ബ്രേക്ക് ഫാസ്റ്റിന് നമുക്ക് ഇന്ന് ചതുരപ്പെട്ടി തയ്യാറാക്കി നോക്കാം .
ചേരുവകൾ
ആട്ട - 2 കപ്പ്
ഓയിൽ - 1 ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
ഉള്ളി - 1 എണ്ണം
കാപ്സിക്കം - 1/2 കപ്പ്
തക്കാളി - 1എണ്ണം
മുട്ട - 1 എണ്ണം
ഇഞ്ചി, വെളത്തുള്ളി
പേസ്റ്റ് - 1 ടീസ്പൂൺ
പച്ചമുളക് - 1 എണ്ണം
മല്ലിയില - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
മുളക് പൊടി - 1/2 ടീസ്പൂൺ
മല്ലിപ്പൊടി - 1/2 ടീസ്പൂൺ
ഗരം മസാല - 1/4 ടീസ്പൂൺ
കുരുമുളക് പൊടി - 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് ആട്ടയും ഉപ്പ്, 1 ടേബിൾ സ്പൂൺ ഓയിൽ ,ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ നന്നായി കുഴക്കുക.
ശേഷം 30 മിനിറ്റ് മാറ്റി വക്കുക
ഇനി പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് ചെറുതായി അരിഞ്ഞു വച്ച ഉള്ളി, ഇഞ്ചി , പച്ചമുളക് ,ഉള്ളി എന്നിവയും വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റുക.
അതിലേക്ക് അരിഞ്ഞ് വച്ചിട്ടുള്ള തക്കാളി കാപ്സിക്കം , ഉപ്പ് എന്നിവ ചേർത്ത് വഴറ്റി എല്ലാ മസാലകളും ചേർക്കുക.
ശേഷം നന്നായി വഴറ്റുക.
അതിലേക്ക് ഒരു മുട്ടപൊട്ടിച്ച് ഒഴിച്ച് എല്ലാം ചേർത്ത് മിക്സ് ചെയ്യുക. ശേഷം കുറച്ച് മല്ലിയിലയും ചേർക്കുക. ഫിൽ ചെയ്യാനുള്ള മസാല റെഡിയായി.
ശേഷം ആദ്യം തയ്യാറാക്കി വച്ച മാവ് ഓരോ ഉരുളകളാക്കി എടുത്ത ശേഷം പരത്തുക. ഇതിന്റെ നടുവിലായി മസാല വെച്ച് 4 വശവും മടക്കി ചതുരാകൃതിയിൽ ആക്കുക.
ഇനി ഇത് പാനിൽ എണ്ണ തേച്ച് പാനിൽ ഇട്ട് കുക്ക് ചെയ്യാം .മറിച്ച് ഇടുമ്പോൾ വശങ്ങളിൽ ഓയിൽ പുരട്ടി കൊടുക്കാം.
നമ്മുടെ ചതുരപ്പെട്ടി റെഡി ആയി. https://noufalhabeeb.blogspot.com/?m=1