Saturday, September 23, 2023

എഗ്ഗ്‌ ബജി ( മുട്ട ബജി )

സാധാരണ നാം തട്ടുകടകളിൽ നിന്നാണ്‌ മുട്ട ബജി വാങ്ങി കഴിക്കാറ്‌... ഇത്‌ വളരെ എളുപ്പത്തിൽ ആരോഗ്യകരമായ രീതിയിൽ നമുക്ക്‌ വീട്ടിൽ തന്നെ ഉണ്ടാക്കാം

ഇന്ന് നമുക്ക്‌ എഗ്ഗ് ബജി എങ്ങനെ രുചികരമായി തയ്യാറാക്കാം എന്നു നോക്കാം

     ചേരുവകൾ

മുട്ട- നാലെണ്ണം

കടലമാവ്- രണ്ട് കപ്പ്

ഇഞ്ചി- ഒരു ചെറിയ കഷ്ണം

വെളുത്തുള്ളി- നാല് അല്ലി

കറിവേപ്പില- ഒരു ചെറിയ തണ്ട്

കുരുമുളക് പൊടി-രണ്ട് ചെറിയ സ്പൂണ്‍

മുളകു പൊടി- ഒന്നര സ്പൂണ്‍

ഉപ്പ്- പാകത്തിന്

വെളിച്ചെണ്ണ -ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

കടലമാവ് കുറച്ചു വെള്ളമൊഴിച്ച് കട്ടിക്ക്  കലക്കുക. ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും നല്ലതു പോലെ അരച്ച് ഇതില്‍ ചേര്‍ക്കുക.
ഉപ്പ്, മുളകു പൊടി, കുരുമുളകു പൊടി, എന്നിവയും ചേര്‍ക്കുക. എല്ലാം മാവുമായി നന്നായി യോജിപ്പിക്കുക. മാവില്‍ വെള്ളം കൂടാതെ ശ്രദ്ധിക്കണം.
മുട്ട പുഴുങ്ങിയത് രണ്ടായി  മുറിക്കുക. ഓരോന്നും മാവില്‍ മുക്കി തിളച്ച എണ്ണയിലിട്ട് വറുത്തു കോരുക. ടൊമാറ്റോ സോസും കൂട്ടി കഴിക്കുന്നത് ഒത്തിരി ടേസ്റ്റ് ആണ്...

    ടിപ്സ്

ടേസ്റ്റ് കൂടാൻ ഒരു നുള്ള് കായപ്പൊടി ചേർത്താൽ നന്നായിരിക്കും. നല്ല ക്രിസ്പി ആയിട്ടിരിക്കണമെങ്കിൽ ലേശം അരിപ്പൊടി ചേർക്കുക
https://t.me/+jP-zSuZYWDYzN2I0

No comments:

Post a Comment