Monday, February 7, 2022

വെറൈറ്റി ദോശ

റവ, തേങ്ങ , തൈര്‌ എന്നിവയൊക്കെ കൊണ്ട്‌ മാവ്‌ തയ്യാറാക്കി കാപ്സിക്കം, തക്കാളി, സവാള ഇവയൊക്കെ ചേർത്ത്‌ ഒരു ദോശയുണ്ടാക്കി കഴിച്ചിട്ടുണ്ടൊ ? ഇന്ന് നമുക്ക്‌ ഇങ്ങനെ ഒരു വെറൈറ്റി ദോശ തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.

                          ചേരുവകൾ  

റവ - 1കപ്പ്‌

തേങ്ങ - അര കപ്പ്‌

തൈര് - കാൽ കപ്പ്‌

ബേക്കിങ് സോഡ - ഒരു നുള്ള്

സവാള - 2 ടേബിൾസ്പൂൺ

തക്കാളി - 2 ടേബിൾസ്പൂൺ

ക്യാപ്‌സിക്കം - 2 ടേബിൾ സ്പൂൺ

വെള്ളം - 1 കപ്പ്‌

ഉപ്പ് - ആവശ്യത്തിന്‌

                      ഉണ്ടാക്കുന്ന വിധം

റവ തേങ്ങ തൈര് എന്നിവ മിക്സിയുടെ ജാറിൽ ചേർത്ത് ഒരു കപ്പ്‌ വെള്ളം കൂടി ചേർത്ത് നന്നായി അരക്കുക.

ശേഷം ഉപ്പും ബേക്കിങ് സോഡയും ചേർത്ത് നന്നായി  മിക്സ്‌ ചെയ്ത്.15 മിനിറ്റ് ഒന്ന് അടച്ച് വയ്ക്കുക.

ഇനി അതിൽ സവാള പൊടിയായി അറിഞ്ഞതും തക്കാളിയും ക്യാപ്‌സിക്കവും ചേർത്ത് നന്നായി മിക്സ്‌ ചെയ്ത് വയ്ക്കുക.

ഇനി നമുക്കിത്‌ ചൂടായ പാനിൽ കുട്ടി ദോശ ആയി ചുട്ടു എടുക്കാം.  https://noufalhabeeb.blogspot.com/?m=1

No comments:

Post a Comment