Sunday, December 31, 2023

ചിക്കൻ മടക്ക്‌

 

മടക്ക്‌ കഴിക്കാത്തവർ കുറവായിരിക്കും  . സാധാരണ നാം ഫില്ലിംഗ്‌ ആയി ശർക്കര തേങ്ങ  എന്നിവയൊക്കെ ആണ്‌ വക്കാറ്‌ . ഇന്ന് നമുക്ക്‌ ചിക്കൻ വച്ച്‌ മടക്ക്‌ തയ്യാറാക്കി നോക്കാം. ഗോതമ്പ്‌ പൊടി കൊണ്ടാണ്‌ നാം മാവ്‌ തയ്യാറാക്കുന്നത്‌..

    ചേരുവകൾ

ഗോതമ്പുപൊടി  -- 1 ½ കപ്പ്

വെളിച്ചെണ്ണ  -- 1 ടേബിൾസ്പൂൺ

ഉപ്പ് - ആവശ്യത്തിന്‌

വെള്ളം - ആവശ്യത്തിന്‌

ചിക്കൻ -- 250 ഗ്രാം

മഞ്ഞൾ പൊടി -- ¼ ടീസ്പൂൺ

കുരുമുളക് പൊടി - ഒരു നുള്ള്‌

ഉപ്പ് - ആവശ്യത്തിന്‌

ഇഞ്ചി -- 1 ടേബിൾസ്പൂൺ

വെളുത്തുള്ളി  --  1 ടേബിൾസ്പൂൺ

പച്ചമുളക് -- 3 എണ്ണം

സവാള -- 2 എണ്ണം

മഞ്ഞൾ പൊടി -- ¼ ടീസ്പൂൺ

മുളക് പൊടി -- 1 ടീസ്പൂൺ

ചിക്കൻ മസാല -- 1 ടീസ്പൂൺ

ഗരം മസാല --  ½ ടീസ്പൂൺ

കറി വേപ്പില - ആവശ്യത്തിന്‌

ഉപ്പ് - ആവശ്യത്തിന്‌

വെളിച്ചെണ്ണ - ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം

ചിക്കൻ  കുരുമുളക് പൊടിയും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത്  വേവിച്ചെടുത്തു ചെറുതായി മുറിച്ചെടുക്കണം .

ഒരു ബൗളിലേക്കു ഗോതമ്പു പൊടിയും ഉപ്പും ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്ത ശേഷം കുറേശേ വെള്ളം ചേർത്ത് ചപ്പാത്തി മാവു പോലെ കുഴച്ചെടുക്കുക .

ഇനി മസാല തയ്യാറാക്കാൻ ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം ഇഞ്ചി ,വെളുത്തുള്ളി ,സവാള ,പച്ചമുളക് ,കറി വേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക .(ഉപ്പും കൂടി ചേർത്താൽ വേഗം വഴന്നു കിട്ടും)

ഇതിലേക്ക് മഞ്ഞൾ പൊടി ,മുളക് പൊടി ,ചിക്കൻ മസാല  ,ഗരം മസാല എന്നിവ ചേർത്ത് ഒന്നുകൂടി വഴറ്റുക.

മസാല പൊടികൾ മൂത്തു കഴിഞ്ഞാൽ ചിക്കൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക .അപ്പോൾ ഫില്ലിംഗ് റെഡി ആയി 

ഇനി മാവിൽ നിന്നും കുറച്ചെടുത്തു ഒരു പപ്പടത്തിന്റെ വലുപ്പത്തിൽ പരത്തി   ഇതിന്റെ  നടുവിലായി ചിക്കൻറെ ഫില്ലിംഗ് വച്ചുകൊടുത്തു ഒന്ന് മടക്കി സൈഡ് നന്നായി പ്രസ് ചെയ്ത ശേഷം ഒരു ഫോർക് കൊണ്ട് ഒന്ന് കൂടി സൈഡ് അമർത്തി കൊടുക്കുക .അച്ചിൽ വച്ച്‌ പ്രസ്‌ ചെയ്താൽ പെർഫക്റ്റ്‌ ആയിരിക്കും.

ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി സ്നാക്ക് ഫ്രൈ ചെയ്തു എടുക്കുക .
https://t.me/+jP-zSuZYWDYzN2I0

Saturday, December 16, 2023

ഫ്രൈഡ് ചിക്കന്‍

നല്ല ഫ്രൈഡ് ചിക്കന്‍ ബ്രോസ്റ്റ് തയ്യാറാക്കാം

പലര്‍ക്കും, നല്ല ഫ്രൈഡ് ചിക്കന്‍ എങ്ങനെ വീട്ടില്‍ തയ്യാറാക്കാം എന്നത് പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍ ഇനി അതിന് പരിഹാരം കാണുന്നതിനും മികച്ച ചിക്കന്‍ ബ്രോസ്റ്റ് തയ്യാറാക്കുന്നതിനും വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. പാചകം ഇഷ്ടമുള്ളവരാണെങ്കില്‍ ഇനി അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ നമുക്ക് ഈസിയായി ചിക്കന്‍ ബ്രോസ്റ്റ് തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ - 1 കിലോ (ലെഗ് പീസ് അല്ലെങ്കില്‍ ബ്രെസ്റ്റ് പീസ്)
ഇഞ്ചി പേസ്റ്റ് - 1 ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂണ്‍
സോയ സോസ് - 1 ടീസ്പൂണ്‍
ചില്ലി സോസ് - 1 ടീസ്പൂണ്‍
തക്കാളി സോസ് - 1 ടീസ്പൂണ്‍
കുരുമുളക് പൊടി - 1 ടീസ്പൂണ്‍
ഉപ്പ് - 1 1/2 ടീസ്പൂണ്‍
വെള്ളം - 1 കപ്പ്
most read: കൂടിയ തടി കുറക്കും ബനാന-കോക്കനട്ട് ഇഡ്ഡലി
മാവിനായി ...
മൈദ - 1 1/2 കപ്പ്
മുട്ട - 1 (നന്നായി അടിക്കുക)
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
വെള്ളം - 2 ടീസ്പൂണ്‍
കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യമായ തുക
ബ്രെഡ് പൊടി - അല്‍പം
എണ്ണ - വറുക്കാന്‍ ആവശ്യമായത്രയും

പാചകക്കുറിപ്പ്:

ആദ്യം ചിക്കന്‍ കഷ്ണങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കണം. എന്നിട്ട് ഒരു പാത്രത്തില്‍ ഇട്ട് തക്കാളി സോസ്, സോയ സോസ്, ചില്ലി സോസ്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കുരുമുളക് പൊടി, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്ത് 10 മിനിറ്റ് അടുപ്പത്തുവെച്ചു വയ്ക്കുക, ചിക്കന്‍ മുക്കാല്‍ ഭാഗം വേവുമ്പോള്‍ ഇത് ഓഫ് ചെയ്ത് വെക്കേണ്ടതാണ്. ശേഷം മറ്റൊരു പാത്രത്തില്‍ മൈദ, ഉപ്പ്, കുരുമുളകുപൊടി, മഞ്ഞള്‍പ്പൊടി, അടിച്ച മുട്ടയും വെള്ളവും ചേര്‍ത്ത് ചെറുതായി ഇളക്കുക.
ശേഷം അടുപ്പില്‍ ഒരു ഫ്രൈയിംഗ് പാന്‍ വെച്ച ശേഷം വറുക്കാന്‍ ആവശ്യമായ എണ്ണ ഒഴിക്കുക, ചിക്കന്‍ കഷണം പുറത്തെടുത്ത് മാവില്‍ മുക്കി ചട്ടിയില്‍ ഇട്ടു സ്വര്‍ണ്ണ തവിട്ട് നിറമാവുന്നത് വരെ വറുത്തെടുക്കുക. എല്ലാ ചിക്കന്‍ കഷ്ണങ്ങളും ഇതുപോലെ ഉണ്ടാക്കുകയാണെങ്കില്‍, രുചികരമായ ബ്രോസ്റ്റ് ചിക്കന്‍ റെഡി.
https://t.me/+jP-zSuZYWDYzN2I0

Saturday, December 9, 2023

ചക്ക അപ്പം

     (ആവിയിൽ പുഴുങ്ങിയത്)

ചക്ക അപ്പം ആവിയിൽ പുഴുങ്ങിയത് എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

  ചേരുവകൾ

ചക്കചുള -- 12 എണ്ണം

ഗോതമ്പ് പൊടി  -- 1 ടീമിൽ

ശർക്കര --  (300 ഗ്രാം)

നാളികേരം --  അര മുറി

ഏലക്കായ  -- ആവശ്യത്തിന്

വെള്ളം -- 1 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം ശർക്കര പാനി ആക്കി എടുക്കണം.

