റവയും ശർക്കരയും പിന്നെ വീട്ടിലുള്ള വേറെ ചേരുവകളും വച്ച് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി പലഹാരം ആണിത്. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.ചേരുവകൾ
റവ - 1 കപ്പ്
വെള്ളം - 1 കപ്പ്
ശർക്കര - 1 കപ്പ്
ഏലക്ക പൊടി - 1 ടീസ്പൂൺ
നെയ്യ് - 1 ടീസ്പൂൺ
ഉപ്പ് - ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം
1. ശർക്കര വെള്ളം ഒഴിച്ച് നന്നായിട്ട് ഉരുക്കി എടുത്തു ശർക്കര പാനി ഉണ്ടാക്കുക.
2. ആ ശർക്കര പാനിയിലെക്കു റവ ചേർത്ത് ഇളക്കുക . എന്നിട്ട് മൂടി വച്ച് വേവിക്കുക.
3. റവ ഒക്കെ വെന്ത് ശർക്കര പാനി ഒക്കെ വറ്റി വരുമ്പോൾ ഏലക്കാപൊടിയും ഒരു നുള്ള് ഉപ്പും നെയ്യും ചേർത്ത് ഇളക്കി തീ കെടുത്തി തണുക്കാൻ മാറ്റി വക്കുക.
4. തണുത്തതിനു ശേഷം കൈ കൊണ്ട് നന്നായിട്ട് കുഴക്കുക . എന്നിട്ട് ഓരോ ഉരുളകൾ ആക്കി എടുത്തു വട്ടത്തിൽ ആക്കി എടുക്കുക.
5. നല്ല ചൂടായ എണ്ണയിലേക്ക് ഇട്ടു മീഡിയം തീയിൽ വറുത്തു എടുക്കുക.
https://t.me/+VsWfBbTSJRtiODk0

No comments:
Post a Comment