നിങ്ങള്‍ വ്യാപാരിയോ തൊഴിലാളിയോ വിദ്യാര്‍ത്ഥിയോ വീട്ടമ്മയോ ആരുമാവട്ടെ, സ്വന്തം വീട്ടില്‍ സമാധാനമില്ലാത്ത ഒരു അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? സമാധാനമില്ലാതെ ഒരു വീട്ടില്‍ എത്രകാലം താമസിക്കാന്‍ കഴിയും?
കുടുംബാംഗങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും വഴക്കും കുടുംബാന്തരീക്ഷം അസ്വസ്ഥതാപൂര്‍ണ്ണമാക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബ വഴക്കുകള്‍ ഒഴിവാക്കി ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഫെംഗ്ഷൂയി വിദഗ്ധര്‍ ചില ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്.
ഒരു വീടിന്റെ പ്രധാന വാതിലില്‍ നിന്ന് അകത്തേക്ക് നോക്കുമ്പോള്‍ ഇടത് വശത്തെ ചുവരിന്റെ മധ്യ ഭാഗം മുതിര്‍ന്നവരുടെ സ്ഥലമാണ്. ഇവിടെ ആയുധങ്ങളോ വിഷ അമ്പുകള്‍ പുറപ്പെടുവിക്കുന്ന കൂര്‍ത്ത മുനയുള്ള വസ്തുക്കളോ തൂക്കിയിടരുത്. വീടിനെ മൊത്തമായി എടുക്കുമ്പോഴും ഇടത് വശത്തെ ചുവരിന്റെ മധ്യ ഭാഗത്തിന് ഇതേ ശ്രദ്ധ നല്‍കണം.
ഈ ഭാഗത്തിന്റെ നിറം പച്ചയാണ്. ഒരിക്കലും പകയുടെ ചുവപ്പ് നിറം ഈ സ്ഥലത്തിന് നല്‍കരുത്. എപ്പോഴും വീടിന്റെ ഈ ഭാഗം വൃത്തിയുള്ളതായി സൂക്ഷിക്കണം. മരിച്ചു പോയവരുടെ ഫോട്ടോകളും കുടുംബ ഫോട്ടോകളും ഇവിടെ തൂക്കാവുന്നതാണ്.
കലാപം, യുദ്ധം, ആയുധങ്ങളുടെ ചിത്രവും അലങ്കാരങ്ങളും എന്നിവയൊന്നും വീട്ടില്‍ ഒരിടത്തും പ്രദര്‍ശിപ്പിക്കരുത് എന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് വീട്ടിലെ സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കും എന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.
Monday, January 3, 2011
Saturday, January 1, 2011
അന്ത്യനാളിന്റെ അടയാളങ്ങള്‍ - മുഹമ്മദ് നബി (സ) യുടെ കുറച്ചു പ്രവചനങ്ങളിലൂടെ
1. മരുഭൂമികളുടെ ആള്‍ക്കാര്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍പണിതുയര്‍ത്താന്‍ മത്സരിക്കും (Talking about Arabs)
2. പള്ളികള്‍ കൊട്ടാരം കണക്കെ ആയിത്തീരും.
3. സല്സ്വഭാവികള്‍ ഇല്ലാതാകും. എത്രത്തോളം. "ഇന്ന നാട്ടില്‍ ഇങ്ങനെ ഒരു നല്ല മനുഷ്യനെ എനിക്കറിയാം"
4. നരഹത്യയുടെ ആധിക്യം. അതായത് കൊല്ലുന്നവന് അറിയില്ല താന്‍ എന്തുകൊണ്ടാണ് കൊലപാതകം ചെയ്തത്.കൊല്ലപ്പെട്ടവന് അറിയില്ല താന്‍ എന്തിനാണ് കൊല ചെയ്യപ്പെട്ടത്.
5. സമൂഹത്തില്‍ പലിശ ഇടപാടുകളുടെ വര്‍ധനവ് . എത്രത്തോളം. ഒരാള്‍ക്ക്
പലിശ ഇടപാടില്‍ പെടാതെ ജീവിക്കാന്‍ കഴിയില്ല എന്ന് വരുന്നത് വരെ.
6. മുസ്ലിങ്ങളുടെ ശത്രുക്കള്‍ മുസ്ലിങ്ങളുടെ സ്വത്തും ഭൂമിയും പിടിച്ചെടുത്തു പരസ്പരം വിഹിതം വെക്കും.
ജിഹാദ് എന്താണെന്ന് അവര്‍ മറക്കും (ഇന്ന് ജിഹാദിന്റെ ആദര്‍ശം എന്താണെന്നു നല്ലൊരു ഭാഗം മുസ്ലിങ്ങള്‍ക്കും അറിയില്ല. അത് കൊണ്ട് തന്നെ മാധ്യമങ്ങളും ഇസ്ലാമിന്റെ ശത്രുക്കളും ആ ആദര്‍ശത്തെ
പിചിചീന്തി കൊണ്ടിരിക്കുന്നു. ആര്‍ക്കും കേട്ട് പരിചയമില്ലാതെ അര്‍ത്ഥമാണ് ഇന്ന് മാധ്യമങ്ങള്‍ അതിനു കൊടുത്തിട്ടുള്ളത് "വിശുദ്ധ യുദ്ധം". ചെകുത്താന്റെ വഴിയില്‍ നിന്നും മാറി നിന്ന് മനുഷ്യ നന്മക്കും സ്വന്തം നന്മക്കും വേണ്ടി ദൈവമാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുക എന്ന അതിന്റെ യഥാര്‍ത്ഥ ഇസ്ലാമിക
ആദര്‍ശത്തെ ആര്‍ക്കൊക്കെ പരിചയമുണ്ട്. ?? ) . ഈ ലോകത്തിലെ സുഘാസൌകര്യങ്ങലല്ലാതെ മറ്റൊന്നുമായിരിക്കില്ല അവരെ നിയന്ത്രിക്കുന്നത്.
7. വിദ്യാഭ്യാസത്തിന്റെ വര്‍ധനവ് (പുരോഗതി)
8. പണ്ഡിതന്മാരുടെ കുറവ് മൂലം മത വിദ്യാഭ്യാസം കുറഞ്ഞു വരും.
9. സംഗീത ഉപഗരനങ്ങളുടെ ഉപയോഗതിലുണ്ടാകുന്ന വര്‍ധനവ്. മുഹമ്മദ് നബി(സ) അത് വിലക്കിയിട്ടു പോലും മുസ്ലിങ്ങള്‍ അത് ഉപയോഗിക്കുന്നതിനു തെറ്റില്ല എന്ന് വാദിക്കും.
10. അനുവദിക്കപ്പെടാത്ത സെക്സ് (Adultry ) ജനങ്ങളില്‍ വര്‍ധിക്കും .അത് കാരണമായി അവര്‍ ഒരിക്കലും കേള്‍ക്കാത്ത ഒരു രോഗം അവരുടെ ഇടയില്‍ പടരും . (അത് എയിഡ്സ് ആയിക്കൂടെ?)
11. വ്യാജ പ്രവാചകന്മാര്‍ സമൂഹത്തില്‍ വളര്‍ന്നു വരും. അല്ലാഹുവിന്റെ(ദൈവം എന്ന മലയാള പദത്തിന്റെ അറബി translation ) പ്രവാചകന്മാര്‍ എന്ന് അവര്‍ സ്വയം വിശേഷിപ്പിക്കും.
12. സ്ത്രീ നഗ്നയയിരിക്കും അവള്‍ വസ്ത്രം ധരിച്ചിട്ടുന്ടെങ്കിലും (അതുപോലെ ആയിരിക്കും അവളുടെ വസ്ത്ര ധാരണം). ജനങ്ങള്‍ അവരുമായി സെക്സില്‍ ഏര്‍പ്പെടുകയും ചെയ്യും.
13. മദ്യ ഉപയോഗം സാധാരണം ആയിത്തീരും . മുസ്ലിങ്ങള്‍ അത് അനുവദനിയമാക്കും മറ്റൊരു പേരുകൊണ്ട്.
14. പള്ളികളില്‍ ഉച്ചത്തിലുള്ള സംസാരം. ഒരുമ ഇല്ലായ്മ.
15. അക്രമികള്‍ ഭരണാധികാരികള്‍ ആകും.
16. പുരുഷന്‍ അവന്റെ ഭാര്യയുടെ ആന്ജ അനുസരിക്കുകയും തന്റെ മാതാവിനെ ധിക്കരിക്കുകയും ചെയ്യും. അവന്‍ അവന്റെ സുഹൃത്തുക്കളെ സല്കരിക്കുകയും തന്റെ പിതാവിനെ വില കുറച്ചു
കാണുകയും ചെയ്യും.
17. പുരുഷന്‍ സില്കും സ്വര്‍ണവും ഉപയോഗിക്കും. അതവന്‍ അനുവടനീയമാക്കും മുഹമ്മദ് നബി(സ) അത് വിലക്കിയിട്ടുന്ടെങ്കില്‍ പോലും.
18. ഈ ലോകത്തെ സുഘാനുഭവങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ അവന്റെ മതത്തെ മാറ്റി വെക്കും. മതപരമായി ജീവിക്കുന്നത് അവനു രണ്ടു കയ്യിലും തീ വച്ച് കൊടുക്കുന്ന പോലെ ആയിത്തീരും.
19. ഭൂകമ്പം വര്‍ധിക്കും
20. സമയം പെട്ടന്നൂ തീര്‍ന്നു പോകുന്ന പോലെ അനുഭവപ്പെടും.
ദൈവത്തിനു കീഴ്പെട്ടു ജീവിക്കുന്ന സമൂഹമേ !!! സ്വയം ചിന്ദിക്കുക. മരണം എന്ന ആ വാര്‍ത്ത വന്നു കിട്ടാന്‍ എത്രപേര്‍ കാതോര്‍ത്തു നില്‍ക്കുന്നു. എത്ര പേര്‍ക്ക് സന്തോഷത്തോടെ ഈ ലോകത്തോട് വിട പറയാന്‍ കഴിയും ???
.
അന്ത്യസമയം നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്ത് പറയും:
തങ്ങള്‍ ( ഇഹലോകത്ത് ) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന് .അപ്രകാരം തന്നെയായിരുന്നു
അവര്‍ ( സത്യത്തില്‍ നിന്ന് ) തെറ്റിക്കപ്പെട്ടിരുന്നത്. വിജ്ഞാനവും വിശ്വാസവും നല്‍കപ്പെട്ടവര്‍ ഇപ്രകാരം പറയുന്നതാണ്: അല്ലാഹുവിന്‍റെ രേഖയിലുള്ള പ്രകാരം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്.എന്നാല്‍ ഇതാ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍. പക്ഷെ നിങ്ങള്‍ ( അതിനെപ്പറ്റി ) മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അന്നത്തെ ദിവസം അവരുടെ ഒഴികഴിവ് പ്രയോജനപ്പെടുകയില്ല. അവര്‍ പശ്ചാത്തപിക്കാന്‍ അനുശാസിക്കുപ്പെടുന്നതുമല്ല.മനുഷ്യര്‍ക്ക് വേണ്ടി
ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമയും നാം വിവരിച്ചിട്ടുണ്ട്. നീ വല്ല ദൃഷ്ടാന്തവും കൊണ്ട് അവരുടെ അടുത്ത് ചെന്നാല്‍ അവിശ്വാസികള്‍ പറയും: നിങ്ങള്‍ അസത്യവാദികള്‍ മാത്രമാണെന്ന് .
[വിശുദ്ധ ഖുര്‍ആന്‍]
ദാമ്പത്യത്തില്‍ സംഘര്‍ഷങ്ങള്‍ എന്തുകൊണ്ട്
.
