Saturday, September 20, 2025

മട്ടൻ മന്തി

സൺഡേ സ്പെഷ്യൽ മട്ടൻ മന്തി തയ്യാറാക്കാം

ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് മട്ടൻ; എന്നാൽ മട്ടൻ കൊണ്ട് ഒരു മന്തി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ

മട്ടണ്‍ വലിയ കഷണങ്ങള്‍ ആക്കിയത് - രണ്ടു കിലോ

ബസ്മതി അരി -ഒരു കിലോ

സവാള  അരിഞ്ഞത്-2

തക്കാളി-2

പച്ചമുളക്-5

ഇഞ്ചി ചതച്ചത്-ഒരു വലിയ കഷണം

വെളുത്തുള്ളി ചതച്ചത്-7 അല്ലി

മഞ്ഞള്‍പൊടി-ഒരു ചെറിയ സ്പൂണ്‍

ഗ്രാമ്പു-4

കറുവപ്പട്ട-രണ്ടു കഷണം

ഉണക്ക നാരങ്ങ-ഒന്ന്

നെയ്യ്-ആവശ്യത്തിനു

ചെറുനാരങ്ങ നീര് - ഒരെണ്ണത്തിന്റെ

ഉപ്പ്-പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു  പാത്രം അടുപ്പില്‍  വച്ച്  രണ്ടു വലിയ സ്പൂണ്‍ നെയ്യൊഴിച്ച്  സവാള,പച്ചമുളക്,തക്കാളി,ഇഞ്ചി,വെളുത്തുള്ളി,മഞ്ഞള്‍പ്പൊടി,ഇവ  വഴറ്റി മട്ടനും  വെള്ളവും  ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്തു കഴിഞ്ഞാല്‍ ഇറച്ചി  മാറ്റിവയ്ക്കുക. ചുവടു കട്ടിയുള്ള വേറൊരു പാത്രം   എടുത്ത് കഴുകി വച്ചിരിക്കുന്ന  അരിയിടുക ഇതിലേക്ക്  ആവശ്യമുള്ള  വെള്ളവും(ഇറച്ചി വെന്ത വെള്ളം ഉപയോഗിച്ചാൽ രുചി കൂടും) ഉണക്ക നാരങ്ങയും,കറുവപ്പട്ടയും..ഗ്രാമ്പൂവും,ആവശ്യത്തിനു ഉപ്പും ചേര്‍ത്ത്  നന്നായി ഇളക്കുക തിളച്ചാലുടന്‍ തീ കുറച്ച്,ചെറിയ തീയില്‍  വേവിക്കുക.വെന്തു കഴിഞ്ഞാല്‍ ചെറുനാരങ്ങ നീരും ചേര്‍ത്ത് ഇളക്കി മറിച്ചിടുക  ഇതിനു ശേഷം വൃത്താകൃതിയിയിലുള്ള പാത്രത്തിൽ ആദ്യം ചോറ് നിരത്തി അതിനു മുകളിൽ വേവിച്ചു വെച്ചിരിക്കുന്ന മട്ടൻ നിരത്തുക.തക്കാളിയും നാരങ്ങയും സവാളയും കൊണ്ട് അലങ്കരിക്കാം.
https://t.me/+VsWfBbTSJRtiODk0 

No comments:

Post a Comment