Saturday, January 1, 2011
അമിതവണ്ണക്കാരേ ഇതിലേ...
അമിതവണ്ണം കുറയ്ക്കാന്‍ മരുന്നും മന്ത്രവുമല്ല, ചിട്ടയായ വ്യായാമവും ഭക്ഷണക്രമവുമാണ് ആവശ്യം. എല്ലാ പ്രായക്കാര്‍ക്കും യോജിച്ച നല്ലൊരു ആരോഗ്യപാക്കേജ് വിദഗ്ധര്‍ സമര്‍പ്പിക്കുന്നു...
ഇത്തിരി ഷുഗര്‍ കൂടുതലാണ്, കൊളസ്‌ട്രോള്‍ വക്കിലാണ് എന്നെല്ലാം ഡോക്ടര്‍ പറയുമ്പോഴാണ് പലരും വ്യായാമത്തെക്കുറിച്ച് ചിന്തിക്കുക. അതുമല്ലെങ്കില്‍ വണ്ണംകൂടി ശരീരത്തിന്റെ ഭംഗി നഷ്ടപ്പെടുമ്പോള്‍. അല്‍പം മനസ്സുവെച്ചാല്‍ നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കാവുന്നതേയുള്ളൂ. അമിതവണ്ണമാണ് പ്രശ്‌നമെങ്കില്‍ ആദ്യം ഭക്ഷണക്രമീകരണത്തിലൂടെ കൊഴുപ്പ് കുറയ്ക്കണം. തുടര്‍ന്ന് വ്യായാമത്തിലൂടെ ശരീരത്തെ ഒരു തൂവല്‍പ്പോലെ മിനുക്കിയെടുക്കാം. ആരോഗ്യപ്രശ്‌നങ്ങളുള്ളവരാണെങ്കില്‍ മരുന്നിനും ചികിത്സയ്ക്കുമൊപ്പം ഡോക്ടറുടെ നിര്‍ദേശാനുസരണം ഉചിതമായ വ്യായാമങ്ങള്‍ ചെയ്തുതുടങ്ങണം.
ഇനി വൈകിക്കേണ്ട
നടക്കുമ്പോള്‍ പതിവില്ലാത്തവണ്ണം കിതപ്പ് വരിക, എപ്പോഴും എവിടെയെങ്കിലും ചടഞ്ഞിരിക്കാന്‍ തോന്നുക... ഇനി വ്യായാമം കൂടിയേ തീരൂ എന്ന് തീരുമാനിക്കാന്‍ ഇത്രയും കാരണങ്ങള്‍ ധാരാളം. അമിതവണ്ണം കണ്ടുപിടിക്കാന്‍ ശാസ്ത്രീയമാര്‍ഗമുണ്ട്. അതാണ് ബി.എം.ഐ. എന്നറിയപ്പെടുന്ന ബോഡി മാസ് ഇന്‍ഡക്‌സ്. ഉയരത്തിനനുസരിച്ച് ഒരാള്‍ക്ക് എത്ര വണ്ണം ആവാം എന്ന് ഇതുവഴി മനസ്സിലാക്കാം. ശരീരഭാരം കിലോഗ്രാമില്‍ കണക്കാക്കുക. ആ സംഖ്യയെ ഉയരത്തിന്റെ സ്‌ക്വയര്‍ (മീറ്ററില്‍) കൊണ്ട് ഹരിക്കണം. കിട്ടുന്ന സംഖ്യയാണ് ബി.എം.ഐ. ഇതനുസരിച്ച് ശരീരഭാരം ക്രമീകരിച്ചാല്‍ പിന്നെ ആകാരഭംഗിയിലേക്ക് അധികം ദൂരമില്ല.
അന്‍പത് കിലോഗ്രാം തൂക്കമുള്ള ഒരു സ്ത്രീക്ക് ഒരു മീറ്ററും അന്‍പത്തഞ്ച് സെന്റീമീറ്ററുമാണ് ഉയരം. അപ്പോള്‍ അവരുടെ ബി.എം.ഐ. 50/1.55ഃ1.55 = 50/2.4 = 20.83 ആകുന്നു. ബി.എം.ഐ. 20-നും 25-നും ഇടയിലാണെങ്കില്‍ അതാണ് ഏറ്റവും മികച്ച ആരോഗ്യകരമായ വണ്ണം. ബി.എം.ഐ. 25-നും 30-നും ഇടയില്‍ വന്നാല്‍ വ്യായാമം തുടങ്ങണം. 30-തിന് മുകളിലാണെങ്കില്‍ അത് അമിതവണ്ണം തന്നെ. പെട്ടെന്നുതന്നെ വണ്ണം കുറയ്ക്കാനുള്ള പ്രതിവിധികള്‍ തേടുക. ആദ്യം ഒരു ഡോക്ടറെ കണ്ട് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ വല്ലതും ഉണ്ടോ എന്ന് പരിശോധിക്കുകയും വേണം.
യൗവനത്തില്‍ ശരീരഭാരത്തിന്റെ 17-23 ശതമാനം വരെ കൊഴുപ്പായിരിക്കും. ഈ അളവ് ഉയരുമ്പോഴുള്ള അവസ്ഥയാണ് അമിതവണ്ണം. കൊഴുപ്പ് ആവശ്യമുള്ളതിലും കുറയുന്നത് അനാരോഗ്യകരമായ മെലിയലിന് കാരണമാകും.
അടിവയര്‍ കുറയ്ക്കാം
എത്ര സുന്ദരിയായാലും അടിവയര്‍ ചാടിക്കണ്ടാല്‍ അതൊരു സുഖമുള്ള കാര്യമല്ല. ബനിയന്‍ തുണിയിലുള്ള മോഡേണ്‍ ടോപ്പുകള്‍ പ്രത്യേകിച്ചും അമിതവണ്ണത്തെ എടുത്തുകാട്ടും. ശരീരത്തിന്റെ ആവശ്യത്തില്‍ കവിഞ്ഞുള്ള കൊഴുപ്പ് വയര്‍, കൈവണ്ണ, തുടകള്‍, അരക്കെട്ട് എന്നിവിടങ്ങളിലാണ് സൂക്ഷിക്കപ്പെടുന്നത്. പേശികള്‍ അധികമില്ലാത്തതിനാല്‍ ഈ ഭാഗങ്ങള്‍ വണ്ണംവെച്ച് പുറത്തേക്ക് തള്ളിനില്‍ക്കാന്‍ തുടങ്ങുന്നു. ഇതാണ് വയര്‍ ചാടുന്നതിനും മറ്റു ഭാഗങ്ങളിലെ അമിത വണ്ണത്തിനും കാരണമാകുന്നത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment