ചിക്കൻ, ബീഫ്, വെജിറ്റബിൾ തുടങ്ങിയവ കൊണ്ടുള്ള പല കട്ലറ്റുകൾ നമ്മിൽ പാലര കഴിച്ചിട്ടുണ്ടാകും എന്നാൽ ചോളം കൊണ്ടുള്ള കട്ലറ്റ് കഴിച്ചിട്ടുണ്ടോ? പുഴുങ്ങിയും ചുട്ടും മാത്രം കഴിച്ച് പരിചയിച്ചിട്ടുള്ള ചോളം കൊണ്ടുള്ള വ്യത്യസ്തമായ കട്ലറ്റ് നാവിൽ രുചിയുടെ മേളം തന്നെ തീർക്കും. കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന വിഭവമായിരിക്കും ഈ ചോളം കട്ലറ്റ്. ഇത് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം ചേരുവകൾ
പുഴുങ്ങിയ ചോളം- ഒന്നര കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത്- 1 എണ്ണം
അവിൽ- ഒരു കപ്പ്
പച്ച മുളക്- ആവശ്യത്തിന്
സവാള-1 എണ്ണം
പുതിന- അര കപ്പ്
മുളക് പൊടി – 1 ടീസ്പൂൺ
ജീരകപൊടി- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
മല്ലിയില-ആവശ്യത്തിന്
കോൺഫ്ളേക്സ്- ഒരു കപ്പ്
കോൺഫ്ളവർ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പുഴുങ്ങിയ ചോളം നല്ലവണ്ണം ഉടച്ചെടുക്കുക.
ഇതിലേക്ക് കുതിർത്ത അവിലും ബാക്കി ചേരുവകളും ചേർത്ത് നന്നായി കുഴച്ചെടുക്കുക.
ചെറിയ കട്ലറ്റ് രൂപത്തിൽ കുഴച്ച മാവിനെ ഉരുട്ടിയെടുക്കുക.
മറ്റൊരു പാത്രത്തിൽ കോൺഫ്ളേക്സും കോൺഫ്ളവറും നല്ലവണ്ണം മിക്സ് ചെയ്ത് വെക്കുക.
തുടർന്ന് ഉരുട്ടി വെച്ച കട്ലറ്റ് ഇതിൽ മുക്കി തിളക്കുന്ന എണ്ണയിലേക്ക് ഇട്ട് വറുത്ത് കോരുക.
https://t.me/+jP-zSuZYWDYzN2I0
No comments:
Post a Comment