Wednesday, December 29, 2021

ബ്രഡ്‌ വട

ഇന്ന് നമുക്ക്‌ ബ്രഡ്‌ ഉപയോഗിച്ച്‌ വട ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് നോക്കാം. വൈകിട്ടത്തെ ചായക്ക്‌ ബെസ്റ്റ്‌ ആണ്‌..

                 ചേരുവകൾ 

ബ്രഡ്‌ -6 കഷണം

തക്കാളി - 1 എണ്ണം

പച്ച മുളക്‌ - 3 എണ്ണം

ഇഞ്ചി - ചെറിയ കഷണം

റവ - വറുക്കാത്തത്‌ കാൽ കപ്പ്‌

തൈര്‌ - 1 ടേബിൾ സ്പൂൺ

കായം -1 നുള്ള്‌

കറിവേപ്പില - ആവശ്യത്തിന്‌

                  തയ്യാറാക്കുന്ന വിധം

ബ്രഡ് കൈ കൊണ്ട് ചെറിയ കഷ്ണങ്ങളായി ഇറുത്തിടുക.

അതിലേക്ക് 1/4 കപ്പ്‌ റവ ഇട്ട് കൊടുക്കുക. ഒരു സവാള ചെറുതായി അരിഞ്ഞതും ചെറിയ കഷ്ണം ഇഞ്ചി (ചെറുതായി അരിഞ്ഞത്), 3 പച്ചമുളക് ചെറുതായി അരിഞ്ഞത് , കറി വേപ്പില, അൽപം കായം, ഉപ്പ്, ആവശ്യമായ വെള്ളം ചേർത്ത് മിക്സ് ചെയ്ത് എടുക്കുക.

വെള്ളം കൂടി പോയാൽ റവയോ അരി പൊടിയോ ചേർത്ത് കൊടുക്കാവുന്നതാണ്.

നന്നായി കുഴച്ച് എടുത്ത ഇൗ മിക്സ് ഒരു വടയുടെ പരുവത്തിൽ പരത്തി എടുക്കുക.

ഇത് എണ്ണ ചൂടാകുമ്പോൾ പാനിൽ വെച്ച് തിരിച്ചും മറിച്ചും ഇട്ട് വറുത്തെടുക്കുക.   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment