Tuesday, September 28, 2021

ചായക്കട വെട്ടുകേക്ക്

                 ആവശ്യമായ സാധനങൾ

1. മൈദ : 500 ഗ്രാം

2. മുട്ട അടിച്ചത് : 3 എണ്ണം

3. പഞ്ചസാര പൊടിച്ചത് : 2 കപ്പ്

4. നെയ്യ് : ഒരു ടേബിൾ ടീസ്പൂൺ

5. പാല്‍ : ഒരു ടേബിള്‍ സ്പൂണ്‍

6. വാനില എസന്‍സ് : അര ടീസ്പൂൺ

7. ഏലക്കായ് പൊടിച്ചത് : 5എണ്ണം

8. സോഡാപ്പൊടി : ¼ കാൽ ടീസ്പൂൺ

9 . റവ : 100 ഗ്രാം

          തയാറാക്കുന്ന വിധം:

മൈദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി തെള്ളി വെയ്ക്കുക. മുട്ട നന്നായി അടിച്ച് പഞ്ചസാര, പാല്‍, നെയ്യ്, വാനില എസന്‍സ്, ഏലക്കായ്‌പ്പൊടി എന്നിവയുമായി ചേര്‍ത്തിളക്കുക. ഇതിനോടുകൂടി മൈദയും റവയും ചേര്‍ത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണി കൊണ്ടു മൂടിവെയ്‌ക്കേണ്ടതാണ്. രണ്ടു മണിക്കൂറിനു ശേഷം അരയിഞ്ച് കനത്തിൽ പരത്തി ചതുരക്കഷണങ്ങളായി മുറിക്കുക. ഓരോ കഷണത്തിന്റേയും ഓരോ മൂല നടുക്കുനിന്നു താഴോട്ടു പിളര്‍ത്തി ഇതളുപോലെയാക്കണം. എന്നിട്ട് ചൂടാക്കിയ [കാഞ്ഞ] എണ്ണയിൽ വറുത്തു കോരിയെടുക്കണം. കേക്ക് രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാം.

https://noufalhabeeb.blogspot.com/?m=1

Saturday, September 25, 2021

ഉരുളക്കിഴങ്ങ്‌ ഹലുവ

അധികം ചേരുവകൾ ഒന്നും ഇല്ലാതെ ഉരുളക്കിഴങ്ങ്‌ ഉപയോഗിച്ച്‌ നല്ല ടേസ്റ്റി ആയ ഹലുവ തയ്യാറാക്കുന്നത്‌ എങ്ങനെ ആണെന്ന് നോക്കാം..

              ചേരുവകൾ

ഉരുളക്കിഴങ്ങ്  -  8 എണ്ണം

പഞ്ചസാര - കാല്‍ കപ്പ്

ബദാം - ഒരു കൈപ്പിടി

പിസ്ത -  3 എണ്ണം

നെയ്യ് - 3 ടേബിള്‍ സ്പൂണ്‍

           തയ്യാറാക്കുന്ന വിധം

▪️ ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് നല്ലപോലെ ഉടയ്ക്കുക.

 ▪️ ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതിലേക്ക് വേവിച്ചുടച്ച ഉരുളക്കിഴങ്ങു ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകണം. അടിയില്‍ പിടിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

▪️ ഇതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കണം. നെയ്യും ഉരുളക്കിഴങ്ങും പഞ്ചസാരയും നല്ലപോലെ ചേര്‍ന്ന് വെള്ളം വറ്റിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം

▪ ശേഷം ബദാം, പിസ്ത എന്നിവ അരിഞ്ഞത് ഇതില്‍ ചേര്‍ത്ത് ഇളക്കുക. ഉരുളക്കിഴങ്ങ് ഹല്‍വ തയ്യാര്‍.

( തണുപ്പിച്ചോ ചൂടോടെയോ ഉപയോഗിയ്ക്കാം. )

https://noufalhabeeb.blogspot.com/?m=1

Wednesday, September 22, 2021

ചെമ്മീന്‍ തീയല്‍

                 ചേരുവകള്‍  

വൃത്തിയാക്കിയ ചെമ്മീന്‍  -  ¼ കിലോ

ചെറിയ ഉള്ളിരണ്ടായി മുറിച്ചത്  - 1 കപ്പ്

പച്ചമുളക് രണ്ടായി കീറിയത്    -  5 എണ്ണം

തക്കാളി നാലായി മുറിച്ചത്    -  2 എണ്ണം

ഇഞ്ചി ചെറുതായി മുറിച്ചത്  - 1 ടേബിള്‍ സ്പൂണ്‍

 തേങ്ങ ചിരകിയത്    -   1 ½ കപ്പ്

മുളകുപൊടി   -  1 ടേബിള്‍ സ്പൂണ്‍

മല്ലിപൊടി   -   2 ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പൊടി  -  ½ ടേബിള്‍ സ്പൂണ്‍

ഉലുവപൊടി - 1 നുള്ള്,

കുരുമുളകുപൊടി  -  ½ ടേബിള്‍ സ്പൂണ്‍

വറ്റല്‍മുളക്  - 4 എണ്ണം

പുളി   - നെല്ലിക്ക വലുപ്പത്തില്‍

കറിവേപ്പില, വെളിച്ചെണ്ണ കടുക്,  ഉപ്പ് വെള്ളം    -  ആവശ്യത്തിന്

                    തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ കഴുകി വൃത്തിയാക്കി വയ്ക്കുക. ചീനച്ചട്ടിയില്‍  എണ്ണ ഒഴിച്ച് ചിരകിയ തേങ്ങ വഴറ്റി നല്ല ബ്രൗണ്‍ നിറമാകുന്നവരെ വറുക്കുക. ഇതില്‍ പൊടിവര്‍ഗ്ഗങ്ങള്‍ (ഉലുവ പൊടി ഒഴികെ) ചേര്‍ത്ത് 3 മിനിട്ടു കൂടി വറുക്കുക (കരിഞ്ഞു പോകരുത്). ഈ കൂട്ട് തണുത്തശേഷം വെള്ളം ചേര്‍ത്ത് നല്ലപോലെ അരച്ചുവയ്ക്കുക. മണ്‍ചട്ടി അടുപ്പത്തു വച്ച് അതില്‍ വെളിച്ചെണ്ണ ഒഴിച്ച് അതില്‍ ഉള്ളി, പച്ചമുളക്, ഇഞ്ചി ഇവ വഴറ്റി അതിലേയ്ക്ക് ചെമ്മീനും അരപ്പും  ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇതിലേയ്ക്ക് ചേര്‍ക്കുക . പുളി കുറച്ചുവെള്ളത്തില്‍ കലക്കി അതും ചെമ്മീനില്‍ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. കറി മൂടി വേവിയ്ക്കുക. മുക്കാല്‍ വേകാകുമ്പോള്‍ തക്കാളി ചേര്‍ക്കുക. കറി കുറച്ച് കുറുകുന്ന പരുവത്തില്‍ ഉലുവപൊടി ചേര്‍ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റല്‍മുളക്, കറിവേപ്പില ഇവ ചേര്‍ത്ത് കടുകു താളിച്ച് കറിയില്‍ ചേര്‍ക്കുക, സ്വാദിഷ്ടമായ ചെമ്മീന്‍ തീയല്‍ തയ്യാര്‍.

https://noufalhabeeb.blogspot.com/?m=1

Tuesday, September 21, 2021

മുട്ട പഫ്‌സ്

                  ചേരുവകൾ:  

  പഫ്‌സ് ഷീറ്റ് തയാറാക്കാൻ

 ഓൾ പർപ്പസ് ഫ്ലോർ / മൈദ - 1 .5 കപ്പ്

 ഉപ്പ് - ആവശ്യത്തിന്

 ബട്ടർ / നെയ്യ് - 2 ടേബിൾ സ്‌പൂൺ

 മുട്ട -1

വെള്ളം - ആവശ്യത്തിന്

        മസാല തയ്യാറാക്കാൻ :

 ഓയിൽ - 1 ടേബിൾ സ്‌പൂൺ

സവാള - 3 (വലുത് )

വെളുത്തുള്ളി - 3 അല്ലി (വലുത്)

 ഇഞ്ചി - ചെറിയ കഷണം

കറിവേപ്പില - 5 - 10 ഇലകൾ

മുളക് പൊടി - 1/ 2 ടീസ്‌പൂൺ

മഞ്ഞൾ പൊടി -1/ 4 ടീസ്പൂൺ

കുരുമുളക് പൊടി - 1/2 ടീസ്പൂൺ

മുട്ട പുഴുങ്ങിയത് - 3 എണ്ണം

           തയാറാക്കുന്ന വിധം:

മൈദയിൽ ഉപ്പ്, ബട്ടർ,മുട്ട, വെള്ളം എന്നിവ ചേർത്ത് മാവ് തയാറാക്കുക. മാവ് 15 മിനിറ്റ് മാറ്റി വയ്ക്കുക. ഈ സമയം മസാല തയാറാക്കുക. അതിനായി എണ്ണ ചൂടാകുമ്പോൾ സവാള വഴറ്റിയെടുക്കുക. അതിലേക്കു 9 മുതൽ 1 4 വരെയുള്ള സാധനങ്ങൾ ഇട്ടു വഴറ്റുക. പഫ്‌സ് ഷീറ്റ് തയാറാക്കാനായി മാവ് ചെറിയ ഉരുളകളാക്കി എടുക്കുക. അതിൽ 6 എണ്ണം പുരിയുടെ വലുപ്പത്തിൽ പരത്തുക.അതിൽ ഓരോന്നിലും ബട്ടർ തേച്ച്, ഒന്നിന് മുകളിൽ ഒന്നായി വയ്ക്കുക.. പിന്നെ എല്ലാം കൂടി നേരിയതായി പരത്തുക. അതിനെ ചെറിയ സ്‌ക്വയർ ആയി മുറിക്കുക. എല്ലാത്തിലും മസാലയും മുട്ടയുടെ പകുതിയും വച്ചിട്ട് മടക്കുക. 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം. പാത്രത്തിൽ തട്ടുവച്ച് (10 മിനിറ്റ് പ്രീഹീറ്റ്) അതിൽ പഫ്സ് നിരത്തി 30 മിനിറ്റ് ചെറുതീയിൽ തയാറാക്കാം     https://noufalhabeeb.blogspot.com/?m=1

Sunday, September 19, 2021

വാഴക്കൂമ്പ് കട്ലറ്റ്

പല തരത്തിലുള്ള കട്ട്‌ലറ്റുകൾ കഴിച്ച്‌ നമുക്ക്‌ പരിചയമുണ്ട്‌...  വെജ്‌.   കട്ട്‌ലറ്റ്‌, ചിക്കൻ കട്ട്‌ലറ്റ്‌, ബീഫ്‌ കട്ട്‌ലറ്റ്‌ അങ്ങനെ അങ്ങനെ... പക്ഷെ ഇന്ന് നാം ഇവിടെ ഉണ്ടാക്കാൻ പോകുന്നത്‌ അൽപ്പം വ്യത്യസ്തമായ ഒരു കട്ട്‌ലറ്റ്‌ ആണ്‌ ... വാഴക്കൂമ്പ്‌ കട്ട്‌ലറ്റ്‌  

വാഴക്കൂമ്പ് അഥവാ _വാഴക്കുടപ്പൻ വാഴപ്പഴത്തേക്കാൾ ഗുണമേറിയതാണ്. പല വിധത്തിലുള വിറ്റാമിനുകളും , ധാതുക്കളും അടങ്ങിയ വാഴക്കൂമ്പ് രോഗ പ്രതിരോധ ശേഷിയെ കൂട്ടുന്നതിലും മുൻപന്തിയിലാണ് .കാൻസർ ,പ്രമേഹം ,മാനസികസമ്മർദ്ദം എന്നിവയ്ക്കുള്ള ഉത്തമ പരിഹാര മാർഗം കൂടിയാണ് വാഴക്കൂമ്പ് .വാഴക്കൂമ്പ് കൊണ്ടുള്ള ഒരു കട്ലറ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്

             ആവശ്യമായ സാധനങ്ങൾ

വാഴക്കൂമ്പ് അറിഞ്ഞത് -ഒന്നരക്കപ്പ്‌

സവാള അറിഞ്ഞത് -കാൽ കപ്പ്

ഇഞ്ചി അറിഞ്ഞത് - ഒന്നര ടീസ്പൂൺ

പച്ചമുളക് -ഒന്ന്

കറിവേപ്പില - രണ്ടു തണ്ട്

കടല - കാൽ കപ്പ്

ഉരുളക്കിഴങ്ങ് അറിഞ്ഞത് - അര കപ്പ്

മുളക് പൊടി - അര ടീസ്പൂൺ

മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ

മല്ലിപ്പൊടി -  അര ടീസ്പൂൺ

ഗരം മസാല - അര ടീസ്പൂൺ

എണ്ണ – വറുക്കാൻ

ഉപ്പ് -ആവശ്യത്തിന്

റൊട്ടിപ്പൊടി,മുട്ട വെള്ള - ആവശ്യത്തിന്

   തയ്യാറാക്കേണ്ട വിധം :

▪ഉരുളക്കിഴങ്ങും കടലയും വേവിക്കുക .രണ്ടും ഉടച്ചു എടുക്കുക .

▪പാൻ ചൂടാക്കി അല്പം എണ്ണ  ഒഴിച്ച് ഇഞ്ചി ,പച്ച മുളക് ,സവാള ,കറി വേപ്പില എന്നിവയിട്ട് വഴറ്റുക
▪മുളകുപൊടി , മല്ലിപ്പൊടി ,മഞ്ഞൾപ്പൊടി എന്നിവ വഴറ്റിയ ശേഷം വാഴക്കൂമ്പ് ചേർക്കുക .അല്പം വെള്ളം തളിച്ച് അടച്ചു വേവിക്കുക .

▪ഇതിലേക്ക് കടലയും ഉരുളക്കിഴങ്ങും ചേർക്കുക .മുളക് പൊടി ,മഞ്ഞൾ പൊടി ,മല്ലിപ്പൊടി ,ഗരം മസാല ,ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി ചെറിയ ഉരുളകളാക്കുക .

▪ഇത് മുട്ട വെള്ളയിൽ മുക്കി റൊട്ടിപ്പൊടി തൂകി എണ്ണയിൽ വറുത്തെടുക്കുക.

▪അടിപൊളി വാഴക്കൂമ്പ്‌ കട്ട്‌ലറ്റ്‌ റെഡി
https://noufalhabeeb.blogspot.com/?m=1


Thursday, September 16, 2021

ഡ്രൈ റെഡ് ചില്ലി ചിക്കന്‍

ഇന്ന് നമുക്ക്‌ ഡ്രൈ ചില്ലി ചിക്കൻ എങ്ങനെ വീട്ടിൽ വച്ച്‌ ഉണ്ടാക്കാം എന്ന് നോക്കാം ... നമുക്കിത്‌ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേ ഉള്ളു.

      ആവശ്യം  വേണ്ട സാധനങ്ങൾ

കോഴിയിറച്ചി (എല്ലില്ലാത്തത്) – ½ kg

വറ്റല്‍മുളക് – 12 എണ്ണം

കടലമാവ് / കോണ്‍ഫ്ളോര്‍ – 6 ടേബിള്‍സ്പൂണ്‍

ഇഞ്ചി – 2 ഇഞ്ച് കഷണം

വെളുത്തുള്ളി – 10 അല്ലി

ചെറിയ ഉള്ളി – 15 എണ്ണം

കറിവേപ്പില – 2 ഇതള്‍

നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍

മുളകുപൊടി – 1¼ ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പൊടി – 1 നുള്ള്

വെളിച്ചെണ്ണ – വറുക്കാന്‍ ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

            തയ്യാറാക്കുന്നവിധം

കോഴിയിറച്ചി വൃത്തിയാക്കിയ ശേഷം ചെറിയ കഷ്ണങ്ങളായി നീളത്തില്‍ മുറിച്ചെടുക്കുക.

ഇഞ്ചി (1 ഇഞ്ച് കഷണം), വെളുത്തുള്ളി (5 അല്ലി), കറിവേപ്പില (1 ഇതള്‍ ), നാരങ്ങാനീര്, ഉപ്പ്, 1 ടേബിള്‍സ്പൂണ്‍ മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ അരച്ചെടുക്കുക.

അരച്ചെടുത്ത മിശ്രിതം കോഴിയിറച്ചിയില്‍ പുരട്ടി ½ മണിക്കൂര്‍ വയ്ക്കുക.

ബാക്കിയുള്ള ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിയുക.

കടലമാവ് / കോണ്‍ഫ്ളോര്‍ 4 ടേബിള്‍സ്പൂണ്‍ വെള്ളത്തില്‍ കുഴച്ച് കോഴിയിറച്ചിയില്‍ നന്നായി പുരട്ടുക.

പാനില്‍ എണ്ണ ചൂടാക്കിശേഷം കോഴിയിറച്ചി ഇട്ട് ബ്രൌണ്‍ നിറമാകുന്നതുവരെ വറക്കുക.

മറ്റൊരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കുക. തീ കുറച്ചശേഷം വറ്റല്‍ മുളക് ഇട്ട് ബ്രൌണ്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തു വഴറ്റുക.

ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ¼ ടേബിള്‍സ്പൂണ്‍ മുളകുപൊടി ചേര്‍ത്തിളക്കുക. പിന്നീട് വറുത്ത കോഴിയിറച്ചി ഇതിലേയ്ക്ക് കൂട്ടി യോജിപ്പിച്ച് തീ അണയ്ക്കുക.

ഡ്രൈ റെഡ് ചില്ലി ചിക്കന്‍ അല്പം മയോണൈസ്സിനോടൊപ്പം വിളമ്പാവുന്നതാണ്.     https://noufalhabeeb.blogspot.com/?m=1

Tuesday, September 14, 2021

പപ്പായ സാമ്പാർ

പപ്പായ സാമ്പാര്‍, കേട്ടിട്ട് തന്നെ അത്ഭുതമാകുന്നുവോ. പപ്പായ കൊണ്ട് സാമ്പാര്‍ ഉണ്ടാക്കാം. അതും വളരെ രുചികരമായ രീതിയില്‍. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ധാരാളം ലഭിക്കുന്ന ഒന്നാണ് പപ്പായ. അതുകൊണ്ട് തന്നെ പപ്പായ കിട്ടുന്നില്ല പറഞ്ഞ് യാതൊരു തരത്തിലും വിഷമിക്കേണ്ട ആവശ്യം വരുന്നില്ല. തഴച്ച് വളര്‍ന്ന് മുറ്റത്ത് നില്‍ക്കുന്ന പപ്പായ പൊട്ടിച്ച് എങ്ങനെ രുചികരമായ സാമ്പാര്‍ തയ്യാറാക്കാം എന്ന് നോക്കാം. സാമ്പാര്‍ മാത്രമല്ല അവിയലും കൂട്ടുകറിയും എല്ലാം ഉണ്ടാക്കാന്‍ പപ്പായ നല്ലതാണ്. എങ്ങനെ രുചികരമായ പപ്പായ സാമ്പാര്‍ തയ്യാറാക്കാം എന്ന് നോക്കാം.

        ആവശ്യമുള്ള സാധനങ്ങള്‍

പപ്പായ- ഒന്ന് ചെറുത്

ചുവന്നുള്ളി- നൂറ് ഗ്രാം

പച്ചമുളക്- മൂന്നെണ്ണം

തുവരപ്പരിപ്പ്- നൂറ് ഗ്രാം

മഞ്ഞള്‍പ്പൊടി-പാകത്തിന്

പുളി- നെല്ലിക്ക വലിപ്പം

സാമ്പാര്‍ പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍

കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ - ആവശ്യത്തിന്‌

              തയ്യാറാക്കുന്ന വിധം

പരിപ്പ് കുക്കറില്‍ വേവിച്ച് മാറ്റി വെക്കുക. ശേഷം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയ ചുവന്നുള്ളി, പച്ചമുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.

വെന്ത ശേഷം വേവിച്ച് വെച്ച പരിപ്പ് നന്നായി ഉടച്ച് ഈ കഷ്ണങ്ങളിലേക്ക് ചേര്‍ക്കാം. ഇതിലേക്ക് പുളിയും നല്ലതു പോലെ പിഴിഞ്ഞൊഴിക്കാം. ഈ കൂട്ട് നല്ലതു പോലെ തിളച്ച ശേഷം സാമ്പാര്‍ പൊടി ചേര്‍ത്തിളക്കാം. ഇത് വീണ്ടും അല്‍പ നേരം കൂടി തിളപ്പിച്ച ശേഷം വാങ്ങിവെച്ച് കടുകും, മുളകും കറിവേപ്പിലയും കൂടി വറുത്തിടാവുന്നതാണ്.

പപ്പായ സാമ്പാർ റെഡി
https://noufalhabeeb.blogspot.com/?m=1

Sunday, September 12, 2021

പച്ചരി പായസം

ഇന്ന് നമുക്ക്‌ പച്ചരി ഉപയോഗിച്ച്‌  പുതിയ രുചിയിൽ  പച്ചരി പായസം തയ്യാറാക്കിയാലൊ .

            ചേരുവകൾ

പച്ചരി  - അര കപ്പ്

പാൽ  - 1 ലിറ്റർ

പഞ്ചസാര  - 10 ടീസ്പൂൺ

ഏലക്കായ. - 3 എണ്ണം ചതച്ചത്

ഉപ്പ്  - കാൽ ടീസ്പൂൺ

അണ്ടി പരിപ്പ്  - ആവശ്യത്തിന്‌

മുന്തിരി  - ആവശ്യത്തിന്‌

നെയ്യ്  - 1 ടീസ്പൂൺ

                 തയ്യാറാകുന്ന വിധം

പച്ചരി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം ഒന്ന് പൊടിച്ചെടുക്കുക.

ശേഷം ഒരുകുക്കറിൽ പൊടിച്ച പച്ചരിയും ,പാലും പഞ്ചസാര ,ഏലക്കായ  ഉപ്പ് എന്നിവയും ഇട്ടുകൊടുത്തു നന്നായി ഇളക്കി യോചിപ്പിക്കുക

കുക്കറിൽ വെച്ച്  വേവിക്കുക. 2 വിസിൽ അടിച്ച ശേഷം തുറന്നു നന്നായി  ഇളക്കി എടുക്കുക,

ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് അണ്ടിപ്പരിപ്പ് മുന്തിരി വറുത്തെടുത്ത ശേഷം ഇതും പായസത്തിൽ ചേർത്തു കൊടുക്കാം

എളുപ്പത്തിൽ മധുരമൂറും പായസം തയ്യാർ.  https://noufalhabeeb.blogspot.com/?m=1

Thursday, September 9, 2021

പൊട്ടാറ്റോ ബോൾസ്

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന  പൊട്ടറ്റൊ ബോൾസ്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

           ചേരുവകൾ

ഉരുളക്കിഴങ്ങ് - 5 എണ്ണം

മുളക്‌പൊടി - 1ടേബിൾ സ്പൂൺ

കുരുമുളക് പൊടി - 1/2 ടീസ്പൂൺ

ഗരം മസാല - 1 ടീസ്പൂൺ

ചോള പൊടി - 2 ടേബിൾ സ്പൂൺ

മൈദമാവ് - 2 ടേബിൾ സ്പൂൺ

ബ്രെഡ്പൊടി - ആവശ്യത്തിന്‌

ഉപ്പ്‌ - ആവശ്യത്തിന്‌

എണ്ണ - ആവശ്യത്തിന്‌

           തയ്യാറാക്കുന്ന വിധം

ആദ്യമായി നമുക്ക്‌ ഉരുളക്കിഴങ്ങ് വേവിച്ചു തൊലികളഞ്ഞു നന്നായി ഉടച്ചെടുക്കുക..

അതിലേക്ക്‌  ചോള പൊടിയും എല്ലാ മസാലകളും ചേർത്ത് നന്നായി കുഴച്ച്‌ എടുക്കുക.

ശേഷം ഓരോ ഉരുളകളാക്കി മൈദമാവിൽ മുക്കിയ ശേഷം ബ്രഡ് പൊടിയിൽ പൊതിഞ്ഞെടുക്കുക.

ഇനി ചൂടായ എണ്ണയിൽ ഇട്ടു വറുക്കാം.

നല്ല കളർ വരുമ്പോൾ പ്ലേറ്റിലേക്കു മാറ്റുക. ടൊമാറ്റോ സോസിന്റെ കൂടെ വിളമ്പാം.    https://noufalhabeeb.blogspot.com/?m=1

Wednesday, September 8, 2021

ചിക്കൻ സ്പ്രിംഗ് റോൾസ്

ഇന്ന് നമുക്ക്‌  ചിക്കൻ സ്പ്രിംഗ്‌ റോൾസ്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

         മസാല തയ്യാറാക്കാൻ

ചിക്കൻ.        - 1 കപ്പ്(എല്ലില്ലാത്തത്)

സവാളചെറുതായി അറിഞ്ഞത് - 4

ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ് -1ടേബിൾ സ്പൂൺ

പച്ചമുളക്.       - 2 ചെറുതായി അറിഞ്ഞത്

മഞ്ഞൾപൊടി-1/2 ടീസ്പൂൺ

കുരുമുളക് പൊടി 1ടീസ്പൂൺ

ഗരം മസാല.    -1ടീസ്പൂൺ

പെരുംജീരകം പൊടി - 2 ടീസ്പൂൺ

ഉപ്പ്  - ആവശ്യത്തിന്‌

മല്ലിയില

കറിവേപ്പില

ഓയിൽ

         തയ്യാറാക്കുന്ന  വിധം

ചിക്കൻ ഉപ്പും കുരുമുളകും ചേർത്ത് വേവിച്ചു  മിക്സിയിൽ ചെറുതായി ഒന്നു ക്രഷ് ചെയ്തെടുക്കുക.ശേഷം ഒരു പാനിൽ ഓയിൽ ഒഴിച്ചു സവാള, കറിവേപ്പില,ഇഞ്ചി, വെള്ളത്തുള്ളി പേസ്റ്റ് & പച്ചമുളക് വഴറ്റിയ ശേഷം മഞ്ഞൾപൊടി .ഗരം മസാല,കുരുമുളക് പൊടി ,പെരുംജീരകം എന്നിവ ചേർത്തു മസാലയുടെ പച്ചമണം മാറുന്ന വരെ  നന്നായി  വഴറ്റുക.അതിലേക്ക് ചിക്കൻ ചേർത്തിളക്കി കുറച്ചു സമയം വഴറ്റിയ ശേഷം  തീ  അണച്ചു  മല്ലിയില വിതറി  മാറ്റിവെയ്ക്കുക.

ഷീറ്റ് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ

മൈദ.               -2കപ്പ്

കോൺ ഫ്ലോർ - 2 ടേബിൾ  സ്പൂൺ

ഓയിൽ.  - 2 ടേബിൾ സ്പൂൺ

ഉപ്പ്  _ ആവശ്യത്തിന്‌

വെള്ളം  -  കുഴയ്ക്കാൻ അവശ്യത്തിന്‌

ഇത്രയും ചേരുവകൾ ഒരു പാത്രത്തിൽ ഇട്ട് യോജിപ്പിച്ചു വെള്ളം കുറച്ച് കുറച്ചായി ചേർത്തു നല്ല മയത്തിൽ കുഴച്ചെടുത്ത് 30 മിനിറ്റ് മൂടി  വയ്ക്കുക.

അതിനു ശേഷം ചെറിയ ബോൾ ആയി എടുത്ത് ചെറിയ പൂരി പോലെ പരത്തുക.

ഒന്നിന്റെ മുകളിൽ സ്വൽപം ഓയിൽ പുരട്ടി കുറച്ചു മൈദ പൊടി വിതറി അടുത്തത് പരത്തി വയ്ക്കുക. ഇത് പോലെ 5 എണ്ണം ആയ ശേഷം  മുകളിൽ മൈദ തൂവി ചപ്പാത്തി പോലെ പരത്തി യെടുക്കണം.ബാക്കി ഉള്ളതും ഇതേപോലെ ഒന്നിന്റെ മുകളിൽ ഒന്നായി 5 എണ്ണം വച്ചു  പരത്തി വയ്ക്കുക .

ഒരു പാൻ വച്ചു ചൂടാകുമ്പോൾ ഒരൊന്നായി രണ്ടു വശവും തിരിച്ചും മറിച്ചും ഇട്ടു  ഷീറ്റ് അടർത്തി  വേർത്തിരിക്കണം.അതുപോലെ എല്ലാം തയ്യാറാക്കുക.

ഫില്ലിംഗ്  ഓരോ ഷീറ്റിനുള്ളിൽ കുറച്ചായി വച്ചു സൈഡ് രണ്ടും അകത്തേയ്ക്കു മടക്കി റോൾ ചെയ്തു എടുക്കുക.

സൈഡ് വിട്ടു പോകാതിരിക്കാൻ അല്പം മൈദ  വെള്ളത്തിൽ കലക്കി ഒട്ടിക്കുക.ഒരു പാനിൽ ഓയിൽ ഒഴിച്ചു ചൂടാകുമ്പോൾ റോൾ വറുത്തു എടുക്കുക.

ടൊമാറ്റോ കെച്ചപ്പിന്റെ കൂടെ ചൂടോടെ വിളമ്പാം.
https://noufalhabeeb.blogspot.com/?m=1