Monday, August 26, 2019

കടച്ചക്ക തോരന്‍


ആവശ്യമുള്ള സാധനങ്ങള്‍
***************************
കടച്ചക്ക- ഒന്ന്
തേങ്ങ- പകുതി
പച്ചമുളക്- അഞ്ച്
സവാള- ഒന്ന്
വെളുത്തുള്ളി- അഞ്ച്
കുരുമുളക്- പത്തെണ്ണം
ഇഞ്ചി- ചെറിയ കഷ്ണം
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
കറിവേപ്പില- രണ്ട് തണ്ട്
കടുക്- അല്‍പം
വറ്റല്‍മുളക്- രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം
********************
കടച്ചക്ക കനം കുറച്ച് അരിഞ്ഞ് മാറ്റി വെക്കുക.
പച്ചമുളക്, ഇഞ്ചി, സവാള, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞ് മാറ്റി വെക്കാം.
പിന്നീട് ഒരു ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കി ഇതിലേക്ക് കറിവേപ്പില, വറ്റല്‍മുളത്, കടുക്, കുരുമുളക് എന്നിവയിട്ട് പൊട്ടിക്കുക.
അതിനു ശേഷം അരിഞ്ഞ് വെച്ചിരിക്കുന്ന സവാളയും ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം കൂടി മിക്‌സ് ചെയ് വഴറ്റിയെടുക്കണം.
സവാള വഴറ്റിക്കഴിഞ്ഞാല്‍ അതിലേക്ക് അരിഞ്ഞു വെച്ച കടച്ചക്ക ചേര്‍ക്കണം.
ശേഷം അല്‍പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് അല്‍പം വെള്ളമൊഴിച്ച് നല്ലതു പോലെ വേവിച്ചെടുക്കുക. കടച്ചക്ക നല്ലതു പോലെ വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങയും ചേര്‍ക്കാം. ശേഷം വെള്ളം നല്ലതു പോലെ വറ്റിക്കഴിഞ്ഞ് വാങ്ങിവെക്കാം.
നല്ല രുചികരമായ കടച്ചക്കത്തോരന്‍ തയ്യാര്‍.

കാന്താരിയിട്ട വെളുത്തുള്ളി അച്ചാര്‍

ചേരുവകൾ

തൊലികളഞ്ഞ വെളുത്തുള്ളി കഴുകി ഉണക്കിയത് - 500 ഗ്രാം
കാന്താരി മുളക് ഞെട്ടോടു കൂടിയത് - ഒരു പിടി
ഇഞ്ചി പൊടിയായി അരിഞ്ഞത് - 30 ഗ്രാം
കറിവേപ്പില - ആവശ്യത്തിന്
മഞ്ഞൾ പൊടി - 5 ഗ്രാം
കാശ്മീരി മുളക് പൊടി - 30ഗ്രാം
വറുത്തുപൊടിച്ച ഉലുവ പൊടി -10 ഗ്രാം
കടുക് ചതച്ചത് - 4ഗ്രാം
കായം പൊടി - 8 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
വിനാഗിരി - 50 ഗ്രാം
ശർക്കര/പഞ്ചസാര - ലേശം ആവശ്യമെങ്കിൽ
നല്ലെണ്ണ - 100 മില്ലി
കടുക് - 5 ഗ്രാം
തയ്യാറാക്കുന്ന വിധം

ഒരു ചീനച്ചട്ടി ചൂടാക്കി നല്ലെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക് പൊട്ടിക്കുക. അതിലേക്കു കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് 5 മിനുട്ടു നന്നായി വഴറ്റുക. വെളുത്തുളളി ഒരൽപം മൂത്തുവരുമ്പോൾ കാന്താരിയും മുളക് പൊടിയും മഞ്ഞളും ഉലുവാപ്പൊടിയും കടുക് ചതച്ചതും കായവും ഉപ്പും ചേർത്ത് ചെറിയ തീയിൽ നന്നായി വഴറ്റി എല്ലാ ചേരുവകളും യോജിപ്പിച്ചു 2 -3 മിനിറ്റ് പാകം ചെയ്തു മാറ്റിവെയ്ക്കുക. അതിലേക്കു വിനാഗിരിയും ശർക്കരയും ചേർത്ത് രുചി പരുവപ്പെടുത്തി തണുത്തതിനു ശേഷം ഒട്ടും നനവില്ലാത്ത ഒരു ഭരണിയിൽ അടച്ചു വെക്കുക.

Friday, August 23, 2019

ഇന്നൊരു ബീഫ്‌ ഫ്രൈ ആയാലോ....

 ആരാധകർ ഒരുപാടുള്ള ഒരു വിഭവമാണ് ബീഫ്‌ ഫ്രൈ... നല്ല ടേസ്റ്റി ആയൊരു ബീഫ്‌ ഫ്രൈ എങ്ങനെ തയാറാക്കാം എന്ന് നോക്കാം

ബീഫ്‌ ഫ്രൈ :

1.ബീഫ് 1 കിലോ
2.സവാള 3 ഒരു വലുതും രണ്ട് ചെറുതും
3.ഇഞ്ചി ഒരു വലിയ കഷണം
4.വെളുത്തുള്ളി ഒരു കുടം
5.പച്ചമുളക് 6 എണ്ണം
6.മുളക്‌പൊടി 1 സ്പൂണ്‍
7.മല്ലിപ്പൊടി 1 സ്പൂണ്‍
8.മഞ്ഞള്‌പ്പൊടി – ½ സ്പൂണ്‍
9.ഗരം മസാല 1 സ്പൂണ്‍
10.ചുവന്നുള്ളി 15 (ചെറുതായി അരിഞ്ഞത്)
11.കുരുമുളക്‌പൊടി ½ – 1 സ്പൂണ്‍
12.പെരുഞ്ചീരകം ½-1 സ്പൂണ്‍
13.തേങ്ങാക്കൊത്ത് 3 സ്പൂണ്‍
14.കറിവേപ്പില 5 തണ്ട്(നിങ്ങളുടെ ആവശ്യത്തിന് ഇടാം )
15.ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കേണ്ട വിധം:

ബീഫ് ചെറിയ കഷണങ്ങളായി അരിഞ്ഞു കഴുകി വാരി അല്പം മഞ്ഞപൊടിയും ഉപ്പും ചേര്ത്ത് ഒരു കണ്ണപ്പയില്‍ വെള്ളം വാലാന്‍ വയ്ക്കുക.

അല്പം കുരുമുളക് പൊടിയും കൂടി ചേര്‍ത്ത് കുക്കറില്‍ വെച്ചു ആവശ്യത്തിനു വെള്ളം ഒഴിച്ച് (1 കിലോ / 1/2 കപ്പു വെള്ളം ) നല്ല ബീഫ് ആണെങ്കില്‍ 4-5 വിസില്‍ മതി, അല്ലെങ്കില്‍ 6-7 വേണം. ) വേവിക്കുക.

ഒരു ചീനച്ചട്ടിയില്‍ കറിവേപ്പില താളിച്ച് തേങ്ങാക്കൊത്ത് ചേര്‍ത്ത്, ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചെറിയഉള്ളിയും സവാളയും പച്ചമുളകും വഴറ്റി മസാലകള്‍ ചേര്‍ത്ത് ചൂടാക്കി അതിലേക്കു അല്പം ചൂട് വെള്ളമൊഴിച്ച് വെന്തിരിക്കുന്ന ബീഫും കൂടി ചേര്‍ത്ത് ഇളക്കുക.

നന്നായി വെള്ളം വറ്റിച്ചു എടുക്കണം. വെള്ളം വറ്റുന്തോറും മസാലയെല്ലാം നന്നായി ബീഫില്‍ പിടിയ്ക്കും. നന്നായി ഫ്രൈ ആകാന്‍ 20 മിനിറ്റ് വേണം അടിയ്ക്ക് പിടിക്കാതെ ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.



ഇനി ആണ് ബീഫ് ഫ്രൈ എങ്ങനെ രുചി കൂട്ടാമെന്ന് നോക്കേണ്ടത്, ഫ്രൈ ആയി കൊണ്ടിരിക്കുമ്പോള്‍ അല്‍പം കുരുമുളക് ഒന്ന് വിതറി ചേര്‍ക്കു ക. 3 കഷണം വെളുത്തുള്ളി ചതച്ചതും ചേര്‍ക്കണം.

ശേഷം ഒരു തണ്ട് കറിവേപ്പിലയും കൂടി ചേര്‍ത്താല്‍ അഹ എന്താ ഒരു മണവും രുചിയും. ഒടുവില്‍ ഒരു നുള്ള് പെരുംജീരകം ചേര്‍ക്കംണം.
ഒരു സവാള കൂടി അരിഞ്ഞുവെച്ചാല്‍ അലങ്കാരമായി.

നമ്മള്‍ വീട്ടില്‍ പൊടിച്ചുണ്ടാക്കുന്ന ഗരം മസാല ചേര്‍ത്താല്‍ ആ സ്വാദ് ഒന്ന് വേറെ തന്നെയാണ്. രുചികരമായ ബീഫ് ഫ്രൈ റെഡി

പുതിന ചിക്കന്‍ കറി


ചിക്കന്‍-1 കിലോ
 
സവോള- വലുത് ഒന്ന്.

തക്കാളി - ഒന്ന് വലുത്

പച്ചമുളക് - 4

കറിവേപ്പില - ഒരു തണ്ട്

പുതീന - അര കപ്പ്

മല്ലിയില അരിഞ്ഞത് -അരകപ്പ്

ഇഞ്ചി ചെറുത് ഒരെണ്ണം

വെളുത്തുള്ളി രണ്ട് അല്ലി

ചിക്കന്‍ മസാലപ്പൊടി രണ്ട് ടേബിള്‍ സ്പൂണ്‍

ഗരം മസാല 1 ടീസ്പൂണ്‍

തൈര് - അര കപ്പ്

നാരങ്ങ നീര് -1 ടേബിള്‍ സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

എണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍

ചിക്കനില്‍ പുരട്ടിവെക്കാന്‍
^^^^^^^^^^^^^^^^^^^^^^^^^^^^^
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍

ചിക്കന്‍മസാലപ്പൊടി - 1 ടേബിള്‍ സ്പൂണ്‍

കാശ്മീരി മുളക്‌പൊടി 1 ടീസ്പൂണ്‍

കുരുമുളക് പൊടി - അര ടീസ്പൂണ്‍

മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിള്‍ സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
^^^^^^^^^^^^^^^^^^^^^^

ചിക്കന്‍ നല്ലതു പോലെ കഴുകി വൃത്തിയാക്കി ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് വെള്ളത്തില്‍ 10 മിനിട്ട് മുക്കി വെയ്ക്കാം. ശേഷം വെള്ളം കളഞ്ഞ് മാറ്റി വെയ്ക്കുക. ഇതിലേക്ക് ചിക്കനില്‍ പുരട്ടി വെയ്ക്കാന്‍ വേണ്ടി മാറ്റി വെച്ച മസാലകളെല്ലാം ചേര്‍ക്കാം. ശേഷം പുതിന, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ച് പേസ്റ്റ് രൂപത്തിലാക്കാം. നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിയ്ക്കാം. ഇതിലേക്ക് പച്ചമുളക്, സവാള, കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലതു പോലെ വഴറ്റാം.
പിന്നീട് അരച്ച് വെച്ച പുതീന ചേര്‍ത്ത് വഴറ്റാം. ശേഷം അരിഞ്ഞ് വെച്ച തക്കാളി ചേര്‍ത്ത് നല്ലതു പോലെ വഴറ്റാവുന്നതാണ്.
പിന്നീട് ചിക്കന്‍ മസാല ചേര്‍ക്കാം.
ഇതിലേക്ക് അല്‍പം തൈരും, വെള്ളവും ഉപ്പും ചേര്‍ത്ത് ഇളക്കുക.
അല്‍പസമയത്തിനു ശേഷം ചിക്കന്‍ മസാല ചേര്‍ക്കാം.
ചെറുചൂടില്‍ അടച്ച് വെച്ച് 25 മിനിട്ടോളം വേവിയ്ക്കാം.
അവസാനമായി ഇതിലേക്ക് ഗരം മസാലപ്പൊടി ചേര്‍ത്ത് പാകത്തിന് വെള്ളം ചേര്‍ത്ത് ചാറ് കുറുകുന്നത് വരെ വേവിയ്ക്കാം.

Thursday, August 22, 2019

നാടൻ മട്ടൻകറി


മട്ടന്‍ (കഷ്ണങ്ങളാക്കിയത്) – 1 കിലോ
സവാള (ചെറുതായി അരിഞ്ഞത്) – 2 എണ്ണം
ചെറിയുള്ളി – 10
ഇഞ്ചി (ചെറുതായി അരിഞ്ഞത്) – ഒരു വലിയ കഷണം
വെളുത്തുള്ളി – പത്തു അല്ലി
പച്ച മുളക് (രണ്ടായി കീറിയത്) – 4 എണ്ണം
മുളകുപൊടി -1 സ്പൂണ്‍
മല്ലിപ്പൊടി — 2 സ്പൂണ്‍
കുരുമുളക് പൊടി –1 സ്പൂണ്‍
ഗ്രാമ്പു 6 എണ്ണം
മഞ്ഞപ്പൊടി – സ്പൂണ്‍
ഗരംമസാലപ്പൊടി ( കറുവപ്പട്ട 2 , ഗ്രാമ്പു 4 ,പെരുംജീരകം ഒരു നുള്ള് , ഏലയ്ക്ക 4 പട്ടയില 1, ഇവ ചൂടാക്കി പൊടിചെടുത്തത്…..)
കറിവേപ്പില – 2 തണ്ട്
മല്ലിയില – കുറച്ച്
എണ്ണ ,ഉപ്പ്

തയ്യാറാക്കുന്ന വിധം:

മട്ടന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയതിനു ശേഷം ഒന്ന് തിളപ്പിച്ച്‌ വെള്ളം ഊറ്റി വെയ്ക്കുക.( മട്ടന്റ ഉളുമ്പ് മണം മാറി കിട്ടും )
ശേഷം ഉപ്പും മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ഗ്രാമ്പുവും അല്പം വെള്ളവും ചേർത്ത് വേവിച്ചു വെക്കുക ""
( പ്രഷര്‍ കുക്കറിലും വേവിയ്ക്കാം)
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതക്കുക.
ഒരു ചീനച്ചട്ടിയിലോ പാനിലോ എണ്ണ ഒഴിച്ച് ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് ചതച്ചതും സവാള അരിഞ്ഞതും ചെറിയുള്ളിയും ചേർത്തു വഴറ്റുക. മുളകുപൊടിയും മല്ലിപൊടിയും മഞ്ഞപ്പൊടിയും ചേർക്കുക, നല്ല പോലെ വയറ്റിയ ശേഷം വേവിച്ചു വെച്ച മട്ടന്‍ ചേർക്കുക .മട്ടനില്‍ മസാലകള്‍ എല്ലാം നന്നായി പിടിക്കാനായി നല്ലത് പോലെ ഇളക്കുക, എന്നിട്ട് കുരുമുളക് പൊടി ചേർക്കുക,
 ആവശ്യമെങ്കിൽ ചൂട് വെള്ളവും ഉപ്പും ചേർക്കുക

പിന്നെ ഗരം മസാല ചേർക്കുക….നല്ല പോലെ വെന്തതിനു ശേഷം വാങ്ങി മല്ലിയില, കറിവേപ്പില ,സ്പ്രിംഗ് ഒനിയന്‍ ഏതെങ്കിലും ഉപയോഗിച്ച് അലങ്കരിക്കുക.

എരിവു ഇഷ്ടമുള്ളവർക്ക് കുരുമുളക് പൊടി വീണ്ടും ചേർക്കുക "

നാടൻ മട്ടന്‍ കറി റെഡി😋💪👍

തേങ്ങാപ്പാല്‍ ചേര്‍ത്ത് മുട്ടക്കറി

തേങ്ങാപ്പാല്‍ ചേര്‍ത്ത് മുട്ടക്കറി

മുട്ട- നാലെണ്ണം

സവാള-മൂന്നെണ്ണം

തക്കാളി- മൂന്നെണ്ണം

ഉരുളക്കിഴങ്ങ്- രണ്ടെണ്ണം

പച്ചമുളക്- രണ്ടെണ്ണം

മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍

മുളക് പൊടി- ഒന്നര ടീസ്പൂണ്‍

മല്ലിപ്പൊടി- ഒന്നര ടീസ്പൂണ്‍

ഗരം മസാലപ്പൊടി- ഒന്നര ടീസ്പൂണ്‍

തേങ്ങാപ്പാല്‍- അരക്കപ്പ്

എണ്ണ- ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്

മല്ലിയില- രണ്ട് തണ്ട്

തയ്യാറാക്കുന്ന വിധം
കോഴിമുട്ട നല്ലതു പോലെ പുഴുങ്ങി തോട് കളഞ്ഞ് വെയ്ക്കാം.
പിന്നീട് ഉരുളക്കിഴങ്ങ് ചെറിയ കഷ്ണമാക്കി മുറിയ്ക്കുക.
തക്കാളിയും സവാളയും അരിഞ്ഞ് പാനില്‍ എണ്ണ ചൂടാക്കി കടുക് വറുത്ത് കറിവേപ്പില, പച്ചമുളക് എന്നിവയോടൊപ്പം വഴറ്റിയെടുക്കാം.
ശേഷം അതില്‍ മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ചെടുക്കാം.
പൊടിയെല്ലാം നല്ലതു പോലെ മൂത്ത മണം വരുമ്പോള്‍ അതിലേക്ക് ഉരുളക്കിഴങ്ങ് ചേര്‍ത്ത് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കാം.
കിഴങ്ങ് വെന്ത് നല്ലതു പോലെ ഉടയുന്ന പരുവത്തിലാകുമ്പോള്‍ തേങ്ങാപ്പാലും ചേര്‍ക്കാം.
ശേഷം മുട്ടയിട്ട് ഒന്നിളക്കി വാങ്ങി മല്ലിയില തൂവുക.

Monday, August 5, 2019

ഐ. ബി .എസ്- അഥവാ ഗ്രഹണി എന്നാൽ എന്ത്? അതിന്റെ കാരണം? ലക്ഷണം? ചികിത്സ ?

ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഗ്രഹണി അഥവാ ‘ഇറിറ്റബ്ള്‍ ബവല്‍ സിന്‍ഡ്രോം’. കുടലില്‍ അനുഭവപ്പെടുന്ന ഒരുകൂട്ടം അസ്വസ്ഥതകളാണിത്. കുടലിലത്തെുന്ന ആഹാരപദാര്‍ഥങ്ങള്‍ മുന്നോട്ടുനീങ്ങുന്നത് കുടലിന്‍െറ ‘പെരിസ്റ്റാള്‍സിസ്’ എന്ന താളാത്മക ചലനം മൂലമാണ്. വിവിധ കാരണങ്ങളാല്‍ ഈ ചലനത്തിന്‍െറ സ്വാഭാവിക രീതിക്ക് മാറ്റമുണ്ടായാല്‍ കുടല്‍ അസ്വസ്ഥമാകും. പരീക്ഷയടുക്കുമ്പോഴും യാത്രകള്‍ക്കും മറ്റും ഒരുങ്ങുമ്പോഴും വയറുവേദന, ടോയ്ലറ്റില്‍ പോകണമെന്ന തുടരെയുള്ള ആശങ്ക ഇവയുണ്ടാകുന്നത് ഇത്തരം കുടല്‍പ്രശ്നങ്ങള്‍ മൂലമാണ്. ലോകത്ത് 10-20 ശതമാനത്തോളം പേര്‍ക്ക് ഇത്തരം അസ്വസ്ഥതകള്‍ കാണുന്നു.

പ്രധാന കാരണങ്ങള്‍

ചില ആളുകളില്‍ കുടലിന്‍െറ സംവേദനശേഷി കൂടുതലായിരിക്കും. തലച്ചോറില്‍നിന്നുള്ള സന്ദേശങ്ങളോട് ഇവരുടെ കുടല്‍ താളംതെറ്റിയ രീതിയില്‍ പെട്ടെന്നു പ്രതികരിക്കുന്നു. ഇത്തരക്കാരില്‍ കുടലിന്‍െറ ചലനം വേഗത്തിലാണെങ്കില്‍ വയറിളക്കത്തിനും സാവകാശത്തിലാണെങ്കില്‍ മലബന്ധത്തിനും കാരണമാകുന്നു. കൂടാതെ മാനസിക സംഘര്‍ഷം, പ്രതിരോധ വ്യവസ്ഥ, അതിശക്തമായി ശരീരത്തിനെതിരെ പ്രവര്‍ത്തിക്കുക, പാരമ്പര്യം, അണുബാധ ഇവയും ഐ.ബി.എസിനിടയാക്കാറുണ്ട്. സ്ത്രീകളില്‍ ഇതിനുപുറമെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഐ.ബി.എസ് സാധ്യത കൂട്ടാറുണ്ട്. ആര്‍ത്തവ ദിനങ്ങളില്‍ ഐ.ബി.എസ് ചിലരില്‍ തീവ്രമാകാറുണ്ട്.

ഐ.ബി.എസ് നാലുതരം

ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഐ.ബി.എസ് പ്രധാനമായും നാലായി തിരിക്കുന്നു. 1. വയറിളക്കം പ്രധാന ലക്ഷണമായി കാണുക. 2. മലബന്ധം കൂടുതലായി കാണുക. 3. വയറിളക്കവും മലബന്ധവും ഒരുപോലെ വരുക. 4. മാറിമാറി വരുന്ന വയറിളക്കവും മലബന്ധവും.
കുടലിനുള്ളിലെ ചലനങ്ങള്‍ വേഗത്തിലാകുമ്പോള്‍ അതിലൂടെ കടന്നുപോകുന്ന ആഹാരപദാര്‍ഥങ്ങളില്‍നിന്ന് പോഷകങ്ങളോ ജലമോ വലിച്ചെടുക്കാന്‍ കുടലിന് കഴിയാതെ പോകുന്നു. അപ്പോള്‍ മലത്തില്‍ വളരെയധികം ജലാംശം കലര്‍ന്ന് വയറിളകിപ്പോകും. മറിച്ച് കുടലിന്‍െറ ചലനങ്ങള്‍ വളരെയധികം സാവധാനത്തിലാകുമ്പോള്‍ അതിലൂടെ കടന്നുപോകുന്ന ആഹാരപദാര്‍ഥങ്ങളില്‍നിന്ന് ധാരാളം ജലം ആഗിരണംചെയ്യുകയും മലബന്ധമുണ്ടാവുകയും ചെയ്യും.

മറ്റു ലക്ഷണങ്ങള്‍

* വയറുവേദന
* ഇടക്കിടെ ടോയ്ലറ്റില്‍ പോകണമെന്ന തോന്നല്‍
* വയര്‍ നിറഞ്ഞതായി തോന്നുക
* മലത്തോടൊപ്പം കഫം
തുടങ്ങിയവ ഓരോരുത്തരിലും വ്യത്യസ്തമായി കാണുന്നു. ഐ.ബി.എസ് ലക്ഷണങ്ങള്‍ ചിലപ്പോള്‍ നീണ്ടുനില്‍ക്കാറുണ്ട്.

