Thursday, August 22, 2019

നാടൻ മട്ടൻകറി


മട്ടന്‍ (കഷ്ണങ്ങളാക്കിയത്) – 1 കിലോ
സവാള (ചെറുതായി അരിഞ്ഞത്) – 2 എണ്ണം
ചെറിയുള്ളി – 10
ഇഞ്ചി (ചെറുതായി അരിഞ്ഞത്) – ഒരു വലിയ കഷണം
വെളുത്തുള്ളി – പത്തു അല്ലി
പച്ച മുളക് (രണ്ടായി കീറിയത്) – 4 എണ്ണം
മുളകുപൊടി -1 സ്പൂണ്‍
മല്ലിപ്പൊടി — 2 സ്പൂണ്‍
കുരുമുളക് പൊടി –1 സ്പൂണ്‍
ഗ്രാമ്പു 6 എണ്ണം
മഞ്ഞപ്പൊടി – സ്പൂണ്‍
ഗരംമസാലപ്പൊടി ( കറുവപ്പട്ട 2 , ഗ്രാമ്പു 4 ,പെരുംജീരകം ഒരു നുള്ള് , ഏലയ്ക്ക 4 പട്ടയില 1, ഇവ ചൂടാക്കി പൊടിചെടുത്തത്…..)
കറിവേപ്പില – 2 തണ്ട്
മല്ലിയില – കുറച്ച്
എണ്ണ ,ഉപ്പ്

തയ്യാറാക്കുന്ന വിധം:

മട്ടന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയതിനു ശേഷം ഒന്ന് തിളപ്പിച്ച്‌ വെള്ളം ഊറ്റി വെയ്ക്കുക.( മട്ടന്റ ഉളുമ്പ് മണം മാറി കിട്ടും )
ശേഷം ഉപ്പും മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ഗ്രാമ്പുവും അല്പം വെള്ളവും ചേർത്ത് വേവിച്ചു വെക്കുക ""
( പ്രഷര്‍ കുക്കറിലും വേവിയ്ക്കാം)
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതക്കുക.
ഒരു ചീനച്ചട്ടിയിലോ പാനിലോ എണ്ണ ഒഴിച്ച് ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് ചതച്ചതും സവാള അരിഞ്ഞതും ചെറിയുള്ളിയും ചേർത്തു വഴറ്റുക. മുളകുപൊടിയും മല്ലിപൊടിയും മഞ്ഞപ്പൊടിയും ചേർക്കുക, നല്ല പോലെ വയറ്റിയ ശേഷം വേവിച്ചു വെച്ച മട്ടന്‍ ചേർക്കുക .മട്ടനില്‍ മസാലകള്‍ എല്ലാം നന്നായി പിടിക്കാനായി നല്ലത് പോലെ ഇളക്കുക, എന്നിട്ട് കുരുമുളക് പൊടി ചേർക്കുക,
 ആവശ്യമെങ്കിൽ ചൂട് വെള്ളവും ഉപ്പും ചേർക്കുക

പിന്നെ ഗരം മസാല ചേർക്കുക….നല്ല പോലെ വെന്തതിനു ശേഷം വാങ്ങി മല്ലിയില, കറിവേപ്പില ,സ്പ്രിംഗ് ഒനിയന്‍ ഏതെങ്കിലും ഉപയോഗിച്ച് അലങ്കരിക്കുക.

എരിവു ഇഷ്ടമുള്ളവർക്ക് കുരുമുളക് പൊടി വീണ്ടും ചേർക്കുക "

നാടൻ മട്ടന്‍ കറി റെഡി😋💪👍

No comments:

Post a Comment