Saturday, September 20, 2025

ശർക്കര വരട്ടി

ഇന്ന് നമുക്ക്‌ സദ്യ സ്പെഷ്യൽ ശർക്കര വരട്ടി ഉണ്ടാക്കുന്ന വിധം എങ്ങനെ ആണെന്ന് നോക്കാം.


ചേരുവകൾ

നേന്ത്ര കായ 6 എണ്ണം

ശർക്കര 400 ഗ്രാം

ചുക്ക് പൊടി 3 ടീസ്പൂൺ

ജീരകപൊടി 2 ടീസ്പൂൺ

ഏലക്കായ പൊടി 1 ടീസ്പൂൺ

പഞ്ചസാര 4 ടേബിൾ സ്പൂൺ

വെള്ളം1 കപ്പ്

വെളിച്ചെണ്ണ ആവശ്യത്തിന്

മഞ്ഞൾ പൊടി 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

നേന്ത്ര കായ തൊലി കളഞ്ഞു മഞ്ഞൾ വെള്ളത്തിൽ ഇടുക .ഇനി കായ ചകിരി വച്ച് ഒന്ന് ഉരച്ചു വൃത്തിയാക്കിയ ശേഷം നന്നായി കഴുകി തുടച്ചെടുക്കണം (വെള്ളം ഒട്ടും കായയിൽ ഉണ്ടാകരുത് )

കായ ഒരേ സൈസിൽ മുറിച്ചെടുക്കുക.

ഒരു ഉരുളിയിൽ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .വെളിച്ചെണ്ണ നന്നായി ചൂടായാൽ കായ കഷ്ണങ്ങൾ ഇട്ട് കൊടുക്കുക . ഫ്ളയിം താഴ്ത്തി കൊടുക്കാൻ മറക്കരുത് .ഇടക്ക് കായ കഷ്ണങ്ങൾ ഒന്ന് ഇളക്കി കൊടുക്കണം .ഇനി നന്നായി ക്രിസ്‌പി ആയി വരുന്ന വരെ വറുക്കുക .നന്നായി ഫ്രൈ ആയാൽ വെളിച്ചെണ്ണയിൽ നിന്നും കോരി മാറ്റാം .

ശർക്കര പാനി തയ്യാറാക്കാൻ ഒരു പാൻ വച്ച് അതിലേക്കു ശർക്കരയും വെള്ളവും ചേർത്ത് കൊടുക്കുക .

ശർക്കര നന്നായി ഉരുകി വരുമ്പോൾ ശർക്കര പാനി അരിച്ചെടുക്കുക .

ശർക്കര പാനി ശർക്കര വരട്ടി ഉണ്ടാക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി  സ്റ്റൗ  ഓൺ ചെയ്യുക .ശർക്കര പാനി കുറുകി ഒരു നൂല് പരിവമാകുമ്പോൾ കായ വറുത്ത് ശർക്കര പാനിയിൽ ഇട്ടു നന്നായി മിക്സ് ചെയ്യുക (ഫ്ളയിം സിമ്മിൽ ആക്കണം ).

ഇതിലേക്ക് ജീരക പൊടി,ചുക്കുപൊടി,ഏലക്കാപ്പൊടി ,എന്നിവ കുറേശേ ചേർത്ത് മിക്സ് ചെയ്ത ശേഷം പഞ്ചസാര കൂടി ചേർത്ത് മിക്സ് ചെയ്യുക .ഇനി  സ്റ്റൗ ഓഫ് ചെയ്യാം .

വീണ്ടും ജീരകപ്പൊടി ,ചുക്കുപൊടി ,ഏലക്കായപ്പൊടി ,പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്യാം .ചൂടാറുമ്പോൾ പൊടിയിൽ നിന്നും മാറ്റാം .അങ്ങനെ നമ്മുടെ ക്രിസ്പിയും ടേസ്റ്റിയും ആയ ശർക്കര വരട്ടി റെഡി ..
https://t.me/+VsWfBbTSJRtiODk0 

No comments:

Post a Comment