Thursday, February 24, 2022

ഉണക്കച്ചെമ്മീൻ റോസ്റ്റ്

ഉണക്കച്ചെമ്മീൻ ഉപയോഗിച്ച്‌ നമുക്കിന്ന്  ഉണക്കച്ചെമ്മീൻ റോസ്റ്റ് ഒന്ന് ഉണ്ടാക്കിയാലോ...

                 ചേരുവകൾ    

ഉണക്കച്ചെമ്മീൻ - 20 ഗ്രാം

ചെറിയ ഉള്ളി - 200 ഗ്രാം

വെളിച്ചെണ്ണ,  - ആവശ്യത്തിന്‌

കറിവേപ്പില - കുറച്ച്

ഉപ്പ് - ആവശ്യത്തിന്

മുളക് പൊടി -  രണ്ട് ടീസ്പൂൺ

               തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ഉണക്ക ചെമ്മീൻ നല്ലതു പോലെ കഴുകി വൃത്തിയാക്കി വെളിച്ചെണ്ണയിൽ ഒന്ന് ഫ്രൈ ചെയ്തെടുത്ത് മാറ്റിവെക്കാം,

അടുത്തതായി 200 ഗ്രാം ചെറിയുള്ളി അരിഞ്ഞു അതിൽ രണ്ട് ടീസ്പൂൺ മുളക് പൊടിയും കൂടി ഇട്ട് മിക്സിയിൽ ഒന്ന് ക്രഷ് ചെയ്ത ശേഷം നേരത്തെ ഫ്രെ ചെയ്ത അതേ വെളിച്ചെണ്ണയിൽ ഇത് വയറ്റിയെടുക്കാം,

ആവശ്യമെങ്കിൽ കുറച്ചു കൂടി വെളിച്ചെണ്ണ ഒഴിച്ചു  കൊടുക്കാം,

ഇത് ഒന്ന് വഴന്ന് വന്നാൽ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് കറിവേപ്പിലയും ചേർത്ത് കൊടുക്കാം,

ഇതൊന്ന് ഫ്രൈ ആയതിനുശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ഉണക്കച്ചെമ്മീൻ കൂടി ഇട്ട ശേഷം നല്ലവണ്ണം മിക്സ് ആക്കി കുക്ക്‌ ചെയ്തെടുത്താൽ നമ്മുടെ ഉണക്ക ചെമ്മീൻ റോസ്റ്റ് തയ്യാറാകുന്നതാണ്...   https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment