കടയിൽ നിന്ന് ഒരു ചെറിയ ബോട്ടിൽ ജാം വാങ്ങാൻ നല്ലൊരു തുക കൊടുക്കണം.. എന്നാൽ യാതൊരു മായവും ഇല്ലാത്ത അടിപൊളി ജാം വെറും 20 മിനിറ്റു കൊണ്ട് നമുക്ക് വീട്ടിൽ വച്ച് തന്നെ തയ്യാറാക്കാം.നാം തയ്യാറാക്കുന്നത് പൈനാപ്പിൽ ജാം ആണ്...
ചേരുവകൾ
പൈനാപ്പിൾ - വലുത് 2 എണ്ണം
പഞ്ചസാര - 4 കപ്പ് ( പൈനാപ്പിൾ മിക്സിയിൽ നല്ല വണ്ണം അടിച്ചെടുത്ത ശേഷം എത്ര കപ്പ് ഉണ്ടോ അത്രയും ആണ് പഞ്ചസാരയുടെ അളവ് )
കറുകപ്പട്ട - വലിയ ഒരു കഷണം
നാരങ്ങ നീര് - 2 നാരങ്ങയുടെ
തയ്യാറാക്കുന്ന വിധം
പൈനാപ്പിൾ തൊലി കളഞ്ഞ് എടുത്ത ശേഷം അതിന്റെ ബ്രൗൺ കളറിലുള്ള ഭാഗം കട്ട് ചെയ്തു കളയണം.
അതിനു ശേഷം ചെറുതായി മുറിച്ചെടുത്ത് മിക്സിയിലിട്ട് ഒട്ടും വെള്ളമൊഴിക്കാതെ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം.
അത് പാനിൽ ഇട്ട് ചൂടായി വരുമ്പോൾ കറുകപ്പട്ട ഇട്ടു കൊടുക്കണം.
അതിനുശേഷം പഞ്ചസാര ചേർത്തു കൊണ്ട് 10 മിനിറ്റ് മീഡിയം തീയിലിട്ട് ഇളക്കിക്കൊണ്ടിരിക്കണം.
അതിനു ശേഷം രണ്ട് ടീസ്പൂൺ ചെറുനാരങ്ങാ നീരും കൂടി ഒഴിച്ചു കൊടുക്കണം.
ഇനി ഒരു അഞ്ചു മിനിറ്റ് കൂടി തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം.
ചൂടാറിയ ശേഷംഅപ്പോൾ തന്നെ ജാറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
https://t.me/+VsWfBbTSJRtiODk0

No comments:
Post a Comment