പെട്ടെന്നുള്ള ദേഷ്യവും ജീവിതപങ്കാളിയോടും സുഹൃത്തുക്കളോടും ഇടക്കിടെ വഴക്കിടുന്നതും ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ചികിത്സയിലൂടെ ഈ അവസ്ഥയില്‍നിന്ന് മോചനം നേടാം.
പെട്ടെന്ന് ദേഷ്യപ്പെടുന്ന മനുഷ്യരുണ്ട്. ചിലപ്പോള്‍ ദേഷ്യം പിടിച്ചാല്‍ കിട്ടില്ലെന്നു മാത്രമല്ല വസ്തുക്കള്‍ക്കും, മനുഷ്യര്‍ക്കു തന്നെയും ക്ഷതം വരുത്തിവെക്കുന്ന രീതിയിലായിരിക്കും അതു പ്രകടിപ്പിക്കുക. ദേഷ്യം സാര്‍വത്രികമായ മനുഷ്യവികാരമാണ്. മിക്ക അവസരങ്ങളിലും അത് മാനസിക രോഗത്തിന്റെയോ മറ്റു വൈകല്യങ്ങളുടെയോ ഭാഗമായിട്ടല്ല ഉണ്ടാകുന്നത്. എന്നാല്‍ ചിലരില്‍ അത് 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വ വൈകല്യത്തിന്റെ ഭാഗമായി കാണപ്പെടുന്നു. നിയന്ത്രിക്കാനാകാത്തതും പെട്ടെന്നുണ്ടാകുന്നതുമായ ദേഷ്യം മാത്രമല്ല ഈ വ്യക്തിത്വ വൈകല്യത്തിന്റെ ലക്ഷണങ്ങള്‍.
1930 കളിലും 40 കളിലും സ്‌കിസോഫ്രിനിയ പോലുള്ള കഠിനമായ ചിത്തഭ്രമം (Psychosis) ഇല്ലാത്ത രോഗികള്‍ക്ക് ലഘുവായ ചിത്തഭ്രമത്തിനു (Neurosis) നല്‍കിയിരുന്ന മാനസികാപഗ്രഥന ചികിത്സ (Psychoanalysis) ഫലിക്കുന്നില്ലെന്ന് ചിലര്‍ മനസ്സിലാക്കി. കാഠിന്യമേറിയ സ്‌കിസോഫ്രിനിയക്കും വിഭ്രാന്തിപോലുള്ള ലഘു ചിത്തഭ്രമത്തിനും ഇടയിലുള്ള (Borderline) വേറൊരു തരത്തില്‍ പറഞ്ഞാല്‍ രണ്ടിന്റെയും ചില ലക്ഷണങ്ങള്‍ മാത്രമുള്ള ഒരു വ്യക്തിത്വ വൈകല്യമായി 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വ വൈകല്യത്തെ മനഃശാസ്ത്രജ്ഞന്മാര്‍ അടയാളപ്പെടുത്താന്‍ തുടങ്ങി. ഓട്ടോ കെണ്‍ബര്‍ഗ് എന്ന മനഃശാസ്ത്രജ്ഞന്‍ ഇതിനെക്കുറിച്ച് വിപുലമായ സങ്കല്പങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.
ലക്ഷണങ്ങള്‍
1. മുകളില്‍ സൂചിപ്പിച്ചതുപോലെ നിയന്ത്രിക്കാനാകാത്തതും പെട്ടെന്നുണ്ടാകുന്നതുമായ ദേഷ്യം. ഇങ്ങനെ ദേഷ്യമുണ്ടാകുമ്പോള്‍ കയ്യില്‍ കിട്ടുന്നതെല്ലാം വലിച്ചെറിയുക, കൂടെയുള്ളവര്‍ക്കു നേരെ ആക്രോശിക്കുക തുടങ്ങിയവയും ദേഷ്യത്തിന്റെ ഭാഗമായി സാധാരണ ഉണ്ടാകാറുണ്ട്.
