പല തരത്തിലുള്ള കട്ട്‌ലറ്റുകൾ കഴിച്ച് നമുക്ക് പരിചയമുണ്ട്... വെജ്. കട്ട്‌ലറ്റ്, ചിക്കൻ കട്ട്‌ലറ്റ്, ബീഫ് കട്ട്‌ലറ്റ് അങ്ങനെ അങ്ങനെ... പക്ഷെ ഇന്ന് നാം ഇവിടെ ഉണ്ടാക്കാൻ പോകുന്നത് അൽപ്പം വ്യത്യസ്തമായ ഒരു കട്ട്‌ലറ്റ് ആണ് ... വാഴക്കൂമ്പ് കട്ട്‌ലറ്റ്
വാഴക്കൂമ്പ് അഥവാ _വാഴക്കുടപ്പൻ വാഴപ്പഴത്തേക്കാൾ ഗുണമേറിയതാണ്. പല വിധത്തിലുള വിറ്റാമിനുകളും , ധാതുക്കളും അടങ്ങിയ വാഴക്കൂമ്പ് രോഗ പ്രതിരോധ ശേഷിയെ കൂട്ടുന്നതിലും മുൻപന്തിയിലാണ് .കാൻസർ ,പ്രമേഹം ,മാനസികസമ്മർദ്ദം എന്നിവയ്ക്കുള്ള ഉത്തമ പരിഹാര മാർഗം കൂടിയാണ് വാഴക്കൂമ്പ് .വാഴക്കൂമ്പ് കൊണ്ടുള്ള ഒരു കട്ലറ്റ് ആണ് താഴെ കൊടുത്തിരിക്കുന്നത്
ആവശ്യമായ സാധനങ്ങൾ
വാഴക്കൂമ്പ് അറിഞ്ഞത് -ഒന്നരക്കപ്പ്
സവാള അറിഞ്ഞത് -കാൽ കപ്പ്
ഇഞ്ചി അറിഞ്ഞത് - ഒന്നര ടീസ്പൂൺ
പച്ചമുളക് -ഒന്ന്
കറിവേപ്പില - രണ്ടു തണ്ട്
കടല - കാൽ കപ്പ്
ഉരുളക്കിഴങ്ങ് അറിഞ്ഞത് - അര കപ്പ്
മുളക് പൊടി - അര ടീസ്പൂൺ
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
മല്ലിപ്പൊടി - അര ടീസ്പൂൺ
ഗരം മസാല - അര ടീസ്പൂൺ
എണ്ണ – വറുക്കാൻ
ഉപ്പ് -ആവശ്യത്തിന്
റൊട്ടിപ്പൊടി,മുട്ട വെള്ള - ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം :
▪ഉരുളക്കിഴങ്ങും കടലയും വേവിക്കുക .രണ്ടും ഉടച്ചു എടുക്കുക .
▪പാൻ ചൂടാക്കി അല്പം എണ്ണ ഒഴിച്ച് ഇഞ്ചി ,പച്ച മുളക് ,സവാള ,കറി വേപ്പില എന്നിവയിട്ട് വഴറ്റുക
▪മുളകുപൊടി , മല്ലിപ്പൊടി ,മഞ്ഞൾപ്പൊടി എന്നിവ വഴറ്റിയ ശേഷം വാഴക്കൂമ്പ് ചേർക്കുക .അല്പം വെള്ളം തളിച്ച് അടച്ചു വേവിക്കുക .
▪ഇതിലേക്ക് കടലയും ഉരുളക്കിഴങ്ങും ചേർക്കുക .മുളക് പൊടി ,മഞ്ഞൾ പൊടി ,മല്ലിപ്പൊടി ,ഗരം മസാല ,ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി ചെറിയ ഉരുളകളാക്കുക .
▪ഇത് മുട്ട വെള്ളയിൽ മുക്കി റൊട്ടിപ്പൊടി തൂകി എണ്ണയിൽ വറുത്തെടുക്കുക.
▪അടിപൊളി വാഴക്കൂമ്പ് കട്ട്‌ലറ്റ് റെഡി
https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment