Saturday, September 30, 2023

ഉള്ളി പക്കോഡ

ഉള്ളി പക്കോഡ

ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ഉള്ളി പക്കോഡ. വളരെ രുചികരമായ ഉള്ളി പക്കോഡ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

   അവശ്യസാധനങ്ങൾ

സവാള -2വലുത്

പച്ചമുളക്‌ -2

ഇഞ്ചി ചെറുതായി അരിഞ്ഞത് -3ടീസ്പൂൺ

വെളുത്തുള്ളി അരിഞ്ഞത്‌ -2ടീസ്പൂൺ

കറിവേപ്പില -2തണ്ട്

പെരുംജീരകം -അര ടീസ്പൂൺ

കടലമാവ് -1കപ്

അരിപ്പൊടി -അര കപ്പ്

മുളക് പൊടി -3ടീസ്പൂൺ

ഉപ്പ് -പാകത്തിന്

ഓയിൽ -വറുക്കാൻ

       തയ്യാറാക്കുന്ന വിധം

സവാള നീളത്തിൽ കനം കുറച്ചരിഞ്ഞു വെക്കുക .പച്ചമുളക് വട്ടത്തിൽ കനം കുറച്ചരിയുക. ഇഞ്ചി ,വെളുത്തുള്ളി അരിഞ്ഞു വെക്കുക.ഒരു കുഴിവുള്ള പാത്രത്തിൽ കടലമാവ് ,അരിപൊടി ,ഉപ്പ് ,മുളകുപൊടി എടുത്ത്‌വെക്കുക.ഇതിലേക്കു അരിഞ്ഞ ചേരുവകൾ പെരുംജീരകം ,കറിവേപ്പില അരിഞ്ഞതും ചേർത്ത് കൈകൊണ്ടു നന്നായി യോജിപ്പിക്കുക. ശേഷം 2 ടേബിൾ സ്പൂൺ വെള്ളം ചേർത്ത് കുഴക്കാം .

ഒരു പാനിൽ വറുക്കാൻ ആവശ്യമായ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ കുറേശ്ശേ മാവിൽ നിന്നും നുള്ളിയിട്ടു പാകമായാൽ വറുത്തു കോരുക.ചൂട് ചായയോടപ്പം കറുമുറെ കഴിക്കാം !!!

https://t.me/+jP-zSuZYWDYzN2I0

Friday, September 29, 2023

ബീഫും കൂർക്കയും

ബീഫും കൂർക്കയും

ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് ബീഫും കൂർക്കയും. വളരെ രുചികരമായ രീതിയിൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

      അവശ്യ സാധനങ്ങൾ

1.ബീഫ്  ഒരു കിലോ

2. മുളകുപൊടി മൂന്ന് ടീസ്പൂണ്‍

3. മല്ലിപ്പൊടി മൂന്ന് ടീസ്പൂണ്‍

4. മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍

5. ഇറച്ചിമസാല (പൊടി) രണ്ട് ടീസ്പൂണ്‍

6. ചെറിയ ഉള്ളി 50 ഗ്രാം

7. ഇഞ്ചി 25 ഗ്രാം

8. പച്ചമുളക് ആറ് എണ്ണം

9. വെളുത്തുള്ളി രണ്ട് അല്ലി

10. വെളിച്ചെണ്ണ രണ്ട് ടീസ്പൂണ്‍

11. കറിവേപ്പില രണ്ട് കതിര്‍

12. ഉപ്പ് ആവശ്യത്തിന്

13. കുരുമുളക് പൊടി

14. സവോള രണ്ടെണ്ണം

15. കൂര്‍ക്ക അരക്കിലോ

      തയ്യാറാക്കുന്നവിധം

ബീഫ്  നന്നായി വൃത്തിയാക്കി എടുക്കുകവൃത്തിയാക്കിയ ബീഫ്  മഞ്ഞപ്പൊടി , മുളകുപൊടി , കുരുമുളകുപൊടി , മീറ്റ്‌ മസാല , ഗരം മസാല , ഉപ്പ് എന്നിവ ചേര്‍ത്തു മിക്സ് ചെയ്തു ഒരു ഗ്ലാസ്‌ വെള്ളവും ചേര്‍ത്തു കുക്കറില്‍ ഇട്ടു മൂന്നു വിസില് കേള്‍ക്കും വരെ വേവിക്കുക അടുത്തതായി കൂര്‍ക്ക നന്നായി ക്ലീന്‍ ചെയ്തു എടുക്കുക ( കൂര്‍ക്ക എളുപ്പത്തില്‍ ക്ലീന്‍ ആക്കാന്‍ ഒരു സഞ്ചിയില്‍ എല്ലാം കൂടിയിട്ടു കൂട്ടിപ്പിടിച്ചിട്ടു ഒന്ന് അലക്കിയാല്‍ മതി തൊലി കുറെയൊക്കെ പോയിട്ടുണ്ടാകും പിന്നെ ക്ലീന്‍ ചെയ്യാന്‍ എളുപ്പമാകും )

