Wednesday, December 15, 2021

റവ അപ്പം

റവയും തേങ്ങയും ഉണ്ടെങ്കിൽ ഒരു സൂപ്പർ അപ്പം ഉണ്ടാക്കാം . വെറും 5 മിനുറ്റിൽ നമുക്കു റെഡി ആക്കി എടുക്കാം .

            ചേരുവകൾ   

റവ - 1 കപ്പ്

തേങ്ങ - 1/2 കപ്പ്

ജീരകം - 1/2 -  1 ടീസ്പൂൺ

ചെറിയ ഉള്ളി - 4  എണ്ണം

വെള്ളം - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

            ഉണ്ടാക്കുന്ന വിധം


1. മിക്സിയിലേക്കു റവയും തേങ്ങയും ജീരകവും ചെറിയ ഉള്ളിയും ആവശ്യത്തിന് വെള്ളവും ചേർത്ത് അരച്ചു എടുക്കുക ._

2. അരച്ചെടുത്ത മാവിലേക്കു ആവശ്യത്തിന് ഉപ്പും ജീരകവും ചേർത്ത് യോജിപ്പിച്ചെടുക്കുക._

3. ഇനി ഒരു പാൻ എടുത്തു ചൂടാകുമ്പോൾ എണ്ണ പുരട്ടി ഒരു തവി മാവ് ഒഴിച്ച് ചുട്ട് എടുക്കുക  https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment