അയലമീൻ തോരൻ വച്ച് കഴിച്ചിട്ടുണ്ടൊ..? നല്ല അടിപൊളി ടേസ്റ്റ് ആണ് ....നമുക്കിന്ന് അയല തോരൻ വക്കുന്ന രീതി ഒന്ന് നോക്കാം.
ചേരുവകൾ
അയല മീൻ - 3 എണ്ണം
വെള്ളം - 1കപ്പ്
പുളി:1 എണ്ണം
മുളക്പൊടി - 1ടേബിൾ സ്പൂൺ
മഞ്ഞൾപൊടി - 3/4 ടേബിൾ സ്പൂൺ
ഉപ്പ് - പാകത്തിന്
ചിരവിയ തേങ്ങ- 1കപ്പ്
പച്ചമുളക്- 2 എണ്ണം
വെളുത്തുള്ളി - 4അല്ലി
ഇഞ്ചി - 1ചെറിയ കഷ്ണം
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
ചെറിയുള്ളി - 10, ചതച്ചത്
കടുക് - 1ടീസ്പൂൺ
ഉണക്ക മുളക് ചതച്ചത്- 1ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ചട്ടിയെടുത്ത് അതിലേക്ക് വെള്ളം ചേർക്കാം. ഇനി ഇതിലേക്ക് പുളിയും മുളക് പൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർത്തു നന്നായി തിളപ്പിക്കാം.
ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കിയ മീൻ ഇട്ട് വേവിച്ചു വെള്ളം മുക്കാൽ ഭാഗം വറ്റിച്ചെടുക്കാം.
ഇനി മീനിൽനിന്ന് മുള്ളുകൾ ഒഴിവാക്കാം. എന്നിട്ട് മീൻ പിച്ചിയെടുക്കാം.ഇതിൽ ബാക്കിയുള്ള ഗ്രേവി മാറ്റി വെക്കാം.
ഇനി തേങ്ങ ചിരവിയതെടുക്കാം. അതിലേക്ക് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ഇട്ട് വെള്ളം ചേർക്കാതെ ചതച്ചെടുക്കാം.
ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാവുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക്, കറിവേപ്പില എന്നിവ ചേർത്തു പൊട്ടിച്ചെടുക്കാം. ഇനി ഇതിലേക്ക് ചെറിയുള്ളി ചതച്ചത് ഇട്ട് നന്നായി വഴറ്റാം.
ഇനി ഇതിലേക്ക് നമ്മൾ നേരത്തെ എടുത്ത് വച്ച ഗ്രേവി ചേർക്കാം. പുളി ചേർക്കേണ്ട.
എന്നിട്ട് നന്നായി വഴറ്റിയ ശേഷം ഇതിലേക്ക് മീൻ ചേർത്തു വഴറ്റാം.
ഇനി ഇതിലേക്ക് ചതച്ച തേങ്ങ കൂടി ചേർത്ത് നന്നായി വഴറ്റാം.
അവസാനം നമുക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് നന്നായി മോരിയിച്ചെടുക്കാം.
നല്ല ടേസ്റ്റി ആയിട്ടുള്ള മീൻ തോരൻ തയ്യാർ.
https://noufalhabeeb.blogspot.com/?m=1
No comments:
Post a Comment