ക്ലീന്‍ ചെയ്ത കൂര്‍ക്ക നന്നായി കഴുകി ബീഫിനോപ്പം ചേര്‍ത്ത് ഒന്ന് വേവിച്ചു  മാറ്റിവയ്ക്കുക. ഇനി അടുത്തതായി ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് സവോള , ഇഞ്ചി , വെളുത്തുള്ളി , പച്ച മുളക് എന്നിവ നന്നായി വഴറ്റി എടുക്കുക. പിന്നീട് കുക്കറില്‍ നിന്ന് ബീഫ് കൂര്‍ക്ക എടുത്തു ഈ വഴറ്റിയത്തിലേക്ക് ചേർത്ത് നന്നായി ഇളക്കി  ഒന്ന് അടച്ചുവയ്ക്കുക. ശേഷം അടിയില്‍ പിടിക്കാതെ ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുക
ബീഫ്  നന്നായി വേവുന്നത് വരെ ഇളക്കി വരട്ടുക നന്നായി വരണ്ടു കഴിയുമ്പോള്‍ അല്‍പ്പം കുരുമുളക് പൊടി വിതറി കറിവേപ്പില ചേര്‍ത്തു ഇറക്കുക.ബീഫ്  കൂര്‍ക്ക വരട്ടിയത് റെഡി.
https://t.me/+jP-zSuZYWDYzN2I0

Thursday, September 28, 2023

അവിൽ കൊഴുക്കട്ട

പത്ത് മിനിട്ടു കൊണ്ട് തയ്യാറാക്കാവുന്ന അവിള്‍ കൊഴുക്കട്ടയാണ് ഇന്നത്തെ പാചകത്തിൽ . ഇത്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.`

       ആവശ്യമുള്ള സാധനങ്ങൾ

അവല്‍- 1 കപ്പ്

ശര്‍ക്കര- അരക്കപ്പ്

വെള്ളം- ഒന്നേകാല്‍കപ്പ്

തേങ്ങ- കാല്‍ക്കപ്പ്

ഏലക്കായ- 1 ടീസ്പൂണ്‍

നെയ്യ്- 2 ടീസ്പൂണ്‍

             തയ്യാറാക്കുന്ന വിധം

അവല്‍ മിക്‌സിയില്‍ പൊടിച്ച ശേഷം മാറ്റി വെക്കുക.

പിന്നീട് ശര്‍ക്കര അല്‍പം വെള്ളം ചേര്‍ത്ത് ഉരുക്കുക, ഇത് അരിച്ചെടുത്ത് ഇതിലേക്ക് ബാക്കിയുള്ള വെള്ളവും  ചേര്‍ത്ത് തിളപ്പിക്കുക.

ഇതിലേക്ക് തേങ്ങ ചിരവിയതും ഏലക്കായ പൊടിച്ചതും നെയ്യും ചേര്‍ക്കാം.

പിന്നീട് അവല്‍ പൊടിച്ചത് ചേര്‍ത്ത് ഇളക്കുക. നന്നായി കട്ടിയായതിനു ശേഷം തണുപ്പിക്കുക.

തണുത്ത് കഴിഞ്ഞ് കൊഴുക്കട്ട പരുവത്തില്‍ ഉരുട്ടിയെടുക്കാം.

ശേഷം ആവിയില്‍ വേവിച്ചെടുക്കുക.```

https://t.me/+jP-zSuZYWDYzN2I0

Wednesday, September 27, 2023

പപ്പായ സാമ്പാർ

പപ്പായ സാമ്പാര്‍, കേട്ടിട്ട് തന്നെ അത്ഭുതമാകുന്നുവോ. പപ്പായ കൊണ്ട് സാമ്പാര്‍ ഉണ്ടാക്കാം. അതും വളരെ രുചികരമായ രീതിയില്‍. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ ധാരാളം ലഭിക്കുന്ന ഒന്നാണ് പപ്പായ. അതുകൊണ്ട് തന്നെ പപ്പായ കിട്ടുന്നില്ല പറഞ്ഞ് യാതൊരു തരത്തിലും വിഷമിക്കേണ്ട ആവശ്യം വരുന്നില്ല. തഴച്ച് വളര്‍ന്ന് മുറ്റത്ത് നില്‍ക്കുന്ന പപ്പായ പൊട്ടിച്ച് എങ്ങനെ രുചികരമായ സാമ്പാര്‍ തയ്യാറാക്കാം എന്ന് നോക്കാം. സാമ്പാര്‍ മാത്രമല്ല അവിയലും കൂട്ടുകറിയും എല്ലാം ഉണ്ടാക്കാന്‍ പപ്പായ നല്ലതാണ്. എങ്ങനെ രുചികരമായ പപ്പായ സാമ്പാര്‍ തയ്യാറാക്കാം എന്ന് നോക്കാം.


     ആവശ്യമുള്ള സാധനങ്ങള്‍

പപ്പായ- ഒന്ന് ചെറുത്

ചുവന്നുള്ളി- നൂറ് ഗ്രാം

പച്ചമുളക്- മൂന്നെണ്ണം

തുവരപ്പരിപ്പ്- നൂറ് ഗ്രാം

മഞ്ഞള്‍പ്പൊടി-പാകത്തിന്

പുളി- നെല്ലിക്ക വലിപ്പം

സാമ്പാര്‍ പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍

കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ - ആവശ്യത്തിന്‌

    തയ്യാറാക്കുന്ന വിധം

പരിപ്പ് കുക്കറില്‍ വേവിച്ച് മാറ്റി വെക്കുക. ശേഷം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയ ചുവന്നുള്ളി, പച്ചമുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.

വെന്ത ശേഷം വേവിച്ച് വെച്ച പരിപ്പ് നന്നായി ഉടച്ച് ഈ കഷ്ണങ്ങളിലേക്ക് ചേര്‍ക്കാം. ഇതിലേക്ക് പുളിയും നല്ലതു പോലെ പിഴിഞ്ഞൊഴിക്കാം. ഈ കൂട്ട് നല്ലതു പോലെ തിളച്ച ശേഷം സാമ്പാര്‍ പൊടി ചേര്‍ത്തിളക്കാം. ഇത് വീണ്ടും അല്‍പ നേരം കൂടി തിളപ്പിച്ച ശേഷം വാങ്ങിവെച്ച് കടുകും, മുളകും കറിവേപ്പിലയും കൂടി വറുത്തിടാവുന്നതാണ്.
പപ്പായ സാമ്പാർ റെഡി
https://t.me/+jP-zSuZYWDYzN2I0

Tuesday, September 26, 2023

ഇല അട

ഇല അടയും കട്ടൻ ചായയും ഏവർക്കും  പ്രിയപ്പെട്ട ഒരു വിഭവമാണ് ഇളയട. ഇവ കട്ടനൊപ്പം കൂട്ടി കഴിക്കാൻ ഏറെ രുചികരവുമാണ്. എന്നാൽ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

   ചേരുവകള്‍

അരിപൊടി - 1 കപ്പ്

ചിരകിയ തേങ്ങ - 2 കപ്പ്

വെണ്ണ - 1 ടീസ്പൂണ്‍

പഞ്ചസാര - ¾ കപ്പ്

ഉപ്പ് - 1 നുള്ള്

ഏലക്കായ് പൊടി - ½ ടീസ്പൂണ്‍

വാഴയില - ചതുരത്തില്‍ കഷണങ്ങളാക്കിയത്

    തയ്യാറാക്കുന്ന വിധം

1 ½ കപ്പ് വെള്ളം അടുപ്പത്ത് വച്ച് തിളപ്പിക്കുക. ഇതിലേക്ക് നേര്‍മ്മയായി പൊടിച്ച അരിപ്പൊടി ഒരു നുള്ള് ഉപ്പ് ഇട്ട് കുഴയ്ക്കുക. കട്ടകെട്ടാതെ കുഴയ്ക്കണം. അടുപ്പത്തു നിന്ന് വാങ്ങുക. പഞ്ചസാര, ഏലക്കായ്പൊടി, ചിരകിയ തേങ്ങ ഇവ നല്ലതുപോലെ യോജിപ്പിച്ചു വയ്ക്കുക. കുഴച്ചു വച്ച മാവിനെ നാരങ്ങാ വലുപ്പത്തില്‍ എടുത്ത് വാട്ടിയ വാഴയിലയില്‍ നേര്‍മ്മയായി കൈകൊണ്ടു വട്ടത്തില്‍ പരത്തി, തേങ്ങ പഞ്ചസാര മിശ്രിതം നടുക്കുവച്ച് മടക്കി അപ്പചെമ്പില്‍ വച്ച് പുഴുങ്ങിയെടുക്കുക. സ്വാദിഷ്ഠമായ ഇലയട തയ്യാര്‍.
https://t.me/+jP-zSuZYWDYzN2I0

Monday, September 25, 2023

പൈനാപ്പിൾ പച്ചടി

പൈനാപ്പിൾ പച്ചടി

ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് പൈനാപ്പിൾ പച്ചടി. വളരെ രുചികരമായ ഇവ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

       ചേരുവകൾ

പൈനാപ്പിൾ 1 കപ്പ്‌ ( ചെറുതായി കൊത്തി അരിഞ്ഞത് )

തേങ്ങ ചിരകിയത് 1/2 കപ്പ്‌

ജീരകം 1 ടേബിൾസ്പൂൺ

മഞ്ഞൾപൊടി 1/2 ടേബിൾസ്പൂൺ

പച്ചമുളക് 2 എണ്ണം വലുത്

ഉപ്പ് പാകത്തിന്

കറിവേപ്പില 3 തണ്ട്

കടുക് 2 ടേബിൾസ്പൂൺ

വറ്റൽ മുളക് 2 എണ്ണം

എണ്ണ 2 ടേബിൾ സ്പൂൺ

പഞ്ചസാര 1 നുള്ള്

തൈര് 2 ടേബിൾ സ്പൂൺ

       ഉണ്ടാക്കുംവിധം

പൈനാപ്പിൾ ഉപ്പ് മഞ്ഞൾപൊടി ചേർത്ത് അല്പം വെള്ളം ഒഴിച്ച് വേവിച്ചു എടുക്കണം. തേങ്ങ ജീരകം പച്ചമുളക് അല്പം വെള്ളം കൂടി ഒഴിച്ച് നല്ലപോലെ അരച്ച് എടുക്കുക.ഇനി പൈനാപ്പിൾ വേവിച്ചു വെച്ചിരിക്കുന്നതിലേക്കു തേങ്ങ അരച്ചത് കൂടി ചേർത്ത് തിളപ്പിച്ച് വെള്ളം വറ്റിച്ചു എടുക്കണം.ഒരു നുള്ള് പഞ്ചസാര കൂടി ചേർക്കാം.കടുക് പൊട്ടിച്ചു വറ്റൽമുളക് കൂടി വറത്തു കറിക്ക് മീതെ ഒഴിച്ച് വിളമ്പാം.
തൈര് ഒഴിച്ച് കറി വെക്കുന്നുണ്ടെങ്കിൽ തേങ്ങ ഇടുന്ന കൂടെ ഒഴിക്കണം.
പൈനാപ്പിൾ ചെറിയ പുളി ഉള്ളതിനാൽ തൈര് ഇട്ടും ഇടാതെയും കറി വെക്കാം.
https://t.me/+jP-zSuZYWDYzN2I0

Saturday, September 23, 2023

എഗ്ഗ്‌ ബജി ( മുട്ട ബജി )

സാധാരണ നാം തട്ടുകടകളിൽ നിന്നാണ്‌ മുട്ട ബജി വാങ്ങി കഴിക്കാറ്‌... ഇത്‌ വളരെ എളുപ്പത്തിൽ ആരോഗ്യകരമായ രീതിയിൽ നമുക്ക്‌ വീട്ടിൽ തന്നെ ഉണ്ടാക്കാം

ഇന്ന് നമുക്ക്‌ എഗ്ഗ് ബജി എങ്ങനെ രുചികരമായി തയ്യാറാക്കാം എന്നു നോക്കാം

     ചേരുവകൾ

മുട്ട- നാലെണ്ണം

കടലമാവ്- രണ്ട് കപ്പ്

ഇഞ്ചി- ഒരു ചെറിയ കഷ്ണം

വെളുത്തുള്ളി- നാല് അല്ലി

കറിവേപ്പില- ഒരു ചെറിയ തണ്ട്

കുരുമുളക് പൊടി-രണ്ട് ചെറിയ സ്പൂണ്‍

മുളകു പൊടി- ഒന്നര സ്പൂണ്‍

ഉപ്പ്- പാകത്തിന്

വെളിച്ചെണ്ണ -ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

കടലമാവ് കുറച്ചു വെള്ളമൊഴിച്ച് കട്ടിക്ക്  കലക്കുക. ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും നല്ലതു പോലെ അരച്ച് ഇതില്‍ ചേര്‍ക്കുക.
ഉപ്പ്, മുളകു പൊടി, കുരുമുളകു പൊടി, എന്നിവയും ചേര്‍ക്കുക. എല്ലാം മാവുമായി നന്നായി യോജിപ്പിക്കുക. മാവില്‍ വെള്ളം കൂടാതെ ശ്രദ്ധിക്കണം.
മുട്ട പുഴുങ്ങിയത് രണ്ടായി  മുറിക്കുക. ഓരോന്നും മാവില്‍ മുക്കി തിളച്ച എണ്ണയിലിട്ട് വറുത്തു കോരുക. ടൊമാറ്റോ സോസും കൂട്ടി കഴിക്കുന്നത് ഒത്തിരി ടേസ്റ്റ് ആണ്...

    ടിപ്സ്

ടേസ്റ്റ് കൂടാൻ ഒരു നുള്ള് കായപ്പൊടി ചേർത്താൽ നന്നായിരിക്കും. നല്ല ക്രിസ്പി ആയിട്ടിരിക്കണമെങ്കിൽ ലേശം അരിപ്പൊടി ചേർക്കുക
https://t.me/+jP-zSuZYWDYzN2I0

Friday, September 22, 2023

കുറുക്കു കാളൻ

കുറുക്കു കാളൻ

സദ്യവട്ടങ്ങളിൽ  പ്രധാനിയാണ് കുറുക്കു കാളൻ. ഇവ എങ്ങനെ രുചികരമായി തയ്യാറാക്കാം എന്ന് നോക്കാം.

         ചേരുവകൾ:

പച്ചക്കായ – 1 (ചതുര കഷ്ണങ്ങൾ ആക്കിയത് )

ചേന – 1/2 കപ്പ് ചതുര കഷ്ണങ്ങൾ

മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ

കുരുമുളകുപൊടി – 1 ടീസ്പൂൺ

കറിവേപ്പില – 2 തണ്ട്

ഉപ്പ്‌

വെള്ളം – 1 കപ്പ്

വെളിച്ചെണ്ണ

തൈര് – 3 കപ്പ് (പുളിയുള്ളത്)

തേങ്ങാ ചിരവിയത് – 1 1/2 കപ്പ്

ജീരകം – 1/2 ടീസ്പൂൺ

പച്ചമുളക് – 2 – 3

ഉലുവപ്പൊടി – 1/4 ടീസ്പൂൺ

കയം – 1 നുള്ള്

കടുക് – 3/4 ടീസ്പൂൺ

വറ്റൽമുളക് – 3

കറിവേപ്പില – 1 തണ്ട്

      തയ്യാറാക്കുന്ന വിധം:

തേങ്ങാ ജീരകം പച്ചമുളക് ചേർത്ത് നന്നായി അരക്കണം. കായും ചേനയും മഞ്ഞൾപൊടി ഉപ്പ്‌ കുരുമുളകുപൊടി ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. അരപ്പു ചേർത്ത് 3 മിനിറ്റ് വേവിക്കുക. ശേഷം തീ ചെറുതാക്കി ഉപ്പും പുളിയുള്ള തൈര് അടിച്ചതും  ചേർക്കണം.
നന്നായി 4 -5 മിനിറ്റ് ഇളക്കി കൊണ്ടിരിക്കണം. ശേഷം വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും താളിച്ചു ചേർക്കുക.
https://t.me/+jP-zSuZYWDYzN2I0

Thursday, September 21, 2023

മുട്ട സുര്‍ക്ക

മലബാര്‍ വിഭവം മുട്ട സുര്‍ക്ക എങ്ങനെ  തയ്യാറാക്കാം എന്ന് നോക്കാം...

മുട്ട കൊണ്ടുള്ള സ്പെഷ്യല്‍ മലബാര്‍ വിഭവമാണ് മുട്ട സുര്‍ക്ക.

           ചേരുവകള്‍

പച്ചരി - 2 കപ്പ്

ചോറ് - 1 കപ്പ്

മുട്ട - 2 എണ്ണം

പാല്‍ / തേങ്ങാപാല്‍ - 2 ടേബിള്‍ സ്പൂണ്‍

എണ്ണ - ആവശ്യത്തിന്

പച്ചമുളക് - 2 എണ്ണം

കറിവേപ്പില - ഒരു തണ്ട്

ഉപ്പ് - ആവശ്യത്തിന്

         തയ്യാറാക്കുന്ന വിധം

പച്ചരി രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. 

ശേഷം, ചോറ്, പാല്‍, മുട്ട, എന്നിവ ചേര്‍ത്ത് ദോശ മാവ് പോലെ നന്നായി അരച്ചെടുക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അല്‍പം സോഡാ പൊടിയും ചേര്‍ത്ത് പത്ത് മിനിറ്റ് മാറ്റി വെക്കുക.

പാനില്‍ എണ്ണ ചൂടാക്കി മാവൊഴിച്ച്‌ പൂരി ഉണ്ടാക്കുന്നതു പോലെ വറുത്തെടുക്കാവുന്നതാണ്.

https://t.me/+jP-zSuZYWDYzN2I0

Wednesday, September 20, 2023

പിടിയും കോഴി ഇറച്ചിയും

കേരളത്തിൽ , പ്രത്യേകിച്ച്‌ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും. ക്രൈസ്തവർക്കിടയിൽ പ്രചാരമുള്ള ഒരു ഭക്ഷ്യ വസ്തുവാണ്‌ പിടിയും കോഴി ഇറച്ചിയും.ഇന്ന് നമുക്ക്‌ അത്‌ തയ്യാറാക്കുന്ന വിധം എങ്ങനെ ആണെന്ന് നോക്കാം.


അരിപ്പൊടിയും തേങ്ങയുമുപയോഗിച്ചുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് പിടി. രണ്ട് സെന്റീമീറ്റർ വ്യാസമുള്ള ഉണ്ടകളായി തയാറാക്കുന്ന ഈ വിഭവം കോഴിക്കറിയോടൊപ്പമാണ് സാധാരണ കഴിക്കുന്നത്. ഉരുളകൾ കോഴിക്കറിയോടൊപ്പം ചേർത്ത് കോഴി പിടി എന്ന പേരിലും വിളമ്പാറുണ്ട്.

പിടിയും കോഴിക്കറിയും

ഇന്ന് ഇവിടെ പിടിയും ,വറുത്തരച്ച കോഴി കറിയുമാണ് ഉണ്ടാക്കിയിരിക്കുന്നത്.ഈ ഡിഷ് കുട്ടികൾക്കും ,മുതിർന്നവർക്കും എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഫുഡ് ആണ്. വളരെയധികം രുചിയുള്ള ഒരു ഡിഷാണിത്.

ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

കോഴിക്കറിക്ക് വേണ്ട ചേരുവകൾ

1: ചിക്കൻ എല്ലോടു കൂടിയത്-അരക്കിലോ ചെറുതായി കട്ട് ചെയ്തത്

2: ചെറിയ ഉള്ളി-1 വലിയ കപ്പ്

3 പച്ചമുളക്-3 എണ്ണം (നിങ്ങളുടെ എരിവനുസരിച്ച് എടുക്കുക)

4: ഇഞ്ചി-2 ടേബിൾസ്പൂൺ

5: വെളുത്തുള്ളി-1 1/2 ടീസ്പൂൺ

6: കറിവേപ്പില-2 തണ്ട്

7: വെളിച്ചെണ്ണ-3 ടേബിൾസ്പൂൺ

8: മഞ്ഞൾപൊടി-1/2 ടീസ്പൂൺ

9: കുരുമുളകുപൊടി-1/2 ടീസ്പൂൺ(എരിവിനനുസരിച്ച് എടുക്കുക)

10: ഉപ്പ് ആവശ്യത്തിന്

11: കറുവായില-1 എണ്ണം

12: തക്കാളി-6 എണ്ണം(ഞാനിവിടെ ചെറിയ തക്കാളിയാണ് എടുത്തിരിക്കുന്നത്.
അതുകൊണ്ടാണ് ആറെണ്ണം  എടുത്തിരിക്കുന്നത്.
വലിയ  തക്കാളി  ആണെങ്കിൽ  ഒരെണ്ണം മതി.
തക്കാളി  ഇഷ്ടമില്ലാത്തവർ  ചേർക്കേണ്ട  ഇതിനെ തക്കാളി നിർബന്ധമൊന്നുമില്ല. ഞാൻ സബോള ചേർത്തിട്ടില്ല സബോള ഇതിൽ  ചേർക്കാറില്ല സാധാരണ ചെറിയ  ഉള്ളിയാണ് ഇതിന് ചേർക്കുന്നത് നിങ്ങൾക്ക് വേണമെങ്കിൽ സവാള ചേർക്കാം.

അരപ്പു തയ്യാറാക്കാൻ വേണ്ട ചേരുവകൾ

1:തേങ്ങ ചിരവിയത്-അരമുറി

2:വലിയ ജീരകം-1/2 ടീസ്പൂൺ

3:ചെറിയ ഉള്ളി-5 എണ്ണം

4:കറിവേപ്പില-2 തണ്ട്

5:മല്ലിപ്പൊടി-1 ടേബിൾസ്പൂൺ

6:കാശ്മീരിമുളകുപൊടി-1 ടേബിൾസ്പൂൺ

7:മഞ്ഞപ്പൊടി-കാൽ ടീസ്പൂൺ

8:കറുവപ്പട്ട-1 കഷണം ചെറുത്

9:ഏലക്ക-3എണ്ണം

10:ഗ്രാമ്പൂ-4 എണ്ണം

11:തക്കോലം-1 എണ്ണം

12:വെളിച്ചെണ്ണ-1 ടീസ്പൂൺ

13: ഗരംമസാലപ്പൊടി-കാൽ ടീസ്പൂൺ (വേണമെങ്കിൽ മാത്രം ചേർക്കുക)

14:എരിവുള്ള മുളകുപൊടി-1/2 ടീസ്പൂൺ (നിങ്ങളുടെ എരിവിനനുസരിച്ച് എടുക്കുക)

താളിക്കാൻ വേണ്ട ചേരുവകൾ

1: വെളിച്ചെണ്ണ-1 ടേബിൾസ്പൂൺ

2: ചെറിയ ഉള്ളി-4 എണ്ണം

3: കറിവേപ്പില-3 തണ്ട്

4: ഉണക്കമുളക്-2 എണ്ണം

5: തേങ്ങാക്കൊത്ത്-1 കൈപ്പിടി

   പിടിക്ക് വേണ്ട ചേരുവകൾ

1: വറുത്ത അരിപ്പൊടി-1 കപ്പ്

2: തേങ്ങ ചിരവിയത്-കാൽക്കപ്പ്

3: ചെറിയ ഉള്ളി-4 എണ്ണം

4: ചെറിയ ജീരകം-1/2 ടീസ്പൂൺ

5: വെളുത്തുള്ളി-1 ചെറിയ പീസ്

6: കറിവേപ്പില-1 തണ്ട്

7: തേങ്ങാപ്പാൽ ഒന്നാംപാൽ-1/2 കപ്പ്

8: രണ്ടാംപാൽ-1 കപ്പ്, മൂന്നാം പാൽ 1 കപ്പ്

9: ഉപ്പ് ആവശ്യത്തിന്

10: വെള്ളം ആവശ്യത്തിന്

   പാചക വിധം

1: വൃത്തിയാക്കിയ ചിക്കൻ, അര ടീസ്പൂൺ വീതം ഇഞ്ചി-വെളുത്തുള്ളി, കുരുമുളകുപൊടി, ഉപ്പ് മഞ്ഞൾപൊടി,  1ടേബിൾസ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് അരമണിക്കൂർ മാറ്റിവെക്കുക.

2: ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ തേങ്ങ ,വലിയ ജീരകം, ചെറിയ ഉള്ളി, കറിവേപ്പില, എന്നിവ ചേർത്ത് തേങ്ങ നല്ലപോലെ വറുത്തെടുക്കുക.
ബ്രൗൺ നിറമായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് ഒന്നുകൂടി മിക്സ് ആക്കുക അതിനുശേഷം ഏലക്കാ,_
ഗ്രാമ്പൂ,കറുവാപ്പട്ട ,തക്കോലം, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിപ്പൊടി,എന്നിവ  ചേർത്ത് നല്ലതുപോലെ_ _മിക്സ്  ചെയ്ത്  പച്ചമണം മാറുമ്പോൾ  തീ ഓഫ്  ചെയ്ത്  തണുത്ത  ശേഷം കുറച്ച് വെള്ളവും ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക.

3: ഒരു മൺചട്ടി വെച്ച്  ചൂടാവുമ്പോൾ വെളിച്ചെണ്ണയൊഴിച്ച് ഇഞ്ചി-വെളുത്തുള്ളി, ചെറിയ ഉള്ളി, പച്ചമുളക്, കറിവേപ്പില ,കറുവായില, തക്കാളി,എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക.
നേരത്തെ  മാഗി നെറ്റ്  ചെയ്തു  വെച്ച  ചിക്കൻ ഇതിൽ  ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. അതിനുശേഷം   ആവശ്യത്തിനു ഉപ്പ്,തയ്യാറാക്കി  വച്ചിരിക്കുന്ന അരപ്പ്, കുറച്ചു ചൂടുവെള്ളം,  എന്നിവ ചേർത്ത്  നല്ലതുപോലെ   മിക്സ്‌ ആക്കുക മൂടി  വെച്ച് വേവിക്കുക .നല്ലതുപോലെ പറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ കുറച്ച് ഗരം മസാല പൊടി  ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്തു തിളച്ചു വരുമ്പോൾ തീ ഓഫ് ചെയ്യുക.

4: ഒരു പാൻ വച്ച് ചൂടാകുമ്പോൾ എണ്ണയൊഴിച്ച് ചെറിയ ഉള്ളി, തേങ്ങാക്കൊത്ത്, കറിവേപ്പില, ഉണക്കമുളക്, എന്നിവ  മൂപ്പിച്ച്  കറിയുടെ മുകളിലായി ഒഴിച്ചുകൊടുക്കുക.

വറുത്തരച്ച ചിക്കൻ കറി റെഡിയായിക്കഴിഞ്ഞു.

പിടി പാകംചെയ്യുന്ന വിധം

പിടിക്ക് പൊടി വാട്ടി എടുക്കുന്നത് ഇടിയപ്പത്തിന് പൊടി വാട്ടി എടുക്കുന്നതുപോലെ  തന്നെയാണ് കുറച്ച് വ്യത്യസ്തം ഉണ്ടെന്നേയുള്ളു.

1: തേങ്ങാപ്പീര, ചെറിയ ഉള്ളി, വെളുത്തുള്ളി, കാൽ ടീസ്പൂൺജീരകം, ഇവയെല്ലാം ചെറുതായി  ഒന്ന് ചതച്ചെടുക്കുക.

2:ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ  തേങ്ങയുടെ മൂന്നാംപാലും, കുറച്ചു  വെള്ളവും , ഉപ്പും  , ചതച്ചെടുത്ത മിക്സും,കൂടി   തിളപ്പിക്കാൻ വെക്കുക. നല്ലതുപോലെ  തിളച്ചുവരുമ്പോൾ കുറച്ച് വീതം പൊടിയിട്ട്  ഒരു  തവികൊണ്ട്  നല്ലതുപോലെ മിക്സ്  ചെയ്തു കൊടുക്കുക . അതിനുശേഷം ഒരു 10 മിനിറ്റ് മൂടി വെക്കുക.10 മിനിറ്റിനു ശേഷം ചെറു ചൂടോടുകൂടി തന്നെ കുഴച്ചെടുക്കുക_ _നല്ലതുപോലെ നമ്മൾ ഇടിയപ്പത്തിന് മാവുകുഴയ്ക്കുന്നതുപോലെ കുഴച്ച്  .ചെറിയ , ചെറിയ,ഉരുളകളാക്കി എടുക്കുക._
അതിനുശേഷം ഒരു പാത്രത്തിലേക്ക് തേങ്ങയുടെ രണ്ടാംപാലും, ബാക്കിയുള്ള ജീരകം ചെറുതായി പൊടിച്ചത്, കറിവേപ്പില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കാൻ വെക്കുക.തിളച്ചുവരുമ്പോൾ_ തയ്യാറാക്കിവച്ചിരിക്കുന്ന പിടി അതിലേക്ക് ചേർത്ത് കൊടുക്കുക മുടി വച്ച് വേവിച്ചെടുക്കുക. വെന്തു കുറുകി വരുമ്പോൾ തേങ്ങയുടെ ഒന്നാംപാൽ ഒഴിച്ച് ചൂടാക്കി  തീ  ഓഫ് ചെയ്യുക.

നമ്മുടെ രുചികരമായ പിടി തയ്യാറായിക്കഴിഞ്ഞു.

കഴിക്കുന്ന സമയത്ത് പിടിയും ചിക്കൻകറിയും ഒരുമിച്ച് മിക്സ് ചെയ്തു കഴിക്കുക.

ഞാൻ പിടിയും ചിക്കൻ കറിയും കുറച്ച് കുറുകിയ രീതിയിലാണ് ഉണ്ടാക്കിയിരിക്കുന്നത് .നിങ്ങളുടെ ഇഷ്ടം അനുസരിച്ച് അത് നിങ്ങൾക്ക് ലൂസാക്കി ചെയ്യാവുന്നതാണ്.

ചിലർ പിടി അപ്പചെമ്പിൽ വെച്ച് 1 വേവിച്ച ശേഷമാണ് തേങ്ങാപ്പാലിൽ വേവിക്കുന്നത് അങ്ങനെയും ചെയ്യാം.പക്ഷേ എനിക്ക് കുറച്ചുകൂടി ഇഷ്ടം ഇങ്ങനെ ചെയ്യുന്നതാണ് അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്.
https://t.me/+jP-zSuZYWDYzN2I0