2. അസ്ഥിരമായ വൈകാരികഭാവം 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വമുള്ളവരുടെ വികാരങ്ങള്‍ പെട്ടെന്നു മാറിക്കൊണ്ടിരിക്കും. അത് സങ്കടത്തില്‍ നിന്നു ദേഷ്യത്തിലേക്കും പിന്നീട് സന്തോഷത്തിലേയ്ക്കും പൊടുന്നനെ ദേഷ്യത്തിലേക്കും വഴുതി മാറും. മണിക്കൂറുകള്‍ക്കകം ഇത് സംഭവിക്കുന്നു.
3. അസ്ഥിരമായ ദാമ്പത്യബന്ധവും സുഹൃദ്ബന്ധങ്ങളും. കൂടെയുള്ളവരുമായി സ്ഥിരതയുള്ള ഒരു ബന്ധം സ്ഥാപിക്കാന്‍ ഈ വ്യക്തിത്വമുള്ളവര്‍ക്കു പലപ്പോഴും സാധിക്കാറില്ല. ജീവിതപങ്കാളിക്ക് 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വ വൈകല്യം ഉണ്ടായിരുന്നതുമൂലം സംഭവിച്ചിട്ടുള്ള വിവാഹ മോചനങ്ങള്‍ നിരവധിയാണ് കേരളത്തില്‍. ഭൂരിഭാഗം സന്ദര്‍ഭങ്ങളിലും ഈ വ്യക്തിത്വത്തെ പലര്‍ക്കും തിരിച്ചറിയാന്‍ സാധിക്കാറില്ല. 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വമുള്ളവര്‍ കൂടെയുള്ളവരെ ഒരു നിമിഷം ഗാഢമായി സ്‌നേഹിക്കും.
തൊട്ടടുത്ത നിമിഷം അതുപോലെ വെറുക്കും. കൂടെയുള്ള ഒരാള്‍ തന്നെ ഒരു നിമിഷം എല്ലാ നന്മകളും നിറഞ്ഞ, എല്ലാ തികഞ്ഞ മനുഷ്യന്‍; അടുത്ത നിമിഷം ഒന്നിനും കൊള്ളാത്ത ശപിക്കപ്പെട്ടയാള്‍. ഒന്നുകില്‍ എല്ലാം തികഞ്ഞത് അല്ലെങ്കില്‍ ഒന്നിനും കൊള്ളാത്തത്' - ഇത്തരത്തില്‍ വേര്‍പെടുത്തി (splitting) മാത്രമാണ് ഈ വ്യക്തിത്വമുള്ളവര്‍ കൂടെയുള്ളവരെ കാണുന്നത്.
ദാമ്പത്യബന്ധത്തിലും ഇത്തരത്തിലുള്ള വിള്ളലുകള്‍ ഉണ്ടാവുകയും കൊടുങ്കാറ്റുപോലെ വന്യസ്വഭാവം 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വത്തിന്റെ ഭാഗമാവുകയും ചെയ്യുമ്പോള്‍ ബന്ധങ്ങള്‍ ഉലയുന്നത് സ്വാഭാവികം

ചുംബനത്തിലൂടെ അലര്‍ജി പടരും
ചുംബനം രോഗങ്ങള്‍ പടര്‍ത്തുമോ? പടര്‍ത്തുമെന്നുതന്നെയാണ് ഗവേഷകരുടെ കണ്ടെത്തല്‍, ചില തരം അലര്‍ജികള്‍ ചുംബനത്തിനിടെ പടരുക പതിവാണെന്നും വായും ചുണ്ടുകളും എത്ര കഴുകിയാലും അലര്‍ജിയുള്ളയാളുമായാണ് ചുംബനം പങ്കിടുന്നതെങ്കില്‍ അത് പടരാനുള്ള സാധ്യത കൂടുതലാണത്രേ.
ചില ഭക്ഷണപദാര്‍ഥങ്ങള്‍ കഴിയ്ക്കുമ്പോള്‍ അലര്‍ജിയുണ്ടാകുന്ന പതിവുള്ളവരാണെങ്കില്‍ ഇയാളില്‍ നിന്നും ചുംബനപങ്കാളിയ്ക്ക് അലര്‍ജി പടരുക എളുപ്പമാണ്.
ഭക്ഷണശേഷം നന്നായി ബ്രഷ് ചെയ്യുകയും മറ്റു ചെയ്താലും അലര്‍ജി പടരാന്‍ സാധ്യതയുണ്ട്. മിക്കപ്പോഴും ചുണ്ടുകള്‍ ചേര്‍ത്തുള്ള ചുംബനത്തിനിടെ ഉമിനീര് പരസ്പരം കലര്‍ന്നാണ് അലര്‍ജി പടരുന്നത്.
പലരിലും ചുംബനത്തിലൂടെ പടരുന്ന അലര്‍ജികള്‍ ചുണ്ടുകളില്‍ തടപ്പായും തൊണ്ടകളില്‍ വേദനയും നീര്‍ക്കെട്ടുമായുമെല്ലാമാണ് കണ്ടുവരുന്നത്. ചിലരിലാണെങ്കില്‍ വായ്ക്കുള്ളില്‍ ചൊറിച്ചില്‍ പോലുള്ള അസ്വസ്ഥതകളുണ്ടാവുകയും ചെയ്യും.
അപൂര്‍വ്വം ചിലരില്‍ ശ്വസനസംബന്ധമായ അസ്വസ്ഥകളും കണ്ടുവരാറുണ്ട്. ഭക്ഷണം, മരുന്ന് എന്നിവകാരണം അലര്‍ജിയുണ്ടാകുന്നവര്‍ ഭക്ഷണം അല്ലെങ്കില്‍ മരുന്ന് കഴിച്ച് കഴിഞ്ഞ് 16 മുതല്‍ 24 മണിക്കൂര്‍ വരെ പങ്കാളിയുമായി ചുംബനത്തിലേര്‍പ്പെടാതിരിക്കുകയായിരിക്കും നല്ലത്.
ചുംബിക്കുകയാണെങ്കില്‍ത്തന്നെ വായും പല്ലുകളും നന്നായി വൃത്തിയാക്കിയശേഷം മാത്രമേ പാടുള്ളുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ചിലപ്പോഴൊക്കെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാലും അലര്‍ജി പടരാന്‍ സാധ്യതയുണ്ട്.
ചുംബനത്തിലൂടെ അലര്‍ജി പടരും
പ;ിരിമുറുക്കം കുറയ്ക്കാന്‍ പേന!
മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി പാട്ടു കേള്‍ക്കാനും സിനിമ കാണാനുമൊക്കെ വിദഗ്ധര്‍ ഉപദേശിക്കാറുണ്ട്. എന്നാല്‍, ഇതിനായി ഒരു പേന കയ്യില്‍ വയ്ക്കാനാവും ഇനിമുതല്‍ ലഭിക്കുന്ന ഉപദേശം!
മാനസിക പിരിമുറുക്കത്തിന്റെ നില അറിയാനും അത് കുറയ്ക്കാനും സഹായിക്കുന്ന ഒരു പേന നെതര്‍ലന്‍ഡ്സിലെ ഡെല്‍ഫ്റ്റ് സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥി വികസിപ്പിച്ചു. മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ പേന തന്നെ ഉപയോഗിക്കുന്നതിന് ഈ കണ്ടുപിടുത്തം നടത്തിയ മിഗുല്‍ ബ്രണ്‍സ് അലോന്‍സോയ്ക്ക് വിശദീകരണം നല്‍കാനുണ്ട്.
മാനസിക പിരിമുറുക്കം ഉണ്ടാകുമ്പോള്‍ മിക്ക ആളുകളും കയ്യില്‍ ഇരിക്കുന്ന പേന ചലിപ്പിക്കുന്നതിലൂടെയാണ് അത് വെളിവാക്കാറുള്ളത്. അലോന്‍സൊ കണ്ടുപിടിച്ച പേന ഒരാള്‍ ചലിപ്പിക്കുകയാണെങ്കില്‍ അത് പിരിമുറുക്കം മൂലമാണോ അല്ലയോ എന്ന് അതിന്റെ സെന്‍സറുകള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും. ചലന രീതി അനുസരിച്ചായിരിക്കും ഇക്കാര്യം തിരിച്ചറിയുന്നത്.
പേന ഉപയോക്താക്കള്‍ക്ക് പിരിമുറക്കത്തിന്റെ നിലയെ കുറിച്ചുള്ള ഫീഡ്ബാക്ക് നല്‍കുകയും മനോസംഘര്‍ഷം സൃഷ്ടിപരമായ രീതിയിലൂടെ ലഘൂകരിക്കാന്‍ സഹായിക്കുകയും ചെയ്യും.
പിരിമുറുക്കം മൂലം ഒരാള്‍ പേന അതിവേഗം ചലിപ്പിക്കുന്നു എന്നിരിക്കട്ടെ. ആസമയം, പേന സെന്‍സറിലൂടെ ഉപയോക്താവിന്റെ മനോനില തിരിച്ചറിഞ്ഞ് ചലിപ്പിക്കുന്നത് ദുഷ്‌കരമാക്കുന്നു. ഈ സമയം, മനോ സംഘര്‍ഷം മാറ്റിവച്ച് പതുക്കെ പേനയെ ചലിപ്പിക്കുന്നതിന് ശ്രമിച്ചാല്‍ അത് വിജയിക്കുകയും ചെയ്യും.
അമിതവണ്ണക്കാരേ ഇതിലേ...
അമിതവണ്ണം കുറയ്ക്കാന്‍ മരുന്നും മന്ത്രവുമല്ല, ചിട്ടയായ വ്യായാമവും ഭക്ഷണക്രമവുമാണ് ആവശ്യം. എല്ലാ പ്രായക്കാര്‍ക്കും യോജിച്ച നല്ലൊരു ആരോഗ്യപാക്കേജ് വിദഗ്ധര്‍ സമര്‍പ്പിക്കുന്നു...
ഇത്തിരി ഷുഗര്‍ കൂടുതലാണ്, കൊളസ്‌ട്രോള്‍ വക്കിലാണ് എന്നെല്ലാം ഡോക്ടര്‍ പറയുമ്പോഴാണ് പലരും വ്യായാമത്തെക്കുറിച്ച് ചിന്തിക്കുക. അതുമല്ലെങ്കില്‍ വണ്ണംകൂടി ശരീരത്തിന്റെ ഭംഗി നഷ്ടപ്പെടുമ്പോള്‍. അല്‍പം മനസ്സുവെച്ചാല്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കാവുന്നതേയുള്ളൂ. അമിതവണ്ണമാണ് പ്രശ്‌നമെങ്കില്‍ ആദ്യം ഭക്ഷണക്രമീകരണത്തിലൂടെ കൊഴുപ്പ് കുറയ്ക്കണം. തുടര്‍ന്ന് വ്യായാമത്തിലൂടെ ശരീരത്തെ ഒരു തൂവല്‍പ്പോലെ മിനുക്കിയെടുക്കാം. ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണെങ്കില്‍ മരുന്നിനും ചികിത്സയ്ക്കുമൊപ്പം ഡോക്ടറുടെ നിര്‍ദേശാനുസരണം ഉചിതമായ വ്യായാമങ്ങള്‍ ചെയ്തുതുടങ്ങണം.
