ്ട് പഞ്ചസാരപ്പാനി തയ്യാറാക്കാം.പഞ്ചസാരയും, വെള്ളവും, നാരങ്ങാനീരും, ഏലയ്ക്ക ചതച്ചതും കൂടി തിളപ്പിക്കുക. ഒരു നൂൽ പരുവത്തിലുള്ള പാനി ആകുമ്പോൾ തീ ഓഫ് ചെയ്ത് മാറ്റി വെക്കാം.

ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി മാവിൽ നിന്ന് അല്പം എടുത്ത് വടയുടെ ഷേപ്പിൽ പരത്തി ഇളം ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക.

ചൂടോടെ തന്നെ വട പഞ്ചസാര പാനിയിലേക്ക് ഇട്ടു കൊടുക്കുക. അഞ്ചുമിനിറ്റ് പഞ്ചസാരപ്പാനിയിൽ മുക്കി വച്ചതിനു ശേഷം എടുത്തുമാറ്റാം._
ഇങ്ങനെ എല്ലാ വടയും ചുട്ടെടുക്കുക.

പഞ്ചസാര പാനിക്ക് എപ്പോഴും ചെറിയ ചൂട് ഉണ്ടാവണം. എങ്കിൽ മാത്രമേ വടയിലേക്ക് നന്നായി പിടിക്കുകയുള്ളൂ.
https://t.me/+VsWfBbTSJRtiODk0

Tuesday, November 18, 2025

പൈനാപ്പിൾ ജാം

 

കടയിൽ  നിന്ന് ഒരു ചെറിയ ബോട്ടിൽ ജാം വാങ്ങാൻ നല്ലൊരു തുക കൊടുക്കണം.. എന്നാൽ യാതൊരു മായവും ഇല്ലാത്ത അടിപൊളി ജാം വെറും 20 മിനിറ്റു കൊണ്ട്  നമുക്ക്‌  വീട്ടിൽ വച്ച്‌ തന്നെ തയ്യാറാക്കാം.

നാം തയ്യാറാക്കുന്നത് പൈനാപ്പിൽ ജാം ആണ്...

ചേരുവകൾ

പൈനാപ്പിൾ - വലുത്‌ 2 എണ്ണം

പഞ്ചസാര - 4 കപ്പ്‌ ( പൈനാപ്പിൾ മിക്സിയിൽ നല്ല വണ്ണം അടിച്ചെടുത്ത ശേഷം എത്ര കപ്പ്‌ ഉണ്ടോ അത്രയും ആണ്‌ പഞ്ചസാരയുടെ അളവ്‌ )

കറുകപ്പട്ട - വലിയ ഒരു കഷണം

നാരങ്ങ നീര്‌ - 2 നാരങ്ങയുടെ

തയ്യാറാക്കുന്ന വിധം

പൈനാപ്പിൾ തൊലി കളഞ്ഞ് എടുത്ത ശേഷം അതിന്റെ ബ്രൗൺ കളറിലുള്ള ഭാഗം കട്ട് ചെയ്തു കളയണം.

അതിനു ശേഷം ചെറുതായി മുറിച്ചെടുത്ത് മിക്സിയിലിട്ട് ഒട്ടും വെള്ളമൊഴിക്കാതെ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം.

അത് പാനിൽ ഇട്ട് ചൂടായി വരുമ്പോൾ  കറുകപ്പട്ട ഇട്ടു കൊടുക്കണം.

അതിനുശേഷം പഞ്ചസാര ചേർത്തു കൊണ്ട്  10 മിനിറ്റ് മീഡിയം തീയിലിട്ട് ഇളക്കിക്കൊണ്ടിരിക്കണം.

അതിനു ശേഷം രണ്ട് ടീസ്പൂൺ ചെറുനാരങ്ങാ നീരും കൂടി ഒഴിച്ചു കൊടുക്കണം.

ഇനി ഒരു അഞ്ചു മിനിറ്റ് കൂടി തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം.

ചൂടാറിയ ശേഷംഅപ്പോൾ തന്നെ ജാറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
https://t.me/+VsWfBbTSJRtiODk0

Monday, November 17, 2025

മുട്ട സുര്‍ക്ക

 

മലബാര്‍ വിഭവം മുട്ട സുര്‍ക്ക തയ്യാറാക്കാം

മുട്ട കൊണ്ടുള്ള സ്പെഷ്യല്‍ മലബാര്‍ വിഭവമാണ് മുട്ട സുര്‍ക്ക.

തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

പച്ചരി - 2 കപ്പ്

ചോറ് - 1 കപ്പ്

മുട്ട - 2 എണ്ണം

പാല്‍ / തേങ്ങാപാല്‍ - 2 ടേബിള്‍ സ്പൂണ്‍

എണ്ണ - ആവശ്യത്തിന്

പച്ചമുളക് - 2 എണ്ണം

കറിവേപ്പില - ഒരു തണ്ട്

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക.

ശേഷം, ചോറ്, പാല്‍, മുട്ട, എന്നിവ ചേര്‍ത്ത് ദോശ മാവ് പോലെ നന്നായി അരച്ചെടുക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അല്‍പം സോഡാ പൊടിയും ചേര്‍ത്ത് പത്ത് മിനിറ്റ് മാറ്റി വെക്കുക.

പാനില്‍ എണ്ണ ചൂടാക്കി മാവൊഴിച്ച്‌ പൂരി ഉണ്ടാക്കുന്നതു പോലെ വറുത്തെടുക്കാവുന്നതാണ്.
https://t.me/+VsWfBbTSJRtiODk0

Saturday, November 15, 2025

റവയപ്പം

 

റവയും ശർക്കരയും പിന്നെ വീട്ടിലുള്ള വേറെ ചേരുവകളും വച്ച് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി പലഹാരം ആണിത്‌. ഇത്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

റവ - 1 കപ്പ്

വെള്ളം - 1 കപ്പ്

ശർക്കര - 1 കപ്പ്

ഏലക്ക പൊടി - 1 ടീസ്പൂൺ

നെയ്യ് - 1 ടീസ്പൂൺ

ഉപ്പ്‌ - ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം

1. ശർക്കര വെള്ളം ഒഴിച്ച് നന്നായിട്ട് ഉരുക്കി എടുത്തു ശർക്കര പാനി ഉണ്ടാക്കുക.

2. ആ ശർക്കര പാനിയിലെക്കു റവ ചേർത്ത് ഇളക്കുക . എന്നിട്ട് മൂടി വച്ച് വേവിക്കുക.

3. റവ ഒക്കെ വെന്ത് ശർക്കര പാനി ഒക്കെ വറ്റി  വരുമ്പോൾ ഏലക്കാപൊടിയും ഒരു നുള്ള് ഉപ്പും നെയ്യും ചേർത്ത് ഇളക്കി തീ കെടുത്തി തണുക്കാൻ മാറ്റി വക്കുക.

4. തണുത്തതിനു ശേഷം കൈ കൊണ്ട് നന്നായിട്ട് കുഴക്കുക . എന്നിട്ട് ഓരോ ഉരുളകൾ ആക്കി എടുത്തു വട്ടത്തിൽ ആക്കി എടുക്കുക.

5. നല്ല ചൂടായ എണ്ണയിലേക്ക് ഇട്ടു മീഡിയം തീയിൽ വറുത്തു എടുക്കുക.
https://t.me/+VsWfBbTSJRtiODk0