Monday, August 26, 2019

കടച്ചക്ക തോരന്‍


ആവശ്യമുള്ള സാധനങ്ങള്‍
***************************
കടച്ചക്ക- ഒന്ന്
തേങ്ങ- പകുതി
പച്ചമുളക്- അഞ്ച്
സവാള- ഒന്ന്
വെളുത്തുള്ളി- അഞ്ച്
കുരുമുളക്- പത്തെണ്ണം
ഇഞ്ചി- ചെറിയ കഷ്ണം
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
കറിവേപ്പില- രണ്ട് തണ്ട്
കടുക്- അല്‍പം
വറ്റല്‍മുളക്- രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം
********************
കടച്ചക്ക കനം കുറച്ച് അരിഞ്ഞ് മാറ്റി വെക്കുക.
പച്ചമുളക്, ഇഞ്ചി, സവാള, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞ് മാറ്റി വെക്കാം.
പിന്നീട് ഒരു ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കി ഇതിലേക്ക് കറിവേപ്പില, വറ്റല്‍മുളത്, കടുക്, കുരുമുളക് എന്നിവയിട്ട് പൊട്ടിക്കുക.
അതിനു ശേഷം അരിഞ്ഞ് വെച്ചിരിക്കുന്ന സവാളയും ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം കൂടി മിക്‌സ് ചെയ് വഴറ്റിയെടുക്കണം.
സവാള വഴറ്റിക്കഴിഞ്ഞാല്‍ അതിലേക്ക് അരിഞ്ഞു വെച്ച കടച്ചക്ക ചേര്‍ക്കണം.
ശേഷം അല്‍പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് അല്‍പം വെള്ളമൊഴിച്ച് നല്ലതു പോലെ വേവിച്ചെടുക്കുക. കടച്ചക്ക നല്ലതു പോലെ വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങയും ചേര്‍ക്കാം. ശേഷം വെള്ളം നല്ലതു പോലെ വറ്റിക്കഴിഞ്ഞ് വാങ്ങിവെക്കാം.
നല്ല രുചികരമായ കടച്ചക്കത്തോരന്‍ തയ്യാര്‍.

No comments:

Post a Comment