ഇനി വൈകിക്കേണ്ട
നടക്കുമ്പോള്‍ പതിവില്ലാത്തവണ്ണം കിതപ്പ് വരിക, എപ്പോഴും എവിടെയെങ്കിലും ചടഞ്ഞിരിക്കാന്‍ തോന്നുക... ഇനി വ്യായാമം കൂടിയേ തീരൂ എന്ന് തീരുമാനിക്കാന്‍ ഇത്രയും കാരണങ്ങള്‍ ധാരാളം. അമിതവണ്ണം കണ്ടുപിടിക്കാന്‍ ശാസ്ത്രീയമാര്‍ഗമുണ്ട്. അതാണ് ബി.എം.ഐ. എന്നറിയപ്പെടുന്ന ബോഡി മാസ് ഇന്‍ഡക്‌സ്. ഉയരത്തിനനുസരിച്ച് ഒരാള്‍ക്ക് എത്ര വണ്ണം ആവാം എന്ന് ഇതുവഴി മനസ്സിലാക്കാം. ശരീരഭാരം കിലോഗ്രാമില്‍ കണക്കാക്കുക. ആ സംഖ്യയെ ഉയരത്തിന്റെ സ്‌ക്വയര്‍ (മീറ്ററില്‍) കൊണ്ട് ഹരിക്കണം. കിട്ടുന്ന സംഖ്യയാണ് ബി.എം.ഐ. ഇതനുസരിച്ച് ശരീരഭാരം ക്രമീകരിച്ചാല്‍ പിന്നെ ആകാരഭംഗിയിലേക്ക് അധികം ദൂരമില്ല.
അന്‍പത് കിലോഗ്രാം തൂക്കമുള്ള ഒരു സ്ത്രീക്ക് ഒരു മീറ്ററും അന്‍പത്തഞ്ച് സെന്റീമീറ്ററുമാണ് ഉയരം. അപ്പോള്‍ അവരുടെ ബി.എം.ഐ. 50/1.55ഃ1.55 = 50/2.4 = 20.83 ആകുന്നു. ബി.എം.ഐ. 20-നും 25-നും ഇടയിലാണെങ്കില്‍ അതാണ് ഏറ്റവും മികച്ച ആരോഗ്യകരമായ വണ്ണം. ബി.എം.ഐ. 25-നും 30-നും ഇടയില്‍ വന്നാല്‍ വ്യായാമം തുടങ്ങണം. 30-തിന് മുകളിലാണെങ്കില്‍ അത് അമിതവണ്ണം തന്നെ. പെട്ടെന്നുതന്നെ വണ്ണം കുറയ്ക്കാനുള്ള പ്രതിവിധികള്‍ തേടുക. ആദ്യം ഒരു ഡോക്ടറെ കണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ വല്ലതും ഉണ്ടോ എന്ന് പരിശോധിക്കുകയും വേണം.
യൗവനത്തില്‍ ശരീരഭാരത്തിന്റെ 17-23 ശതമാനം വരെ കൊഴുപ്പായിരിക്കും. ഈ അളവ് ഉയരുമ്പോഴുള്ള അവസ്ഥയാണ് അമിതവണ്ണം. കൊഴുപ്പ് ആവശ്യമുള്ളതിലും കുറയുന്നത് അനാരോഗ്യകരമായ മെലിയലിന് കാരണമാകും.
അടിവയര്‍ കുറയ്ക്കാം
എത്ര സുന്ദരിയായാലും അടിവയര്‍ ചാടിക്കണ്ടാല്‍ അതൊരു സുഖമുള്ള കാര്യമല്ല. ബനിയന്‍ തുണിയിലുള്ള മോഡേണ്‍ ടോപ്പുകള്‍ പ്രത്യേകിച്ചും അമിതവണ്ണത്തെ എടുത്തുകാട്ടും. ശരീരത്തിന്റെ ആവശ്യത്തില്‍ കവിഞ്ഞുള്ള കൊഴുപ്പ് വയര്‍, കൈവണ്ണ, തുടകള്‍, അരക്കെട്ട് എന്നിവിടങ്ങളിലാണ് സൂക്ഷിക്കപ്പെടുന്നത്. പേശികള്‍ അധികമില്ലാത്തതിനാല്‍ ഈ ഭാഗങ്ങള്‍ വണ്ണംവെച്ച് പുറത്തേക്ക് തള്ളിനില്‍ക്കാന്‍ തുടങ്ങുന്നു. ഇതാണ് വയര്‍ ചാടുന്നതിനും മറ്റു ഭാഗങ്ങളിലെ അമിത വണ്ണത്തിനും കാരണമാകുന്നത്.
Subscribe to:
Posts (Atom)