മാനസികസംഘര്‍ഷം ഐ.ബി.എസ് സാധ്യത കൂട്ടും
വൈകാരിക വിക്ഷോഭങ്ങളും ചിന്താകുഴപ്പങ്ങളുമൊക്കെ ഉണ്ടാകുമ്പോള്‍ പ്രത്യാഘാതങ്ങള്‍ കുടലിലുമുണ്ടാകാറുണ്ട്. പരീക്ഷയടുക്കുമ്പോഴും യാത്രക്കൊരുങ്ങുമ്പോഴും ഐ.ബി.എസിന്‍െറ ലക്ഷണങ്ങള്‍ കൂടുതലായുണ്ടാകുന്നതിന്‍െറ കാരണമിതാണ്.
നേരത്തെതന്നെ ഐ.ബി.എസ് ഉള്ളവരില്‍ മാനസികസമ്മര്‍ദം ഉണ്ടാകുമ്പോള്‍ ലക്ഷണങ്ങള്‍ തീവ്രമാകും. ടെന്‍ഷന്‍ അനുഭവിക്കുമ്പോള്‍ തലച്ചോറിലുണ്ടാകുന്ന രാസമാറ്റങ്ങള്‍ നാഡി വഴി കുടലിലത്തെും. കുടലിന്‍െറ സ്വാഭാവിക ചലനങ്ങളില്‍ ഇത് മാറ്റംവരുത്തി ഐ.ബി.എസിനിടയാക്കും. തൊഴില്‍ സാഹചര്യങ്ങളടക്കം ദൈനംദിന ജീവിതത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങളൊക്കെ ഐ.ബി.എസ് സാധ്യത കൂട്ടാറുണ്ട്.

ഉത്കണ്ഠ കൂടുതല്‍
ഉത്കണ്ഠയും വിഷാദവും ഐ.ബി.എസ് രോഗികളില്‍ കൂടുതലായി കാണാറുണ്ട്. ഐ.ബി.എസ് ഒരു ഗുരുതരരോഗമാണെന്ന് കരുതുന്നതാണ് ഉത്കണ്ഠക്കും വിഷാദത്തിനും ഇടയാക്കുന്നത്. ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുമെങ്കിലും കുടലിന് കാര്യമായ തകരാറുകളുണ്ടാക്കുന്നതിനോ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുന്നതിനോ ഐ.ബി.എസ് ഇടയാക്കാറില്ല.

ഭക്ഷണം: ഐ.ബി.എസ് കൂട്ടുമോ?
ചിലരില്‍ ചിലയിനം ഭക്ഷണം ഐ.ബി.എസ് സാധ്യത വര്‍ധിപ്പിക്കാറുണ്ട്. വെള്ളക്കടല, വന്‍പയര്‍, തുവര, ഗോതമ്പ്, കാബേജ്, ബ്രോക്കോളി, വെളുത്തുള്ളി, ഉണക്കപ്പഴം, പാല്‍, ചായ, കിഴങ്ങുവര്‍ഗങ്ങള്‍, പുളിരസമുള്ള ഫലങ്ങള്‍ ഇവ ചിലരില്‍ പ്രശ്നമുണ്ടാക്കാം. എന്നാല്‍ വെള്ളരി, കാരറ്റ്, ചീര, ഇഞ്ചി, വാഴപ്പഴം, മുന്തിരി, കട്ടന്‍ചായ, മത്സ്യം, അരി, തക്കാളി, ചോളം ഇവ ഐ.ബി.എസ് രോഗികള്‍ക്ക് ഗുണകരമാണ്.
കൂടാതെ, ശുചിത്വമില്ലാത്ത ഭക്ഷണം കഴിക്കുന്നത് കുടലില്‍ അണുബാധയുണ്ടാക്കുകയും ഐ.ബി.എസ് സാധ്യത കൂട്ടുകയും ചെയ്യും.

പരിഹാരങ്ങള്‍ ചികിത്സ

ഒൗഷധത്തോടൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമീകരണവും ഐ.ബി.എസ് നിയന്ത്രണത്തിന് അനിവാര്യമാണ്. കുടലിന്‍െറ ചലനം ക്രമപ്പെടുത്തുന്നതോടൊപ്പം മലബന്ധം, വയറിളക്കം, വയറുവേദന തുടങ്ങിയവ കുറക്കാനുള്ള മരുന്നുകളും നല്‍കാറുണ്ട്. ചിലരില്‍ ഉത്കണ്ഠ, വിഷാദം ഇവ അകറ്റാനുള്ള മരുന്നുകളും വേണ്ടിവരാറുണ്ട്. കൂവളം, മാതളം, പുളിയാറില, കറിവേപ്പില, ചേന തുടങ്ങിയവ പ്രധാനമായും അടങ്ങിയ ഒൗഷധങ്ങള്‍ ഐ.ബി.എസ് ചികിത്സയില്‍ നല്ല ഫലം തരാറുണ്ട്.
വയറിളക്കം കൂടുതലുള്ളവര്‍ക്ക് നാരുകള്‍ കുറഞ്ഞ ഭക്ഷണക്രമമാണ് നല്ലത്. എന്നാല്‍, മലബന്ധം അനുഭവപ്പെടുന്നവര്‍ക്ക് നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണമാണ് ഗുണംചെയ്യുക. കുടലിലൂടെ ആഹാരം സമഗ്രമായി നീങ്ങുന്നതിന് നാരുകള്‍ കൂടിയേ തീരൂ. കൂടാതെ, ആഹാരത്തിലെ കൊഴുപ്പ് ഘടകങ്ങളെ ആഗികരണംചെയ്ത് പുറന്തള്ളാനും ജലം ആഗികരണം ചെയ്യാനും നാരുകള്‍ സഹായകമാണ്. പഴങ്ങള്‍, വേവിക്കാത്ത പച്ചക്കറികള്‍ ഇവയൊക്കെ നാരുകളാല്‍ സമ്പന്നമാണ്. ദിവസവും 8-10 ഗ്ളാസ് വെള്ളം കുടിക്കുവാനും ശ്രദ്ധിക്കണം.
* മദ്യപാനം, പുകവലി, ലഹരിവസ്തുക്കള്‍ ഇവയുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
* ലഘു വ്യായാമങ്ങളും യോഗയും മാനസിക സമ്മര്‍ദം കുറച്ച് മനസ്സ് ശാന്തമാക്കും.

കടപ്പാട് : ഡോ.പ്രിയ ദേവദത്ത്,കോട്ടക്കൽ ആര്യവൈദ്യശാല,മാന്നാർ

(State Medicinal Plant Board Member,Kerala)

Sunday, August 4, 2019

ആയുരാരോഗ്യത്തിന് ദശമൂലാരിഷ്ടം




ആയുർവേദത്തിലെ ഒരു അരിഷ്ട ഔഷധയോഗമാണ് ദശമൂലാരിഷ്ടം.

വാതം, ശരീരവേദന, നീര്, കാസശ്വാസരോഗങ്ങൾ, ദൗർബല്യം എന്നീ രോഗങ്ങളിലും പ്രസവാനന്തര ശുശ്രൂഷയിലും പ്രധാനമായി നൽകിവരുന്നു. മാത്ര: 25 മി.ലി. ദിവസം രണ്ടോ മൂന്നോ നേരം ആഹാരത്തിനുശേഷം.ആയുര്‍വേദ മരുന്നുകളില്‍ ദശമൂലാരിഷ്ടത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്.

പല രോഗങ്ങളും ഈ ഒറ്റ മരുന്ന് കൊണ്ടു ഭേദപ്പെടുമെന്നത് കാലങ്ങളായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്.

 ഗ്രഹണി,അരുചി,ശ്വാസം മുട്ടല്‍,ചുമ,വായൂകോപം,വാതരോഗം,ക്ഷയം,ഛര്‍ദ്ദി,പാണ്ഡുരോഗം,മഞ്ഞപ്പിത്തം,കുഷ്ഠരോഗം,അര്‍ശസ്,പ്രമേഹം,വിശപ്പില്ലായ്മ,വയറുവീര്‍പ്പ്,മൂത്രത്തില്‍ കല്ല്,മൂത്രതടസം,ധാതുക്ഷയം മുതലായ രോഗങ്ങള്‍ ശമിപ്പിക്കാനുള്ള ഔഷധഗുണങ്ങള്‍ ദശമൂലാരിഷ്ടത്തിലുണ്ട്.

 *ചേരുവകളും* സംസ്കരണവിധിയും.......ദശമൂലാരിഷ്ട തയ്യാറാക്കുന്ന വിധം.
 കുമ്പിള്‍,കൂവളം,പാതിരി,പലകപ്പയ്യാനി,മുഞ്ഞ,ഓരില,മൂവില,കറുത്ത ചുണ്ട,വെളുത്ത ചുണ്ട, ഇവയുടെ വേരുകളും,ഞെരിഞ്ഞിലും 250 ഗ്രാം വീതം.കൊടുവേലിക്കിഴങ്ങ് ശുദ്ധിചെയ്തത് ഒന്നേകാല്‍ കിലോഗ്രാം,പുഷ്കരമൂലം ഒന്നേകാല്‍ കിലോ ഗ്രാം,പച്ചോറ്റിത്തൊലി ഒരു കിലോഗ്രാം,ചിറ്റമൃത് ഒരു കിലോഗ്രാം,നെല്ലിക്കാതോട് 80 ഗ്രാം,കൊടിത്തൂവവേര് 60ഗ്രാം, കരിങ്ങാലിക്കാതല്‍,വേങ്ങക്കാതല്‍,കടുക്കാത്തോട് ഇവ 40 ഗ്രാം വീതം,കൊട്ടം ദേവതാരം,മഞ്ചാടിപ്പൊടി,വിഴാലരി,ഇരട്ടിമധുരം,ചെറുതേക്കിന്‍ വേര്,പ്ളാങ്കായ്,താന്നിയ്ക്കാത്തോട്,തഴുതാമ,കാട്ടുമുളക് ഇവയുടെ വേര്,ഞാവല്‍പ്പൂവ്,നറുനീണ്ടിക്കിഴങ്ങ്,കരിഞ്ചീരകം,ത്രികോല്പക്കൊന്ന,അരേണുകം,അരത്ത,തിപ്പലി,അടയ്ക്കാമണിയന്‍വേര്,കചോലം,മഞ്ഞള്‍,ശതകുപ്പ,പതിമുകം,നാഗപ്പൂവ്,മുത്തങ്ങാക്കിഴങ്ങ്,കുടകപ്പാലയരി,കര്‍ക്കിടകശൃംഗി,ജീരകം,ജടവകം,മേദ,മഹാമേദ,കാകോളി,ക്ഷീരകാകോളി,കുറുന്തോട്ടിവേര്,പന്നിക്കിഴങ്ങ്,ഇവ 100 ഗ്രാം വീതം ചതച്ച് നൂറ്റിമുപ്പത്തിരണ്ട് ലിറ്റര്‍ വെള്ളത്തില്‍ കഷായം വെച്ച് നാലിലൊന്നാക്കി പിഴിഞ്ഞ്,അരിച്ചെടുക്കുക.അതിന്റെ കൂടെ ചേര്‍ക്കുവാന്‍ മൂന്നു കിലോഗ്രാം മുന്തിരിങ്ങാപ്പഴം,15 ലിറ്റര്‍ വെള്ളത്തില്‍ വെന്ത് അഞ്ച് ലിറ്ററാക്കി പിഴിഞ്ഞരിച്ചെടുക്കുക.

 രണ്ടു കഷായവും കൂടി ഒരു മണ്‍കുടത്തിലാക്കി അതില്‍ മുപ്പത്തിരണ്ട് തുടം(2 ലിറ്റര്‍) തേനും ഇരുപത് കിലോഗ്രാം ശര്‍ക്കരയും ചേര്‍ത്ത് വയ്ക്കുക.അതില്‍ പൊടിച്ച് ചേര്‍ക്കാന്‍ 1600ഗ്രാം താതിരിപ്പു,തക്കോലം,ഇരുവേലി,ചന്ദനം, ജാതിക്ക,ഗ്രാമ്പു,ഇലവര്‍ങം,ഏലത്തിരി,നാഗപ്പു,തിപ്പലി,ഇവ 100 ഗ്രാം വീതം പൊടിച്ചു ചേര്‍ക്കുക. അതോടൊപ്പം 4ഗ്രാം കസ്തൂരിയും ചേര്‍ത്ത് ഇളക്കി ഭരണിയുടെ വായ് മൂടികെട്ടിയ ശേഷം ഭരണി മണ്ണില്‍ കുഴിച്ചിടുക.മുപ്പത് ദിവസം കഴിഞ്ഞാല്‍ തേറ്റാമ്പരല്‍ പൊടിച്ചിട്ട് അരിഷ്ടം, തെളിച്ചെടുക്കുക.തെളിഞ്ഞ അരിഷ്ടം കുപ്പികളിലാക്കി സൂക്ഷിക്കുക. ദിവസവും ഒന്നോ രണ്ടോ ഔണ്‍സ് വീതം നമ്മുടെ ദഹനശേഷിക്കൊത്തവണ്ണം ആഹാരത്തിനുമേല്‍ രാവിലേയും രാത്രിയിലും കഴിച്ചാല്‍ മുകളില്‍ പറഞ്ഞ രോഗങ്ങളെല്ലാം ശമിക്കും.

Saturday, August 3, 2019

ചില പ്രധാന ഒറ്റമൂലികള്‍ ,,,,,,

A ) രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ,,,,,,

1. പച്ചനെല്ലിക്കനീരില്‍ പകുതി തേന്‍
ചേര്ത്ത് ഇളക്കിവെക്കുക.
അല്പം മഞ്ഞള്പ്പൊടി ചേര്ത്ത് ഓരോ
ടീസ്പൂണ്‍ വീതം രണ്ടു നേരം സേവിക്കുക.

2. കുറച്ചു വെളുത്തുള്ളി തൊലി കളഞ്ഞ് അല്ലികളാക്കിയെടുത്ത് ഒരു ചെറിയ ഭരണിയിലാക്കി ഒപ്പം നില്ക്കത്തക്കവണ്ണം നല്ല തേനൊഴിച്ച് ഒരു മാസം കെട്ടിവെക്കുക. ഒരു മാസം കഴിഞ്ഞ് അതില്നിെന്നും രണ്ടു വെളുത്തുള്ളിയും ഒരു സ്പൂണ്‍ തേനും വീതം രണ്ടു നേരം കഴിക്കുക.

3. മൂത്ത മുരിങ്ങയുടെ ഇല പറിച്ചു നല്ലവണ്ണം കഴുകിയരച്ചു തുണിയിലിട്ടു പിഴിഞ്ഞു നീരെടുത്തു സേവിക്കുക.

4. നീര്മ രുതിന്തൊപലിയും വെളുത്തുള്ളിയും കൂടി കഷായം വെച്ചു കഴിക്കുക.

5. കൂവളത്തില അരച്ചു നീരെടുത്ത്
ഒരു സ്പൂണ്‍ വീതം കഴിക്കുക.

B ) ഗ്യാസ്ട്രബിളിന് ,,,,,,

1. വെളുത്തുള്ളിയും കരിഞ്ചീരകവും ഓരോ സ്പൂണ്‍ വീതം ചതച്ചു വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ കുടിക്കുക.

2. കടുക്കാത്തോട് പൊട്ടിച്ച് അലിയിച്ചിറക്കുക.

3. മുത്തങ്ങയിട്ട് തിളപ്പിച്ച വെള്ളം
ഇടയ്ക്കിടെ കുടിക്കുക.

4. മാതളനാരങ്ങാത്തോട് ഉണക്കിപ്പൊടിച്ചു തേനില്‍ ചേര്ത്ത് അലിയിച്ചിറക്കുക.

5. തേന്‍ ചേര്ത്തി വെള്ളം കുടിക്കുക.

C ) വയറിളക്കം വേഗം മാറ്റാം ,,,,,

1. ഒരു പിടി കറിവേപ്പില അരച്ച് കാല്ഗ്ലാ്സ് മോരില്‍ കാച്ചി കുടിക്കുക. ആഹാരത്തിനു ശേഷം ഉത്തമം.

2. പുളിയാരന്‍ നീര് മോരില്‍ ചേര്ത്ത്
കുടിക്കുക.

3. കുടകപ്പാലത്തൊലിയിട്ട് തിളപ്പിച്ച
വെള്ളം കുടിക്കുക.

4. തുമ്പപ്പൂ അരച്ച് ഇളനീരില്‍ കലക്കി
കുടിക്കുക.

D ) കൊളസ്‌ട്രോളിനെ പേടിക്കേണ്ട ,,,,,,

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായി കാണുന്ന ഒറ്റമൂലികള്‍ ചുവടെ നല്കുന്നു. സാധാരണ ഒറ്റമൂലി പ്രയോഗത്തിൽ നിന്നും വ്യത്യസ്തമായി കൂടുതല്‍ കാലം ഇവ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം ലഭിക്കും.

1. കറിവേപ്പിലയും വെളുത്തുള്ളിയും
ഇഞ്ചിയും അരച്ചു കാച്ചിയ മോര് കുടിക്കുക.

2. ശുദ്ധി ചെയ്ത ഗുല്ഗ്ഗു ലു പൊടിച്ചത് വെളുത്തള്ളി നീരില്‍ കുഴച്ചു സേവിക്കുക.

3. ആര്യവേപ്പില ചവച്ചരച്ച് കഴിക്കുക.

4. നീര്മേരുതിന്റെ തൊലിയിട്ട് തിളപ്പിച്ച
വെള്ളം കുടിക്കുക.

5. ഇഞ്ചിയും മല്ലിയും ചേര്ത്ത്യ തിളപ്പിച്ച
വെള്ളം കുടിക്കുക. ദാഹിക്കുമ്പോള്‍
ഈ വെള്ളം കുടിക്കുന്നത് ശീലമാക്കാം.

6. കടുക്ക പൊടിച്ചത് നല്ലെണ്ണയില്‍
ചേര്ത്തു സേവിക്കുക.

E ) ഛര്ദ്ദി ശമിക്കാന്‍ ,,,,,,,

1. മലര് ഇഞ്ചിയും ചേര്ത്തുണ തിളപ്പിച്ചു പഞ്ചസാര ചേര്ത്ത് ഇടയ്ക്കിടെ കഴിക്കുക. കുട്ടികള്ക്ക് ഉത്തമം.

2. ചിറ്റമൃതിന്റെ കഷായത്തില്‍ തേന്‍
ചേര്ത്ത് ഇടയ്ക്ക് കുടിക്കുക.
(കഷായം, 20 ഗ്രാം ചിറ്റമൃത് രണ്ടു ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച് ഒരു ഗ്ലാസായി വറ്റിച്ചത.്)

3. കടുക്കാത്തോട് പൊടിച്ച് തേനില്‍
ചേര്ത്ത് അലിയിച്ചിറക്കുക.

4. തിപ്പലിപ്പൊടിയില്‍ തുല്യം തേന്‍ ചേര്ത്ത് അലിയിച്ചിറക്കുക. ഇടയ്ക്ക് ആവര്ത്തി ക്കാം.

5. ഏലത്തരി പൊടിച്ചു കരിക്കിന്വെതള്ളത്തില്‍ കുടിക്കുക. കുട്ടികള്ക്കും നല്ലത്.

F ) മലബന്ധം ഒഴിവാക്കാം ,,,,,,,

1. കറുത്ത ഉണക്കമുന്തിരിങ്ങ വെള്ളത്തിലിട്ടു വെച്ച് അടുത്ത ദിവസം പിഴിഞ്ഞരിച്ചു കുടിക്കുക. കുട്ടികൾക്കും ഉത്തമം.

2. കടുക്കാത്തോട് തിളപ്പിച്ചാറ്റിയ വെള്ളം അത്താഴശേഷം കുടിക്കുക.

3. ആവണക്കെണ്ണ പാലില്‍ ചേര്ത്തു സേവിക്കുക.

4. സുന്നാമക്കിയിട്ടു തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.

5. കൊന്നയില ഉപ്പേരി വെച്ച് കൂട്ടുക. വയറിളകിപ്പോകുന്നതു തനിയേ നില്ക്കുന്നില്ലെന്നു തോന്നിയാല്‍ തേയിലവെള്ളത്തില്‍
(കട്ടന്‍ ചായ) നാരങ്ങാനീരു ചേര്ത്ത് കഴിക്കുക)

6,മൈദാ കൊണ്ട് ഉണ്ടാക്കുന്ന
ആഹാരങ്ങള്‍ ഒഴിവാക്കുക.

G ) വയറുവേദന ,,,,,,

1. ചുക്കും കൊത്തമല്ലിയും തിളപ്പിച്ച
വെള്ളം കുടിക്കുക.

2. ഇഞ്ചിനീര് അലിയിച്ചിറക്കുക.

3. ജാതിക്ക മോരില്‍ അരച്ചു കുടിക്കുക.

4. പാല്ക്കാ യം തിളപ്പിച്ച വെള്ളം കുടിക്കുക.

5. അര സ്പൂണ്‍ ചവര്ക്കാ രം രണ്ടു സ്പൂണ്‍ തേനില്‍ ചേര്ത്ത് അലിയിച്ചിറക്കുക. വയറുവേദന പെട്ടെന്നു കുറയും.

H ) ജലദോഷം അകറ്റി നിർത്താം ,,,,,,,

1. മുരിക്കിലനീര് ചേര്ത്തവ വെളിച്ചെണ്ണ കുന്തിരിക്കവും ചേര്ത്തുി കാച്ചി തേക്കുക.

2. നീലയമരിയിലനീര് എണ്ണയിലൊഴിച്ചു
ദേവദാരം കല്കം ചേര്ത്തു കാച്ചി തേയ്ക്കുക.

3. വരട്ടുമഞ്ഞള്പ്പൊ ടി തേന്‍ ചേര്ത്ത് അലിയിച്ചിറക്കുക. ജലദോഷം മാറും.

4. തൈരില്‍ കുരുമുളകുപൊടിയും ശര്ക്കരയും കൂട്ടി തിന്നുക. ഉടന്‍ ആശ്വാസം ലഭിക്കും.

5. കരിനൊച്ചിയില ഇടിച്ചുപിഴിഞ്ഞ നീര്
ചേര്ത്ത് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക.

I ) ബുദ്ധി വർധിക്കാന്‍ ,,,,,,

ബുദ്ധിവികാസത്തിനു ഗുണകരമായ
നിരവധി മരുന്നുകള്‍ നമ്മുടെ ഗൃഹവൈദ്യത്തിലും ഒറ്റമൂലിചികിത്സയിലും ഉണ്ട്. ബുദ്ധിക്ക് ഉണര്വും് ഏകാഗ്രതയും വര്ധിമക്കാന്‍ അവ സഹായിക്കും.

1. ഒരു സ്പൂണ്‍ ബ്രഹ്മിനീര് ആവശ്യത്തിനു കല്ക്കെണ്ടം ചേര്ത്തു സേവിക്കുക. രാവിലെ വെറുംവയറ്റില്‍ വേണം കഴിക്കാന്‍. ബ്രഹ്മി വീട്ടില്‍ നട്ടുവളര്ത്തി ദിവസവും രാവിലെ തയ്യാറാക്കി കഴിക്കുന്നതിനാണ് കൂടുതല്‍ ഗുണം. പഠിക്കുന്ന പ്രായത്തില്‍ കുട്ടികള്ക്ക് ഏറെ ഗുണകരമാണ്.

2. മുത്തിളിന്റെ നീര് തേന്‍ ചേര്ത്ത് സേവിക്കുക.

3. ഇരട്ടിമധുരം പാലില്‍ കാച്ചി കഴിക്കുക.

4. വെളുത്ത ശംഖുപുഷ്പത്തിന്റെ വേര് ഉണക്കിപ്പൊടിച്ചു പാലില്‍ കലക്കി കഴിക്കുക.

5. അമുക്കുരം പൊടിച്ചു പാലില്‍
കലക്കി കഴിക്കുക.

J. ) വായപ്പുണ്ണിന് പരിഹാരം ,,,,,

1. പിച്ചകത്തില ചവച്ചു നീര് വായില്‍ നിര്ത്തുക.

2. കാവിമണ്ണു പൊടിച്ചു പാലില്‍ കലക്കി
കവിൾ ക്കൊള്ളുക. അല്പസമയം വായില്‍ നിര്ത്തണം.

3. നെല്ലിക്കാനീര് തേന്‍ ചേര്ത്തു കഴിക്കുക.

4. അമുക്കുരം പൊടിച്ചു പാലില്‍ പുഴുങ്ങി പഞ്ചസാരയും നെയ്യും ചേര്ത്ത് സേവിക്കുക.

K ) പല്ലുവേദന പെട്ടെന്നു മാറ്റാം ,,,,,,

1. പച്ചമഞ്ഞളും പച്ചക്കര്പ്പൂ രവും അരച്ചു പല്ലിനിടയില്‍ വെച്ചു കടിച്ചുപിടിക്കുക.
വേദന മാറും.

2. എരിക്കിന്പാഞലില്‍ ചുക്ക്
അരച്ചുവെക്കുക.

3. കാത്ത് കൂട്ടി വെറ്റില മുറുക്കുക.

4. ജാതിക്കയും ഇന്തുപ്പും കൂട്ടിപ്പൊടിച്ചു പല്ലുതേയ്ക്കുക.

5. ഗ്രാമ്പൂ തൈലം പഞ്ഞിയില്‍ മുക്കി പോടുള്ള പല്ലില്‍ വെക്കുക. പെട്ടെന്നു വേദന മാറും.

L ), തുമ്മല്‍ പ്രശ്‌നമായാല്‍

1. കറിവേപ്പിലയും മഞ്ഞളും ചേര്ത്തലരച്ച് കാച്ചിയ മോരു കുടിക്കുക.

2. ഇല്ലട്ടക്കരിയിട്ട് കാച്ചിയ വെളിച്ചെണ്ണ
രണ്ടു തുള്ളി വീതം മൂക്കിലിറ്റിക്കുക.

3. കരിനൊച്ചിയും ചുക്കും ചേര്ത്ത് കാച്ചിയ വെളിച്ചെണ്ണ തലയില്‍ പുരട്ടുക.

4. വയമ്പും വെളുത്തുള്ളിയും കോഴിമുട്ടയുടെ വെള്ളയിലരച്ച് തുണിയില്‍ തേച്ച് ഉണക്കി എണ്ണയില്‍ മുക്കി കത്തിച്ചു കെടുത്തുമ്പോഴുള്ള പുക ശ്വസിക്കുക.

5. തിപ്പലി ഉണക്കിപ്പൊടിച്ചു തേന്‍ ചേര്ത്തു കഴിക്കുക.

M ) വ്രണങ്ങള്‍ കരിയാന്‍ ,,,,,,

1. വേപ്പിലക്കഷായം കൊണ്ടു കഴുകുക.

2. വേപ്പിലയും എള്ളും ചേര്ത്തകരച്ച് തേന്‍ ചേര്ത്തു വ്രണത്തില്‍ വെക്കുക.

3. ഏഴിലമ്പാലയുടെ കറ തേയ്ക്കുക.

4. നറുനീണ്ടിക്കിഴങ്ങ് അരച്ചു തേയ്ക്കുക.

5. ഇരട്ടിമധുരം അരച്ചു കുഴമ്പുപരുവത്തിലാക്കി നെയ്യില്‍ മൂപ്പിച്ച് അരിച്ചുകിട്ടുന്ന നെയ്യ് പുരട്ടുക. പഴക്കമുള്ള വ്രണവും മാറും.

N ) വായ്‌നാറ്റം ഇല്ലാതാക്കാന്‍ ,,,,

പല കാരണങ്ങള്കൊറണ്ടും വായ്‌നാറ്റം ഉണ്ടാകാം. വായ്ക്കുള്ളിലും വയറിലുമുള്ള പ്രശ്‌നങ്ങള്‍ വായ്‌നാറ്റമുണ്ടാക്കാം. ഒരു മരുന്നു ഗുണകരമായി കാണുന്നില്ലെങ്കില്‍ മറ്റു മരുന്നുകളും പരീക്ഷിക്കാം.

1. വെറ്റിലക്കൊടിയുടെ തണ്ട് ഉണക്കിപ്പൊടിച്ച് ദിവസത്തില്‍ മൂന്നോ നാലോ പ്രാവശ്യം ഓരോ സ്പൂണ്‍ വീതം വായില്‍ വെച്ചുകൊണ്ടിരിക്കുക.

2. കൊത്തമ്പാലരി വായിലിട്ടു ചവയ്ക്കുക.

3. ജാതിക്കയും പിച്ചകത്തിലയും കൂട്ടി അരച്ച് ഉരുളയാക്കി വായിലിട്ട് കുറച്ചുസമയം വെക്കുക.

4. ഒരു സ്പൂണ്‍ എള്ളെണ്ണ കവിള്ക്കൊകള്ളുക.

5. കടുക്കാത്തോട് ഉണക്കിപ്പൊടിച്ച് ഓരോ സ്പൂണ്‍ വീതം രാവിലെ വെറും വയറ്റില്‍ സേവിക്കുക.

O ) തലവേദന മാറ്റാം ,,,,,,

1. ഉഴുന്ന് പാലില്‍ വേവിച്ചു പാലും ഉഴുന്നും ചേര്ത്തു കഴിക്കുക.

2. പാല്പ്പു ക(പാല്‍ തിളപ്പിച്ച് അതിന്റെ ആവി) മുഖത്തും തലയിലും കൊള്ളിക്കുക.

3. പാണലിന്റെ വേര് അരച്ചു നെറ്റിയില്‍
പുരട്ടുക.

4. മുലപ്പാല്‍ കൊണ്ട് നസ്യം ചെയ്യുക.

5. തകരക്കുരുന്ന് കാടിയിലരച്ച് നെറ്റിമേല്‍ തേയ്ക്കുക.

P ) ചെവി വേദനയ്ക്ക് ,,,,,,

1. ആവണക്കില വാട്ടിപ്പിഴിഞ്ഞു നീരെടുത്ത് ചെവിയില്‍ ഇറ്റിക്കുക.

2. ചണ്ണക്കിഴങ്ങിന്റെ നീരെടുത്ത് ചെവിയിലുറ്റിക്കുക .

3. മുരിങ്ങത്തൊലി കുത്തിപ്പിഴിഞ്ഞ
നീരില്‍ എണ്ണ കാച്ചി ചെവിയിലിറ്റിക്കുക.

4. വരട്ടുമഞ്ഞള്പ്പൊ ടി തുണിചുറ്റി കിഴിയാക്കി എണ്ണ കാച്ചി ചെവിയില്‍ ഇറ്റിക്കുക.

5. നാരകത്തില കുമ്പിളാക്കിയതില്‍ എണ്ണയൊഴിച്ച് തീക്കനലില്‍ വെച്ച് ചൂടാക്കി ആ എണ്ണ രണ്ടു തുള്ളി ചെവിയില്‍ ഒഴിക്കുക.

Q ) പ്രമേഹത്തിന് നെല്ലിക്കയും മഞ്ഞളും ,,,,,,

1. പച്ചനെല്ലിക്കാനീരും പച്ചമഞ്ഞള്‍ നീരും സമം ചേര്ത്ത്് രാവിലെ വെറുംവയറ്റില്‍ സേവിക്കുക. രോഗതീവ്രതയനുസരിച്ച് രണ്ടു സ്പൂണ്‍ വീതംവരെ കഴിക്കാം.

2. ഏകനായകം ചതച്ചു വെള്ളം തിളപ്പിച്ചു കുടിക്കുക. ദാഹിക്കുമ്പോഴെല്ലാം
കുടിക്കുന്നതും നല്ലത്.

3. പുളിങ്കുരുത്തൊണ്ട് പാലില്‍ അരച്ചുണക്കിപ്പൊടിച്ചു ചെറുതേനില്‍ സേവിക്കുക.

4. അരയാലിന്കാതയുടെ അകത്തെ കുരു അരച്ച് മോരില്‍ സേവിക്കുക.

5. ചെമ്പകപ്പൂവരച്ച് പാലില്‍ സേവിക്കുക.

6. ചിറ്റമൃതിന്‍ നീര് വെറുംവയറ്റില്‍ സേവിക്കുക.

7. ഉലുവ മുളപ്പിച്ചത് പല പ്രാവശ്യം കഴിക്കുക.

8. ചെറൂള മോരിലരച്ചു സേവിക്കുക.

9. കൂവളത്തിലയുടെ നീര് കുടിക്കുക.

R ) വായു ഉരുണ്ടുകയറ്റം ,,,,

1. ആവിയില്‍ പുഴുങ്ങിയ വെളുത്തുള്ളി
ഇന്തുപ്പും പാല്ക്കാകയവും കൂടെയരച്ച്
ചേര്ത്തു ശര്ക്കുരയും ചേര്ത്തു കഴിക്കുക.

2. കറിവേപ്പിലയും ചുക്കും ഉപ്പു ചേര്ത്തളരച്ച് നെയ്യ്കൂട്ടി അത്താഴമുണ്ണുക.

3. കാട്ടുതുളസിയില പിഴിഞ്ഞ നീര് സേവിപ്പിക്കുക.

4. മുരിക്കിന്തോിലും പ്ലാശിന്തോകലും ഉണക്കിപ്പൊടിച്ചു കാച്ചിയ മോരില്‍
കലക്കി സേവിക്കുക.

5. കിലുകിലുപ്പ സമൂലം കഴുകിച്ചതച്ചു
കഷായം വെച്ചു സേവിക്കുക.

S ) കൃമിശല്യം വന്നാല്‍ ,,,,,,

1. വിഴാലരി മോരില്‍ കാച്ചി കുടിക്കുക. കുട്ടികള്ക്ക് ഉത്തമം.

2. പച്ച അടയ്ക്ക അരച്ച് ചെറുനാരങ്ങാ
നീരില്‍ കഴിക്കാം.

3. പാവയ്ക്ക ഇല നീര് പാലില്‍ കലക്കി സേവിക്കുക.

4. മൂത്ത പപ്പായയുടെ രണ്ടു സ്പൂണ്‍
കുരുക്കള്‍ അരച്ചെടുത്ത് തേനില്‍ ചേര്ത്ത് രാവിലെ കഴിക്കുക.

5. പപ്പായക്കറ പപ്പടത്തില്‍ പുരട്ടി ചു
ട്ടുതിന്നുക. കുട്ടികള്ക്ക് ഉത്തമം.

6. തുമ്പപ്പൂവരച്ച് പാലില്‍ തിളപ്പിച്ചു കുടിക്കുക.

T )മുഖസൗന്ദര്യം വര്ധിപ്പിക്കാം ,,,,,,,,

ഒരാളുടെ സൗന്ദര്യം പ്രധാനമായും അയാളുടെ മുഖവുമായി ബന്ധപ്പെട്ടിരിക്കുന്നു. വീട്ടിലും ചുറ്റുവട്ടത്തും കിട്ടുന്ന വസ്തുക്കള്കൊാണ്ട് ഫലപ്രദമായി മുഖസൗന്ദര്യം വര്ധികപ്പിക്കാന്‍ ചില മാര്ഗടങ്ങളിതാ.

1. പഴുത്ത തക്കാളിയുടെ നീരും സമം തേനും ചേര്ത്തുന മുഖത്തു പുരട്ടി അരമണിക്കൂറിനുശേഷം ഇളം
ചൂടുവെള്ളത്തില്‍ കഴുകുക.

2. പനിനീരും പാല്പ്പാ ടയും ചേര്ത്തു പുരട്ടുക.

3. ആപ്പിള്‍ ജ്യൂസ് കുടിക്കുക.

4. ചെറുപുന്നയരി പൊടിച്ച് പാലില്‍
ചേര്ത്തു കഴിക്കുക.

5. പാച്ചോറ്റിത്തൊലിയും രക്തചന്ദനവും അരച്ചുതേച്ചു അരമണിക്കൂര്‍ കഴിഞ്ഞ് ഇളംചൂടോടെ കഴുകിക്കളയുക.

U ) ,മുടികൊഴിച്ചില്‍ തടയാം ,,,,,,

1. തേക്കിന്റെ വിത്തില്നിടന്നെടുക്കുന്ന
എണ്ണ തലയോട്ടിയില്‍ പുരട്ടുക.

2. നീലയമരിനീരും ചെറുനാരങ്ങാനീരും അന്നഭേദി ചേര്ത്ത്രച്ച് വെളിച്ചെണ്ണ
കാച്ചി തേയ്ക്കുക.

3. ഉമ്മത്തിലനീരില്‍ ഉമ്മത്തിന്കാേയരച്ച് കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുക.

4. പച്ചക്കര്പ്പൂ രം പൊടിച്ച് വെളിച്ചെണ്ണ
മുറുക്കി തേയ്ക്കുക. മുടി സമൃദ്ധമായി വളരുകയും ചെയ്യും.

5. കരിഞ്ചീരകം വെളിച്ചെണ്ണയില്‍
കാച്ചി തേയ്ക്കുക.

Friday, August 2, 2019

കസ്തൂരിമഞ്ഞളിന്റെ ഗുണങ്ങളറിയൂ.

നമ്മുടെ നാട്ടില്‍ ധാരാളമായി ലഭിക്കുന്ന കസ്തൂരി മഞ്ഞളിന് നിരവധി ഗുണങ്ങളുണ്ട്. സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും പല ഗുണങ്ങളും ഇവ നല്‍കും. രക്തത്തിന്റെ ശുദ്ധി വര്‍ദ്ധിപ്പിക്കാനും, ചൊറിച്ചില്‍, പനി, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങള്‍ മൂലമുണ്ടാകുന്ന പാടുകള്‍ മാറ്റാനും കസ്തൂരി മഞ്ഞള്‍ നിങ്ങളെ സഹായിക്കും. മുഖക്കുരു പാട് മാറ്റാന്‍ നല്ലതാണ് ഇത് ..കസ്തൂരി മഞ്ഞള്‍ ചര്‍മ പരിചരണത്തിനായി ഉപയോഗിക്കാറുണ്ട്. ചര്‍മത്തിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറ്റി ചര്‍മം തിളങ്ങാനും ഇവ സഹായിക്കും.

കസ്തൂരി മഞ്ഞളിന്റെ മറ്റ് ഗുണങ്ങള്‍ രക്തം ശുദ്ധിയാക്കും കസ്തൂരി മഞ്ഞളിന്റെ പ്രധാന ഗുണം രക്തം ശുദ്ധിയാക്കിവയ്ക്കാന്‍ സഹായിക്കും എന്നതാണ്.
ത്വക്ക് രോഗങ്ങള്‍ ചര്‍മത്തിനുണ്ടാകുന്ന എല്ലാവിധ പ്രശ്‌നങ്ങളും മാറ്റാന്‍ ഇവയ്ക്ക് കഴിവുണ്ട്. ശരീരത്തിലെ നിറഭേദങ്ങള്‍, ചൊറിച്ചില്‍ എന്നിവ ശമിപ്പിക്കും.
വെള്ളപ്പാണ്ട് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും വെള്ളപ്പാണ്ട് മാറ്റുവാനും പ്രയോജനകരമാണ്.
ദുര്‍ഗന്ധം മാറ്റാം ശരീരം മുഴുവന്‍ കസ്തൂരി മഞ്ഞളും ചന്ദനവും ചേര്‍ത്തരച്ച മിശ്രിതം പുരട്ടിയാല്‍ ദേഹകാന്തി വര്‍ദ്ധിക്കുകയും ദുര്‍ഗന്ധം മാറ്റി സുഗന്ധം നല്‍കുകയും ചെയ്യും.
ശരീരത്തിലെ പാടുകള്‍ അഞ്ചാംപനി, ചിക്കന്‍പോക്‌സ് തുടങ്ങിയ മൂലം ശരീരത്തിലുണ്ടാകുന്ന പാടുകള്‍ മാറ്റാന്‍ കസ്തൂരിമഞ്ഞളിനൊപ്പം കടുക്കാത്തോടും കൂട്ടിയരച്ച് പുരട്ടുന്നത് ഗുണപ്രദമാണ്.
കൊതുകുശല്യം കസ്തൂരിമഞ്ഞള്‍ ശരീരത്തില്‍ പുരട്ടുന്നതിലൂടെ കൊതുകുശല്യം നന്നായി കുറയ്ക്കാന്‍ സഹായിക്കും.
മുഖത്തെ രോമങ്ങള്‍ ദിവസവും ഇത് ചൂടുവെളിച്ചെണ്ണയില്‍ ചേര്‍ത്ത് പുരട്ടുന്നതിലൂടെ മുഖത്ത് ആവശ്യമില്ലാത്ത രോമങ്ങള്‍ നീക്കം ചെയ്യപ്പെടാന്‍ സഹായിക്കും.
സ്‌ട്രെച്ച് മാര്‍ക്ക്‌സ് ഗര്‍ഭധാരണത്തിനുശേഷം ഉണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്ക്‌സ് മാറ്റാന്‍ കസ്തൂരി മഞ്ഞള്‍ തേച്ചാല്‍ മതി.
തിളക്കം ലഭിക്കാന്‍ കസ്തൂരിമഞ്ഞളും തേനും ചേര്‍ത്ത് പുരട്ടുന്നത് നല്ല തിളക്കം ലഭിക്കും
മുഖക്കുരുവിന് ചന്ദനപ്പൊടിയും കസ്തൂരിമഞ്ഞളും ചേര്‍ത്ത് പുരട്ടി 30 മിനിട്ട് കഴിഞ്ഞ് കഴുകുക. മുഖക്കുരു മാറാന്‍ ഇത് സഹായിക്കും.
ചുളിവ് മാറ്റാന്‍ കരിമ്പ് ജ്യൂസും കസ്തൂരിമഞ്ഞളും ചേര്‍ത്ത പേസ്റ്റ് പുരട്ടുന്നത് ചുളിവ് മാറ്റാന്‍ സഹായിക്കും..
കൊതുകിനെ അകറ്റും ചെടികള്‍
കൊതുകുശല്യം ഡെങ്കിപ്പനിയായും മലേറിയയായുമെല്ലാം വരുന്ന കാലമാണ്‌. വേനല്‍ച്ചൂടേറുമ്പോള്‍ കൊതുകു ശല്യവും കൂടും. കൊതുകിനെ കൊല്ലാന്‍ പല വഴികളും ലഭ്യമാണ്‌. എന്നാല്‍ ഇവയില്‍ പല കെമിക്കലുകളും അടങ്ങിയിട്ടുണ്ട്‌. ആരോഗ്യത്തിന്‌ ഇവ അത്ര ഗുണകരമല്ലെന്നര്‍ത്ഥം. വീട്ടിലും പരിസരത്തും ചില ചെടികള്‍ വളര്‍ത്തുന്നത്‌ കൊതുകിനെ അകറ്റാന്‍ ഗുണകരമാണ്‌. ഇത്തരം ചെടികള്‍ ഏതൊക്കെയെന്നു നോക്കൂ, വെളുത്തുള്ളി വളര്‍ത്തുന്നത്‌ കൊതുകിനെ അകറ്റും. ഇവയുടെ രൂക്ഷഗന്ധം കൊതുകിനു പിടിയ്‌ക്കില്ല.

നമ്മുടെ വീടുകളില്‍ സാധാരണ കണ്ടുവരുന്ന തുളസിയും കൊതുകിനെ കൊല്ലാന്‍ ഏറെ നല്ലതാണ്‌. പുതിനയാണ്‌ കൊതുകിനെ അകറ്റാന്‍ സഹായിക്കുന്ന മറ്റൊരു സസ്യം. ഇതിന്റെയും മണം തന്നെയാണ്‌ കൊതുകിനെ അകറ്റുന്നത്‌. ലെമണ്‍ ഗ്രാസ്‌ കൊതുകിനെ അകറ്റാന്‍ കഴിയുന്ന മറ്റൊരു സസ്യമാണ്‌. റോസ്‌മേരിയാണ്‌ മറ്റൊരു സസ്യം. ഇതും കൊതുകിനെ അകറ്റാന്‍ നല്ലതാണ്‌. ലാവെന്‍ഡര്‍ കൊതുകിനെ അകറ്റാന്‍ സഹായിക്കും. ഇതും വീടുകളില്‍ സാധാരണ വളര്‍ത്താവുന്ന ഒന്നാണ്‌. ലെമണ്‍ ബാം മണമുള്ളതു കൊണ്ടുതന്നെ കൊതുകിനെ അകറ്റാന്‍ നല്ലതാണ്‌. ചെണ്ടുമല്ലി അഥവാ മെറിഗോള്‍ഡ്‌ കൊതുകില്‍ നി്‌ന്നും രക്ഷ നേടാന്‍ സഹായിക്കുന്ന മറ്റൊരു സസ്യമാണ്‌.
അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട ഒറ്റമൂലികൾ -

 വെളുത്തുള്ളി :- വെള്ളുള്ളി വറുത്തെടുത്ത് ജീരകവും കൽക്കണ്ടവും പൊടിച്ചു ചേർത്ത് പശുവിൻ നെയ്യിൽ കുഴച്ച് കഴിച്ചുകൊണ്ടിരുന്നാൽ മൂലക്കുരു ശസ്ത്രക്രിയ കൂടാതെ മറുന്നതാണ്. "ഫിസ്റ്റുല"യ്ക്കും ഈ പ്രയോഗം ഗുണകരമാണ് !

 കൊളസ്ട്രോൾ:- കറിവേപ്പില അരച്ച് ഒരു അടയ്ക്കയോളം വലുപ്പത്തിൽ ഉരുട്ടി കാലത്ത് ചൂടുവെള്ളത്തിൽ കഴിയ്ക്കുക.

 ദിവസവും ഇഞ്ചി അരച്ച് ഒരു വലിയ നെല്ലിയ്ക്കയോളം വലുപ്പത്തിൽ ഉരുട്ടി കാലത്ത് വെറും വയറ്റിൽ കഴിയ്ക്കുന്നത് രക്ത വാത രോഗികൾക്ക് ഗുണപ്രദമാണ്. ആമവാതത്തിനും ഈ പ്രയോഗം ഫലപ്രദമാണ്. രക്തവാതം എത്ര വർദ്ധിച്ചാലും ഈ ഇഞ്ചിപ്രയോഗം അനിതരസാധാരണമായ ഫലത്തെ പ്രദാനം ചെയ്യും !!

 ദിവസവും ഒരോ ടീസ്പൂൺ വീതം ശുദ്ധമായ മഞ്ഞൾപ്പൊടി(ഇംഗ്ലീഷ് വളം ചേർക്കാത്ത മഞ്ഞൾ കിഴങ്ങ് പൊടിച്ച പൊടി)തേനിൽ ചാലിച്ച് കഴിച്ചുകൊണ്ടിരുന്നാൽ ഏതു വിധത്തിലുള്ള അർബുദവും (കാൻസർ) തടയാൻ കഴിയും.പണ്ടു കാലത്ത് ഇന്നത്തെപ്പോലെ അർബുദരോഗം ഇല്ലാതിരുന്നതിന് പ്രധാന കാരണം മഞ്ഞളിന്റെ നിത്യോപയോഗമാണ്!!

 ചീരയില മുതിര കൂട്ടി കഷായം വെച്ച് അതിൽ നിന്നും 3 ഔൺസ് വീതമെടുത്ത് 2 ടീസ്പൂൺ ചെറുനാരങ്ങാ നീരും ചേർത്ത് ദിവസം രണ്ട് നേരം ഒരു മാസത്തോളം കഴിച്ചാൽ എത്ര പഴകിയ മൂത്രക്കല്ലായാലും പൊടിഞ്ഞു പോകുന്നതാണ്

 എള്ളും, കുരു കളഞ്ഞ നെല്ലിയ്ക്കയും കൂടി അരച്ച് ദിവസവും വെറുംവയറ്റിൽ കഴിച്ചാൽ ദീർഘായുഷ്മാനാകും.ഈ പ്രയോഗം രോഗപ്രതിരോധശ ശക്തി നൽകി മനുഷ്യനെ പുനർനവനാക്കും !

 വൃക്കയെ സംരക്ഷിയ്ക്കാൻ :

 പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗം അതിന്റെ കുരുവാണ്. വൃക്കാരോഗങ്ങൾ വരാതിരിയ്ക്കാൻ പപ്പായയുടെ കുരു ഉണക്കിപ്പൊടിച്ച് വെള്ളം ചേർത്ത് വെറും വയറ്റിൽ കഴിയ്ക്കുക.
(മദ്യപാനികൾ ഇത് ചെയ്യുന്നത് നന്നായിരിയ്ക്കും)

 പ്രമേഹത്തിന്...
അഞ്ചു ഗ്രാം മഞ്ഞൾപ്പൊടി 3 മി.ലി. നെല്ലിക്കാ നീരിൽ ചാലിച്ച് ഒരു സ്പൂൺ തേനും ചേർത്ത് പതിവായി സേവിച്ചാൽ ആരംഭദശയിലുള്ള പ്രമേഹം പൂർണ്ണമായി മാറും.

 ഛർദ്ദി
----------

》വെളുത്തുള്ളി, ഇഞ്ചി, കുവളത്തില, കടുക്, ഞറുങ്ങണപ്പുല്ല്, മുരിങ്ങപ്പട്ട, കോലിഞ്ചി, ഉപ്പ് ഇവ തിളപ്പിച്ച് വറ്റിച്ച് അൽപ്പം വീതം കുടിക്കുക.

》ഉപ്പും പഞ്ചസാരയും ചേർത്തു തിളപ്പിച്ച വെള്ളം ധാരാളം കുടിക്കുക

 അരിമ്പാറ
~~~~~~~

ഒരല്ലി വെളുത്തുള്ളി ചുട്ട് അരിമ്പാറക്കു മീതെ വെച്ച് കെട്ടുക. അരിമ്പാറ പോകും.

ഇഞ്ചി ചെത്തി കൂർപ്പിച്ച് ചുണ്ണാമ്പിൽ മുക്കി അരിമ്പാറയിൽ പല തവണ ഉരസുക. അരിമ്പാറ മാറികിട്ടും.

എരിക്കിൻ കറ തേക്കുക

കിഴുകാനെല്ലി പാലിൽ അരച്ച് പുരട്ടുക

ചുണ്ണാമ്പും കാരവും ചേർത്ത് പുരട്ടുക

 ആസ്ത്മ
~~~~~~~

ഒരു ചെറുനാരങ്ങയുടെ നീരിൽ ഒരു കോഴിമുട്ട ഉടക്കാതെ ഇട്ടു വയ്ക്കുക, പിറ്റേദിവസം ആ മുട്ട ഉടച്ചുചേർത്ത് കഴിക്കുക. ആസ്ത്മാ രോഗത്തിനു ശമനം ലഭിക്കും.

ആടലോടകത്തിൻ ഇല വെട്ടി പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുക.

 അപസ്മാരം

വയമ്പ് പൊടിച്ചതും തേനും ബ്രഹ്മി നീരിൽ ചേർത്ത് കഴിക്കുക.
ചെറൂള Aerva lanata
ഔഷധ സസ്യപഠനം/ദശപുഷ്പം
ചെറൂള(ബലിപൂവ്)
ശാസ്ത്രീയ നാമം: Aerva lanata
സംസ്കൃതം. : ഭദ്രികാ , ഗോരക്ഷഗന്‍ജാ, കുരണ്ടക .  
ഹിന്ദി : ചയ
തമിഴ് : പൂലൈ ,സിറുപീളൈ
ദേവത. : യമധർമ്മൻ
രസാദി ഗുണങ്ങൾ
രസം :തിക്തം
ഗുണം :ലഘു, സ്നിഗ് വൈദ്യർധം
വീര്യം :ശീതം
വിപാകം :മധുരം
🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

 ശരീരത്തിലെ മാലിന്യങ്ങളെ പുറം തള്ളും. വൃക്കയെ ഉത്തേളിപ്പിക്കും.
മൂത്രകല്ലും മൂത്ര ചുടിച്ചിലും ശമിപ്പിക്കും.

വൃക്കരോഗങ്ങൾ
Kidney stone
കൃമിശല്യം മൂത്രാശയ രോഗങ്ങൾ രക്ത സ്രാവം മുതലായ രോഗങ്ങൾ ക്ക് മരുന്നായി ഉപയോഗിക്കുന്നു

ചെറുള അരച്ച് മോരിൽ കഴിയാൽ പ്രമേഹത്തെ ശമിപ്പിക്കും.ചെറൂളയും തഴുതാമയും കുടി കരിക്കിൻ വെള്ളത്തിൽ ദീർഘ കാലം കഴിച്ചാൽ അശ്മരി ശമിക്കും. ചെറൂള ഓരില മുളയില അടവതിയൻ ദേവതാരം ജീരകം ഇവ സമം കഷായം വച്ച് പുഴുക് വേൻ പൊടിയായി കഴിച്ചാൽ വായുക്ഷോഭം ശമിക്കും, ശമിക്കും.

ചെറൂള കറി വച്ചു കഴിച്ചാൽ വായ് പുണ്ണു ശമിക്കും. അതു കൊണ്ട് ഇതിന് പുണ്ണ് നാക്കില എന്നൊരു പേരുണ്ട്. അസ്ഥി ഭംഗത്തിനും നല്ലതാണെന്ന് പറയപെടുന്നു. ചെറൂളയിട്ട് വെള്ളം തിളപ്പിച്ച് കഴിക്കുന്നത് നീരിനെ ശമിപ്പിക്കും.

ചെറുളയും മൈസൂർ വാഴയുടെ കാമ്പിലെ (പിണ്ടിയിലെ) വെള്ളവും കുടി കഴിച്ചാൽ കിട്നി സ്റ്റോൺ ശമിക്കും. ഇതിന്റെ കൂടെ മുതിര വെന്ത വെള്ളം കൂടി ചേർത്തു കഴിച്ചാൽ പിത്താശയ കല്ലു ശമിക്കും. ചെറുളയും നാടൻ ചെമ്പരത്തി മൊട്ടും കുടി കഴിച്ചാൽ ഒന്നോ രണ്ടോ ആഴ്ച കൊണ്ട് കൊളസ്ട്രോൾ ശമിക്കും....

ചെറുള അരച്ച് കറന്ന ചൂടോടെയുള്ള പാലിലോ വാഴ പിണ്ടി തീരി ലോ സേവിച്ചാൽ മൂത്ര ചൂടും മൂത്ര നാളത്തിലെ പഴുപ്പും (യൂറിനറി ട്രാക് ഇൻഫഗ്ഷൻ) ശമിക്കും. വൃക്ക രോഗങ്ങൾക്കെല്ലാം നല്ലതാണ്. മൂത്രശയത്തിലെ പഴുപ്പ് വീക്കം കല്ല് മുതലായവയെയും ശമിപ്പിക്കും.പ്രമേഹത്തിനും നന്ന്. കൃമിക്കും നല്ലതാണ്, ഗർഭിണികൾ ക്ക് കാലിലുണ്ടാകുന്ന നീരിന് ചെറൂള കഷായം വളരെ നല്ലതാണ്.

മൂത്ര കല്ലിനെ അലിയിച്ചു കളയുന്നതിനാൽ ചില സ്ഥലങ്ങളിൽ ചെറൂളക്ക് കല്ലുരുക്കി എന്നും പറയാറുണ്ട്. തേറ്റാമ്പരലും ചെറുളയും കൂടി കഷായം വച്ചു കഴിക്കുന്നത് ഏറെ നല്ലതാണെന്ന് തോന്നുന്നു. സാധാരണ കരിക്കിൻ വെള്ളത്തിലാണ് കൊടുക്കാറ്. വാഴ പിണ്ടി നീരിലും പാലിലും ,തേങ്ങാ പാലിലും കൊടുക്കാറുണ്ട്. ചെറിയ ഉള്ളി കൂടി ചേർത്ത് കൊടുക്കുന്നതും നല്ലതായി കാണുന്നുണ്ട്. കണ്ണിലെ ചതവ് ,മുറിവുകൾക്കും ,ചുവപ്പിനും, പീള കെട്ടുന്നതിനും ,ചെങ്കണ്ണിനും ചില സ്ഥലങ്ങളിൽ ചെറൂളയില ചതച്ചു പിഴിയുന്ന പതിവുണ്ട് - മുറിവുള്ളപ്പോൾ നല്ല എരിച്ചിലുണ്ടാകും.

അപൂർവ്വം ചിലരിൽ കരിക്കിൻ വെള്ളവും വാഴ പിണ്ഡി നീരും ദോഷ ഫലങ്ങൾ ഉളവാക്കും. തളർച്ചയോ തലകറക്കമോ ഉണ്ടാകാം അങ്ങിനെയുള്ളവർക്ക് അശ്ശരിയിൽ ഉപയോഗിക്കാവുന്ന ഒരു കഷായ വിധി കുറിക്കുന്നു. ചെറൂള ,കല്ലൂർ വഞ്ചി ,തേററാംപരൽ, ആനത്തെരിഞ്ഞിൽ ,ചെറു ഞരിഞ്ഞിൽ, കല്ലുരുവി ,മല്ലി ,ജീരകം ,ഉള്ളി ഇവ കഷായം വച്ച് പൊരികാര ഭസ്മം തൃകടി പ്രമാണ മോ ഞണ്ടുകൽ ഭസ്മം ഒരു നുള്ളോ മേൻ പൊടി ചേർത്ത് രോഗാനുസരണം ഒരു മണ്ഡലമോ ,
അര മണ്ഡല മോ സേവിക്കുക. മൂത്ര കൽ അലിഞ്ഞു പോകും.

ബലിപൂവ്, ഞെരിഞ്ഞിൽ, തഴുതാമ, കഷായമിട്ടു കുറച് നാൾ കുടിച്ചാൽ കല്ല് അലിഞ്ഞു പോകും

മഞ്ഞൾ, തേറ്റാംമ്പരൽ, പൊൻ കരണ്ടി, ചെറൂള സമൂലം, 15 ഗ്രാം വീതം എടുത്ത് കഴുകി ഒരു മൺകലത്തിൽ ഇട്ട് ,8 ഗ്ലാസ് വെള്ളം (ഒരു ഗ്ലാസ് 150m L) ഒഴിച്ച് തിളപ്പിച്ച് വറ്റിച്ച് ഒരു ഗ്ലാസ് ആക്കണം.
ശേഷം അര ഗ്ലാസ് രാവിലെ ആഹാരത്തിന് മുൻപ് ,ബാക്കി അര ഗ്ലാസ് രാത്രി അത്താഴത്തിന് ശേഷം 21 ദിവസം കുടിക്കണം. രോഗശമനം പ്രമേഹം, മൂത്രപഴുപ്പ്, എരിച്ചിൽ ,മൂത്രതടസം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ മുതലായവ ശമിക്കും.

ചെറൂളയും കടുക്കയും കൂടി അരച്ച് പാലിൽ സേവിച്ചാൽ വിളർച്ച ശമിക്കും.

ബലിപൂവ്, ഞെരിഞ്ഞിൽ, തഴുതാമ, കഷായമിട്ടു കുറച്ച്നാൾ കുടിച്ചാൽ കല്ല് അലിഞ്ഞു പോകും

മഞ്ഞൾ, തേറ്റാംമ്പരൽ, പൊൻ കരണ്ടി, ചെറൂള സമൂലം, 15 ഗ്രാം വീതം എടുത്ത് കഴുകി ഒരു മൺകലത്തിൽ ഇട്ട് 8 ഗ്ലാസ് വെള്ളം (ഒരു ഗ്ലാസ് 150m L) ഒഴിച്ച് തിളപ്പിച്ച് വറ്റിച്ച് ഒരു ഗ്ലാസ് ആക്കണം. ശേഷം അര ഗ്ലാസ് രാവിലെ ആഹാരത്തിന് മുൻപ് ,
ബാക്കി അര ഗ്ലാസ് രാത്രി അത്താഴത്തിന് ശേഷം 21 ദിവസം കുടിച്ചാൽ
പ്രമേഹം, മൂത്രപഴുപ്പ്, എരിച്ചിൽ ,മൂത്ര തടസം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ കുറയും. ശമിക്കും.

ചെറൂള അരച്ച് തേൻ ചേർത്ത് സേവിച്ചാൽ മൂത്ര കല്ലുകൾ വീണു പോകും. കല്ലിന് വലിപ്പം കൂടുതൽ ഉണ്ടെങ്കിൽ മുതിര അൽപം പുളിയിട്ട് വെന്ത വെള്ളം എടുത്ത് രസം വച്ച് ഏഴു ദിവസം സേവിച്ച ശേഷം ചെറൂള സേവിക്കുക.
മുതിര വെള്ളം കല്ലിന്റെ സൈഡ് കുറക്കുന്നതു കൊണ്ട് സുഖമായി വീണു പോകും മുതിര തുറന്നു വച്ച് വേവിക്കണം.മുതിര യിലെ കാൽസ്യം ഒക്സിലേറ്റ് തുറന്നു വച്ച് പുളിയിട്ട് വേവിച്ചാൽ കാണ്ഡ്യം ഓക്സിലേറ്റ് വിഘടിച്ച് നശിക്കും. അല്ലെങ്കിൽ അത് വീണ്ടും രോഗമുണ്ടാക്കാം. ചെറുള പിണ്ടി നീരിൽ കഴിച്ചാൽ മൂത്ര ചൂട് മൂത്രത്തിൽ പഴുപ്പ് അസ്ഥി സ്രാവം ശുക്ല സ്രാവം പോസ്റ്റേറ്റ് പ്രശ്നങ്ങൾ മൂത്ര കണ്ട് തനിയേ മൂത്രം പോകുക മുതലായ രോഗങ്ങൾ ശമിക്കും.

ചെറുളയുടെ ദേവത യമധർമനാണ്.
അതു കൊണ്ട് ചെറൂള കഴിക്കുന്നത് ആയുർ ബലം വർദ്ധിപ്പിക്കും . ചെറൂള, ചെറു കടലാടി ,ഇന്തുപ്പ് ഇവ അരച്ച് ലേപനം ചെയ്കയും കൈരശോര ഗുൽഗുലു കരിങ്ങാലി വെള്ളത്തിൽ സേവിക്കയും ചെയ്താൽ പാദ ചക്രകം (ആണി രോഗം) ശമിക്കും.
മൂത്ര ചുടിച്ചിലും അതുമൂലം വായു കോപിച്ച് പൊക്കിളിനു സമീപം തടിക്കുന്നതും ബൃഹദീദ്യയവും ഞരിഞ്ഞിലും ചെറൂളയും കൂടി കഷായം വച്ക കഴിച്ചാൽ ശമിക്കും.

ഭദ്ര ഭദ്രിക യമേഷ്ടി നിൻദീര ഗോരക്ഷിക കൂടി;വ ആലിലകല്ലൂർ വഞ്ചി എന്നൊക ചെറുളക്ക് പേരുണ്ട്......ചെറൂള ശകുനം കാണുന്നത് ദോഷകരമാണ് എന്ന് ശകുനശസ്ത്രത്തിൽ പറയുന്നു. ബലി പൂവും ആട്ടിൻ രോമവും കുറുക്കന്റെ എല്ലും മൺ കുടത്തിലിട്ട് കോഴി ചോരയിൽ സ്ഫുടം ചെയ്തെ ടുക്കുന്ന ഭസ്മം ചില ദുർമന്ത്രവാദങ്ങളിൽ ഉപയോഗി ച്ചിരന്നു. ആനുപദേശത്തു നിന്നും ചെറൂള പറിച്ച് രാത്രിയുടെ മദ്ധ്യ യാമത്തിൽ ചുടലഭസ്മം ചേർത് അരച്ചെടുക്കുന്നതും ചില ദുർമന്ത്രവാദങ്ങളിൽ ഉപയോഗിച്ചിരുന്നു........ചെറൂള പ്രമേഹത്തിന് നല്ലതണ് എങ്കിലും ഒറ്റക്ക് അധിക കാല ഉപയോഗ ക്കുന്നത് ദോഷകരമാണ് ഇതിൽ അടങ്ങിയ ട്ടുള്ള താനിൽ എന്ന ഘടകമാണ് പാൻ ക്രിയാസിനെ ഉത്തേജപ്പിക്കുന്നത്. ചെറുളയും പചമഞ്ഞളു ഏകനായ കത്തിന്റെ വേരും തേറ്റാമ്പരലും കൂടി അരച്ച് വലിയ നെല്ലിക്ക അളവ് ദിവസവും രാവിലെയും വൈകിട്ടും സേവിച്ചാൽ അരമണ്ഡല കൊണ്ട് ചിലർ കൊക്ക പ്രമേഹശമനം വന്നതായി കാണുന്നു. എല്ലാ വരിലും ഫലിച്ചു കാണുന്നില്ല. സിദ്ധ വദ്യത്തിൽ ചല ഔഷധ ങ്ങൾ ശുദ്ധി ചെയ്യാൻ ചെറൂള ചാർ ഉപയോഗിക്കുന്നു ചെറുളയിൽ പൊതിഞ്ഞ് ചില വസ്തുക്കൾ സ്ഫുടം ചെയ്യാറുണ്ട്.

ചെറൂള ഞെരിഞ്ഞിൽ തേററാമ്പരൽ കല്ലൂർ വഞ്ചി ഇരുവേലി ഇവ സമം ഇതിൽ ഒന്നിന്റെ പകുതി കൊടുവേലിയും ചേർത് ചട്ടിയിലാക്കി ശീലമൺ ചെയ്ത് പുടമിട്ട ഭസ്മം മൂന്നുവട്ടം വെള്ളത്തിൽ കലക്കി അരിച്ച് എടുക്കുന്ന ഉപ്പ് പ്രായവും ദേഹ ബലവും നോക്കി മാത്ര നിശ്ചയിച് കരിക്കിൻ വെള്ളത്തിലോ വാഴപ്പിണ്ടിനീരിലോ കൊടുത്താൽ കരളിനെ ശുദ്ധീകരിക്കുകയും പിത്താ/ശയ കല്ലും വൃക്കയിലെ കല്ലും ഉമിനീർ ഗ്രന്ഥിയിലെ കല്ലും പാൻക്രിയാസിലെ കല്ലും മൂത്രാശയ കല്ലും ശമിപ്പിക്കുകയും ചെയ്യും. മന്ദാഗ്നി തുനി പ്രതിതുനി മുതലായവയും ശമിക്കും.

ചെവ കള സമൂലം എടുത്ത് അൽപം മഞ്ഞളും ചേർത് അരച്ച് ലേപനം ചെയ്താൽ ഉളുക്ക് ശമിക്കും

 ചെറൂള പൂവ് വെള്ളത്തിൽ തിളപ്പിച്ച് കുടിച്ചാൽ കിഡ്‌നി സ്റ്റോൺ സുഖപ്പെടും. രണ്ടുനേരം ദിവസേന കുടിക്കുന്ന അളവ്
വെള്ളത്തിൽ അതിൽ ഒരു പിടി
ചെറൂള പൂ ഇട്ടു തിളപ്പിച്ചു. വെന്തു കുടിക്കുന്ന പതിവും ഉണ്ട് പിന്നെ ആഴ്ചയിൽ ഒരു തവണ. ചെറൂള പൂവ് കരുപ്പെട്ടി ചേർത്ത് ചായ ആക്കി കുടിക്കുന്ന പതിവും ഉണ്ട്.
മൂത്ര കല്ലിനു വിശേഷമാണ്. ചെറൂള സമൂലം അരച്ച് മോരിൽ കൊടുത്താൽ
കുട്ടികളുടെ ഛർദി ശമിക്കുമെന്നും.
കീഴാർ നെല്ലി (ചുവപ്പു )ചെറുളയും സമൂലം വലയിൽ കെട്ടി എയ്താൽ ധാരാളം മീൻകിട്ടുമെന്നും പുരാതന അറബി കയ്യെഴുത്തു ഗ്രന്ഥത്തിൽ കാണുന്നു

ചെറൂള ഞെരിഞ്ഞിൽ തേററാമ്പരൽ കല്ലൂർ വഞ്ചി ഇരുവേലി ഇവ സമം ഇതിൽ ഒന്നിന്റെ പകുതി കൊടുവേലിയും ചേർത് ചട്ടിയിലാക്കി ശീലമൺ ചെയ്ത് പുടമിട്ട ഭസ്മം മൂന്നുവട്ടം വെള്ളത്തിൽ കലക്കി അരിച്ച് എടുക്കുന്ന ഉപ്പ് പ്രായവും ദേഹ ബലവും നോക്കി മാത്ര നിശ്ചയിച് കരിക്കിൻ വെള്ളത്തിലോ വാഴപ്പിണ്ടിനീരിലോ കൊടുത്താൽ കരളിനെ ശുദ്ധീകരിക്കുകയും പിത്താ/ശയ കല്ലും വൃക്കയിലെ കല്ലും ഉമിനീർ ഗ്രന്ഥിയിലെ കല്ലും പാൻക്രിയാസിലെ കല്ലും മൂത്രാശയ കല്ലും ശമിപ്പിക്കുകയും ചെയ്യും. മന്ദാഗ്നി തുനി പ്രതിതുനി മുതലായവയും ശമിക്കും.

ചെവ കള സമൂലം എടുത്ത് അൽപം മഞ്ഞളും ചേർത് അരച്ച് ലേപനം ചെയ്താൽ ഉളുക്ക് ശമിക്കും

 ചെറൂള പൂവ് വെള്ളത്തിൽ തിളപ്പിച്ച് കുടിച്ചാൽ
കിഡ്‌നി സ്റ്റോൺ സുഖപ്പെടും. രണ്ടുനേരം
ദിവസേന കുടിക്കുന്ന അളവ്
വെള്ളത്തിൽ അതിൽ ഒരു പിടി
ചെറൂള പൂ ഇട്ടു തിളപ്പിച്ചു. വെന്തു
കുടിക്കുന്ന പതിവും ഉണ്ട്
പിന്നെ ആഴ്ചയിൽ
ഒരു തവണ.
ചെറൂള പൂവ് കരുപ്പെട്ടി ചേർത്ത്
ചായ ആക്കി കുടിക്കുന്ന പതിവും ഉണ്ട്.
മൂത്ര കല്ലിനു വിശേഷമാണ്. ചെറൂള സമൂലം അരച്ച് മോരിൽ കൊടുത്താൽ
കുട്ടികളുടെ ഛർദി ശമിക്കുമെന്നും.
കീഴാർ നെല്ലി (ചുവപ്പു )ചെറുളയും സമൂലം വലയിൽ കെട്ടി എയ്താൽ ധാരാളം
മീൻകിട്ടുമെന്നും പുരാതന അറബി കയ്യെഴുത്തു ഗ്രന്ഥത്തിൽ കാണുന്ന്

ചെറൂള അരച്ച് ലേപനം ചെയ്യുന്നത് ചെറിയ ക്ഷതങ്ങളുടെ നീരും വേദനയും ശമിപ്പിക്കും.ചെറൂള സ്വരസത്തിൽ പാലും നെയ്യും ചേർത് തേറ റാം പരൽ കൽകമായി കാച്ചിയ രി ച്ച നെയ് പഞ്ചസാര ചേർത് കടഞ്ഞുവച്ചിരുന്ന് സേവിച്ചാൽ മർമാഘാതം കൊണ്ടുള്ള വേദനയും വിഷമങ്ങളും ശമിക്കും