ഒരു മിക്സിയുടെ ജാറിലേക്ക് ചക്ക ചെറുതായി മുറിച്ചതും ശർക്കര പാനി പകുതിയും ചേർത്ത് നന്നായി അരച്ചെടുക്കുക.

ഇതിലേക്ക് നാളികേരവും ചേർത്ത് ഒന്നുകൂടി അടിക്കുക.

ഇതിലേക്ക് ഗോതമ്പ് പൊടിയും ഏലക്കായയും ബാക്കി ശർക്കര പാനിയും ചേർത്ത് അടിച്ചെടുക്കുക.

ഇനി ഒരു പ്ലേറ്റിലേക്കു ഒരു വാഴയില മുറിച്ചെടുത്തതോ ഒരു ബട്ടർ പേപ്പറോ വച്ച ശേഷം ചക്ക കൂട്ട് ഒഴിച്ച് കൊടുക്കുക.

ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് അപ്പ തട്ട് വച്ച് വെള്ളം തിളച്ചു ആവി വന്ന ശേഷം ചക്ക കൂട്ട് ഒഴിച്ച പ്ലേറ്റ് വച്ച് അതിനെ ഒന്ന് മൂടി [ആവി വെള്ളം വീഴാതിരിക്കാനാണ്]ഇഡ്ഡലിപാത്രം അടച്ചു വച്ച് ഒരു 25 മിനിറ്റ് വേവിച്ചെടുത്താൽ നമ്മുടെ സൂപ്പർ ടേസ്റ്റി ചക്ക അപ്പം റെഡി.
https://t.me/+jP-zSuZYWDYzN2I0

Tuesday, December 5, 2023

വനില ഐസ് ക്രീം

നമുക്ക്‌ ഇന്ന് ഒരു  ഐസ് ക്രീം കഴിച്ചാലോ...വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വച്ച്‌ തയ്യാറാക്കാവുന്ന ഒരു ഐസ്ക്രീം ആണിത്‌. 

ചേരുവകൾ

വിപ്പിങ്ങ് (കീം - 500 എം എൽ

കണ്ടൻസഡ്‌ മിൽക്ക് -300എം എൽ

ഉപ്പ് - ഒരു നുളള്

വനില എസ്സൻസ് - 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ക്രീം ബീറ്റ് ചെയ്യാനുള്ള പാത്രവും, ബീറ്ററിന്റെ ബ്ലേഡും തലേന്ന് രാത്രിയിൽ തന്നെ ഫ്രീസറിൽ സൂക്ഷിക്കുക. (തണുത്തിരിക്കണം ബീറ്റ് ചെയ്യുമ്പോ.)

ആദ്യം ക്രീം പാത്രത്തിലൊഴിച്ച് ബീറ്റർ ഉപയോഗിച്ച് ലോ സ്പീഡിൽ ബീറ്റ് ചെയ്യുക. പിന്നീട് മീഡിയം സ്പീഡിലും ബീറ്റ് ചെയ്യുക.

ക്രീം സെറ്റായതിനു ശേഷം, വനില എസ്സൻസ്,ഉപ്പ്, കണ്ടൻസഡ്‌ മിൽക്ക് എന്നിവ ചേർത്ത് സാവധാനം  ഫോൾഡ് ചെയ്തെടുക്കുക.

ശേഷം ഒരു ബൗളിലേക്ക് മാറ്റി അടച്ച് വെച്ച് ഫ്രീസറിൽ 6-8 മണിക്കൂർ വക്കുക.
ടേസ്റ്റി ഐസ് ക്രീം റെഡി..
https://t.me/+jP-zSuZYWDYzN2I0

Monday, December 4, 2023

ചോളം കട്ട്ലറ്റ്

 

ചിക്കൻ, ബീഫ്, വെജിറ്റബിൾ തുടങ്ങിയവ കൊണ്ടുള്ള പല കട്ലറ്റുകൾ നമ്മിൽ പാലര കഴിച്ചിട്ടുണ്ടാകും എന്നാൽ ചോളം കൊണ്ടുള്ള കട്ലറ്റ് കഴിച്ചിട്ടുണ്ടോ? പുഴുങ്ങിയും ചുട്ടും മാത്രം കഴിച്ച് പരിചയിച്ചിട്ടുള്ള ചോളം കൊണ്ടുള്ള വ്യത്യസ്തമായ കട്ലറ്റ് നാവിൽ രുചിയുടെ മേളം തന്നെ തീർക്കും. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന വിഭവമായിരിക്കും ഈ ചോളം കട്ലറ്റ്. ഇത് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം

  ചേരുവകൾ

പുഴുങ്ങിയ ചോളം- ഒന്നര കപ്പ്

ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത്- 1 എണ്ണം

അവിൽ- ഒരു കപ്പ്

പച്ച മുളക്- ആവശ്യത്തിന്

സവാള-1 എണ്ണം

പുതിന- അര കപ്പ്

മുളക് പൊടി – 1 ടീസ്പൂൺ

ജീരകപൊടി- 1 ടീസ്പൂൺ

ഉപ്പ്- ആവശ്യത്തിന്

മല്ലിയില-ആവശ്യത്തിന്

കോൺഫ്ളേക്സ്- ഒരു കപ്പ്

കോൺഫ്ളവർ- ആവശ്യത്തിന്

  തയ്യാറാക്കുന്ന വിധം

പുഴുങ്ങിയ ചോളം നല്ലവണ്ണം ഉടച്ചെടുക്കുക.

ഇതിലേക്ക് കുതിർത്ത അവിലും ബാക്കി ചേരുവകളും ചേർത്ത് നന്നായി കുഴച്ചെടുക്കുക.

ചെറിയ കട്ലറ്റ് രൂപത്തിൽ കുഴച്ച മാവിനെ ഉരുട്ടിയെടുക്കുക.

മറ്റൊരു പാത്രത്തിൽ കോൺഫ്ളേക്സും കോൺഫ്ളവറും നല്ലവണ്ണം മിക്സ് ചെയ്ത് വെക്കുക.

തുടർന്ന് ഉരുട്ടി വെച്ച കട്ലറ്റ് ഇതിൽ മുക്കി തിളക്കുന്ന എണ്ണയിലേക്ക് ഇട്ട് വറുത്ത് കോരുക.
https://t.me/+jP-zSuZYWDYzN2I0

Friday, December 1, 2023

ചായക്കടയിലെ അതേരുചിയിൽ നല്ല മയമുള്ള സുഖിയൻ ഉണ്ടാക്കിയാലോ?

ചായക്കടയിലെ പലഹാരങ്ങളിൽ പ്രിയമേറിയതാണ് സുഖിയൻ. പലർക്കും ഇത് വീട്ടിൽ ഉണ്ടാക്കാൻ അറിയില്ല. നാടൻ പലഹാരമായ സുഖിയൻ വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേര്‍ക്കേണ്ട ഇനങ്ങള്‍:

തേങ്ങ – 4 എണ്ണം

ശര്‍ക്കര – 2 കപ്പ്‌

നെയ്യ്‌ – ഒരു കപ്പ്‌

ഏലത്തരി – ഒരു സ്പൂണ്‍

ഉഴുന്ന് – പരിപ്പ്‌ നാഴി

ഉപ്പ്‌ – കുറച്ച്‌

വെളിച്ചെണ്ണ – കാല്‍ കിലോ

കടലപ്പരിപ്പ്‌ – ഉരി

    പാകം ചെയ്യേണ്ട വിധം:

തേങ്ങയും ശര്‍ക്കരയും ആട്ടി തെളിയിട്ട്‌ വാട്ടി വാങ്ങി വയ്ക്കുക. ഉരുക്കി നെയ്യും ഏലത്തരിപ്പൊടിയും ചേര്‍ത്ത്‌ ഉരുട്ടി വയ്ക്കുക. ഉഴുന്ന്‌ പരിപ്പ്‌ കുതിര്‍ത്ത്‌ അരയ്ക്കണം. അരച്ചെടുത്ത മാവില്‍ അല്‍പം ഉപ്പ്‌ ചേര്‍ക്കുക. കടലപ്പരിപ്പ്‌ വേവിച്ച്‌ വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ തിളയ്ക്കുമ്പോള്‍ ഉരുട്ടി വച്ചിരിക്കുന്ന ഉരുള ഉഴുന്ന്‌ മാവില്‍ മുക്കി തിളപ്പിച്ച എണ്ണയിലിട്ട്‌ പൊരിച്ചെടുക്കുക. കടലപ്പരിപ്പ്‌ വരട്ടുന്നതില്‍ ചേര്‍ത്ത്‌ ഉപയോഗിക്കാം.
https://t.me/+jP-zSuZYWDYzN2I0