Saturday, January 1, 2011
അന്ത്യനാളിന്റെ അടയാളങ്ങള്‍ - മുഹമ്മദ് നബി (സ) യുടെ കുറച്ചു പ്രവചനങ്ങളിലൂടെ
1. മരുഭൂമികളുടെ ആള്‍ക്കാര്‍ ഉയര്‍ന്ന കെട്ടിടങ്ങള്‍പണിതുയര്‍ത്താന്‍ മത്സരിക്കും (Talking about Arabs)
2. പള്ളികള്‍ കൊട്ടാരം കണക്കെ ആയിത്തീരും.
3. സല്സ്വഭാവികള്‍ ഇല്ലാതാകും. എത്രത്തോളം. "ഇന്ന നാട്ടില്‍ ഇങ്ങനെ ഒരു നല്ല മനുഷ്യനെ എനിക്കറിയാം"
4. നരഹത്യയുടെ ആധിക്യം. അതായത് കൊല്ലുന്നവന് അറിയില്ല താന്‍ എന്തുകൊണ്ടാണ് കൊലപാതകം ചെയ്തത്.കൊല്ലപ്പെട്ടവന് അറിയില്ല താന്‍ എന്തിനാണ് കൊല ചെയ്യപ്പെട്ടത്.
5. സമൂഹത്തില്‍ പലിശ ഇടപാടുകളുടെ വര്‍ധനവ് . എത്രത്തോളം. ഒരാള്‍ക്ക്
പലിശ ഇടപാടില്‍ പെടാതെ ജീവിക്കാന്‍ കഴിയില്ല എന്ന് വരുന്നത് വരെ.
6. മുസ്ലിങ്ങളുടെ ശത്രുക്കള്‍ മുസ്ലിങ്ങളുടെ സ്വത്തും ഭൂമിയും പിടിച്ചെടുത്തു പരസ്പരം വിഹിതം വെക്കും.
ജിഹാദ് എന്താണെന്ന് അവര്‍ മറക്കും (ഇന്ന് ജിഹാദിന്റെ ആദര്‍ശം എന്താണെന്നു നല്ലൊരു ഭാഗം മുസ്ലിങ്ങള്‍ക്കും അറിയില്ല. അത് കൊണ്ട് തന്നെ മാധ്യമങ്ങളും ഇസ്ലാമിന്റെ ശത്രുക്കളും ആ ആദര്‍ശത്തെ
പിചിചീന്തി കൊണ്ടിരിക്കുന്നു. ആര്‍ക്കും കേട്ട് പരിചയമില്ലാതെ അര്‍ത്ഥമാണ് ഇന്ന് മാധ്യമങ്ങള്‍ അതിനു കൊടുത്തിട്ടുള്ളത് "വിശുദ്ധ യുദ്ധം". ചെകുത്താന്റെ വഴിയില്‍ നിന്നും മാറി നിന്ന് മനുഷ്യ നന്മക്കും സ്വന്തം നന്മക്കും വേണ്ടി ദൈവമാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുക എന്ന അതിന്റെ യഥാര്‍ത്ഥ ഇസ്ലാമിക
ആദര്‍ശത്തെ ആര്‍ക്കൊക്കെ പരിചയമുണ്ട്. ?? ) . ഈ ലോകത്തിലെ സുഘാസൌകര്യങ്ങലല്ലാതെ മറ്റൊന്നുമായിരിക്കില്ല അവരെ നിയന്ത്രിക്കുന്നത്.
7. വിദ്യാഭ്യാസത്തിന്റെ വര്‍ധനവ് (പുരോഗതി)
8. പണ്ഡിതന്മാരുടെ കുറവ് മൂലം മത വിദ്യാഭ്യാസം കുറഞ്ഞു വരും.
9. സംഗീത ഉപഗരനങ്ങളുടെ ഉപയോഗതിലുണ്ടാകുന്ന വര്‍ധനവ്. മുഹമ്മദ് നബി(സ) അത് വിലക്കിയിട്ടു പോലും മുസ്ലിങ്ങള്‍ അത് ഉപയോഗിക്കുന്നതിനു തെറ്റില്ല എന്ന് വാദിക്കും.
10. അനുവദിക്കപ്പെടാത്ത സെക്സ് (Adultry ) ജനങ്ങളില്‍ വര്‍ധിക്കും .അത് കാരണമായി അവര്‍ ഒരിക്കലും കേള്‍ക്കാത്ത ഒരു രോഗം അവരുടെ ഇടയില്‍ പടരും . (അത് എയിഡ്സ് ആയിക്കൂടെ?)
11. വ്യാജ പ്രവാചകന്മാര്‍ സമൂഹത്തില്‍ വളര്‍ന്നു വരും. അല്ലാഹുവിന്റെ(ദൈവം എന്ന മലയാള പദത്തിന്റെ അറബി translation ) പ്രവാചകന്മാര്‍ എന്ന് അവര്‍ സ്വയം വിശേഷിപ്പിക്കും.
12. സ്ത്രീ നഗ്നയയിരിക്കും അവള്‍ വസ്ത്രം ധരിച്ചിട്ടുന്ടെങ്കിലും (അതുപോലെ ആയിരിക്കും അവളുടെ വസ്ത്ര ധാരണം). ജനങ്ങള്‍ അവരുമായി സെക്സില്‍ ഏര്‍പ്പെടുകയും ചെയ്യും.
13. മദ്യ ഉപയോഗം സാധാരണം ആയിത്തീരും . മുസ്ലിങ്ങള്‍ അത് അനുവദനിയമാക്കും മറ്റൊരു പേരുകൊണ്ട്.
14. പള്ളികളില്‍ ഉച്ചത്തിലുള്ള സംസാരം. ഒരുമ ഇല്ലായ്മ.
15. അക്രമികള്‍ ഭരണാധികാരികള്‍ ആകും.
16. പുരുഷന്‍ അവന്റെ ഭാര്യയുടെ ആന്ജ അനുസരിക്കുകയും തന്റെ മാതാവിനെ ധിക്കരിക്കുകയും ചെയ്യും. അവന്‍ അവന്റെ സുഹൃത്തുക്കളെ സല്കരിക്കുകയും തന്റെ പിതാവിനെ വില കുറച്ചു
കാണുകയും ചെയ്യും.
17. പുരുഷന്‍ സില്കും സ്വര്‍ണവും ഉപയോഗിക്കും. അതവന്‍ അനുവടനീയമാക്കും മുഹമ്മദ് നബി(സ) അത് വിലക്കിയിട്ടുന്ടെങ്കില്‍ പോലും.
18. ഈ ലോകത്തെ സുഘാനുഭവങ്ങള്‍ക്ക് വേണ്ടി മനുഷ്യന്‍ അവന്റെ മതത്തെ മാറ്റി വെക്കും. മതപരമായി ജീവിക്കുന്നത് അവനു രണ്ടു കയ്യിലും തീ വച്ച് കൊടുക്കുന്ന പോലെ ആയിത്തീരും.
19. ഭൂകമ്പം വര്‍ധിക്കും
20. സമയം പെട്ടന്നൂ തീര്‍ന്നു പോകുന്ന പോലെ അനുഭവപ്പെടും.
ദൈവത്തിനു കീഴ്പെട്ടു ജീവിക്കുന്ന സമൂഹമേ !!! സ്വയം ചിന്ദിക്കുക. മരണം എന്ന ആ വാര്‍ത്ത വന്നു കിട്ടാന്‍ എത്രപേര്‍ കാതോര്‍ത്തു നില്‍ക്കുന്നു. എത്ര പേര്‍ക്ക് സന്തോഷത്തോടെ ഈ ലോകത്തോട് വിട പറയാന്‍ കഴിയും ???
.
അന്ത്യസമയം നിലവില്‍ വരുന്ന ദിവസം കുറ്റവാളികള്‍ സത്യം ചെയ്ത് പറയും:
തങ്ങള്‍ ( ഇഹലോകത്ത് ) ഒരു നാഴിക നേരമല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ലെന്ന് .അപ്രകാരം തന്നെയായിരുന്നു
അവര്‍ ( സത്യത്തില്‍ നിന്ന് ) തെറ്റിക്കപ്പെട്ടിരുന്നത്. വിജ്ഞാനവും വിശ്വാസവും നല്‍കപ്പെട്ടവര്‍ ഇപ്രകാരം പറയുന്നതാണ്: അല്ലാഹുവിന്‍റെ രേഖയിലുള്ള പ്രകാരം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെ നിങ്ങള്‍ കഴിച്ചുകൂട്ടിയിട്ടുണ്ട്.എന്നാല്‍ ഇതാ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാള്‍. പക്ഷെ നിങ്ങള്‍ ( അതിനെപ്പറ്റി ) മനസ്സിലാക്കിയിരുന്നില്ല. എന്നാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് അന്നത്തെ ദിവസം അവരുടെ ഒഴികഴിവ് പ്രയോജനപ്പെടുകയില്ല. അവര്‍ പശ്ചാത്തപിക്കാന്‍ അനുശാസിക്കുപ്പെടുന്നതുമല്ല.മനുഷ്യര്‍ക്ക് വേണ്ടി
ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമയും നാം വിവരിച്ചിട്ടുണ്ട്. നീ വല്ല ദൃഷ്ടാന്തവും കൊണ്ട് അവരുടെ അടുത്ത് ചെന്നാല്‍ അവിശ്വാസികള്‍ പറയും: നിങ്ങള്‍ അസത്യവാദികള്‍ മാത്രമാണെന്ന് .
[വിശുദ്ധ ഖുര്‍ആന്‍]
Subscribe to:
Post Comments (Atom)
No comments:
Post a Comment