ഇന്ന് നമുക്ക് ചിക്കൻ സ്പ്രിംഗ് റോൾസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
മസാല തയ്യാറാക്കാൻ
ചിക്കൻ. - 1 കപ്പ്(എല്ലില്ലാത്തത്)
സവാളചെറുതായി അറിഞ്ഞത് - 4
ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ് -1ടേബിൾ സ്പൂൺ
പച്ചമുളക്. - 2 ചെറുതായി അറിഞ്ഞത്
മഞ്ഞൾപൊടി-1/2 ടീസ്പൂൺ
കുരുമുളക് പൊടി 1ടീസ്പൂൺ
ഗരം മസാല. -1ടീസ്പൂൺ
പെരുംജീരകം പൊടി - 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മല്ലിയില
കറിവേപ്പില
ഓയിൽ
തയ്യാറാക്കുന്ന വിധം
ചിക്കൻ ഉപ്പും കുരുമുളകും ചേർത്ത് വേവിച്ചു മിക്സിയിൽ ചെറുതായി ഒന്നു ക്രഷ് ചെയ്തെടുക്കുക.ശേഷം ഒരു പാനിൽ ഓയിൽ ഒഴിച്ചു സവാള, കറിവേപ്പില,ഇഞ്ചി, വെള്ളത്തുള്ളി പേസ്റ്റ് & പച്ചമുളക് വഴറ്റിയ ശേഷം മഞ്ഞൾപൊടി .ഗരം മസാല,കുരുമുളക് പൊടി ,പെരുംജീരകം എന്നിവ ചേർത്തു മസാലയുടെ പച്ചമണം മാറുന്ന വരെ നന്നായി വഴറ്റുക.അതിലേക്ക് ചിക്കൻ ചേർത്തിളക്കി കുറച്ചു സമയം വഴറ്റിയ ശേഷം തീ അണച്ചു മല്ലിയില വിതറി മാറ്റിവെയ്ക്കുക.
ഷീറ്റ് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ
മൈദ. -2കപ്പ്
കോൺ ഫ്ലോർ - 2 ടേബിൾ സ്പൂൺ
ഓയിൽ. - 2 ടേബിൾ സ്പൂൺ
ഉപ്പ് _ ആവശ്യത്തിന്
വെള്ളം - കുഴയ്ക്കാൻ അവശ്യത്തിന്
ഇത്രയും ചേരുവകൾ ഒരു പാത്രത്തിൽ ഇട്ട് യോജിപ്പിച്ചു വെള്ളം കുറച്ച് കുറച്ചായി ചേർത്തു നല്ല മയത്തിൽ കുഴച്ചെടുത്ത് 30 മിനിറ്റ് മൂടി വയ്ക്കുക.
അതിനു ശേഷം ചെറിയ ബോൾ ആയി എടുത്ത് ചെറിയ പൂരി പോലെ പരത്തുക.
ഒന്നിന്റെ മുകളിൽ സ്വൽപം ഓയിൽ പുരട്ടി കുറച്ചു മൈദ പൊടി വിതറി അടുത്തത് പരത്തി വയ്ക്കുക. ഇത് പോലെ 5 എണ്ണം ആയ ശേഷം മുകളിൽ മൈദ തൂവി ചപ്പാത്തി പോലെ പരത്തി യെടുക്കണം.ബാക്കി ഉള്ളതും ഇതേപോലെ ഒന്നിന്റെ മുകളിൽ ഒന്നായി 5 എണ്ണം വച്ചു പരത്തി വയ്ക്കുക .
ഒരു പാൻ വച്ചു ചൂടാകുമ്പോൾ ഒരൊന്നായി രണ്ടു വശവും തിരിച്ചും മറിച്ചും ഇട്ടു ഷീറ്റ് അടർത്തി വേർത്തിരിക്കണം.അതുപോലെ എല്ലാം തയ്യാറാക്കുക.
ഫില്ലിംഗ് ഓരോ ഷീറ്റിനുള്ളിൽ കുറച്ചായി വച്ചു സൈഡ് രണ്ടും അകത്തേയ്ക്കു മടക്കി റോൾ ചെയ്തു എടുക്കുക.
സൈഡ് വിട്ടു പോകാതിരിക്കാൻ അല്പം മൈദ വെള്ളത്തിൽ കലക്കി ഒട്ടിക്കുക.ഒരു പാനിൽ ഓയിൽ ഒഴിച്ചു ചൂടാകുമ്പോൾ റോൾ വറുത്തു എടുക്കുക.
ടൊമാറ്റോ കെച്ചപ്പിന്റെ കൂടെ ചൂടോടെ വിളമ്പാം.
https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment